Wednesday, June 17, 2020

ചിത്രലേഖ

FB

ചിത്രലേഖ
___________________

     ഒരു ദലിത് പെണ്ണിന്‍റെ നേരെ ദുര്‍വാദങ്ങളുയര്‍ത്തി കൈയ്യൂക്ക് കാട്ടുന്നവര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഇടമുണ്ടായിക്കൂടാ . ഇടതുപക്ഷ ബന്ധമുള്ളവയടക്കം പയ്യന്നൂരിലെ എല്ലാ തൊഴില്‍ സംഘടനകളും ആ തെമ്മാടികളെ അടിയന്തിരമായി പുറന്തള്ളുകയാണു വേണ്ടത് .

മുസ്‌ലിം പ്രമാണികളുടെ ദലിത് ഇഷ്‌ടം

FB

മുസ്‌ലിം പ്രമാണികളുടെ  ദലിത്  ഇഷ്‌ടം
_______________________________________

പൊതുവായി അങ്ങനെ     ( മുസ്ലിംങ്ങള്‍ ദളിതരെ അകറ്റിനിര്‍ത്തിയിരുന്നില്ല          എന്ന് )    പറയാമെന്നേയുള്ളൂ .   എന്നാല്‍ , ആദ്യത്തെ അഖില മലബാര്‍ ദലിത്  നായകനായ പി.എം. ഉണ്ണിക്കൃഷ്ണന്‍ രക്തസാക്ഷിയാകേണ്ടിവന്നത്  ,  കോഴിക്കോട്  മൂഴിക്കലിലെ  മുസ്ലിം പ്രമാണികളുടെ വാത്സല്യംമൂലമായിരുന്നു (  ചെറായി രാമദാസ് , മാതൃഭൂമി ആഴ്ചപ്പതിപ്പ്  ,   11. 4. 2004    )  അയിത്തജാതിക്കാരനെ  ചായക്കടയില്‍ നിന്ന്  ഇറക്കിവിടുന്ന  മുസ്ലിമിനെ , കോഴിക്കോട്  പട്ടണത്തില്‍നിന്നുള്ള 1930-കളിലെ വാര്‍ത്തയില്‍ പോലും കണ്ടിട്ടുണ്ട് . അയ്യന്‍കാളി  പോരാട്ടങ്ങളില്‍ മുസ്ലിം അടക്കമുള്ള  സമുദായങ്ങളിലെ പ്രമാണികളെ  എതിര്‍പക്ഷത്ത് ( ചുരുക്കമായി അനുകൂലപക്ഷത്തും ) കാണാം . മുസ്ലിം നവോത്ഥാന നായകനായി അറിയപ്പെടുന്ന വക്കം മൗലവിയുടെ , കുപ്രസിദ്ധമാകേണ്ട പണ്ഡിറ്റ്  കറുപ്പന്‍വിരുദ്ധ പരാമര്‍ശമുള്ള കത്ത്  നമ്മുടെ  കാഴ്ച്ചയിലുണ്ട് .

വൈകുണ്ഡസ്വാമിയേയും ഒറ്റുകൊടുക്കുന്നു !



FB



വൈകുണ്ഡസ്വാമിയേയും  ഒറ്റുകൊടുക്കുന്നു  !
_____________________________________
          ഇന്‍ഡ്യയില്‍   ആദ്യമായി  അവര്‍ണ ജനത   ജാതിവാഴ്ചയെ   സംഘടിതമായി  ചെറുത്തത്  തെക്കന്‍ തിരുവിതാംകൂറിലാണ്  .  ചാന്നാര്‍ കലാപം  അഥവാ  മാറുമറയ്ക്കല്‍  സമരം എന്നാണ്  ആ ജനമുന്നേറ്റം  അറിയപ്പെടുന്നത് .  പ്രൊട്ടെസ്‌‌ന്‍റന്‍റ്   മിഷണറിമാര്‍ ഉഴുതുമറിച്ച ആ  സവര്‍ണ കോളനിയില്‍     ഉയര്‍ന്നുവന്ന  നായകനാണ്   വൈകുണ്ഡസ്വാമി .  സ്വാതിതിരുനാള്‍    മഹാരാജാവ്  എന്ന  ബ്രാഹ്മണ്യ   ദുര്‍നീതിപാലകന്‍റെ   ഭീകര  മര്‍ദനങ്ങളെ  വെല്ലുവിളിച്ചാണ്  ആ  പോരാട്ടം  ജയക്കൊടി   പാറിച്ചത് .  അതേ  ജനനായകന്‍റെ   ധര്‍മം  പരിപാലിക്കാന്‍  എന്നു  പറഞ്ഞ്   ഏതാനും കൊല്ലം  മുന്‍പ്    വിഷ്ണുപുരം  ചന്ദ്രശേഖരനും  കൂട്ടരും കൂടി   ഉണ്ടാക്കിയതാണ്     വി . എസ് . ഡി . പി .  (   വൈകുണ്ഡസ്വാമി  ധര്‍മ പരിപാലന  സംഘം  ) .  എന്നാല്‍  ഇപ്പോള്‍ ,   വൈകുണ്ഡസ്വാമി   നയിച്ച   നവോത്ഥാന  പോരാട്ടത്തിന്‍റെ   പിന്‍മുറക്കാരെ  ബ്രാഹ്മണ്യനീതിക്കാരുടെ   സംഘപരിവാറിന്   ഒറ്റുകൊടുക്കുകയാണ്    വെള്ളാപ്പിള്ളി നടേശന്‍റെയും  ടി . വി .  ബാബുവിന്‍റെയും    കാര്‍ബണ്‍  പതിപ്പുകാരനായ ചന്ദ്രശേഖരന്
ക്രിസ്ത്യാനികളെ   എന്തു   ചെയ്യും  ?

