Thursday, September 23, 2021

അടിമക്കച്ചവട രേഖകള്‍ കേരളം വീണ്ടെടുക്കണം

 Cherayi Ramadas

1 March,2019 , FB  

അടിമക്കച്ചവട രേഖകള്‍ കേരളം വീണ്ടെടുക്കണം    (   Cherayi Ramadas , full text of the letter sent to Mathrubhumy weekly of 3.3.2019 )

--------------------------------------------------------------------------------------

വിനില്‍ പോളിന്‍റെ " കാടും കടലും കടന്ന കേരളത്തിലെ അടിമകള്‍ " എന്ന ലേഖനത്തിന് ( മാതൃഭൂമി വാരിക , 17.2.2019 ) വലിയ വിലയുണ്ട് . അതില്‍ നിന്ന് 

അടിയന്തര പ്രാധാന്യമുള്ള ഒരു കാര്യം മാത്രം എടുത്തു കാണിക്കയാണ് എന്‍റെ ഉദ്ദേശ്യം .


ലേഖനത്തില്‍ പറയുന്ന കൊച്ചിയിലെ അടിമക്കച്ചവടത്തെപ്പറ്റിയുള്ള ഡച്ച് രേഖാ ശേഖരം ( Acten Van Transport )

 14 മാസം മുന്‍‌‌പാണു ഞാന്‍ ചെന്നൈയിലെ തമിഴ്‌നാട് സ്റ്റേയ്റ്റ് ആര്‍ക്കൈവ്‌സില്‍ കണ്ടുമുട്ടുന്നത് . ഏകദേശം 400 പേജ് വീതമുള്ള 27 ഫയലുകള്‍കിട്ടി . 

1753 മുതല്‍ ആറ് പതിറ്റാണ്ടു നീളുന്ന കാലഘട്ടത്തിലേതാണ് അവ . 13 ഫയലുകള്‍ പരിശോധിച്ചു ഞാന്‍ ( ഇക്കാര്യം 20.10.2017 -ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു ) .


        വിറ്റും ലേലം ചെയ്‌തും കപ്പല്‍ കയറ്റി  നായര്‍ ജാതിക്കാരെയും വിദേശങ്ങളിലേയ്ക്ക് , വിശേഷിച്ച് 

ആഫ്‌റിക്കയിലേയ്ക്ക് അയച്ചിരുന്നു അയിത്തക്കാരോടൊപ്പം ! പ്രസ്തുത Dutch Records പ്രകാരം തന്നെ , നീണ്ട ആറു പതിറ്റാണ്ടെങ്കിലും തുടര്‍ന്നു ആ രാജ്യാന്തര 

അടിമക്കച്ചവടം . നായന്‍മാരെയും ( Nayro ) അടിമകളാക്കി 

കയറ്റിയയച്ചിരുന്നു എന്നത് ഒരു കേരളചരിത്ര രചനയിലും ഇടംപിടിച്ചിട്ടില്ല എന്നു തോന്നുന്നു . Jacob Canter Visscher എന്ന ഡച്ച് പാതിരിയുടെ കത്തുകള്‍ 

ചേര്‍ത്തുവച്ചു കേരളചരിത്രമെഴുതിയ കെ . പി . പദ്‌മനാഭമേനോന്‍റെ " 

കൊച്ചിരാജ്യ ചരിത്ര " ത്തില്‍ പോലും കണ്ടില്ലല്ലോ ഇതേപ്പറ്റി ! ജാതിവാഴ്ചയുടെ അധികാരികളില്‍ ചിലര്‍ അതിന്‍റെ ഇരകളുടെ നിലയിലേയ്ക്കു താഴ്ന്നത് എങ്ങനെ 

എന്ന ചോദ്യത്തെക്കൂടിയാണ് നാമിപ്പോള്‍ നേരിടാന്‍ തുടങ്ങുന്നത് . ഇവിടെ പറയുന്ന അടിമക്കച്ചവട രേഖകള്‍ , നമ്മുടെ പേരുകേട്ട മറ്റു കേരളചരിത്ര രചനക്കാരും കണ്ടിട്ടില്ല !


കയറ്റുമതി ലിസ്റ്റില്‍ നായന്‍‌മാരെക്കാള്‍ പല പല മടങ്ങ് കൂടുതലുണ്ട് " Poelia " ( " Poelichie " - യും ) , " Parea " , " Chego " ( " Chegotty " - യും ) , " Oellad " ,

 " Kanaka " , " Paniei " , " Corua " തുടങ്ങിയ അയിത്തജാതിക്കാര്‍ . വേട്ടുവ ജാതിയിലെ Aijapen പിന്നീടു Diana-യായും , Chakij പിന്നെ Rosinda-യായും , 

അഞ്ചു വയസ്സുകാരന്‍ Coren എന്ന പറയ കുട്ടി Februarij ആയും , 

Coemaren ചോവന്‍ ( Chego Coemaren ) Januarij ആയും , Aijen പുലയന്‍ Februarij ആയും , Ittij പുലയന്‍ Jupiter ആയും , Mattoe പുലയന്‍ April ആയും , 

മൂന്നു വയസ്സുകാരന്‍ Candon ചോവന്‍ Aron ആയും , 

Coelij എന്ന പറയി Dorotea ആയും , 11 വയസ്സുകാരി Manij എന്ന ചോവത്തി ( Chegotta caste ) Christina ആയും , പുലയരായ Ramen , Toemaoij എന്നിവര്‍ Februarij , 

Neptunus എന്നിവരായും , Ittij Callij 

ചോവത്തി Helina-യായുമൊക്കെ പേരും മതവും മാറ്റപ്പെട്ടാണ് പല പല ഡച്ച് അധീന രാജ്യങ്ങളില്‍ ചെന്നുചേര്‍ന്നത് . മേല്‍ സൂചിപ്പിച്ച ഡച്ച് രേഖകളിലെ ഒരു ഫയല്‍ മാത്രം

 പഠനത്തിനുപയോഗിച്ച Linda Mbeki , Matthias van Rossum എന്നീ വിദേശ ഗവേഷകരുടെ " Private slave trade in the Dutch Indian Ocean world . . . " 

എന്ന പ്രബന്ധത്തിലുമുണ്ട് (http://www.tandfonline.com/…/…/10.1080/0144039X.2016.1159004) 

ഇത്തരം വിവരങ്ങള്‍ .


