Thursday, September 23, 2021

അടിമക്കച്ചവട രേഖകള്‍ കേരളം വീണ്ടെടുക്കണം

 Cherayi Ramadas

1 March,2019 , FB  

അടിമക്കച്ചവട രേഖകള്‍ കേരളം വീണ്ടെടുക്കണം    (   Cherayi Ramadas , full text of the letter sent to Mathrubhumy weekly of 3.3.2019 )

--------------------------------------------------------------------------------------

വിനില്‍ പോളിന്‍റെ " കാടും കടലും കടന്ന കേരളത്തിലെ അടിമകള്‍ " എന്ന ലേഖനത്തിന് ( മാതൃഭൂമി വാരിക , 17.2.2019 ) വലിയ വിലയുണ്ട് . അതില്‍ നിന്ന് 

അടിയന്തര പ്രാധാന്യമുള്ള ഒരു കാര്യം മാത്രം എടുത്തു കാണിക്കയാണ് എന്‍റെ ഉദ്ദേശ്യം .


ലേഖനത്തില്‍ പറയുന്ന കൊച്ചിയിലെ അടിമക്കച്ചവടത്തെപ്പറ്റിയുള്ള ഡച്ച് രേഖാ ശേഖരം ( Acten Van Transport )

 14 മാസം മുന്‍‌‌പാണു ഞാന്‍ ചെന്നൈയിലെ തമിഴ്‌നാട് സ്റ്റേയ്റ്റ് ആര്‍ക്കൈവ്‌സില്‍ കണ്ടുമുട്ടുന്നത് . ഏകദേശം 400 പേജ് വീതമുള്ള 27 ഫയലുകള്‍കിട്ടി . 

1753 മുതല്‍ ആറ് പതിറ്റാണ്ടു നീളുന്ന കാലഘട്ടത്തിലേതാണ് അവ . 13 ഫയലുകള്‍ പരിശോധിച്ചു ഞാന്‍ ( ഇക്കാര്യം 20.10.2017 -ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു ) .


        വിറ്റും ലേലം ചെയ്‌തും കപ്പല്‍ കയറ്റി  നായര്‍ ജാതിക്കാരെയും വിദേശങ്ങളിലേയ്ക്ക് , വിശേഷിച്ച് 

ആഫ്‌റിക്കയിലേയ്ക്ക് അയച്ചിരുന്നു അയിത്തക്കാരോടൊപ്പം ! പ്രസ്തുത Dutch Records പ്രകാരം തന്നെ , നീണ്ട ആറു പതിറ്റാണ്ടെങ്കിലും തുടര്‍ന്നു ആ രാജ്യാന്തര 

അടിമക്കച്ചവടം . നായന്‍മാരെയും ( Nayro ) അടിമകളാക്കി 

കയറ്റിയയച്ചിരുന്നു എന്നത് ഒരു കേരളചരിത്ര രചനയിലും ഇടംപിടിച്ചിട്ടില്ല എന്നു തോന്നുന്നു . Jacob Canter Visscher എന്ന ഡച്ച് പാതിരിയുടെ കത്തുകള്‍ 

ചേര്‍ത്തുവച്ചു കേരളചരിത്രമെഴുതിയ കെ . പി . പദ്‌മനാഭമേനോന്‍റെ " 

കൊച്ചിരാജ്യ ചരിത്ര " ത്തില്‍ പോലും കണ്ടില്ലല്ലോ ഇതേപ്പറ്റി ! ജാതിവാഴ്ചയുടെ അധികാരികളില്‍ ചിലര്‍ അതിന്‍റെ ഇരകളുടെ നിലയിലേയ്ക്കു താഴ്ന്നത് എങ്ങനെ 

എന്ന ചോദ്യത്തെക്കൂടിയാണ് നാമിപ്പോള്‍ നേരിടാന്‍ തുടങ്ങുന്നത് . ഇവിടെ പറയുന്ന അടിമക്കച്ചവട രേഖകള്‍ , നമ്മുടെ പേരുകേട്ട മറ്റു കേരളചരിത്ര രചനക്കാരും കണ്ടിട്ടില്ല !


