Wednesday, September 30, 2020

കറുപ്പന്‍ മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി

 കറുപ്പന് മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി

-------------------------------------------
കാലം , 20 -ാം നൂറ്റാണ്ട് പിറന്ന ശേഷമോ , അതിനു തൊട്ടു മുന്‌പോ ആയിരിക്കണം . നവോത്ഥാന നായകന് പണ്ഡിറ്റ് കെ. പി. കറുപ്പന് കൊച്ചി രാജ്യത്തുള്ള ചെറായി ഗ്രാമത്തിലാണ് കൗമാരത്തില് സംസ്‌കൃതം പഠനത്തിനു വന്നത് . അവിടെ " ചക്കരക്കടവ് " എന്ന പ്രദേശത്തുള്ള മംഗലപ്പിള്ളി കൃഷ്ണനാശാന്റെ കീഴിലായിരുന്നു കാവ്യപഠനം . തൊട്ടു വടക്കുവശത്തുള്ള മുഴങ്ങില് എന്ന ബന്ധുവീട്ടിലാണു താമസം . കെ. ആര് . ഗോവിന്ദന് തുടങ്ങിയവരായിരുന്നു സഹപാഠികള് . അവിടം വിട്ട ശേഷമാണ് ഉപരിപഠനത്തിനു കൊടുങ്ങല്ലൂര് കളരിയിലേയ്‌ക്കു പോയത് .
മുഴങ്ങില് വീട്ടുകാരനായ സ : സുകുമാരന്റെയും മറ്റു പ്രദേശവാസികളുടെയും ശ്രമഫലമായാണ് കേരള സര്‌ക്കാര് അവിടെ കറുപ്പന് സ്‌മാരകം അനുവദിച്ചത് . " കറുപ്പന് കളരി " എന്നു പറയാവുന്ന മംഗലപ്പിള്ളി വീടിന്റെയും പരിസരത്തിന്റെയും ഫോട്ടൊകളാണ് ഇതോടൊപ്പമുള്ളത് . ഒരു കൊല്ലം മുന്‌പ് അവിടം സന്ദര്‌ശിച്ചപ്പോള് എടുത്തതാണ് . പണ്ഡിറ്റ് കറുപ്പനെക്കുറിച്ചു പിഎച് . ഡി . ഗവേഷണം നടത്തുന്ന ശ്രീമതി ആതിരയും ( വൈക്കം ) കൂടെയുണ്ടായിരുന്നു ( കറുപ്പന്റെ യശസ്സ് പ്രഭാഷണരൂപത്തില് രണ്ട് വിദേശ അക്കാഡമിക് വേദികളില്എത്തിച്ചുകഴിഞ്ഞു ആതിര ) . സ : സുകുമാരനായിരുന്നു ഞങ്ങളുടെ സന്ദര്‌ശന " ഗൈഡ് " .
" കറുപ്പന് കളരി " സ്‌മാരകമാക്കാന് നടത്തിയ യത്‌നം വിജയിച്ചില്ലെന്ന് സങ്കടത്തോടെയാണ് അദ്ദേഹം പറഞ്ഞത് . പകരം , സമീപത്തുള്ള വേറൊരു സ്‌ഥലത്താണ് ഇപ്പോള് സര്ക്കാര് വക സ്‌മാരകം ഉയരുന്നത് . സ്വന്തം കാര്യം മാത്രം നോക്കുന്നവര്ക്ക് എന്തു കറുപ്പന് , എന്തു നവോത്ഥാനം ! എന്തുമാകട്ടെ , കറുപ്പന്റെ കാലടി പതിഞ്ഞ മണ്ണില് , നൂറ്റാണ്ടിനു ശേഷമെങ്കിലും ഒരു സ്‌മാരകം വന്നല്ലോ . മലയാള സാഹിത്യത്തില് വിപ്ളവകാരികള്‌ക്ക് ഒരു ഇടം പൊരുതി നേടിയ അനുപമ ധീരനോടു ചെറായിക്കുണ്ടായിരുന്ന കടം വീട്ടുകയാണു കാലം .
രണ്ട് കി. മീറ്റര് വടക്ക് , മറ്റൊരു സാമൂഹിക വിപ്ളവകാരിയായ സഹോദരനയ്യപ്പന്റെ ജന്‌മ വീട് സ്‌മാരകമാക്കിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു .
അതിനും രണ്ട് കി. മീറ്റര് വടക്ക് കോവിലകത്തുംകടവില് മറ്റൊരു കടം കൂടിയുണ്ടു ചെറായിക്കു വീട്ടാന് . ഈഴവ സമുദായത്തെ പോരാളികളാക്കി മാറ്റിയത് സഹോദര പ്രസ്‌ഥാനമാണ് . അതിനു ജന്‌മം നല്കിയ മിശ്രഭോജനത്തിലെ ധീര പുലയ പങ്കാളികള് അയ്യരും മകന് കണ്ണനും ജീവിച്ചിരുന്നത് കോവിലകത്തുംകടവിലാണ് . സഹോദര പ്രസ്‌ഥാനത്തിന്റെയും , ഞാന് ഉള്‌പ്പെടെയുള്ള ചെറായിക്കാരുടെയും നന്ദികേടിന്റെ കൂടെ സ്‌മാരകമാണ് ആ പോരാളികള് . പൊതുരംഗത്തിലെ ആരാലും തിരിഞ്ഞുനോക്കാതെ , ഒരു സാമൂഹിക കലാപത്തിന് ഊര്‌ജം പകര്ന്നവരാണെന്ന ആദരം ഏറ്റുവാങ്ങാനാവാതെ ജീവിതത്തോടു വിടപറയേണ്ടിവന്ന അസാമാന്യ ധീരര് . അയല്‌പക്കത്തെ സഹോദര സ്‌മാരകക്കാര്‌ക്ക് , അതു തങ്ങള്‌ക്കു പറ്റിയ വീഴ്‌ചയാണെന്നെങ്കിലും വെളിവുണ്ടാകാന് കാലമെത്ര പിടിക്കും ? ഈഴവര്ക്കു വേണ്ടി ഈഴവരാല് ഭരിക്കപ്പെടുന്ന ഒരു സ്‌ഥാപനമായി സഹോദരസ്‌മാരകം നിലനിര്‌ത്താന് പൊതുഖജനാവിലെ പണം ചെലവഴിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കാന് സമയം വൈകി . ഈഴവരാണു മുഖ്യപങ്കു വഹിച്ചതെങ്കിലും , മിശ്രഭോജനം ദലിതോന്‌മുഖമായ ഒരു കലാപമായിരുന്നു . അതുകൊണ്ടുമാത്രമാണ് അയ്യപ്പനും സഹോദരപ്രസ്ഥാനവും നാടിന്റെ ആദരം നേടിയത് . ആയതിനാല് , അയ്യരും കണ്ണനും ജീവിച്ചിരുന്ന സ്‌ഥലത്ത് ഒരു പ്രത്യേക സ്‌മാരകം ഉയരണം . ദലിത് പോരാട്ടങ്ങളെ പഠിക്കാനുതകുന്ന കേന്ദ്രമാക്കി മാറ്റണം അത് . കൂടാതെ , സഹോദരസ്‌മാരകത്തില് അവരെ പ്രതിനിധാനം ചെയ്യുന്ന ശില്‌പങ്ങളും ചിത്രങ്ങളും വിവരണങ്ങളും ഒരുക്കണം . സ്‌മാരക ഭരണസമിതിയില് കണ്ണന്റെ കുടുംബാംഗങ്ങള്ക്കും ദലിതര്ക്കും മാന്യമായ പ്രാതിനിധ്യം നല്കുകയും വേണം .
























