Sunday, August 12, 2018

അംബേഡ്‌കര്‍ രചനകള്‍ ഇല്ലാതെ ഹിന്ദുമത ചര്‍ച്ചകള്‍ നേര്‍വഴിക്കാവില്ല

അംബേഡ്‌കര്‍ രചനകള്‍ ഇല്ലാതെ
ഹിന്ദുമത ചര്‍ച്ചകള്‍
നേര്‍വഴിക്കാവില്ല .
----------------------------------------------------------
നൂറ്റാണ്ടുകളോളം കോടാനുകോടി മനുഷ്യജീവികളെ അയിത്തം കല്‍പിച്ചു കൊല്ലാക്കൊല ചെയ്തിരുന്ന തെമ്മാടിവാഴ്ചയാണു ഹിന്ദു മതം എന്ന ബ്രാഹ്മണമതത്തില്‍ നടന്നിരുന്നത് ; കേരളത്തിനു വെളിയില്‍ ഇന്നും നടക്കുന്നത് . ( സതി എന്ന പേരില്‍ പെണ്ണുങ്ങളെ ചുട്ടുകൊല്ലുന്നതും , ഇഷ്ടക്കേടു തോന്നിയാല്‍ ഭ്രഷ്ട് കല്‍പിക്കുന്നതും പോലുള്ള കുറ്റവാളിത്തരങ്ങള്‍ വേറെ കിടക്കുന്നു . )
ആ ദുരധികാര വാഴ്ചയില്‍പെട്ടു തകര്‍ന്നുപോകുമായിരുന്ന ഒരു അയിത്തജാതിക്കാരന്‍ , നിശ്ചയ ദാര്‍ഢ്യം കൊണ്ടൂ പൊരുതിക്കയറിയ കഥയുടെ പേരാണ് ബാബാസാഹിബ് ഡോ : ബി . ആര്‍ . അംബേഡ്‌കര്‍ . ഞാനടക്കമുള്ള കോടിക്കണക്കിന് ഇന്‍ഡ്യക്കാരുടെ ഗുരുവാണ് ആ മഹാ പണ്ഡിതന്‍ . ആയുസ്സിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ച് ആ ജന നായകന്‍ എഴുതിവച്ച ഗവേഷണ ഗ്രന്ഥങ്ങള്‍ കുറച്ചൊന്നുമല്ല . ഹിന്ദു മതത്തിന്‍റെ യാഥാര്‍ഥ്യം എന്തെന്നു പഠിക്കേണ്ടത് ആ രചനകള്‍ മുന്നില്‍ വച്ചു കൊണ്ടാവണം . മരിച്ച് ആറു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഹിന്ദു മത പഠനങ്ങളിലെ ഒരു വാചകമെങ്കിലും ആര്‍ക്കെങ്കിലും തിരുത്താ ന്‍ കഴിഞ്ഞതായി കേട്ടിട്ടില്ല . അതുകൊണ്ട് , ആ രചനകളുടെ സ്‌പിരിറ്റ് ആണ് ഹിന്ദു മതത്തെക്കുറിച്ചു പറയാന്‍ ഞാന്‍ അടിസ്‌ഥാനമാക്കുന്നത് . അല്ലാതെ , വല്ല ആശ്രമങ്ങളിലും ചടഞ്ഞുകൂടിയിരുന്ന് ആത്‌മാവും പരമാത്‌മാവും ജീവാത്‌മാവും പറഞ്ഞു പാമരജനത്തെ വിഭ്രമിപ്പിക്കുന്നവരുടെ പാഴ്‌വാക്കുകളല്ല . ആയതിനാല്‍ , അംബേഡ്‌കര്‍ രചനകളുടെ സാന്നിധ്യത്തിലല്ലാതെ നടക്കുന്ന ഒരു ഹിന്ദുമത ചര്‍ച്ചയും നേര്‍വഴിക്കാവില്ല .
അംബേഡ്‌കര്‍ രചനകളുടെ ഇംഗ്‌ളിഷ് പി . ഡി . എഫ് . പതിപ്പുകളുടെ ലിങ്കുകള്‍ ഇവിടെ ഞാന്‍ ചേര്‍ക്കുന്നുണ്ട് . അവയുടെ മലയാള തര്‍‌ജുമ 40 വോള്യങ്ങളിലായി കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതിന്‍റെ ലിസ്‌റ്റും ചേര്‍ക്കുന്നു .
പ്രാകൃതമായ ബ്രാഹ്മണമതത്തിന്‍റെ തനിനിറം കാണാന്‍ ഉപകരിക്കുന്ന " ശാംകര സ്‌മൃതി " എന്ന കേരള ഭരണഘടനയുടെ പുതിയ അച്ചടിപ്പതിപ്പില്‍ നിന്നു ചില പേജുകളും ചേര്‍ക്കുന്നു ( എന്‍റെ ഉത്‌സാഹത്തിലാണ് എന്‍ . ബി . എസ് . ഈയിടെ ആ പുസ്‌തകം പ്രസിദ്ധീകരിച്ചത് ) .
ആത്‌മാവും പരമാത്‌മാവും ജീവാത്‌മാവും പറഞ്ഞ് നികൃഷ്ടമായ ഹിന്ദു ജാതിവ്യവസ്‌ഥിതിക്കു താത്ത്വിക അടിത്തറ പണിയുന്ന പുനര്‍‌ജന്‍‌മ വിശ്വാസത്തെ പരിചയപ്പെടുത്താന്‍ , രണ്ടു പതിറ്റാണ്ടോളം മുന്‍‌പു ഞാന്‍ മൂന്നു പത്രങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധവും ചേര്‍ക്കുന്നു .    ( FB  , 5.8.2018  )