അടിമകളെ ചന്തയിലെത്തിച്ചവരുടെ വീട്ടുപേരും സ്ഥലപ്പേരുമുണ്ടു മിക്ക രേഖകളിലും . ഇന്നും തിരിച്ചറിയാന്‍ കഴിയും അവ എന്നാണു തോന്നുന്നത് . അടിമകളെ വാങ്ങിയവരുടെ 

വിവരങ്ങളുമുണ്ട് . ഇവിടെയാണ് കേരളത്തിലെ 

ഗവേഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കഴിവ് മാറ്റുരയ്ക്കപ്പെടാന്‍ പോകുന്നത് . നമ്മുടെ പൂര്‍വികരുടെ ദുരിതജീവിത പ്രയാണത്തെക്കുറിച്ച് ഇത്രയധികം അറിവുകള്‍ 

കിട്ടാനുള്ളപ്പോള്‍ , അവരുടെ അക്കാലവും പിന്‍ തലമുറകളുടെ ഗതിവിഗതികളും തിരഞ്ഞു കണ്ടുപിടിക്കാന്‍ നമുക്ക് കഴിയേണ്ടതാണ് .




കേരളത്തിന്‍റെ , വിശേഷിച്ചു കൊച്ചി രാജ്യത്തിന്‍റെ , ഒന്നേ മുക്കാല്‍ നൂറ്റാണ്ടോളം നീളുന്ന ( 1657-1825 ) ഒരു ചരിത്ര ഘട്ടം അതി വിശദമായി ഒപ്പിയെടുത്തുവച്ചിരിക്കുന്ന 1633 ഫയലുകള്‍

 ( കുറഞ്ഞത് മൂന്നു ലക്ഷത്തില്‍‌പ്പരം പേജുകള്‍ ) ചെന്നൈ ആര്‍ക്കൈസിലെ ഡച്ച് രേഖാ ശേഖരത്തിലുണ്ട് . അവയില്‍ മഹാഭൂരിപക്ഷവും സ്വന്തം ചെലവില്‍ സ്‌കാന്‍ ചെയ്ത് 

നെതര്‍ലാന്‍റിലെ ആംസ്‌ടെര്‍ഡാം യൂണിവേഴ്സിറ്റി കൊണ്ടുപോയിട്ടുണ്ട് ; അത് അവരുടെ ഡാറ്റ ബാങ്കില്‍ സൂക്ഷിച്ചിട്ടുമുണ്ട് . ഹാര്‍ഡ് ഡിസ്‌ക്കുകളുടെ കോപ്പി അവര്‍ ചെന്നൈ 

ആര്‍ക്കൈവ്‌സിനു നല്‍കിയിട്ടുണ്ട് . ഇന്നോളം നാം കണ്ടിട്ടില്ലാത്ത കേരള ചരിത്ര സത്യങ്ങളാണ് ആ രേഖകളില്‍ ഉറങ്ങിക്കിടാക്കുന്നത് . ഇതറിയാന്‍ , അവയുടെ കാറ്റലോഗിലേയ്ക്ക് 

ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി . കേരള ചരിത്രപഠനത്തിന് ഒഴിച്ചുകൂടാനാവാത്ത ഈ രേഖാശേഖരത്തിന്‍റെ കോപ്പി നമ്മുടെ ആര്‍ക്കൈവ്‌സിനു വേണ്ടി നേടിയെടുക്കേണ്ടതിന്‍റെ പ്രാധാന്യം

 ഞാന്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു . ( ഇങ്ങനെ ചെന്നൈയില്‍നിന്നു വീണ്ടെടുക്കേണ്ട പ്രധാന കേരളചരിത്ര രേഖകളുടെ ഒരു ലിസ്‌റ്റ് തന്നെ അന്നത്തെ ആര്‍ക്കൈവ്‌സ്

 ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തു . കാര്യം സര്‍ക്കാരിലേയ്ക്ക് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം എന്നെ അറിയിച്ചതുമാണ് . ) അതിന്‍റെ ഗതി എന്തുതന്നെയായാലും സര്‍ക്കാര്‍ അടിയന്തിരമായി 

പ്രവര്‍ത്തിക്കേണ്ടതുണ്ട് . കാരണം , കടലാസായാലും കമ്പ്യൂട്ടര്‍ ഡിസ്‌ക്കായാലും അവ 

നീണ്ട കാലം ചെന്നൈയില്‍ സുരക്ഷിതമായിരിക്കും എന്നു പറയാനാവില്ല . ( ഞാന്‍ മാതൃഭൂമിവാരികയ്ക്ക് അയച്ചതിന്‍റെ പൂര്‍ണ രൂപം )

Saturday, September 18, 2021

അടിമക്കച്ചവട രേഖകള്‍ വീണ്ടെടുത്തു എന്ന് !

 അടിമക്കച്ചവട രേഖകള് വീണ്ടെടുത്തു എന്ന് !