ഒരേയൊരു ഗുരുപഠനം


FB

ഒരേയൊരു  ഗുരുപഠനം
___________________________

നാരായണ ഗുരുവിനെ അധോലോക വ്യാപാരങ്ങള്‍ക്കു മറയാക്കുന്നവര്‍ പൂഴ്ത്തിവയ്ക്കുന്ന യഥാര്‍ഥ ഗുരു ചിത്രമാണ് ഈ പഠനം . ഇതു വായിച്ചില്ലെങ്കില്‍ നമ്മള്‍ ഗുരുവിനെ തിരിച്ചറിയാതെപോകും. കേരളീയ നവോത്ഥാന നായകരില്‍ ഒരാളായ ഗുരു , നന്ദികെട്ട ശിഷ്യഗണത്തിന്‍റെ പീഡനമേറ്റ്  , ആശ്രയമറ്റ് , പട്ടിണി സഹിച്ച് കേരളത്തിനു വെളിയില്‍ അലയുന്ന കാഴ്ച കാണാം ഇവിടെ . മനസ്സില്‍ ,ആദര്‍ശലോക സഞ്ചാരിയായ ഗുരുവിന്‍റെ ശുഭ്രവേഷ രൂപം മാത്രം സൂക്ഷിച്ചിട്ടുള്ളവരുടെ ചങ്കുലയ്ക്കുന്ന ദുരന്ത ചിത്രങ്ങള്‍ എമ്പാടുമുണ്ട്  ഈ പുസ്തകത്തില്‍ . ഗുരുവിന്‍റെ രണ്ട്  ശ്ലോകം നിരത്തിവച്ച്  ,  അര്‍ഥമില്ലാത്ത വ്യാഖ്യാനക്കസര്‍ത്ത്  നടത്തി മുന്നേറുന്ന എല്ലാ പേനയുന്തികളും നഗ്നരായിപ്പോകുകയാണ്  ഈ സത്യകഥനത്തിനു മുന്നില്‍.  ഇവിടെ നാം തിരിച്ചറിയുന്നത്  , വെള്ളാപ്പിള്ളി യുഗം ഗുരുവിന്‍റെ ജീവിതകാലത്തുതന്നെ തുടങ്ങി എന്നാണ് .




"  ഗുരോ  പൊറുക്കുക  "

 ഗ്രന്ഥകാരന്‍  :  ഏ.  സജീവന്‍   (  pusthakasal.calicut@gmail.com )
 വില : 140 രൂപ,  പേജ് : 143 ,
www.pusthakasala.com

ചെറായി സഹോദര സ്‌മാരകം

FB
ചെറായി   സഹോദര സ്‌മാരകം
_________________________________

ഒരു നവോത്ഥാന നായകന്‍റെ സ്മാരകം അടിസ്ഥാനപരമായി ഏറ്റെടുക്കേണ്ട  കര്‍ത്തവ്യം എന്ത്  എന്നു തിരിച്ചറിയാതെപോയതാണ്  ഇവിടത്തെ ദുരന്തം . സഹോദരന്‍ അയ്യപ്പന്‍ തന്‍റെ കാലഘട്ടത്തില്‍ നിറഞ്ഞുനിന്നത്  , ഒന്നാമതായി പത്രപ്രവര്‍ത്തകന്‍ എന്ന  നിലയിലും രണ്ടാമതായി നിയമനിര്‍മാണ-ഭരണ രംഗങ്ങളിലുമാണ് . ആ വിപ്ളവകാരിയുടെ  ആയുധം  പത്രമായിരുന്നു. നാലു പതിറ്റാണ്ടോളം അദ്ദേഹം " സഹോദരന്‍ " പത്രം  നടത്തി . കേരളീയ സമൂഹത്തിലുണ്ടായ പുരോഗമന ചലനങ്ങളില്‍ പലതിന്‍റെയും വരവറിയിച്ചത്  ആ പത്രമാണ് . അതിന്‍റെ  ലക്കങ്ങളും മുന്നില്‍ വച്ചുകൊണ്ടല്ലാതെ നമുക്ക്  നവോത്ഥാന ചരിത്രം ശരിയായി വിലയിരുത്താനാവില്ല. എന്നാല്‍ , ഒരു കൈയിന്‍റെ    വിരലുകള്‍കൊണ്ട്  എണ്ണിത്തീര്‍ക്കാവുന്നതിനപ്പുറം അതിന്‍റെ ലക്കങ്ങള്‍ ഈ സ്മാരകത്തില്‍ കാണാനിടയില്ല. അവ ശേഖരിക്കുന്നതിനെക്കാള്‍ വലിയ വലിയ  കാര്യങ്ങളാണല്ലോ  ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്  എന്ന ഭാവത്തിലാണ് ഭരണക്കാര്‍ . അവ ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും അതിനുള്ള വഴികളും ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഞാന്‍  വൃഥാ ശ്രമിക്കയായിരുന്നു . ഒന്നും നടന്നില്ല. പത്രത്തിന്‍റെ ലക്കങ്ങള്‍ സൂക്ഷിച്ചിരിക്കാനിടയുള്ളവരില്‍ നിന്ന്  അവ കോപ്പിചെയ്തെങ്കിലും  സ്മാരകത്തിലെത്തിക്കാതെ നശിച്ചുപോകാന്‍ കാലത്തിനു വിട്ടുകൊടുത്തു എന്ന കുറ്റത്തില്‍നിന്ന് ഭരണക്കാര്‍ക്ക്  ഒഴിഞ്ഞുമാറാനാവില്ല . 