Saturday, June 16, 2018

അംബേഡ്‌കര്‍ ഫയല്‍ ഇതാ , മുന്നില്‍ !

അംബേഡ്‌കര്‍ ഫയല്‍ ഇതാ , മുന്നില്‍ !
-------------------------------------------------------------
10 കൊല്ലം മുന്‍‌പാണ് ഞാന്‍ കേരള ആര്‍ക്കൈവ്സ് ഡയറക്ടറേറ്റില്‍ നിന്ന് ഡോ : ബി . ആര്‍ . അംബേഡ്‌കറുടെ തിരുക്കൊച്ചി സന്ദര്‍ശന രേഖകള്‍ കണ്ടെടുത്തു പ്രസിദ്ധീകരിച്ചത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ് , 13 . 4 . 2008 ) . 1950 - ല്‍ , കേന്ദ്ര നിയമമന്ത്രിയായിരുന്ന അദ്ദേഹം , ഹൈദരാബാദ് - മദ്രാസ് - സിലോണ്‍ വഴിയാണു തിരുവനന്തപുരത്തെത്തിയത് . ഇവിടം വിട്ടു വീണ്ടും മദ്രാസിലിറങ്ങി താമസിച്ചിട്ടാണു ബോംബെയ്ക്കു പോയത് . തിരുവനന്തപുരം യാത്രയുടെ മുന്നോടിയായ മദ്രാസ് സന്ദര്‍ശനത്തിന്‍റെ രേഖ [ G . O . No . 3010 , dt . 6 . 7 . 1950 , Public ( Political - B ) , pages 68 ] ഇപ്പോഴാണ് എനിക്ക് ചെന്നൈ ആര്‍ക്കൈവ്സില്‍ നിന്നു കണ്ടെത്താനായത് .
19 . 5 . 1950 - ന് ന്യൂ ഡെല്‍‌ഹിയില്‍ നിന്നു വിമാനത്തില്‍ ഹൈദരാബാദിലെത്തി മൂന്നു നാള്‍ ( 20 , 21 , 22 ) അവിടെ തങ്ങുന്നു ( c/o J . H . Subbiah , 135 - C , Prenderghast Rd . , Secunderabad ) . 23 - ന് ഉച്ചയ്ക്ക് അവിടന്നു വിമാനത്തില്‍ പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കൊണ്ട് മദ്രാസ് മീനംബാക്കം വിമാനത്താവളത്തില്‍ ഇറങ്ങുന്നു . പിറ്റേന്നും മദ്രാസില്‍ തങ്ങുന്നു ( ഗവ . ഗസ്റ്റ് ഹൗസ് , ചെപോക്ക് ? ) . 24 - ന് കൊളംബോയിലേയ്ക്ക് . ജൂണ്‍ 7 - ന് സിലോണില്‍ നിന്ന് വിമാനത്തില്‍ മടങ്ങി തിരുച്ചിറപ്പള്ളിയില്‍ ഇറങ്ങുന്നു . ചെങ്കോട്ട പാസഞ്ചര്‍ ട്രെയ്‌നില്‍ ഘടിപ്പിച്ച പ്രത്യേക സലൂണില്‍ രാത്രി 9. 50 - ന് തിരിച്ച് വെളുപ്പിന് 2 . 53 - ന് മധുരയില്‍ എത്തുന്നു . രാവിലെ 7 . 33 - ന് , സലൂണ്‍ ട്രിവാന്‍ഡ്രം എക്സ്‌പ്രെസില്‍ ഘടിപ്പിച്ച് , യാത്ര തുടര്‍ന്ന് വൈകീട്ട് 6 . 