Sunday, November 27, 2016
Tuesday, October 11, 2016
ഇരുളിനെതിരെ ചെറായിയുടെ ചെറുത്തുനില്‍പ്പ്
ഇരുളിനെതിരെ ചെറായിയുടെ ചെറുത്തുനില്‍പ്പ്
കൊച്ചി രാജ്യത്തിന്റെ സാമൂഹിക വിപ്ളവ ചരിത്രത്തില്‍ മുന്നിടം നേടിയ ചെറായി ഗ്രാമവും പരിസര പ്രദേശങ്ങളും പില്ക്കാലത്ത് സാംസ്കാരിക ജീര്‍ണതയ്ക്കെതിരെ നടത്തിയ തീവ്രമായ ചെറുത്തുനില്‍പ്പിന്റെ ഏടുകളാണ് ഇവിടെയുള്ളത് . നവോത്ഥാന നായകന് , കേരളത്തില്‍ പുരോഗമന രാഷ്ട്രീയത്തിന്റെ
വരവറിയിച്ച ആദ്യ സോഷ്യലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ സഹോദരനയ്യപ്പന്റെ പ്രാണന് തുടിച്ചുനില്ക്കുന്ന മണ്ണാണിത് . ആ ജീവിതം അവസാനിച്ച് അഞ്ചാണ്ടു തികയും മുന്‍പ് ചെറായിയിലെ കമ്യൂണിസ്റ്റുകള്‍ ജനപക്ഷ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ കൊടിയുയര്‍ത്തി , ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകൊണ്ട് . അവിടുന്നിങ്ങോട്ട് ഒന്നര പതിറ്റാണ്ടോളം പൊതുജീവിതത്തിലെ അധോലോകത്തിനെതിരെ അവര്‍ നടത്തിയ ഇടവേളകളില്ലാത്ത ഇടപെടല്‍ ചെറായിയെ മാത്രമല്ല , പരിസര പ്രദേശങ്ങളെയും എപ്പോഴും ഉണര്‍ന്നിരിക്കാന്‍ നിര്‍ബന്ധിച്ചു .
Subscribe to:
Posts (Atom)