Monday, September 21, 2015

Saturday, September 19, 2015

               അയ്യപ്പനും നടേശനും തമ്മിലെന്ത്  ?




Friday, September 11, 2015

Friday, September 4, 2015


ഭാഷാ പിതാവല്ല , ഭ്രാന്താലയത്തിന്റെ          രാജശില്പിയാണ്  എഴുത്തച്ഛന്‍                                       


                                  ( ചെറായി രാമദാസ്  - സമകാലിക മലയാളം വാരിക , 20 . 4 . 2012  )
 പ്രൊഫ.  കെ . കെ . ശിവരാമന്റെ  ' എഴുത്തച്ഛന്‍ - ഭ്രാന്താലയത്തിന്റെ  രാജശില്പി  '   എന്ന  പുസ്തകത്തെയും അദ്ദേഹത്തിന്റെ  ജീവിതത്തെയും കുറിച്ച്

                                                         പ്രൊഫ :  കെ . കെ . ശിവരാമന്‍
                          





എഴുത്തച്ഛന്‍  കേരളത്തെ പിന്നോട്ടു  നടത്തി




        നട്ടെല്ലുള്ള   മലയാള സാഹിത്യ  വിമര്‍ശം അന്യംനിന്നുപോയിട്ടില്ല എന്ന്      
ഒരു വയോധികന്റെ  പേന കേരളത്തെ ബോധ്യപ്പെടുത്തുന്നു.....  സ്തുതിപാഠകര്‍  പൊലിപ്പിച്ചെടുത്തതാണ് എഴുത്തച്ഛന്റെ  കവന പാടവവും കാവ്യ ധാര്‍മികതയും .  തനിമയുള്ള മലയാള നിരൂപകര്‍  ആരും എഴുത്തച്ഛനെ പുകഴ്ത്തിയിട്ടില്ല .  ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളില്‍ ഭക്തിപ്രസ്ഥാന കാലത്ത് ഉദിച്ചുയര്‍ന്ന കവികളുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല എഴുത്തച്ഛ നാമധാരി .  ജനവിരുദ്ധ ഉദ്ബോധനങ്ങള്‍ സുരക്ഷിതമായി പ്രചരിപ്പിക്കാന്‍ ശൂദ്ര വേഷം കെട്ടിയ ബ്രാഹ്മണനാകാം   ആ  ആള്‍ .  എഴുത്തച്ഛനെക്കാള്‍  മുന്‍പേ കണ്ണശ്ശന്മാര്‍ ഇതിഹാസ കാവ്യങ്ങള്‍ മലയാളത്തിലാക്കിയെന്നതു മറച്ചുവയ്ക്കപ്പെടുകയാണ് .   മലയാളത്തിനു ക്ലാസിക്കല്‍ ഭാഷാ പദവി  തേടി ഓടുന്നവര്‍ തന്നെ , നാലഞ്ചു നൂറ്റാണ്ടു മുന്‍പു മാത്രം  ജീവിച്ചിരുന്നതായി പറയപ്പെടുന്ന എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായും കൊണ്ടാടുന്നു ! വാല്മീകി രാമായണത്തിന്റെ  വ്യാജ  എഡിഷനായ ' അധ്യാത്മ രാമായണ'മാണ്   , സ്വന്തം  '  സംഭാവന'കളും ചേര്‍ത്ത്  , എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു  പാടിച്ചത്‌ . വ്യാസഭാരതത്തിലെ നന്മകള്‍ വികലമാക്കിയാണ് ആ കിളിയെ പഠിപ്പിച്ചത് .  മാത്രമല്ല , വൃത്തികെട്ട സംബന്ധ വ്യവസ്ഥ  ശൂദ്രര്‍ക്കു മോക്ഷദായകമാണെന്ന്  വ്യാസന്റെ  കെയറോഫില്‍   നിരീക്ഷിക്കയും ചെയ്തു .  അങ്ങനെ നികൃഷ്ടമായി മാറിയ ആ ജീവിത രീതിയ്ക്കെതിരെയാണ് ചന്തുമേനോന്റെ ' ഇന്ദുലേഖ ' രംഗത്ത് വന്നത് . എഴുത്തച്ഛന്‍  പ്രചരിപ്പിച്ച വർണാശ്രമധര്‍മ  സിദ്ധാന്തങ്ങളെ  കടപിഴുതെറിയാന്‍ വന്ന വിപ്ലവകാരിയാണ്  കുഞ്ചന്‍ നമ്പ്യാര്‍ .   പ്രാണന്‍ ത്യജിച്ചും ശൂദ്രന്‍  ഭൂസുരന്റെ ദുഃഖം തീര്‍ക്കണമെന്നും എഴുതിവച്ചു എഴുത്തച്ഛന്‍ .  ഹിന്ദു മതത്തെ ജീവിക്കാന്‍ കൊള്ളരുതാത്തതാക്കി  മതംമാറ്റങ്ങള്‍ക്കു കളമൊരുക്കിയവരില്‍ പ്രധാനി എഴുത്തച്ഛനാണ്. ഇതിഹാസ പരിഭാഷയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറിമായങ്ങളിലൂടെയും ദുര്‍ബോ ധനങ്ങളിലൂടെയും   ജനങ്ങളുടെ നൈസര്‍ഗിക വാസനകളെയും മൂല്യബോധത്തെയും താറുമാറാക്കിയതിനാലാണ് പോര്‍ടുഗീസുകാര്‍ക്ക് ഇവിടെ അഴിഞ്ഞാടി ആധിപത്യം ഉറപ്പിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായത് .  ഗീതയിലുള്ളതിലേറെ പ്രതിലോമപരവും ചൂഷണപരവുമായ  തത്ത്വോപദേശങ്ങളാണ്  എഴുത്തച്ഛന്റേത്  .     രസാവിഷ്കാരം , ഔചിത്യം , വര്‍ണന  തുടങ്ങിയവയിലും   മേന്മയോന്നുമില്ല എഴുത്തച്ഛന്‍  കൃതികള്‍ക്ക് .  അവയെക്കാള്‍ പഴയ കൃതികളില്‍ പോലും ഏറെ ലളിത കോമളമായ ഭാഷ കാണാം ....  ഇങ്ങനെ പഴുതറ്റ  വിമര്‍ശത്തിന്റെ  കൂരമ്പുകള്‍ എമ്പാടും പായുന്നു  പ്രൊഫ . ശിവരാമന്റെ  പേനയില്‍ നിന്ന്‌ . അതിന്റെ  പൂര്‍ണ രൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം . ഗ്രന്ഥകാരനും പ്രസാധകനും  (  കാവാലം ബാലചന്ദ്രന്‍  ) ഒരേ മനസ്സാകുന്ന അദ്ഭുത കാഴ്ചയുമുണ്ട് ഇവിടെ . 

                     എഴുത്തച്ഛന്‍  
               ഭ്രാന്താലയത്തിന്റെ 
                      രാജശില്പി 


    പ്രൊഫ . കെ .കെ . ശിവരാമന്‍   


                   ബി.   ബുക്സ്   
പി. കെ. മെമ്മോറിയല്‍  ഗ്രന്ഥശാല 
       അമ്പലപ്പുഴ - 6 8 8  5 6 1
               ആലപ്പുഴ     ജില്ല 
      മൊബൈല്‍- 9 4 9 6 3 0 2 8 4 3    

       
             വില :   1 2 5    രൂപ