45 - ന് തിരുവനന്തപുരത്ത് എത്തുന്നു . ( ജൂണ്‍ 9 , 10 തീയതികളിലെ തിരുക്കൊച്ചി സന്ദര്‍ശന വിവരത്തിന് എന്‍റെ മുന്‍ സൂചിപ്പിച്ച മാതൃഭൂമി ലേഖനം കാണുക . അതു തന്നെ എന്‍റെ " അയ്യന്‍‌കാളിയ്ക്ക് ആദരത്തോടെ " എന്ന പുസ്‌തകത്തിലും എന്‍റെ ഗൂഗ്ള്‍ ഡ്രൈവ് സൈറ്റിലും ( https://drive.google.com/…/1UbdFHFsIEX98870Uc4X1Co4F95s4U0N… ) ഉണ്ട് . 11 - ന് ഉച്ചയ്ക്ക് 12 . 45 - ന് വിമാനത്തില്‍ തിരുവനന്തപുരം വിട്ട് വൈകീട്ട് 5 . 05 - ന് മദ്രാസില്‍ ഇറങ്ങുന്നു . പ്രമുഖ ദലിത് നേതാവും , മുന്‍ മദ്രാസ് മേയറും ( 1945 ) , പിന്നീട് ( 1957 - 61 ) ലോക്‌സഭാംഗവുമായ അഡ്വ : എന്‍ . ശിവരാജിന്‍റെ വീട്ടിലായിരുന്നു ( 144 , Gandhi Nagar , Adayar ) പിറ്റേന്നു താമസം . 13 - ന് രാവിലെ 7 . 30 - ന് വിമാനത്തില്‍ ബോംബെയ്ക്കു തിരിക്കുന്നു . 11 . 30 - ന് ബോംബെയില്‍ ഇറങ്ങുന്നു .
" ഡോ . അംബേദ്‌കര്‍ : ജീവിതവും ദര്‍ശനവും " ( ധനഞ്ജയ് കീര്‍ , അംബേദ്‌കര്‍ പബ്ളിക്കേഷന്‍‌സ് , തിരുവനന്തപുരം - 12 , 2003 , പേജ് 453- 57 ) എന്ന പുസ്‌തകത്തില്‍ നിന്ന് ഈ വിവരങ്ങളും കിട്ടുന്നുണ്ട് :--- " ന്യൂഡല്‍‌ഹിയില്‍ ബുദ്ധ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ട് ഹിന്ദുമതത്തിലെ ദിവ്യന്‍‌മാരെ അദ്ദേഹം കഠിനമായി വിമര്‍ശിച്ചു . ബുദ്ധമതം സദാചാര നിബദ്ധമാണെന്ന് അദ്ദേഹം പ്രസ്‌താവിച്ചു . " " താമസിയാതെ ഔറംഗാബാദില്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് മേയ് 19 ന് ഹൈദ്രാബാദിലേയ്ക്ക് പോയി . യംഗ്‌മെന്‍‌സ് ബുദ്ധിസ്‌റ്റ് അസ്സോസിയേഷന്‍ കൊളംബോയില്‍ നടത്തുന്ന ബുദ്ധമത സമ്മേളനത്തിലേക്കു തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് ഹൈദ്രാബാദിലെ താമസക്കാലത്ത് അദ്ദേഹം പറഞ്ഞു . " പത്‌നിയോടും പാര്‍ട്ടി സെക്രട്ടറി രാജ്‌ഭോജിനോടുമൊപ്പം 1950 മേയ് 25 ന് അംബേദ്‌കര്‍ വിമാനമാര്‍ഗ്ഗം കൊളംബോയില്‍ എത്തിച്ചേര്‍ന്നു . താന്‍ അവിടെ എത്തിയിട്ടുള്ളത് ബുദ്ധമതത്തിന്‍റെ ചടങ്ങുകളും അനുഷ്‌ഠാനങ്ങളും നിരീക്ഷിക്കുവാനും ബുദ്ധന്‍റെ മതം എത്രമാത്രം ചൈതന്യവത്താണെന്നു കണ്ടെത്താനുമാണെന്ന് കൊളംബോയില്‍ എത്തിയ ഉടന്‍ അദ്ദേഹം പത്രലേഖകരോടു പറഞ്ഞു . " " മടക്കയാത്രയില്‍ അംബേദ്‌കര്‍ തിരുവനന്തപുരവും മദ്രാസും സന്ദര്‍ശിച്ചു . "