+9
Kannan Vb, Bhuvaneswary Vallarpadam and 94 others
15 comments
26 shares

എനിക്ക് അവാര്‍ഡ് തന്നയാള്‍ ഉയരങ്ങളിലേയ്‌ക്ക്

 FB, 30.9.20



എനിക്ക് അവാര്ഡ് തന്നയാള് ഉയരങ്ങളിലേയ്‌ക്ക്

--------------------------------------------
എഴുത്തിന്റെ പേരില് , പ്രോത്സാഹനപരമായ പണമോ സമ്മാനമോ
സ്വീകരിക്കാന് മനസ്സ് അനുവദിച്ചിട്ടില്ല ഇതുവരെ . കാല് നൂറ്റാണ്ടായി തുടരുന്നു
ആ ശീലം . എങ്കിലും ഒരു ബഹുമതി സ്വീകരിച്ചിട്ടുണ്ട് . അയ്യന്‌കാളിചരിത്രം
ഗവേഷണവിഷയമാക്കിയ ഒരു പിഎച് . ഡി . വിദ്യാര്ഥിനിയുണ്ടായിരുന്നു
പത്തനംതിട്ടയില് . ഫോണ് വഴിയുള്ള ചര്ച്ചകള് പോരാ , നേരിട്ടു കണ്ടു
സംസാരിക്കണം എന്നു നിര്‌ബന്ധിച്ചപ്പോള് ഞാനും സമ്മതിച്ചു . 700 - ഓളം
കി. മീറ്റര് ട്രെയ്‌ന് യാത്ര ചെയ്‌ത് അവര് ചെന്നൈ ആര്ക്കൈവ്‌സില് വന്ന്
എന്നെ കണ്ടു ; വിഷയം കുറെ സമയം ചര് ച്ചചെയ്‌തിട്ടാണു പിരിഞ്ഞത് . വല്ല ഗുണവും അവര്ക്ക് അതുകൊണ്ടു കിട്ടിയോ എന്നറിയില്ല . എങ്കിലും
എന്റെ ഗവേഷക ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണത് . (
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ സ്‌നേഹിതകള് വാക്കുപറഞ്ഞിരുന്ന
താമസ സൗകര്യം കിട്ടാതെവന്നപ്പോള് , ആ രാത്രിതന്നെ നീണ്ട ട്രെയ്ന് യാത്ര
ചെയ്‌താണ് അവര് നാട്ടിലെത്തിയത് ) . അവര് ഇന്നു ഫോണ് ചെയ്‌തു ;
ജീവിതത്തിലെ ഒരു വലിയ
ഉയരത്തിലേ‌യ്ക്കു കാലെടുത്തുവയ്‌ക്കുന്ന വിവരമാണ് അറിയിച്ചത് : കൊല്ലം എസ് . എന് .
കോളെജിലെ ചരിത്രവകുപ്പില് അസി. പ്രൊഫസറായി ചേരാന് രാവിലെ വീട്ടില്നിന്ന് ഇറങ്ങുകയാണ് . ഡോ :
ദിവ്യയ്‌ക്ക് ജീവിതത്തിലെങ്ങും വിജയം നേരുന്നു .
Image may contain: tree, plant, sky and outdoor
Kannan Vb, C S Murali Shankar and 68 others
14 comments
3 shares