Monday, February 21, 2011

വിദേശ പത്രങ്ങള്‍ വന്നോട്ടെ ; സ്വദേശ പത്ര ഹുങ്കിന്റെ ഇരകള്‍ക്ക് മറ്റെന്ത് വഴി.

തൃക്കാക്കരയിലെ ജനവഞ്ചനയ്ക്ക് കോടതി ശിക്ഷ


 പതിറ്റാണ്ട്  മുൻപ്  തൃക്കാക്കരയിലെ പാവങ്ങൾ , സർക്കാർ മേഖലയിൽ കിടത്തിച്ചികിത്സയുള്ള ഒരു ആശുപത്റി വേണമെന്ന്  ജനകീയാസൂത്റണപദ്ധതിയിൽ ആവശ്യപ്പെട്ടു.പക്ഷേ ആസൂത്റണ നടത്തിപ്പുകാരായ സി.ആർ. നീലകണ്ഠനും കൂട്ടരും ആ  ജനേച്ഛയെ അട്ടിമറിച്ച് , കാശുള്ളവർക്കു മാത്റം ഉപകരിക്കുന്ന ഒരു സഹകരണ ആശുപത്റിയുണ്ടാക്കുകയാണ് ചെയ്തത്. ആ ജനവഞ്ചന തുറന്നു കാട്ടിയ `ഉപരോധം ` വാർത്താ പത്റികയുടെ എഡിറ്ററായ എന്നെയും ചീഫ്  റിപ്പോർടറായ  ടി.എ. സുപ്റനെയും പ്റതികളാക്കി , ആശുപത്റി ഭാരവാഹി നീലകണ്ഠൻ കേസ് കൊടുത്തു ;  5 കൊല്ലം വാദിച്ചിട്ടും തോറ്റുപോയി ; കോടതിച്ചെലവ്  സഹിതം നീലകണ്ഠന്റെ കേസ് തള്ളി . എന്നാൽ , ഈയിടെയാണ്  വിധിപ്പകർപ്പ്  എനിക്കു കിട്ടിയത്  . അതിന്റെയും ,  `കുറ്റവാളി ` വാർത്തയുടെയും അനുബന്ധ വാർത്തകളുടെയും , അക്കാലത്ത് ഞാൻ ` സമകാലിക മലയാളം വാരിക `യിലും ` സമീക്ഷ` മാസികയിലും എഴുതിയ ലേഖനങ്ങളുടെയും , നീലകണ്ഠൻ ഞങ്ങൾക്കയച്ച വക്കീൽ നോട്ടിസിന്റെയും അതിന് ഞങ്ങൾ നൽകിയ മറുപടിയുടെയും കോപ്പികൾ  ബ്ളോഗിൽ    cheraayiraamadaas.blogspot.com