ദലിത് ക്രിസ്‌ത്യാനികള്‍

FB
ദലിത്   ക്രിസ്‌ത്യാനികള്‍
____________________________


 പട്ടികജാതിക്കാര്‍ക്കുള്ള സംവരണമാണ് അവര്‍ക്കു വേണ്ടത് , ചില പിന്നാക്ക ജാതിക്കാര്‍ക്കുള്ള നാമ മാത്ര സംവരണമല്ല . സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കേണ്ട സംവരണാവകാശങ്ങള്‍ക്കു വേണ്ടി അവര്‍ എന്തിനാണു ക്രൈസ്തവ സഭകളോടു പ്രതിഷേധിക്കുന്നത് ? സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ച് അവരുടെ ജന്‍‌മാവകാശമാണു സര്‍‌ക്കാരില്‍ നിന്നു കിണ്ടേണ്ട പട്ടികജാതി സംവരണം . സിഖ് , ബുദ്ധ മതക്കാരായ ദലിതര്‍ക്കു നല്‍കുന്ന അതേ സംവരണത്തിനാണ് അവര്‍ക്കും അര്‍ഹതയുള്ളത് . ക്രിസ്‌തുമതത്തിലേയ്ക്കു പോയവര്‍ക്ക് അതു നിഷേധിക്കുന്നതിനു മുന്നിട്ടു നില്‍‌ക്കുന്നത് സംഘപരിവാറാണ്.  ( ഞാന്‍ ആ വിഭാഗക്കാരനായതുകൊണ്ടല്ല വാദിക്കുന്നത് . ചരിത്ര കാലങ്ങളില്‍ അവരുടെ പീഡിത ജീവിതം അടുത്തറിയുന്ന ഒരു എഴുത്തുകാരനും അന്വേഷകനുമെന്ന നിലയിലാണ് അഭിപ്രായം പറയുന്നത് . ) അതായത് , പട്ടികജാതിസംവരണത്തിനു തികഞ്ഞ യോഗ്യതയുള്ള ദലിത് ക്രിസ്ത്യാനികള്‍ക്ക് അതു കിട്ടാതിരിക്കാന്‍  തൊടു ഞായങ്ങളും ദുര്‍‌വാദങ്ങളും നിരത്തുന്നവര്‍ ( അവര്‍ അറിഞ്ഞോ അറിയാതെയോ ) സംഘപരിവാറിന്റെ ഇഷ്ടജനമാവുകയാണ് . അവരെ ആരെങ്കിലും സംഘികളാക്കി ചിത്രീകരിക്കുന്നതല്ല .

ഇ . എം . എസ് . അല്ല പുതിയ കേരളത്തിൻറെ നിർ‌മാതാവ്



ഇ . എം . എസ് .  അല്ല പുതിയ കേരളത്തിൻറെ നിർ‌മാതാവ്           FB , 13.6.19
______________________________________________