-------------------------------------
സമകാലിക മലയാളം വാരികയില് ( 20.9.21 ) കേരള ആര്ക്കൈവ്സ് വകുപ്പില്നിന്നു കിട്ടിയ
ഒരു സുപ്രധാന വിവരമുണ്ട് : ചെന്നൈ ആര്ക്കൈവ്സില്നിന്ന് , കേരള അടിമക്കച്ചവടത്തെക്കുറിച്ചുള്ള ഡച്ച് രേഖകളുടെ കോപ്പി
കിട്ടിയെന്ന്. ഇത് പൊതുജനങ്ങളെയും സര്‌ക്കാരിനെയും ഞാന് മുന്‌പ് അറിയിച്ചതും ( 20.10.2017 ന്റെ
ഫേസ്‌ബുക് പോസ്‌റ്റ് , അന്നുതന്നെ ആര്ക്കൈവ്‌സ് ഡയറക്‌റ്റര്ക്ക് അയച്ച ഇമെയ്ല് , 3.3.19 ന്റെ മാതൃഭൂമി
ആഴ്‌ചപ്പതിപ്പില് എഴുതിയ കത്ത് , 18.5.19 ന് അഡീഷണല് ചീഫ് സെക്രട്ടറി
ഡോ : വി. വേണുവിന് അയച്ച ഇമെയ്ല് , 24.5.19 ന്റെ ഫേസ്‌ബുക് പോസ്‌റ്റ് ) തുടര്‌ന്ന്
ശ്രീ : ജോണ് ഫെര്‌ണാണ്ടസ് നിയമസഭയില് ചോദ്യം ഉന്നയിച്ചതും പ്രകാരമാണെന്നു വിശ്വസിച്ചു പ്രത്യേകം
സന്തോഷിക്കുന്നു . കേരള അടിമക്കച്ചവടത്തിന്റെ ശരാശരി 400 പേജുള്ള 27 ഫയലുകള് ഞാന് ചെന്നൈ ആര്ക്കൈവ്സില്നിന്നു
തേടിയെടുക്കുകയും , അവയില് 17 എണ്ണം പരിശോധിക്കുകയും ചെയ്‌തിരുന്നു . അവയടക്കം 1700-ഓളം ഫയലുകളെങ്കിലും
അവിടത്തെ കൊച്ചിന് ഡച്ച് രേഖാ ശേഖരത്തിലുണ്ട് . അവ മുഴുവന് കോപ്പി ചെയ്തു കേരളത്തിലേയ്‌ക്കു കൊണ്ടുപോന്നോ എന്നത് വ്യക്‌തമല്ല.
ഏതായാലും , കിട്ടിയിടത്തോളം ഫയലുകള് ഗവേഷകര്‌ക്ക് പരിശോധിക്കാന് സൗകര്യപ്പെടുത്തുക എന്നതാണു മുഖ്യം ( പഴയ മൈക്രോഫിലിമിങ് പോലെയാകരുത് ).
ഡച്ചില് നിന്നു തര്‌ജുമചെയ്യുക എന്ന ചുമതലയും ആര്‌ക്കൈവ്സ് ഏറ്റെടുക്കേണ്ടതുണ്ട് .
18-ഉം 19-ഉം നൂറ്റാണ്ടുകളില്പെട്ട 150-ഓളം കൊല്ലത്തെ കൊച്ചിയുടെയും മറ്റും മിയ്‌ക്കവാറും
സമഗ്രമായ നാള്‌വഴി ചരിത്രമാണ് നമുക്കു മുന്നില് തുറക്കുന്നത് . ഒരു പ്രമുഖ കേരളചരിത്ര ഗ്രന്ഥത്തിലും സൂചിപ്പിക്കപോലും ചെയ്‌തിട്ടില്ല , അമൂല്യമായ
ഈ രേഖാ ശേഖരത്തെക്കുറിച്ച് .

Friday, September 17, 2021

ആര്‍ക്കൈവ്‌സിന്‍റെ നാശം തടുക്കാന്‍









 

ആര്‍ക്കൈവ്‌സ് : 15 കൊല്ലം മുന്‍‌പ് ഒരു പരാതി


15 കൊല്ലം മുന്‍‌പ്
ഒരു പരാതിക്കാരനായി 
ഞാന്‍ സര്‍‌ക്കാരിനു മുന്‍‌പില്‍



































































 

Sunday, August 29, 2021

ദലിതര്‍‌ക്ക് സ്വന്തമായി ഒരു വാര്‍ത്താ മാധ്യമം




ദലിതര്‍‌ക്ക്  സ്വന്തമായി ഒരു വാര്‍ത്താ മാധ്യമം













 

Tuesday, August 24, 2021

" പുലച്ചോന്‍മാര്‍ " ചോതി ചാത്തനോടു ചെയ്‌തത് ______________________________________

 " പുലച്ചോന്‍മാര്‍ "  

ചോതി ചാത്തനോടു ചെയ്‌തത്

_____________________________________________________________________



     മൂന്നര പതിറ്റാണ്ടു    മുന്‍‌പ്    ചെറായി ( എറണാകുളം ജില്ല )  

എ. കെ.  ജി.  സ്‌റ്റഡി  സെന്‍ററില്‍ ഞങ്ങള്‍ നല്‍‌കിയ ഒരു സ്വീകരണ യോഗത്തില്‍   വച്ചു  

വാക്കു പറഞ്ഞതാണ് ശങ്കരന്‍ കരിപ്പായി സാര്‍ :  " സഹോദരന്‍  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ 

ഒരു നോവലായി  എഴുതും  " . 


" മിശ്രഭോജന "പ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ ഗുരുനാഥനും

അയല്‍വാസിയുമായിരുന്നു   സാര്‍ .  സഹോദര പ്രസ്ഥാനത്തെ


അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള


മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ .  മുന്‍ തലമുറയിലെ  പ്രശസ്‌ത എഴുത്തുകാരനാണ് . 