Tuesday, April 10, 2018

" ശാംകരസ്‌മൃതി " പ്രസാധനം -- ഒരു സവര്‍ണന്‍റെ രോഷം
----------------------------------------------------------------------------------------------------




" ശാംകരസ്‌മൃതി "  പ്രസാധനത്തിനു  കിട്ടിയ
വലിയ ബഹുമതി !
---------------------------------------------------------------
                               നൂറ്റാണ്ടിലേറെ  പഴക്കമുള്ള  " ശാംകരസ്‌മൃതി "  പുനഃപ്രസിദ്ധീകരിക്കാനായി   പതിറ്റാണ്ടോളം യത്‌നിച്ചു  .  പക്ഷേ അപ്പോഴൊന്നും  ഞാൻ  കരുതിയില്ല  , ഇത്രയ്ക്ക്  അടിയന്തര പ്രാധാന്യമുണ്ട്  ആ  പുനരച്ചടിക്കെന്ന്  . തെക്കുംഭാഗം മോഹൻ ആണ്  അതെന്നെ ഇപ്പോൾ  ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നത് . മാനവസമൂഹത്തിന്റെ  നിത്യശത്രുക്കൾ എന്ന ഗണത്തില്‍ പെടുത്താവുന്ന   ഈ ഗ്രന്ഥം വീണ്ടും  പുറത്തുവന്നതില്‍  ടിയാനുള്ള രോഷം  മറുഭാഷയിലൂടെ  ജ്വലിക്കുന്ന ഒരു അധമ  " രചന "   ഇവിടെ കോപ്പി ചെയ്യുന്നു .  (  എഫ് ബി ചട്ടങ്ങള്‍ക്കും  സൈബര്‍ നിയമത്തിനും വിരുദ്ധമായ അസഭ്യമായതുകൊണ്ട് , എഫ് ബി ക്കു  റിപ്പോര്‍ട് ചെയ്യാം ,  സൈബര്‍ സെല്ലില്‍ പരാതിപ്പെടാം . പക്ഷേ സമയമില്ല , അതുകൊണ്ട് വിടുന്നു . )

                             പൂഴ്ത്തിവച്ചിരുന്ന   ജാതികേരള   ഭരണഘടന  പുനഃപ്രസിദ്ധീകരിച്ചപ്പോള്‍  സവര്‍ണപക്ഷം എങ്ങനെ പ്രതികരിച്ചു  എന്ന് അടുത്ത തലമുറയും അറിയേണ്ടതുണ്ട് . അതിനായി ഈ വിശിഷ്ട രചന ഉള്‍പ്പെടെ  ടിയാന്‍റെ  ഇവിടത്തെ എല്ലാ കമെന്‍റുകളും ,  ഡിലീറ്റ് ചെയ്യാതെ  നിലനിര്‍ത്തുകയും ,  എന്‍റെ  ബ്ളോഗിലേയ്ക്കു ( https://cheraayiraamadaas.blogspot.in ) കോപ്പിചെയ്യുകയും ചെയ്യുന്നു .