 പുതിയ കാലത്ത് ധൈഷണിക സംവാദങ്ങളിൽ ഇടപെടുന്ന മാർ‌ക്‌സിസ്‌റ്റുകളെ ഗതികേടിലാക്കുന്നതാണ് ഇ.എം.എസിൻറെ വ്യാജ മാർ‌ക്‌സിയൻ ജൽ‌പനങ്ങൾ . അടിത്തട്ടു സമൂഹങ്ങളിൽ നിന്ന് ഉണർന്നെണീറ്റ യുവതയ്ക്കു മുന്നിൽ നിമിഷനേരം പോലും പിടിച്ചുനിൽ‌ക്കാനാവില്ല ആ കുടില വക്രോക്‌തികൾക്ക് .  പാർ‌ടി പത്രത്തിലെ സ്‌തുതിപാഠകൻ‌മാരും  ,  പാർടിയിലെ ഭയജടിലൻ‌മാരും , ആകമാന സ്‌ഥാപിത ജാതി താത്‌പര്യക്കാരും ചേർന്നു തിടമ്പേറ്റിനിർ‌ത്തിയിരുന്ന ആ കോമാളിവേഷമല്ല , ഇൻ‌ഡ്യയുടെ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയത് . ആ നേട്ടത്തിന് അടിത്തറയൊരുക്കിയത് , ഒന്നര നൂറ്റാണ്ടു കാലം ജാതിവാഴ്‌ചയോടു പൊരുതിയ നവോത്ഥാന പ്രസ്‌ഥാനങ്ങളാണ് . ആ അടിത്തറയിൽ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ ഉയർ‌ത്തിക്കൊണ്ടു വന്നത് , ഇ . എം . എസ് . കാണാതെപോയ ജാതിവിരുദ്ധ പോരാളികളുടെ പിൻ‌മുറക്കാരാണ് .


     താന്‍ ജനിച്ച മലബാറിലോ , കേരളത്തില്‍ത്തന്നെയുള്ള  തിരുവിതാംകൂര്‍ , കൊച്ചി നാട്ടുരാജ്യങ്ങളിലോ  നടന്ന  ദീര്‍‌ഘമായ ജാതിവിരുദ്ധ പോരാട്ടങ്ങളെപ്പറ്റി  ഇ. എം. എസ്.  കേട്ടിട്ടുപോലുമില്ലായിരുന്നല്ലോ  വയസ്സുകാലമെത്തും മുന്‍‌പ്  !  നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്രാഹ്‌മണ്യ തെമ്മാടിവാഴ്ചയില്‍ എങ്ങനെയാണ് അടിത്തട്ടു സമൂഹങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെട്ടിരുന്നതെന്ന്  അറിയുന്നവര്‍‌ക്കേ മനസ്സിലാകൂ  അവയുടെ പ്രാധാന്യം .

         എ . കെ. ജി. യേയും   ഇ. എം. എസിനെയും  ചേര്‍ത്തുപറയുമ്പോള്‍  കരുതല്‍ വേണം :  ഒരാള്‍  , സ്‌നേഹത്തോടെ സാധുജനം  നെഞ്ചേറ്റുന്ന ,സമാനതയില്ലാത്ത ജനകീയ പോരാളി . മറ്റെയാള്‍ ,  സ്‌തുതിപാഠകരാല്‍ താങ്ങിനിര്‍‌ത്തപ്പെട്ട ബുദ്ധിജീവിതം   നയിച്ച പാര്‍‌ടി നേതാവ് .    ജാതിവാഴ്ചയുടെ   ഹുങ്ക്  അസ്‌തമിച്ചിട്ടില്ലാഞ്ഞ   അക്കാലത്ത് , വ്യാജമഹത്ത്വ സൂചകമായ   ജാതിവാലിനോടുള്ള   ഭയഭക്‌ത്യാദരങ്ങള്‍ മൂലം പാര്‍ടിയില്‍  നേടാനായ  മേല്‍ നില .  വായില്‍ തോന്നിയതു  കോതയ്ക്കു  പാട്ട്  എന്ന നിലവാരമുള്ള  , പൊള്ളയായ ആ ബുദ്ധിജീവിതത്തിന്‍റെ  നീക്കിബാക്കിയില്‍ പെടുന്നവയാണ്  അംബേഡ്‌കറുടെ "  ബൂര്‍‌ഷ്വാസി ബന്ധ " വും , കുമാരനാശാന്‍റെ  " രാജപാദസേവ " യും ,  കേസരി ബാലകൃഷ്ണപിള്ളയുടെ  " ബൂര്‍ഷ്വാപണ്ഡിത മൂഢത്വ " വും  , കാണാതെപോയ അയ്യന്‍‌കാളിയും അടിത്തട്ടു സമൂഹങ്ങളുടെ പോരാട്ടചരിത്ര കാലങ്ങളും മറ്റും മറ്റും .