വലിയ പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,   

അതിനു കഴിയും മുന്‍‌പ്  അദ്ദേഹം


ജീവിതത്തില്‍ നിന്നു വിടപറഞ്ഞു .  പിന്നെ പതിറ്റാണ്ടുകള്‍ക്കു ശേഷം  എന്‍റെ


സ്‌നേഹിതന്‍  അജയന്‍ ഓച്ചന്തുരുത്ത് ആണ് ആ ദൗത്യം   , " പുലച്ചോന്‍‌മാര്‍ " 

എന്ന നോവലിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്  . പ്രശസ്‌ത

മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ


ചരിത്രം ഓര്‍മിക്കുന്നത് . ഒരു നാടിന്‍റെ  നീണ്ട കാലത്തെ പ്രതീക്‌ഷയാണ്


അദ്ദേഹം നിറവേറ്റിയിരിക്കുന്നത് .  ഒരു അപകടത്തില്‍ പെട്ടു വലിയ യാതന 

അനുഭവിക്കുമ്പോഴാണ് അജയന്‍  അത് എഴുതിയത് .


              എന്നാല്‍  , എനിക്ക് വലിയൊരു അനിഷ്ടത്തിനു കൂടി


കാരണമായിരിക്കയാണ് ഈ കൃതി .  ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍


ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം

വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം


മുന്‍‌പായിരുന്നു . ആ  വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  , 

വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്ത് ഗ്രാമവാസിയായ 


അജയനും കൂട്ടരും തീരുമാനിച്ചു .

വൈ‌പ്പിന്‍ കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്


ആവശ്യപ്പെട്ടു .  തീര്‍ത്തും പുതിയതാവണം വിഷയം എന്നു തീരുമാനിച്ചു


ഞാന്‍ .  


        മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 

1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍

സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ  തനിച്ച്  ഒരു ലേഖനത്തിലൂടെ

ഭാഷാപോഷിണി മാസിക പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ്


ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .


പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം 

പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10 കി. മീറ്റര്‍ 

അപ്പുറത്ത്  , വൈപ്പിന്‍  ദ്വീപില്‍ത്തന്നെയുള്ള മറ്റൊരു   ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടൂം

അദ്ദേഹത്തെ എനിക്കോ എന്‍റെ


തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന്


ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം

മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .  അതുകൊണ്ടാണ്  സൂവനീറില്‍ 

ചോതി   ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നു ഞാന്‍ തീരുമാനിച്ചത്.നീണ്ട 

അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍

അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     


ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) 

മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്   !   കേരളത്തിലെ ആദ്യ ദലിത് 


എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത്  !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു 

നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു 


മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലുകയായിരുന്നു  ചോതി !    അക്കാര്യം ,  അന്ന് ഏറ്റവും 

ഉന്നതിയില്‍ നിന്നിരുന്ന  ഭാഷാപോഷിണി മാസികയുടെ  1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ 


ലക്കം വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം

നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !    


ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്  

സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം 


വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ ജാതിഭേദവിരുദ്ധ പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം 

മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .  


എന്നിട്ടൂം ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ 

മാത്രമായാണ് . ജാതിമാനികള്‍ക്കു ഞെട്ടലുണ്ടാക്കും വിധം മുഴക്കമേറിയ 


കവിതാലാപന പ്രസ്‌ഥാനമായിരുന്നു അതെന്ന നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 

സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ 


വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ 

പേരായി മാറി എന്നതു സന്തോഷകരം . എന്നാല്‍ , കാലങ്ങളായി നാം 


പാടിവരുന്ന പോലെ , സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ 

നേരമായി.  മിശ്രഭോജനത്തിനു മുന്‍‌പ് അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു 


താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ 

നടന്നിരുന്നത് . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1998 മുതല്‍ അഞ്ചു  


തവണ എഴുതിയിട്ടുണ്ട് .    

                      


                  ലേഖനം യഥാസമയം ഞാന്‍ സൂവനീര്‍‌കാരെ ഏല്‍‌പ്പിച്ചു . എന്നാല്‍ ,


എന്തോ കാരണത്താല്‍ , സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു .


ലേഖനം തിരിച്ചു തന്നു . വൈകാതെ അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2.7.2004 - ന്‍റെ 

ലക്കത്തില്‍ അച്ചടിച്ചുവന്നു . തുടര്‍ന്ന്    എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന പുസ്‌തകത്തില്‍

2006 - ന്‍റെയും 2009 - ന്‍റെയും  പതിപ്പുകളില്‍ ചേര്‍ത്തു .  വര്‍ഷങ്ങളായി അത്


എന്‍റെ ബ്ളോഗിലും  ( cheraayiraamadaas.blogspot.com ) കിട്ടുന്നുണ്ട്  .


               


അംബേഡ്‌കറുടെ തിരുവിതാംകൂര്‍ ബന്ധത്തിന്‍റെയും തെളിവ് കിട്ടി !

 അംബേഡ്‌കറുടെ 

 തിരുവിതാംകൂര്‍ ബന്ധത്തിന്‍റെയും

 തെളിവ് കിട്ടി !

___________________________________

               പുരാരേഖകള്‍ വച്ച്  വിശദമായി എഴുതിയിട്ടുണ്ട്   ഡോ: ബി. ആര്‍. അംബേഡ്‌കറുടെ 1950-ലെ തിരുക്കൊച്ചി സന്ദര്‍ശനം ഈ ലേഖകന്‍ (  മാതൃഭൂമി ആഴ്‌ചപ്പതിപ്പ് ,

13.4. 2008 , പു. 86 ,  പേ. 8-16 ; അയ്യന്‍‌കാളിയ്‌ക്ക്  ആദരത്തോടെ , ഉപരോധം ബുക്‌സ് , 2009 , പേ. 78-90  ). അതിനു മുന്‍പ്

അദ്ദേഹം തിരുവിതാംകൂറുമായി ബന്ധപ്പെട്ടതിന്‍റെയും തെളിവ്  ഈയിടെ കണ്ടുകിട്ടി. ഏക മകന്‍ യശ്വന്തിനെ വാതരോഗ ‌ചികിത്സയ്ക്കായി അദ്ദേഹം , 

ആലപ്പുഴ ചേര്‍‌ത്തലയിലെ പാണാവള്ളിയിലുള്ള ചിറ്റയം കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ എത്തിച്ചതാണു വിഷയം .