                                 ഓരോ   കമെന്‍റിലെയും കള്ളത്തരം  ഞാന്‍ തുറന്നുകാട്ടുമ്പോള്‍  മുങ്ങുകയും , പുതിയ പുതിയ നുണകളുമായി പൊങ്ങുകയുമാണു ഈ വ്യാജന്‍ ചെയ്യുന്നതെന്ന്  ആര്‍ക്കും ഇവിടെ കാണാവുന്നതാണ് .

                                ( എന്‍റെ താത്രീ വിചാര പഠനം  വൈകുന്നതില്‍ വല്ലാതെ ബേജാറാകുന്നയാള്‍ ഈയിടെ ഇറക്കിയ  താത്രീ വിചാര പുസ്‌തകമാകട്ടെ , കള്ളരേഖകളുടെ സമാഹാരമാണ് !  )

                               എഫ് ബി യില്‍ 5000 -നടുത്തു സുഹൃത്തുക്കളുള്ള എനിക്ക്  അവരിലാരില്‍നിന്നും  കഴിഞ്ഞ 11 കൊല്ലത്തിനിടയില്‍ ഒരിക്കല്‍പോലും  ഇത്തരം  തെമ്മാടി ഭാഷ കേള്‍ക്കേണ്ടിവന്നിട്ടില്ല . സഭ്യമല്ലാത്ത ഒരു വാക്കോ പ്രയോഗമോ ഞാനും  എഴുതിയിട്ടില്ല ; ഇവിടെയെന്നല്ല , പുറത്തും .   മാന്യമായ ഭാഷകൊണ്ടു തന്നെ ഏതു വാദം നടത്താനും കഴിയും എനിക്ക്  .

                       മേല്‍ പറഞ്ഞ  അധമഭാഷാ സമ്പന്നനെ  ഇനിയും ഒരു സുഹൃത്തായി നിലനിര്‍ത്തുകയെന്നാല്‍ ,  ആ രചനാ രത്‌നങ്ങളുടെ   പുതിയ പുതിയ എഡിഷനുകള്‍  പ്രദര്‍ശിപ്പിച്ചു നില്‍ക്കാനുള്ള ഒരു മതിലായി എന്‍റെ പേജ്  മാറുക എന്നാണര്‍ഥം . നേരമില്ല അതിനു തുലയ്ക്കാന്‍ . ആയതിനാല്‍ ,  ആ പേര്  എന്‍റെ  ഫ്രന്‍ഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നു .




