Saturday, September 18, 2021

അടിമക്കച്ചവട രേഖകള്‍ വീണ്ടെടുത്തു എന്ന് !

 അടിമക്കച്ചവട രേഖകള് വീണ്ടെടുത്തു എന്ന് !

-------------------------------------
സമകാലിക മലയാളം വാരികയില് ( 20.9.21 ) കേരള ആര്ക്കൈവ്സ് വകുപ്പില്നിന്നു കിട്ടിയ
ഒരു സുപ്രധാന വിവരമുണ്ട് : ചെന്നൈ ആര്ക്കൈവ്സില്നിന്ന് , കേരള അടിമക്കച്ചവടത്തെക്കുറിച്ചുള്ള ഡച്ച് രേഖകളുടെ കോപ്പി
കിട്ടിയെന്ന്. ഇത് പൊതുജനങ്ങളെയും സര്‌ക്കാരിനെയും ഞാന് മുന്‌പ് അറിയിച്ചതും ( 20.10.2017 ന്റെ
ഫേസ്‌ബുക് പോസ്‌റ്റ് , അന്നുതന്നെ ആര്ക്കൈവ്‌സ് ഡയറക്‌റ്റര്ക്ക് അയച്ച ഇമെയ്ല് , 3.3.19 ന്റെ മാതൃഭൂമി
ആഴ്‌ചപ്പതിപ്പില് എഴുതിയ കത്ത് , 18.5.19 ന് അഡീഷണല് ചീഫ് സെക്രട്ടറി
ഡോ : വി. വേണുവിന് അയച്ച ഇമെയ്ല് , 24.5.19 ന്റെ ഫേസ്‌ബുക് പോസ്‌റ്റ് ) തുടര്‌ന്ന്
ശ്രീ : ജോണ് ഫെര്‌ണാണ്ടസ് നിയമസഭയില് ചോദ്യം ഉന്നയിച്ചതും പ്രകാരമാണെന്നു വിശ്വസിച്ചു പ്രത്യേകം
സന്തോഷിക്കുന്നു . കേരള അടിമക്കച്ചവടത്തിന്റെ ശരാശരി 400 പേജുള്ള 27 ഫയലുകള് ഞാന് ചെന്നൈ ആര്ക്കൈവ്സില്നിന്നു
തേടിയെടുക്കുകയും , അവയില് 17 എണ്ണം പരിശോധിക്കുകയും ചെയ്‌തിരുന്നു . അവയടക്കം 1700-ഓളം ഫയലുകളെങ്കിലും
അവിടത്തെ കൊച്ചിന് ഡച്ച് രേഖാ ശേഖരത്തിലുണ്ട് . അവ മുഴുവന് കോപ്പി ചെയ്തു കേരളത്തിലേയ്‌ക്കു കൊണ്ടുപോന്നോ എന്നത് വ്യക്‌തമല്ല.
ഏതായാലും , കിട്ടിയിടത്തോളം ഫയലുകള് ഗവേഷകര്‌ക്ക് പരിശോധിക്കാന് സൗകര്യപ്പെടുത്തുക എന്നതാണു മുഖ്യം ( പഴയ മൈക്രോഫിലിമിങ് പോലെയാകരുത് ).
ഡച്ചില് നിന്നു തര്‌ജുമചെയ്യുക എന്ന ചുമതലയും ആര്‌ക്കൈവ്സ് ഏറ്റെടുക്കേണ്ടതുണ്ട് .
18-ഉം 19-ഉം നൂറ്റാണ്ടുകളില്പെട്ട 150-ഓളം കൊല്ലത്തെ കൊച്ചിയുടെയും മറ്റും മിയ്‌ക്കവാറും
സമഗ്രമായ നാള്‌വഴി ചരിത്രമാണ് നമുക്കു മുന്നില് തുറക്കുന്നത് . ഒരു പ്രമുഖ കേരളചരിത്ര ഗ്രന്ഥത്തിലും സൂചിപ്പിക്കപോലും ചെയ്‌തിട്ടില്ല , അമൂല്യമായ
ഈ രേഖാ ശേഖരത്തെക്കുറിച്ച് .

No comments:

Post a Comment