ആയുര്‍‌വേദ ചികിത്സയില്‍ അതിപ്രശസ്‌തനായിരുന്ന വൈദ്യര്‍ മരിച്ചപ്പോള്‍  4.7.1937 ( 20. 11. 1112 ) -ന്   

കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ( പേജ് 11, കോളം 2 ) ഉള്ളത്.  നമ്മുടെ പത്ര -  സാംസ്‌കാരിക  ചരിത്രകാരന്‍

 ജി. പ്രിയദര്‍‌ശനന്‍ സാര്‍ തന്‍റെ ഭാഷാപോഷിണി മാസികാ പംക്‌തിയില്‍ ( പഴമയില്‍നിന്ന് ,

2019 സെപ്‌റ്റംബര്‍ ) പാണാവള്ളിയില്‍ കൃഷ്‌ണന്‍ വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ ചികിത്സാ കാര്യം സൂചിപ്പിച്ചിരുന്നു. ഞാന്‍ ചോദിച്ചതു പ്രകാരം 

അതിന്‍റെ വിവര ഉറവിടം ( മുന്‍പറഞ്ഞ കേരള കൗമുദി പേജ് ) അദ്ദേഹം എനിക്കയച്ചുതരുകയായിരുന്നു. അങ്ങനെയാണു ഞാന്‍ ഇക്കാര്യം 12.6.2020 ന്

ഫെയ്‌സ് ബുക്കില്‍ പോസ്‌റ്റ് ചെയ്തത് .   

                           വൈക്കം സത്യാഗ്രഹത്തിലെ പങ്കാളിയാണു വൈദ്യര്‍ ; " വരിക വരിക സഹജരേ " , " ഒരുവനുള്ളതല്ല രാജവീഥി നമ്മള്‍ നല്‍കിടും കരമെടുത്തു 

പണിനടത്തിയതു നമുക്കു പൊതുവിലാം വരിക " എന്നീ  പ്രശസ്‌ത പടപ്പാട്ടുകളുടെ രജയിതാവുമാണ് ; വൈദ്യ മാസികകളിലെ എഴുത്തുകാരനും, " വസ്‌തിപ്രദീപം " 

എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന്‍റെ  കര്‍‌ത്താവുമാണ് ; ശ്രീമൂലം പ്രജാസഭാംഗം കൂടിയായിരുന്നു. യശ്വന്ത്  , രോഗം ഭേദമായി മടങ്ങിയപ്പോഴും പത്രം

അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട് പ്രസ്‌തുത ലേഖനത്തില്‍ : " ഡാക്‌ടര്‍  അംബേദ്ക്കരുടെ  ഏകപുത്രന്‍ അശ്വനീകുമാരന്‍  

ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍ വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം

ഭേദമാക്കിപ്പോയതു വായനക്കാര്‍ ഓര്‍മ്മി‌ക്കുമല്ലൊ." പത്രത്തിന്‍റെ തീയതി വച്ചിരിക്കുന്നത് മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 

1937 എന്നുമായതിനാല്‍, ' കഴിഞ്ഞയാണ്ടു ' വിന്‍റെ സ്‌ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല. 


        



          മകന്‍റെ ചികിത്സയ്‌ക്കായി അംബേഡ്‌കര്‍ തിരുവിതാംകൂറില്‍ വരുന്നതിനെപ്പറ്റി  27.11.1935-ന്‍റെ  മലയാള മനോരമയില്‍ ഒരു വാര്‍ത്തയുണ്ടെന്ന്  

ഗവേഷകന്‍  ഇ.കെ. പ്രേംകുമാര്‍ എഴുതി ( അംബേദ്‌കര്‍ എന്ന പിതാവ്, മ. മനോരമ, 20.6.2020 ). ഡിസംബര്‍ 2-ന് ശിവഗിരി സത്രത്തില്‍ 

എത്തുമെന്നു കാണിച്ച്  ബോംബെയില്‍ നിന്ന്  അദ്ദേഹത്തിന്‍റെ കമ്പികിട്ടി എന്ന് ' മലയാളരാജ്യ' ത്തില്‍ 

വര്‍‌ക്കല ലേഖകന്‍ എഴുതിയിരിക്കുന്നു എന്നാണു മനോരമ വാര്‍ത്തയിലുള്ളത്. വാതരോഗിയായ ഏകപുത്രന്‍ അശ്വനീകുമാറിനെ ( യശ്വന്ത് ), 

ആയുര്‍‌വേദ വൈദ്യപണ്ഡിതനായ പാണാവള്ളില്‍ സി. കൃഷ്‌ണന്‍ വൈദ്യനെക്കൊണ്ട് ചികിത്സിപ്പിക്കാനാണു വരുന്നത് എന്നു വാര്‍ത്തയിലുണ്ട്. 

പ്രേംകുമാറിനോട്, അശ്വനീകുമാറിന്‍റെ മകനും ബോംബെയില്‍നിന്നുള്ള രാജ്യസഭാംഗവുമായ പ്രകാശ് അംബേഡ്‌കര്‍ കേട്ടറിവുവച്ചു പറഞ്ഞത്, ചികിത്സാ

സമയത്ത് അംബേഡ്‌കറുടെ ഭാര്യാ സഹോദരനാണു കൂടെ നിന്നത് എന്നും, അംബേഡ്‌കര്‍ അവരെ ഇവിടെ കൊണ്ടുവന്നു വിട്ടിട്ടു തിരികെ പോയെന്നുമാണ്. 