" Thekumbhagom Mohan
Thekumbhagom Mohan താൻ ആദൃം വായിക്കേണ്ടതു ശ്രീശങ്കരൻറെ' മനീഷാപഞ്ചകം' ആണു അതു പഠിച്ചിട്ടു ആലോചിക്കു അതിനു വിരുദ്ധമായ ഈ സ്മൃതി ആ ശങ്കരാചാരൃർ എഴുതുമോ എന്നു. അതു പീന്നീടു ശങ്കരാചാരൃരുടെ പേരിൽ ആരോ ചമച്ചതാണെന്നും ബോധൃമാകും! പക്ഷേ, ആ പുസ്തകം ഒരു കാലത്തിൻറെ ദർപ്പണമാണു എന്നും അംഗീകരിക്കുന്നു.
പിന്നെ സവർണ്ണവിരോധത്താലേ കാണുന്നതെല്ലാം മഞ്ഞിച്ചിരിക്കുന്നു എന്നു പറയുന്നതാൻ ഭാരതത്തിൻറെ സാംസ്കാരിക ചരിത്രമെങ്കിലും ഒരാവർത്തി വായിക്കു.ജാതിക്കെതിരേ സവർണ്ണർ നടത്തിയ പോരാട്ടങ്ങളുടെ കഥയും ചരിത്രവും ഇവിടെ കേരളത്തിൽ ജാതിയ്ക്കെതിരേ പോരാടിയവരിൽ സവർണ്ണർ ഏറ്റവും മുന്നിലായിരുന്നു അയ്യൻകാളിയെ പോരാട്ടവീരൃം പകർന്നതു സവർണ്ണനായ സദാനന്ദസ്വാമികളായിരുന്നു അദ്ദേഹത്തെ പ്രജാസഭയിലേക്കു നോമിനേറ്റു ചെയ്തതു പരമേശ്വരൻ പിളള എന്ന സവർണ്ണനായിരുന്നു.അവർ എല്ലാവരെയും മനൂഷൃരായി കണ്ടു തന്നെപ്പോലെ അകാരണമായി( അതേ കാരണമുണ്ടോ)ജാതി വിരോധംമൂലം സതൃങ്ങൾ അസതൃങ്ങളാക്കി പ്രസ്താവന നടത്തുന്ന വിഷജന്തുക്കളാകരുതു.അതുമൂലം ഒന്നും നേടുകയില്ല.താത്രീവിചാരം തന്നെ എത്ര പുസ്തകം ഇറങ്ങി. താങ്കളുടെ പുസ്തകം മാത്രം ഇറങ്ങിയില്ല.എന്തുകൊണ്ടു മനശൂദ്ധിയില്ല.താങ്കൾ താത്രീയെ വച്ചു എത്ര ദളിതൻ അവളെ ഭോഗിച്ചു എന്ന ഗവേഷണം നടത്തുകയായിരിക്കും!
Manage
LikeShow More Reactions · Reply · 17h "


Thekumbhagom Mohan ഇപ്പോഴും താങ്കൾ ആ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണോ'എനിക്കു മുന്നിൽ പൂഴ്ത്തി' താങ്കൾ ഏതൂ കോത്താഴത്തെയാണു തൻറെ മുന്നിൽ പുഴ്ത്താൻ.ആരാ താൻ സാഹിതൃത്തിലെ'ഹിഡുംഭി'യോ? ആദൃം താൻ ഒന്നു മനസിലാക്കുക.മലയാള സാഹിതൃത്തിൽ താൻ ഒന്നുമല്ല. ഒന്നുമായിട്ടുമില്ല. ഇനി ഒട്ടാകത്തുമില്ല. അതിൻറെ ലക്ഷണമാണിതെല്ലാം.അതുകൊണ്ടു ഇനി എനിക്കു മുന്നിൽ പുഴ്ത്തിയെന്നതു മാറ്റിപ്പിടി!
Manage
Like · Reply · 19h


Thekumbhagom Mohan കുറേ കൊല്ലമായല്ലോ താത്രീ വിചാരം വരുന്നു എന്നു പറഞ്ഞു കേട്ടിട്ടു പുലി വരുന്നേ പുലി വരുന്നേ എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ പിന്നെ'ശാങ്കരസ്മൃതി' അതു രാമദാസിനാണു കിട്ടാതിരുന്നതു ഞങ്ങളോക്കെ അതു എന്തും പണ്ടേ അതു സ്വന്തമാക്കിയതാണു കേരളത്തിലെ ഒരു വിധപ്പെട്ട ലൈബ്രറികളിലൊക്കെ ആ അമുലൃഗ്രന്ഥം ഉണ്ട്. അതു തേടി മദ്രാസു വരെ പൊകേണ്ടതില്ലായിരുന്നു കുന്ദംകുളത്ത് പഞ്ചാംഗ പബ്ലിക്കേഷനാണു അതു പ്രസീദ്ധീകരിച്ചതു !
6
Manage
Like · Reply · 3d