കയറ്റുമതി ലിസ്റ്റില്‍ നായന്‍‌മാരെക്കാള്‍ പല പല മടങ്ങ് കൂടുതലുണ്ട് " Poelia " ( " Poelichie " - യും ) , " Parea " , " Chego " ( " Chegotty " - യും ) , " Oellad " ,

 " Kanaka " , " Paniei " , " Corua " തുടങ്ങിയ അയിത്തജാതിക്കാര്‍ . വേട്ടുവ ജാതിയിലെ Aijapen പിന്നീടു Diana-യായും , Chakij പിന്നെ Rosinda-യായും , 

അഞ്ചു വയസ്സുകാരന്‍ Coren എന്ന പറയ കുട്ടി Februarij ആയും , 

Coemaren ചോവന്‍ ( Chego Coemaren ) Januarij ആയും , Aijen പുലയന്‍ Februarij ആയും , Ittij പുലയന്‍ Jupiter ആയും , Mattoe പുലയന്‍ April ആയും , 

മൂന്നു വയസ്സുകാരന്‍ Candon ചോവന്‍ Aron ആയും , 

Coelij എന്ന പറയി Dorotea ആയും , 11 വയസ്സുകാരി Manij എന്ന ചോവത്തി ( Chegotta caste ) Christina ആയും , പുലയരായ Ramen , Toemaoij എന്നിവര്‍ Februarij , 

Neptunus എന്നിവരായും , Ittij Callij 

ചോവത്തി Helina-യായുമൊക്കെ പേരും മതവും മാറ്റപ്പെട്ടാണ് പല പല ഡച്ച് അധീന രാജ്യങ്ങളില്‍ ചെന്നുചേര്‍ന്നത് . മേല്‍ സൂചിപ്പിച്ച ഡച്ച് രേഖകളിലെ ഒരു ഫയല്‍ മാത്രം

 പഠനത്തിനുപയോഗിച്ച Linda Mbeki , Matthias van Rossum എന്നീ വിദേശ ഗവേഷകരുടെ " Private slave trade in the Dutch Indian Ocean world . . . " 

എന്ന പ്രബന്ധത്തിലുമുണ്ട് (http://www.tandfonline.com/…/…/10.1080/0144039X.2016.1159004) 

ഇത്തരം വിവരങ്ങള്‍ .


അടിമകളെ ചന്തയിലെത്തിച്ചവരുടെ വീട്ടുപേരും സ്ഥലപ്പേരുമുണ്ടു മിക്ക രേഖകളിലും . ഇന്നും തിരിച്ചറിയാന്‍ കഴിയും അവ എന്നാണു തോന്നുന്നത് . അടിമകളെ വാങ്ങിയവരുടെ 

വിവരങ്ങളുമുണ്ട് . ഇവിടെയാണ് കേരളത്തിലെ 

ഗവേഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കഴിവ് മാറ്റുരയ്ക്കപ്പെടാന്‍ പോകുന്നത് . നമ്മുടെ പൂര്‍വികരുടെ ദുരിതജീവിത പ്രയാണത്തെക്കുറിച്ച് ഇത്രയധികം അറിവുകള്‍ 

കിട്ടാനുള്ളപ്പോള്‍ , അവരുടെ അക്കാലവും പിന്‍ തലമുറകളുടെ ഗതിവിഗതികളും തിരഞ്ഞു കണ്ടുപിടിക്കാന്‍ നമുക്ക് കഴിയേണ്ടതാണ് .