      1983ല്‍ ' ശിവഗിരി തീര്‍‌ഥാടനത്തി ' ന്‍റെ കനകജൂബിലിയോടനുബന്ധിച്ചു നടത്തിയ ആയുര്‍‌വേദ സമ്മേളനത്തില്‍ കൃഷ്‌ണന്‍ വൈദ്യരെപ്പറ്റി

 അവതരിപ്പിച്ച പ്രബന്ധത്തില്‍ ഈ ചികിത്സയെപ്പറ്റി പറയുന്നുണ്ടെന്ന് പ്രേംകുമാര്‍ കൂട്ടിച്ചേര്‍‌ക്കുന്നു [ പ്രബന്ധം അവതരിപ്പിച്ചത് , വൈദ്യരുടെ ഭാര്യയായ 

കുഞ്ഞിയുടെ ബന്ധു ഡോ: കുറ്റിക്കാട്ട്   ചന്ദ്രശേഖരനാണെന്നു പറഞ്ഞുതന്നു , വൈദ്യര്‍ കുടുംബത്തില്‍‌പ്പെട്ട പത്രപ്രവര്‍‌ത്തകനായ ബിനീഷ് പണിക്കര്‍ ]. 

അത് അവിശ്വസിക്കപ്പെട്ടു , ചര്‍‌ച്ചാ വിഷയമായി. 20 കൊല്ലത്തിനു ശേഷം വൈദ്യരുടെ മകള്‍ [ മരുമകള്‍ ] വളവങ്കേരി നാരായണി [  14.4.2003ന്‍റെ മനോരമയില്‍  ]

 ഇങ്ങനെ വിശദീകരണം നല്‍‌കിയെന്ന്  പ്രേംകുമാര്‍ തുടരുന്നു : ' മലയാളവര്‍‌ഷം 1110ല്‍ ആയിരുന്നു  അംബേഡ്‌കറുടെ മകനെ ചികിത്സിക്കാന്‍ കൊണ്ടുവന്നത്. അന്നു 

തൊട്ടുകൂടായ്‌മയൊക്കെയുള്ള കാലമാണ്. ദൂരെന്നു വന്ന അവര്‍‌ക്കു താമസിക്കാന്‍ പാണാവള്ളിയില്‍ ഇടം കിട്ടിയില്ല. അംബേദ്ക്കറൊക്കെ താഴ്‌ന്ന ജാതിക്കാരല്ലേ.

ഈഴവന്‍റെ വീട്ടില്‍ താമസിപ്പിച്ചാല്‍ നാട്ടുകാര്‍ എതിര്‍‌ക്കും. അച്ഛന്‍ നാട്ടുകാരൊന്നും പറയണതു കേള്‍‌ക്കണ കൂട്ടത്തിലല്ല. എന്നാലും ഞങ്ങള്‍ വീട്ടിലുണ്ടായിരുന്ന

പെണ്ണുങ്ങളൊക്കെ വീടൊഴിഞ്ഞുകൊടുത്തു. ചികിത്സയ്‌ക്കു കൂടുതല്‍ സൗകര്യം ലഭിക്കാന്‍ അച്ഛന്‍ അവരെ വീട്ടില്‍ താമസിപ്പിച്ചു '. ഈ ദൃക്‌സാക്ഷി വാക്കുകളെയും, 

ചരിത്രരേഖകളുടെ പിന്‍‌ബലമില്ലെന്നു പറഞ്ഞ്  ചിലര്‍ പുച്ഛിച്ചു തള്ളിയെന്നും , എന്നാല്‍ 1935 നവംബറിലെ മനോരമ വാര്‍‌ത്ത നാരായണിയെ  

ശരിവയ്‌ക്കുകയാണെന്നും പ്രേംകുമാര്‍ ഓര്‍‌മിപ്പിക്കുന്നു. ( തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശ വിളംബരത്തിന്‍റെ തലേക്കൊല്ലം പോലും , ഈഴവര്‍ക്കുപോലും 

ഉണ്ടായിരുന്ന അയിത്ത പദവി ശ്രദ്ധേയമാണ് )


 

        18 കൊല്ലമായി ഞാന്‍ ഈ അംബേഡ്‌കര്‍ സന്ദര്‍‌ശന വിവരം തേടുന്നു. 2002 സെപ്‌റ്റംബര്‍ 1-15 ന്‍റെ " യോഗനാദം "  

ദ്വൈവാരികയിലാണ് ആദ്യ സൂചന കണ്ടത് . പ്രശസ്‌ത പത്രപ്രവര്‍‌ത്തകന്‍ എം. പി. പ്രകാശം , കമ്യൂണിസ്‌റ്റ്  നേതാവ് സി. ജി. സദാശിവനെക്കുറിച്ച് 

എഴുതിയ ലേഖനത്തിലാണത്. സി. ജി. യുടെ വല്യച്ഛനാണു കൃഷ്‌ണന്‍ വൈദ്യര്‍. " ഭരണഘടനാ ശില്‍‌പി ഡോ. ബി. ആര്‍. അംബേദ്‌കര്‍ തന്‍റെ മകന്‍റെ 

ചികില്‍‌സാര്‍ത്ഥം കൃഷ്ണന്‍ വൈദ്യരുടെ  വീട്ടില്‍  വന്ന് താമസിച്ചിട്ടുണ്ട് " എന്നാണ് ആ വാചകം ( പേജ്  11 ). 