      കമ്യൂണിസ്‌റ്റ് പാര്‍‌ടി വരുംമുന്‍‌പേ തന്നെ  ,   ഒന്നര നൂറ്റാണ്ടിന്‍റെ  തീവ്രമായ ജാതിവിരുദ്ധ സമരങ്ങളാല്‍ ഉത്തേജിതരായിരുന്നു വലിയ പങ്ക് കേരളീയരും .  ആ സമരങ്ങളുടെ പുതിയ ഘട്ടങ്ങള്‍ക്കു വേണ്ടി കാത്തിരുന്ന അവര്‍ സ്വാഭാവികമായും പാര്‍ടിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു  (  കമ്യൂണിസത്തോടും സോവിയറ്റ് യൂണിയനോടും , സഹോദരന്‍ അയ്യപ്പന്‍ പുലര്‍ത്തിയ അനുഭാവവും  , മൂലധന ശക്‌തികളെ നിയമസഭയില്‍വരെ എതിര്‍ത്ത കെ. പി. വള്ളോന്‍റെ  നിലപാടും  മറ്റും  സാഹചര്യം അനുകൂലമാക്കിയിരുന്നു ) . സമൂഹത്തിലെ ആ തൊഴിലാളി ശക്‌തിയാണു  പാര്‍ടിയുടെ അടിത്തറയായതും പാര്‍ടിയെ ജനകീയമാക്കിയതും . തുടര്‍ന്ന്  , പ്രമാണി വിഭാഗങ്ങളും   ഭരണകൂടങ്ങളും അഴിച്ചുവിട്ട മര്‍‌ദനം ഏറെയും സഹിക്കേണ്ടിവന്നതും അവരാണ് . അവരുടെ  പിന്‍‌മുറക്കാരില്‍  ബൗദ്ധികമായി  ഉയര്‍ച്ച നേടിയ ഒട്ടേറെപ്പേര്‍ ,  ഇ. എം. എസിന്‍റെയും  മറ്റും  മുന്‍ സൂചിപ്പിച്ച  അന്യവര്‍ഗ താത്‌പര്യ  പ്രഘോഷണങ്ങളില്‍  മനസ്സു മടുത്തു പാര്‍‌ടി വിട്ടു പോയിട്ടുണ്ട് . ഇന്നത്തെ ദലിത് - പിന്നാക്ക ആശയ പ്രചാരകരില്‍  ധാരാളം പേരുണ്ട് അത്തരക്കാര്‍ .

           ' ഇന്ത്യ മുഴുവനും ഇത്തരം മുന്നേറ്റം  [ നവോത്ഥാനം ]    അക്കാലത്ത് നടന്നിട്ടില്ലേ ' എന്നു ചോദിക്കുന്നു ചിലർ.  മറുപടി : കേരളത്തിലല്ലാതെ  മറ്റെവിടെ‌യാണ്   , വ്യാപകമായി  അടിത്തട്ടു സമൂഹങ്ങള്‍  നയിച്ച  ജാതിവിരുദ്ധ പോരാട്ടങ്ങള്‍  ഉണ്ടായത് ?    

വ്യാജചരിത്ര നിര്‍‌മാണം

FB


വ്യാജചരിത്ര നിര്‍‌മാണം
_____________________________________

ചരിത്രം , നമ്മള്‍ നോക്കിയിരിക്കെത്തന്നെ കെട്ടുകഥയാക്കുകയാണു ചിലര്‍ . പോയ കാലത്തിലെ സംഭവങ്ങളെയോ വ്യക്‌തികളെയൊ ചിലര്‍ തങ്ങളുടെ ഇഷ്‌ടപ്പടി മാറ്റിവരയ്‌ക്കുന്നത് ഏതു കാലഘട്ടവും നേരിടുന്ന വെല്ലുവിളിയാണ് . ഗവേഷകരും എഴുത്തുകാരുമൊക്കെ കഷ്‌ടപ്പെട്ടു കണ്ടെടുക്കുന്ന സത്യ ചിത്രങ്ങളെ വകഞ്ഞുമാറ്റി ഇരുളിലാഴ്‌ത്താന്‍ , എം . ടി . യുടേതുപോലുള്ള  സിനിമകളിലെ വെറും ഭാവനയില്‍ ജീവിക്കുന്ന പഴശ്ശിയ്ക്കോ വടക്കന്‍‌പാട്ടു നായകര്‍ക്കോ താത്രിക്കോ  കഴിയും . നൂറ്റാണ്ടൊന്നു കഴിയേണ്ടിവന്നു , സി . വി . രാമന്‍ പിള്ള അക്ഷരങ്ങള്‍ കൊണ്ടു വികലമാക്കിയ " മാര്‍ത്താണ്ഡവര്‍മ " യിലെ അനന്തപദ്‌മനാഭന്‍ നാടാരുടെ നേര്‍‌ചിത്രം തിരിച്ചുപിടിക്കാന്‍ . പോയ തലമുറകളിലെ മനുഷ്യരുടെ ജീവിതത്തിനും പോരാട്ടങ്ങള്‍ക്കും തരിമ്പെങ്കിലും വിലവയ്‌ക്കുന്നവര്‍ക്കു കഴിയില്ല വൈകല്യ നിര്‍‌മിതി .

