Saturday, August 27, 2016

അയ്യപ്പന്‍റെ നെഞ്ചത്ത് !



സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെട്ട നവോത്ഥാന  പോരാട്ടങ്ങളെ അവമതിച്ചുകൊണ്ട്  ആധുനിക ഘട്ടത്തില്‍   ,  22 കൊല്ലം മുന്‍പ് ,   ആദ്യമായി പുറത്തുവന്ന  ലേഖനത്തിനു  നല്‍കിയ മറുപടിയാണ്  താഴെ ആദ്യം  ചേര്‍ക്കുന്നത് .   8  കൊല്ലം കഴിഞ്ഞപ്പോള്‍  വീണ്ടും വന്നു സഹോദരനു നേരെ  സ്ഥാപിത താത്‌പര്യക്കാരുടെ  കള്ളക്കഥാഖ്യാനങ്ങള്‍ . അതിനെ തുറന്നുകാട്ടി എഴുതിയ മറുപടിയുമുണ്ടു താഴെ . ഇപ്പോള്‍ , എഫ്ബി-യില്‍ , മിശ്രഭോജനത്തെ  നാരായണ ഗുരു  തള്ളിപ്പറഞ്ഞു എന്ന പഴയ  നുണക്കഥതന്നെ  പ്രത്യക്ഷപ്പെട്ടിരിക്കയാണ് . അതിനുള്ള മറുപടിയാണ് ഈ ലേഖനങ്ങള്‍  .