രണ്ടു കൊല്ലം കഴിഞ്ഞു ' യോഗനാദ' ത്തില്‍ തന്നെ ( 16.10 2004 ) കേരള കൗമുദി എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ 

ലേഖനത്തിലും കണ്ടു അംബേഡ്‌കര്‍ സന്ദര്‍ശന സൂചന. പ്രശസ്‌ത സീനിയര്‍ പത്രപ്രവര്‍‌ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ സാറിന്‍റെ  അച്ഛന്‍ എ. കെ. ഭാസ്‌കറെ 

പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം: ' അംബേദ്‌കറുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു. അംബേദ്‌കര്‍ കൊല്ലത്തുള്ള 

എ. കെ. ഭാസ്‌കറിന്‍റെ ഭവനം സന്ദര്‍‌ശിച്ചിട്ടുണ്ട്. ഭാസ്‌കറിന്‍റെ മൂത്ത മകന്‍ ബി. ആര്‍. പി. ഭാസ്‌കറിന്‍റെ

ബാല്യ‌സ്മൃതിയില്‍ ഈ സന്ദര്‍‌ശനമുണ്ട്. [ എ.കെ. ] ഭാസ്‌കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി. ജാതിവ്യവസ്ഥ പൂര്‍‌ണ്ണമായി നിരാകരിച്ച 

ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധി സ്ഥാനത്ത് അംബേദ്‌ക്കര്‍ ആദരാഞ്‌ജലികളര്‍‌പ്പിച്ചു. " അജ്ജാതി രക്‌തത്തിലുണ്ടോ അസ്‌ഥി മജ്ജയിതുകളിലുണ്ടോ " യെന്നു

ചോദിച്ച  മഹാകവിക്കു [ കുമാരനാശാനു ] തണലേകിയ വൃക്‌ഷങ്ങളുടെ ചുവട്ടില്‍ അംബേദ്‌കര്‍ വിശ്രമിച്ചു. അഞ്ചുതെങ്ങിലുള്ള മിസിസ്സ് ഭാസ്‌കറുടെ 

തറവാട്ടു വീടും അംബേദ്‌കര്‍ സന്ദര്‍‌ശിച്ചു " ( പേജ് 18 ).

 

                അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍‌ത്തിട്ടുള്ള ഒരു പഴയ അഖില മലബാര്‍ ഹരിജന 

സമ്മേളന വാര്‍‌ത്തയില്‍ ( സഹോദരന്‍ വാരിക, 22.12.1945 ) അംബേഡ്‌കറുണ്ട്. അടുത്ത കൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ സമ്മേളനം സംഘടിപ്പിക്കാന്‍ , 

മണപ്പുറം ഹരിജനസംഘത്തിന്‍റെ  ജനറല്‍ കമ്മിറ്റി  തീരുമാനിച്ചു എന്നാണു വാര്‍‌ത്ത ; ' ഡോക്‌ടര്‍ അംബേദ്‌കര്‍ സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം 

സമ്മതിച്ചിട്ടുള്ളതായി ' ഇ. കണ്ണന്‍ എക്‌സ് എം.എല്‍.എ. യോഗത്തെ അറിയിച്ചു എന്നുമുണ്ട് .    


                അംബേഡ്‌കറുടെ  കേരള സന്ദര്‍ശനത്തെപ്പറ്റി മറ്റൊരു പരാമര്‍ശം കുറച്ചു മുന്‍‌പ് കണ്ടത്, ഡോ: സുരേഷ് മാനേയുടെ ' Glimpses of Socio-

Cultural Revolts in India ' എന്ന പുസ്തകത്തിന്  അനില്‍ നാഗന്‍ തയ്യാറാക്കിയ തര്‍ജുമയായ ' ഇന്‍‌ഡ്യന്‍ സാമൂഹ്യ സാം‌സ്‌കാരിക പ്രക്ഷോഭ 

ചരിത്ര' ത്തിലാണ് ( ബഹുജന്‍ വാര്‍ത്ത , തിരുവനന്തപുരം-13, 2008, പേ. 202 ): 1935-ല്‍ ആള്‍ കേരള ഈഴവ യൂത്ത് കോണ്‍‌ഫറന്‍‌സ് ജന. സെക്രട്ടറി 

കെ.സി. കുട്ടന്‍ ഒരു യോഗത്തില്‍  അധ്യക്‌ഷനായിരിക്കാന്‍ അംബേഡ്‌കറെ ക്ഷണിച്ചെന്നും , ' ഡോ. അംബേദ്‌കറുടെ കേരളത്തിലേയ്ക്കുള്ള ആദ്യ 

സന്ദര്‍ശനമായിരുന്നു അത് ' എന്നും പറയുന്നു ഗ്രന്ഥകാരന്‍ ( ഈ പുസ്‌തകം കാണിച്ച് , അംബേഡ്‌കര്‍ കേരളം സന്ദര്‍‌ശിച്ചു എന്ന മട്ടില്‍ ഒരു വീഡിയോയും കണ്ടു യൂട്യൂബില്‍ . 

 ഈ പരാമര്‍ശത്തിന്‍റെ പിന്നാലെ കുറെ അലഞ്ഞ ശേഷമാണ് എനിക്ക് സത്യാവസ്‌ഥ കണ്ടെത്താന്‍ കഴിഞ്ഞത്  ) . ഡോ : മാനേയുടെ   മലയാളം പുസ്‌തകം

10-ആം അധ്യായത്തില്‍ 202 -ആം പേജിലുള്ള  പ്രസ്‌തുത പരാമര്‍ശത്തിന്‍റെ  റെഫറന്‍സ്  നമ്പര്‍  12 ആണ്.  എന്നാല്‍ , 10-ആം  അധ്യായത്തിന്‍റെ  റെഫറന്‍സുകള്‍  കൊടുത്തിരിക്കുന്ന 

 പേജ് 376 ല്‍  ആവിധം ഒരു നമ്പറില്ല ; എന്നല്ല , വേറെ ഒരു റെഫറന്‍സ്  നമ്പറുമില്ല  !  കുറെ റെഫറന്‍സ് വിവരങ്ങള്‍  ഒന്നിനു താഴെ ഒന്നായി കൊടുത്തിരിക്കുന്നു , അത്രമാത്രം .