                പുതിയ കാലത്തു കാണാന്‍ കഴിയുന്ന രണ്ടു വ്യാജ നിര്‍മിതികളുണ്ട് :  കൊച്ചി രാജ്യത്തു നടന്ന പുലയരുടെ കായല്‍ സമ്മേളനത്തിന്‍റെ നേതൃത്വ പദവി , അന്നു കൗമാരം പിന്നിടാത്ത കെ . പി . വള്ളോനു ചാര്‍ത്തിക്കൊടുക്കലാണ് ഒന്ന് . തിരുവിതാംകൂറിലെ ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശ സമരം തുടങ്ങിവച്ച ദലിത് ക്രിസ്‌ത്യാനികളെ ഒഴിവാക്കി , അന്നു സ്‌ഥലത്തില്ലാഞ്ഞ അയ്യന്‍‌കാളി ഒരു പഞ്ചമിക്കൊച്ചിനെയും കൊണ്ട് സ്‌കൂളിലേയ്‌ക്കു ചെല്ലുന്ന സങ്കല്‍‌പ ചിത്രം വരച്ചു  വയ്‌ക്കലാണു രണ്ടാമത്തേത് . ഈ ചിത്രം ഔദ്യോഗികമായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന കേരള സര്‍‌ക്കാരിന്‍റെ നടപടി , കുറ്റകരവും ഉത്തരവാദിത്വരഹിതവുമാണ് . സ്വന്തം ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള  നൂറ്റാണ്ടു പഴക്കമുള്ള ഔദ്യോഗിക രേഖകള്‍ക്കു വിരുദ്ധമാണതെന്ന് മന്ത്രിമാരെ ബോധ്യപ്പെടുത്തേണ്ടിയിരുന്നത് ഉദ്യോഗസ്‌ഥരാണ് .

കേട്ടുകേള്‍വി ചരിത്രമാകില്ല


to Mathrubhumi weekly , calicut  ,  28.4.2019





കേട്ടുകേള്‍വി ചരിത്രമാകില്ല
________________________

113 കൊല്ലം മുന്‍‌പ് കൊച്ചി രാജ്യത്തു നടന്ന താത്രീ സ്‌മാര്‍ത്തവിചാരത്തെപ്പറ്റി ഡോ : രാജന്‍ ചുങ്കത്ത് പറയുന്ന പലതും ( 97 : 6 ) അവാസ്‌തവമാണെന്നു തെളിയിക്കാന്‍ ആ ലേഖനംതന്നെ മതി  !  ആ വ്യഭിചാരക്കേസിലെ  പ്രതികളില്‍ ഒരാളായി വി . കെ . നാരായണ " ഭട്ടതിരി " യെ തെറ്റായി , പകരക്കാരനായി , ചേര്‍ക്കുകയായിരുന്നു എന്നാണു ലേഖകന്‍റെ വെറും വാക്കാല്‍ വാദം . അഛ്‌ചന്‍ സ്‌മാര്‍ത്തവിചാരണയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ഭട്ടതിരിയുടെ മകന്‍ പി . ചന്ദ്രശേഖരന്‍ , ലേഖകന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരിക്കുന്നത് . തന്‍റെ വേളിയ്‌ക്ക് താന്‍ , ഭ്രഷ്‌ടനായ ഭട്ടതിരിയെ പങ്കെടുപ്പിച്ചതിനാല്‍ സ്വജനങ്ങളുടെ എതിര്‍പ്പ് നേരിട്ടതിനെപ്പറ്റിയാണ് കവി അക്കിത്തം ലേഖകനോടു പറയുന്നത് . അദ്ദേഹത്തിനു പോലും അറിയില്ല ലേഖകന്‍ കണ്ടെടുക്കുന്ന സാങ്കല്‍‌പ്പിക "  ആള്‍മാറാട്ടക്കഥ " എന്ന് ആ വാക്കുകള്‍ തെളിയിക്കുന്നുണ്ടല്ലോ :  "  ... പകരക്കാരനെ പ്രതിയായി ഹാജരാക്കുന്നതുപോലെ ഒരു ഏര്‍‌പ്പാട്  114 കൊല്ലം മുമ്പും ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു . "  ഭട്ടതിരിയുടെ ജ്യേഷ്‌ഠന്‍  വി . കെ . നീലകണ്ഠന്‍ ഭട്ടതിരിയുടെ പേരമകന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെ താന്‍ ബന്ധപ്പെട്ടെന്നു  ലേഖകന്‍ എഴുതിയിട്ടുണ്ടെങ്കിലും   , അദ്ദേഹം എന്തു പറഞ്ഞു എന്നു നമുക്കറിയില്ല . പിന്നെയുള്ളത് ,  "  പകരക്കാരനായി അനുജന്‍ നാരായണ ഭട്ടതിരി പ്രതിചേര്‍‌ക്കപ്പെടുകയാണുണ്ടായതെന്നാണ് നാട്ടുകാരില്‍ പലരും അഭിപ്രായപ്പെട്ടത് "  എന്ന അന്തസ്സില്ലാത്ത ഒരേയൊരു വാചകമാണു ലേഖകന്‍റെ പിടിവള്ളി .  " അനുജന്‍ " എന്നു ചേര്‍ത്തിട്ടുള്ളതുകൊണ്ട് , ജ്യേഷ്‌ഠനായിരുന്നു യഥാര്‍‌ഥ പ്രതി എന്നു വായനക്കാര്‍ ഊഹിച്ചോട്ടെ എന്നു ലേഖകന്‍ കരുതുന്നുണ്ടോ ആവോ ! സ്വന്തം മകന്നും സുഹൃത്തായ അക്കിത്തത്തിനും പോലും അറിവില്ലാത്ത , നാലു തലമുറയ്ക്കെങ്കിലും മുന്‍‌പു നടന്ന ആള്‍മാറാട്ടക്കഥ പറഞ്ഞുതരാന്‍ യോഗ്യരായ ആ നാട്ടുകാരുടെ പേരും അവര്‍ പറഞ്ഞതിന്‍റെ വിശദാംശങ്ങളും വായനക്കാര്‍ അറിയേണ്ടതില്ല എന്നാണോ ?