Thekumbhagom Mohan ഇപ്പോഴും താങ്കൾ ആ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണോ'എനിക്കു മുന്നിൽ പൂഴ്ത്തി' താങ്കൾ ഏതൂ കോത്താഴത്തെയാണു തൻറെ മുന്നിൽ പുഴ്ത്താൻ.ആരാ താൻ സാഹിതൃത്തിലെ'ഹിഡുംഭി'യോ? ആദൃം താൻ ഒന്നു മനസിലാക്കുക.മലയാള സാഹിതൃത്തിൽ താൻ ഒന്നുമല്ല. ഒന്നുമായിട്ടുമില്ല. ഇനി ഒട്ടാകത്തുമില്ല. അതിൻറെ ലക്ഷണമാണിതെല്ലാം.അതുകൊണ്ടു ഇനി എനിക്കു മുന്നിൽ പുഴ്ത്തിയെന്നതു മാറ്റിപ്പിടി!
Manage
Like · Reply · 19h



Thekumbhagom Mohan ഞങ്ങളൊക്കെ തട്ടിക്കുട്ടി ഇറക്കുകയാണല്ലോ താങ്കൾ അല്ലേ നുറ്റാണ്ടുകൾ തപസ്സു ചെയ്തു താത്രീവിചാരം പുറത്തിറക്കുക. ഞാൻ ആദൃം തേടിയതു താങ്കളുടെ പുസ്തകമാ അപ്പോൾ പറഞ്ഞു തീർന്നില്ല എന്നു അഞ്ചുകൊല്ലം ആയി എന്നിട്ടു ഇപ്പോഴും തീർന്നില്ല കോഴിക്കു മുല വരുന്നതു പോലെ ഇതു തീരുമോ ?
Manage
Like · Reply · 1d






hekumbhagom Mohan ആരു പുഴ്ത്തിവച്ചിരുന്നു എന്നാണു ഇദ്ദേഹം പറയുന്നതു? ഇദ്ദേഹം പറയുന്നതുപോലെ അല്ല കാരൃങ്ങൾ. സംസ്ഥാനം ഒട്ടാകെ ഉളള ലൈബ്രറീകളിൽ ഈ പുസതകം ഉണ്ടു. ആവശൃക്കാരനു അവിടെ നിന്നെടുക്കാം പോരെങ്കിൽ ഒരു വിധപ്പെട്ട സ്വകാരൃ ലൈബ്രറിയിൽ എല്ലാം ഈ പുസ്തകം ഉണ്ടു ഈ കാരൃം ഞാൻ പറഞ്ഞപ്പോൾ എന്തുകൊണ്ടു നിങ്ങൾ അതു പുന:പ്രസീദ്ധീകരണം നടത്തിയില്ല എന്ന കുറ്റാരോപണം ചെയ്യുകയാണു ആ മാനൃൻ
ഒരു പുസ്തകം പ്രസാധകൻ പ്രസിദ്ധീകരിക്കണമെങ്കിൽ ആ പുസ്തകത്തിൻറെ വിപണന സാധൃത പരിശോധിക്കും. ഇവിടെ ഈ പുസ്തകം ഫൃഡലിസ്സത്തിനു മുമ്പുളള കാലത്തിൻറെ തിരുശേഷിപ്പാണു ആ കാലത്തെക്കുറിച്ചു ഗവേഷണം നടത്താൻ ആരെങ്കിലും തേടിയെങ്കിലായി. ഇപ്പോൾ ചെറായി രാമദാസിനെ പോലെ അപുർവ്വങ്ങളിൽ അപൂർവ്വം തേടിയെങ്കിലായി. അങ്ങനെ ഉളള പുസ്തകം പ്രസിദ്ധീകരിക്കുക പ്രയാസം ഇതു ഈ ചോദൃം ഉയർത്തുന്ന രാമദാസിനും അറിയാം.അപ്പോൾ അതല്ല കാരൃം'.ജാതി അധികാരികൾ പുഴ്ത്തിയ'എന്ന പരസൃവാചകത്തിലുടെ 'സവർണ്ണവിരോധം' പുലർത്തുന്ന ഒരു വിഭാഗം ഉണ്ടു. അവരുടെ കൈയ്യിൽ ഒരു ആയുധം അതുമാത്രമാണു ഇത്തരക്കാരുടെ ലക്ഷൃം.!
Manage
Like · Reply · 1d