മാനേയുടെ  ഇംഗ്ളിഷ് ഒറിജിനലായ  Glimpses of Socio-Cultural Revolts in India യില്‍ ( Samrudh Bharat Publications, 2006 )  10-ആം ചാപ്‌റ്ററില്‍  147-ആം 

പേജിലുള്ള കെ.സി. കുട്ടന്‍ വിവരത്തിന് പേ.279ല്‍ 11 , 12 എന്നീ  റെഫറന്‍സ്  

നമ്പറുകളാണു കാണിച്ചിരിക്കുന്നത് . 11-ആം നമ്പര്‍  Swapna Samel -ന്‍റെ  Dalit Movement in South India എന്ന പുസ്‌തകത്തിന്‍റെയും , 12-ആം നമ്പര്‍   Eleanor Zelliot -ന്‍റെ 

Ambedkar's Conversion എന്ന പുസ്‌തകത്തിന്‍റെയുമാണ്.  ഈ 2 പുസ്‌തകങ്ങളും കാണാന്‍ കഴിഞ്ഞില്ല എനിക്ക് . എങ്കിലും ശ്രീമതി Eleanor Mae Zelliot-ന്‍റെ ' Dr. Ambedkar 

and the Mahar Movement' എന്ന പിഎച്.ഡി. ഗവേഷണപ്രബന്ധം ( University of Pennsylvania , U.S.A., 1970  )  കിട്ടി . അതിലുണ്ട്  കെ.സി. കുട്ടന്‍  

ഡോ: അംബേഡ്‌കറെ ക്ഷണിച്ചെന്ന് ; ക്ഷണിച്ചെന്നു മാത്രം : ' K.C. Kuttan , General Secretary of the All Kerala Eshava ( one of several variant spellings of Irava )

Youth Conferance , requested Ambedkar to preside at a meeting of the Conference , writing " in the name of 25 lakhs " of Iravas and Tiyas , 

the northern branch of Iravas'( p.209 ).Eleanor തന്‍റെ വിവര ഉറവിടമായി ചേര്‍ത്തിരിക്കുന്നത് 'The Depressed Classes-A Chronological Documentation'എന്ന 

അടിസ്‌ഥാന ഗ്രന്ഥമാണ് ( Part I : Ranchi :Rev.Fr.J.Jans,Catholic Press. Part II-VII:Kuseong:St.Mary's 

College [ 1935-37 ][ Gautam Book Centre,Delhi-32, 2016 ( 1936 ) ] . എന്നാല്‍, ആ ഗ്രന്ഥത്തിലും, ഡോ: അംബേഡ്‌കറെ കെ.സി.കുട്ടന്‍ 

സംഘടനയുടെ അടുത്ത സമ്മേളനത്തില്‍ അധ്യക്ഷനാവാന്‍ ക്ഷണിച്ചു എന്നല്ലാതെ, അദ്ദേഹം കേരളത്തില്‍ വന്നതായി സൂചനപോലുമില്ല. കുട്ടന്‍റെ ക്ഷണക്കത്ത് 

വിശദമായിത്തന്നെ 'Examiner'പത്രം 30.11.1935 ന് പ്രസിദ്ധീകരിച്ചതാണ് Fr.J.Jans സംഘം പകര്‍ത്തിയിരിക്കുന്നത് ( പേ. 55-56 ). അംബേഡ്കറുടെ ഹിന്ദുമത 

നിരാസത്തിന് കേരളത്തിലെ ഈഴവരില്‍നിന്ന് ശക്‌തമായ പിന്തുണയാണു കിട്ടിയതെന്നു പറയുന്നു പത്രം. അദ്ദേഹം തീരുമാനിച്ചാല്‍ ആയിരക്കണക്കിന് ഈഴവര്‍ 

ക്രിസ്‌തുമതം സ്വീകരിക്കും: " K.C.Kuttan [ ... ] has requested Dr. Ambedkar to preside over the next meeting of the 

c[C]onference to make closer the ties between the Depressed Class people outside Malabar and the Eshavas and 

Harijans down here. The letter of invitation begins thus:'I am glad that you have expressed the opinion recently

that the Depressed Class people have no salvation within the Hindu fold. Gandhi's statement in the nature of 

a reply to your announcement is quite unacceptable. Mahatma Gandhi is only a Hindu of the third 

class. He has no authority to speak in the name of Hinduism.His opinion will be disregarded by the 

Brahmins who are the first-class people among Hindus.The Mahatma's arguments are all for not showing

any decrease in the strength of the Hindu population in India'. 

 

      " The invitation has been sent in the name of 25 lakhs Eshavas and Thiyyas in Malabar, and it is 

expected that Dr. Ambedkar will accept it. Apart f[r]om the presidentship of Dr. Ambedkar, 

there is every reason to believe that the next Eshava Youth Conference will unanimously vote for a 

resolution in favour of the Eshavas and Thiyyas formally renouncing Hinduism ". 


          M.S.A. Rao- വിന്‍റെ Social Movements and Social Transformation എന്ന പുസ്‌തകത്തിലുമുണ്ട് ( Manohar Publications, New Delhi-2, 1987 [ 1979 ],  )

 കുട്ടന്‍റെ  ക്ഷണ  വിവരം :'K.C.Kuttan, the Secretary of the All Kerala Izhava Youth Conference invited Dr. Ambedkar to preside over a meeting' ( p.75 ).

റാവു ഈ വിവരത്തിന്‍റെ ഉറവിടമായി കാണിച്ചിട്ടുള്ളത്  Eleanor -ന്‍റെ  മേല്‍ കണ്ട പ്രബന്ധംതന്നെയാണ് .  


                   ഇവിടെ ,  ഈഴവ സമ്മേളനത്തില്‍ ഡോ : അംബേഡ്‌കര്‍ പങ്കെടുത്തു എന്ന പ്രസ്‌താവനയെക്കുറിച്ചുള്ള അന്വേഷണം തത്‌കാലം നിര്‍‌ത്താം .