                 ഈവിധം ഒരു കേട്ടുകേള്‍വിയുമായി വായനക്കാര്‍ക്കു മുന്നില്‍ വരും മുന്‍‌പ്  , സം‌സ്‌ഥാന ആര്‍ക്കൈവ്സ് വകുപ്പില്‍ ഇതു സംബന്ധിച്ചു സൂക്ഷിച്ചിട്ടുള്ള വന്‍ രേഖാ ശേഖരം ഒന്നു പരിശോധിക്കാമായിരുന്നു ലേഖകന് ( അതില്‍ നിന്ന് ഒട്ടേറെ രേഖകള്‍ ഞാനും പുറത്തുകൊണ്ടുവന്നിട്ടുണ്ട് ) . ആ വിവരങ്ങള്‍ നിഷേധിച്ചുകൊണ്ടു വേണമായിരുന്നു തന്‍റെ കഥാകഥനം . വിചാരണയ്ക്കൊടുവില്‍  "  സാധനം "  ,  തന്‍റെ വ്യഭിചാര കക്‌ഷിയായ കൊച്ചി രാജാവിന്‍റെ മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയെന്നും , ഇനിയും വേണോ കക്‌ഷികളുടെ പേര്  എന്നു ചോദിച്ച് അവര്‍  ഭീഷണിപ്പെടുത്തിയതിനാലാണു വിചാരണ ടപ്പേന്ന് നിര്‍ത്തിവച്ചതെന്നും  മറ്റും വ്യാഖ്യാനിക്കുന്ന  നാടകവും  പെയ്‌ന്‍റിങ്ങും കൊച്ചുപുസ്‌തകവുമുണ്ടു സങ്കല്‍‌പ്പക്കാര്‍ക്കു കൂട്ടിന്  ! അതേ സ്‌ഥാനമാണ് ,   " കപ്‌ളിങ്ങാട് " എന്നെഴുതിയ മുദ്രമോതിരം താത്രിക്ക് കുളക്കടവില്‍നിന്നു കിട്ടിയതുവഴിയാണു ഭട്ടതിരി പ്രതിയാക്കപ്പെട്ടതെന്ന കേള്‍വിക്കുമുള്ളത് .

                 എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്‌സിലുള്ള  File - 8 ( " പൊടിഞ്ഞ രേഖകള്‍ " ) ലെ 13 . 11 . 1080 ന്‍റെ ദിനസരിക്കുറിപ്പില്‍നിന്ന്   : " കപ്‌ളിങ്ങാട്ട നാരായണന്‍ നമ്പൂരി [ " നമ്പൂരി " എന്നാണു രേഖ ] യെപറ്റി സാധനത്തിന്‍റെ മൊഴി വാങ്ങി .  നാരായണന്‍ നമ്പൂരിയെ വിസ്‌തരിച്ചു .  അദ്ദെഹത്തിന്‍റെ സാക്‌ഷിയായി നടുവിലെ മടത്തില്‍ വെങ്കിടെശ്വര പട്ടരെ വിസ്‌തരിച്ചൂ  " (  പേജ് D 16 - I ) .

                 
                    File - 1 ( " സ്‌മാര്‍ത്തന്‍റെ തീരുമാനവും സ്വരൂപം ചൊല്ലിയവരുടെ പേരുവിവര പട്ടികയും " ) ല്‍ നിന്ന് : "  28 . വരൊര കപ്‌ളിങ്ങാട്ട നാരായണന്‍ നമ്പൂരി ___ പുരുഷന്‍ നിഷെധിക്കുകയല്ലാതെ വിശേഷ ഹേതു ഉള്ളതായി പറയുക പൊലും ചെയ്യുന്നില്ലാ . പുരുഷന്‍ വിസ്‌തരിച്ച ഒരു സാക്‌ഷി കെവലം ഇഷ്ടത്തിന്ന വെണ്ടി പറയാന്‍ ആളാണന്ന ആയാളുടെ മൊഴികൊണ്ടതന്നെ ഊഹിക്കാവുന്നതാണ . സാധനത്തിന്‍റെ മൊഴിയിന്‍‌മെല്‍ അവിശ്വാസം ജനിക്കുന്നില്ലാ  "  (  പേജ് 43 ) .