കേരളത്തിന്‍റെ , വിശേഷിച്ചു കൊച്ചി രാജ്യത്തിന്‍റെ , ഒന്നേ മുക്കാല്‍ നൂറ്റാണ്ടോളം നീളുന്ന ( 1657-1825 ) ഒരു ചരിത്ര ഘട്ടം അതി വിശദമായി ഒപ്പിയെടുത്തുവച്ചിരിക്കുന്ന 1633 ഫയലുകള്‍

 ( കുറഞ്ഞത് മൂന്നു ലക്ഷത്തില്‍‌പ്പരം പേജുകള്‍ ) ചെന്നൈ ആര്‍ക്കൈസിലെ ഡച്ച് രേഖാ ശേഖരത്തിലുണ്ട് . അവയില്‍ മഹാഭൂരിപക്ഷവും സ്വന്തം ചെലവില്‍ സ്‌കാന്‍ ചെയ്ത് 

നെതര്‍ലാന്‍റിലെ ആംസ്‌ടെര്‍ഡാം യൂണിവേഴ്സിറ്റി കൊണ്ടുപോയിട്ടുണ്ട് ; അത് അവരുടെ ഡാറ്റ ബാങ്കില്‍ സൂക്ഷിച്ചിട്ടുമുണ്ട് . ഹാര്‍ഡ് ഡിസ്‌ക്കുകളുടെ കോപ്പി അവര്‍ ചെന്നൈ 

ആര്‍ക്കൈവ്‌സിനു നല്‍കിയിട്ടുണ്ട് . ഇന്നോളം നാം കണ്ടിട്ടില്ലാത്ത കേരള ചരിത്ര സത്യങ്ങളാണ് ആ രേഖകളില്‍ ഉറങ്ങിക്കിടാക്കുന്നത് . ഇതറിയാന്‍ , അവയുടെ കാറ്റലോഗിലേയ്ക്ക് 

ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി . കേരള ചരിത്രപഠനത്തിന് ഒഴിച്ചുകൂടാനാവാത്ത ഈ രേഖാശേഖരത്തിന്‍റെ കോപ്പി നമ്മുടെ ആര്‍ക്കൈവ്‌സിനു വേണ്ടി നേടിയെടുക്കേണ്ടതിന്‍റെ പ്രാധാന്യം

 ഞാന്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു . ( ഇങ്ങനെ ചെന്നൈയില്‍നിന്നു വീണ്ടെടുക്കേണ്ട പ്രധാന കേരളചരിത്ര രേഖകളുടെ ഒരു ലിസ്‌റ്റ് തന്നെ അന്നത്തെ ആര്‍ക്കൈവ്‌സ്

 ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തു . കാര്യം സര്‍ക്കാരിലേയ്ക്ക് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം എന്നെ അറിയിച്ചതുമാണ് . ) അതിന്‍റെ ഗതി എന്തുതന്നെയായാലും സര്‍ക്കാര്‍ അടിയന്തിരമായി 

പ്രവര്‍ത്തിക്കേണ്ടതുണ്ട് . കാരണം , കടലാസായാലും കമ്പ്യൂട്ടര്‍ ഡിസ്‌ക്കായാലും അവ 

നീണ്ട കാലം ചെന്നൈയില്‍ സുരക്ഷിതമായിരിക്കും എന്നു പറയാനാവില്ല . ( ഞാന്‍ മാതൃഭൂമിവാരികയ്ക്ക് അയച്ചതിന്‍റെ പൂര്‍ണ രൂപം )

Saturday, September 18, 2021

അടിമക്കച്ചവട രേഖകള്‍ വീണ്ടെടുത്തു എന്ന് !

 അടിമക്കച്ചവട രേഖകള് വീണ്ടെടുത്തു എന്ന് !

