Tuesday, August 25, 2015

UNDRESSING THE WOMANHOOD- an Indian mason shows the way ---Part 2

അയ്യന്‍കാളി കേരളത്തിലേയ്ക്ക് : നാട് ഇളകിമറിയുന്നു




         


അന്തരിച്ചു  നാല്  പതിറ്റാണ്ടെത്തുമ്പോഴേയ്ക്കും അയ്യന്‍കാളി  , നാടിന്‍റെതന്നെ  ഒരു  പൊതുവികാരമായി മാറിയിരുന്നു എന്നു  കേരളം  തിരിച്ചറിഞ്ഞത്  1980 ഒക്റ്റോബെര്‍  അവസാനത്തോടെയാണ്.  ശില്‍പി  ഇസ്രാ  ഡേവിഡിന്‍റെ  മദ്രാസിലെ  വീട്ടില്‍നിന്ന്  അയ്യന്‍കാളിയുടെ  പൂര്‍ണ കായ വെങ്കല പ്രതിമ കേരളത്തിലേയ്ക്കു കൊണ്ടുവന്നത്  അപ്പോഴാണ്. പാലക്കാട്  വാളയാര്‍ ചുരം മുതല്‍  തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള 10  ദിന വാഹന യാത്ര  കേരള സമൂഹത്തെ സമ്പൂര്‍ണമായി ഇളക്കിമറിച്ചതിന്‍റെ  ദൃക്സാക്ഷി വിവരണമാണ്  ഇതോടൊപ്പമുള്ളത് . വെള്ളയമ്പലത്തു സ്ഥാപിച്ച പ്രതിമ നവംബെര്‍ 10-ന് അനാച്ഛാദനം  ചെയ്തത് പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയാണ് . ഈ റിപ്പോര്‍ട് തയ്യാറാക്കിയത് ,  1964-ല്‍ അയ്യന്‍കാളിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച്  
അദ്ദേഹത്തെപ്പറ്റി ആദ്യത്തെ   ( ? ) ചരിത്ര ലേഖനം  ( ' കേരള കൗമുദി ' യില്‍  ) എഴുതിയ   ഏ . കൃഷ്ണന്‍ വെങ്ങാനൂര്‍  ആണ് .  നമ്മുടെ മുന്നിലുള്ള  റിപ്പോര്‍ട്  പ്രസിദ്ധീകരിച്ച 1982- ലെ   ' ശ്രീഅയ്യന്‍കാളി  സ്മരണിക ' യുടെ  എഡിറ്റര്‍മാരില്‍  ഒരാളുമാണ് അദ്ദേഹം .   ( അയ്യന്‍കാളിയുടെ  പെങ്ങളുടെ മകളുടെ മകനായ അദ്ദേഹം അകാലത്തില്‍  ജീവിതത്തോടു യാത്രപറഞ്ഞിട്ട്  14 ആണ്ട് കഴിഞ്ഞു . )  മറ്റൊരു എഡിറ്ററായ  അഡ്വ .  എസ് . ഗിരിജാത്മജന്‍  ( അയ്യന്‍കാളിയുടെ  മകന്‍റെ  മകന്‍ )  നമ്മോടൊപ്പം എഫ്. ബി. യില്‍ നിത്യ സാന്നിധ്യമാണ് . സ്വന്തം പൂന്തോട്ടത്തില്‍ വിരിയുന്ന മനോഹര പുഷ്പങ്ങള്‍ എഫ്. ബി.യിലൂടെ നിത്യവും ഓരോരോ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിച്ച്  സൗഹൃദത്തിന്  ആഹ്ളാദകാരിയായ പുതിയൊരു മാനം നല്‍കുന്ന അദ്ദേഹമാണ് , അയ്യന്‍കാളി വിജ്ഞാനീയത്തില്‍ നമ്മുടെ ഏതു സംശയവും തീര്‍ത്തുതരാന്‍ കഴിയുന്ന ആശ്രയസ്ഥാനം .  ഈ സുവനീറില്‍ത്തന്നെ അദ്ദേഹം , അയ്യന്‍കാളിയുടെ നിയമസഭയിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അമൂല്യമായ ഒരു ലേഖനമെഴുതിയിട്ടുണ്ട് 
              
                            (  താഴെയുള്ള ലിങ്കില്‍   ക്ലിക്ക് ചെയ്യുക )

.https://drive.google.com/folderview?id=0B--XZ1cVB7rKfm00RVRqb2RzajRSUXpndGcxdXRJejRjcTVUZ2M2LTlIYkdKMVZFRlhLQVE&usp=sharing