Thekumbhagom Mohan അതാണു താങ്കളിൽ ഉളള അപകർഷതാബോധം താങ്കൾ തന്നെ കണ്ടെത്തി എന്നവകാശപ്പെടൂന്ന ഈ പുസ്തകത്തിനൂ 10 കൊല്ലം മുമ്പു പത്രത്തിൽ പരസൃം കൊടുത്തപ്പോൾ ആരും എതിർത്തില്ല എന്നതു കൊണ്ടു ഇപ്പോൾ എതിർത്തുകുടാ എന്നതും , ആരാണു തന്നെ ഈ പുസ്തകത്തിൽ നിന്നു അകറ്റി നിർത്തിയതു എന്നും ഉളള വിഡ്ഡിത്തം പുലമ്പുന്നതും ഈ അപകർഷതാബോധമാണു സമുഹത്തിൽ ഒരു പുസ്തകവും ആരും ആരിൽ നിന്നും മറച്ചുവയ്ക്കുന്നില്ല.കണ്ടെത്തുക എന്നതു ഒരു തപസൃ ആണു അതിനു കഴിയാത്തവർ ഇങ്ങനെ പലതും പറയും.അതുപോലെ രണ്ടു നൂറ്റാണ്ടുകാലം ഇതിനു അച്ചടി ഉണ്ടായില്ല എന്നതും വലീയ തമാശയാണു എൻറെ കൈയ്യിലിരിക്കുന്ന പുസ്തകം 1971 ലെ പതിപ്പാണു.അതു പഞ്ചാംഗം പബ്ലിക്കേഷൻ പതിപ്പാണു മനുസ്മൃതിയും ശാങ്കരസ്മൃതിയും ഡിസിയും പുറത്തിറക്കിയിട്ടുണ്ടെന്നാണു ഓർമ്മ.മനുസ്മൃതി അവരു പ്രീപബ്ലിക്കേഷൻ വൃവസ്ഥയിൽ വാങ്ങിയതാണു
ആദൃം തന്നെ മനസിനെ ഇത്തരം മലീമസവികാരങ്ങളാൽ കളങ്കപ്പെടുത്താതിരിക്കു ശേഷം അന്വേഷിക്കു !
Manage
Like · Reply · 1d



Thekumbhagom Mohan ചെറായിയുടെ പോസ്റ്റിനൂ വന്ന കമൻറുകൾ പരിശോധിച്ചാൽ ഈ പുസ്തകവും അതിൻറെ ഇംഗ്ലീഷു വിവർത്തനവും ഈ നാട്ടിലാകെ ഉണ്ടു എന്നിട്ടും ഈ മാനൃൻ പറയുന്നു 'ജാതി അധികാരികൾ പുഴ്ത്തി' എന്നു. ഇതൊക്കെ വിശ്വസിക്കാൻ കുറെ ജാതിഭ്രാന്തൻമാരും !
Manage
Like · Reply · 1d


Thekumbhagom Mohan ഇങ്ങനെ പലവിധ പൊളളത്തരങ്ങൾകൊണ്ടു ജീവിക്കുന്ന ധാരാളം ഉരഗങ്ങൾ ഉണ്ടു ഇങ്ങനെ !
Manage
Like · Reply · 1d


Thekumbhagom Mohan ഒരുവിധപ്പെട്ട എല്ലാ ലൈബ്രറികളിലും ഉണ്ടു !
Manage
Like · Reply · 1d



Wednesday, January 17, 2018

നിരൂപണത്തിന്‍റെ ജാതി

നിരൂപണത്തിന്‍റെ    ജാതി


അയ്യന്‍‌കാളിയുടെ കത്തും സ്വദേശാഭിമാനിയും

അയ്യന്‍‌കാളിയുടെ കത്തും സ്വദേശാഭിമാനിയും