-------------------------------------
സമകാലിക മലയാളം വാരികയില് ( 20.9.21 ) കേരള ആര്ക്കൈവ്സ് വകുപ്പില്നിന്നു കിട്ടിയ
ഒരു സുപ്രധാന വിവരമുണ്ട് : ചെന്നൈ ആര്ക്കൈവ്സില്നിന്ന് , കേരള അടിമക്കച്ചവടത്തെക്കുറിച്ചുള്ള ഡച്ച് രേഖകളുടെ കോപ്പി
കിട്ടിയെന്ന്. ഇത് പൊതുജനങ്ങളെയും സര്‌ക്കാരിനെയും ഞാന് മുന്‌പ് അറിയിച്ചതും ( 20.10.2017 ന്റെ
ഫേസ്‌ബുക് പോസ്‌റ്റ് , അന്നുതന്നെ ആര്ക്കൈവ്‌സ് ഡയറക്‌റ്റര്ക്ക് അയച്ച ഇമെയ്ല് , 3.3.19 ന്റെ മാതൃഭൂമി
ആഴ്‌ചപ്പതിപ്പില് എഴുതിയ കത്ത് , 18.5.19 ന് അഡീഷണല് ചീഫ് സെക്രട്ടറി
ഡോ : വി. വേണുവിന് അയച്ച ഇമെയ്ല് , 24.5.19 ന്റെ ഫേസ്‌ബുക് പോസ്‌റ്റ് ) തുടര്‌ന്ന്
ശ്രീ : ജോണ് ഫെര്‌ണാണ്ടസ് നിയമസഭയില് ചോദ്യം ഉന്നയിച്ചതും പ്രകാരമാണെന്നു വിശ്വസിച്ചു പ്രത്യേകം
സന്തോഷിക്കുന്നു . കേരള അടിമക്കച്ചവടത്തിന്റെ ശരാശരി 400 പേജുള്ള 27 ഫയലുകള് ഞാന് ചെന്നൈ ആര്ക്കൈവ്സില്നിന്നു
തേടിയെടുക്കുകയും , അവയില് 17 എണ്ണം പരിശോധിക്കുകയും ചെയ്‌തിരുന്നു . അവയടക്കം 1700-ഓളം ഫയലുകളെങ്കിലും
അവിടത്തെ കൊച്ചിന് ഡച്ച് രേഖാ ശേഖരത്തിലുണ്ട് . അവ മുഴുവന് കോപ്പി ചെയ്തു കേരളത്തിലേയ്‌ക്കു കൊണ്ടുപോന്നോ എന്നത് വ്യക്‌തമല്ല.
ഏതായാലും , കിട്ടിയിടത്തോളം ഫയലുകള് ഗവേഷകര്‌ക്ക് പരിശോധിക്കാന് സൗകര്യപ്പെടുത്തുക എന്നതാണു മുഖ്യം ( പഴയ മൈക്രോഫിലിമിങ് പോലെയാകരുത് ).
ഡച്ചില് നിന്നു തര്‌ജുമചെയ്യുക എന്ന ചുമതലയും ആര്‌ക്കൈവ്സ് ഏറ്റെടുക്കേണ്ടതുണ്ട് .
18-ഉം 19-ഉം നൂറ്റാണ്ടുകളില്പെട്ട 150-ഓളം കൊല്ലത്തെ കൊച്ചിയുടെയും മറ്റും മിയ്‌ക്കവാറും
സമഗ്രമായ നാള്‌വഴി ചരിത്രമാണ് നമുക്കു മുന്നില് തുറക്കുന്നത് . ഒരു പ്രമുഖ കേരളചരിത്ര ഗ്രന്ഥത്തിലും സൂചിപ്പിക്കപോലും ചെയ്‌തിട്ടില്ല , അമൂല്യമായ
ഈ രേഖാ ശേഖരത്തെക്കുറിച്ച് .

Friday, September 17, 2021

ആര്‍ക്കൈവ്‌സിന്‍റെ നാശം തടുക്കാന്‍









 

ആര്‍ക്കൈവ്‌സ് : 15 കൊല്ലം മുന്‍‌പ് ഒരു പരാതി


15 കൊല്ലം മുന്‍‌പ്
ഒരു പരാതിക്കാരനായി 
ഞാന്‍ സര്‍‌ക്കാരിനു മുന്‍‌പില്‍