         പിന്നീട്  കേരളീയ നവോത്ഥാന പോരാട്ടങ്ങളെ ധൈഷണികമായി തുണച്ചു , എഴുത്തുകാരനായി പ്രശസ്‌തി നേടിയ വി. കെ . നാരായണ ഭട്ടതിരി   . ജാതിഭേദവാഴ്ച വാദത്തെ തന്‍റെ  വേദ പാണ്ഡിത്യ ഗരിമകൊണ്ടു ചോദ്യം ചെയ്‌തു ആ ഭ്രഷ്ടന്‍ . നമ്മള്‍ ഇന്നനുഭവിക്കുന്ന സാമൂഹിക സമത്വത്തിനു പിന്നില്‍ , ബ്രാഹ്‌മണ്യത്തിന്‍റെ  ആ ഇരയുടെ കൈത്താങ്ങുമുണ്ട് .  അദ്ദേഹം അര്‍ഹിക്കുന്ന ആദരം  പുതിയ കേരളം ഇതുവരെ നല്‍‌കിയിട്ടില്ല . അതേസമയം , വസ്‌തുനിഷ്‌ഠമല്ലാത്തതൊന്നും ചരിത്രചര്‍ച്ചയില്‍ വന്നുകൂടാ എന്നതുകൊണ്ടാണ്  ഞാന്‍ ഡോ : രാജന്‍ ചുങ്കത്തിന്‍റെ വാദങ്ങളെ എതിര്‍ക്കുന്നത് . 

മൂലൂര്‍ -- അസ്‌തമിക്കാത്ത അക്ഷര വീര്യം




മൂലൂര്‍ -- അസ്‌തമിക്കാത്ത അക്ഷര വീര്യം                    FB , 18.4.19
_____________________________________________

1 9 -ാം നൂറ്റാണ്ടൊടുവില്‍ കേരളത്തിന്‍റെ അക്ഷര ലോകത്ത് ‍ " കവിരാമായണ " വുമായി വന്ന് , സവര്‍ണ സാഹിത്യ മണ്ഡലത്തോട് ഒരു മല്ലയുദ്ധ വീരനെപ്പോലെ പൊരുതിയ മൂലൂര്‍ എസ് . പദ്‌മനാഭപ്പണിക്കര്‍ . പത്തനംതിട്ട ജില്ലയില്‍  ഇലവുംതിട്ട ഗ്രാമത്തിലെ  മൂലൂര്‍ സ്‌മാരകം  കഴിഞ്ഞ ദിവസം പോയി കണ്ടു . ഇത് ഒരു എഴുത്തുകാരന്‍റെ സ്‌മാരകമാകണമെങ്കില്‍ ,   ‍ ഇനിയുമുണ്ട് ഏറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന് ‍.  കാവലിനു പോലുമില്ല ഒരാള്‍ . പിന്നെയല്ലേ ഗൈഡും  സൂപ്രണ്ടും മറ്റും . കവിയുടെ മൊത്തം രചനകള്‍ എത്രയെന്നറിയാനോ , അവയൊന്നു പരിശോധിക്കാനോ  ഇവിടെ വന്നിട്ടു കാര്യമില്ല .    എങ്കില്‍പ്പിന്നെ , ഭാഷയുടെയും  നാട്ടുചരിത്രത്തിന്‍റെയും  ഒരു ഗവേഷണ കേന്ദ്രത്തിനു വേണ്ട ഗ്രന്ഥാലയം ഇവിടെ ഉയര്‍ന്നുവരുമെന്ന്  വെറുതെ സ്വപ്‌നം കാണേണ്ടതില്ല  .   3 0 കൊല്ലം കവി ചിട്ടയായി എഴുതിയ ഡയറികളുണ്ട് ഇവിടെ . നാശത്തോടടുത്തിരിക്കുന്ന കടലാസുകള്‍ . 3 0 കൊല്ലമായി ഈ വീട് സര്‍ക്കാര്‍
 ഏറ്റെടുത്തു സ്‌മാരകമാക്കിയിട്ട് . പക്ഷെ , ആ അമൂല്യ രേഖകള്‍ സ്‌കാന്‍  ചെയ്‌ത്     സന്ദര്‍ശകര്‍ക്ക് പരിശോധനയ്ക്കു     ‍ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല !  സ്‌മാരകത്തിന്‍റെ  , പറയത്തക്ക ഉപകാരമില്ലാത്ത വെബ്‌സൈറ്റ്  എന്തിനാണു നിലനിര്‍ത്തിയിരിക്കുന്നത് ?
 സാംസ്‌കാരിക വകുപ്പു മേധാവികളുടെ താത്‌പര്യമെത്രയെന്ന് ഇവിടെയെത്തുന്ന ആര്‍ക്കും വ്യക്‌തമാകും . വേണ്ടത്ര ഫണ്ട്  നല്‍കി ഒരു ഉത്തമ പഠനകേന്ദ്രമാക്കാന്‍  അനുവദിക്കാത്തത് എന്തുകൊണ്ടാവും ?  മരണശേഷവും കവിയെ സ്വന്തം ജാതിത്വം  ശിക്‌ഷിക്കയാണോ  !

ഗുരുവിന്‍റെ വിലയും വംശഹത്യക്കാരന്‍റെ ചങ്ങാത്തവും

FB , 3.48 am , 14.4.19



ഗുരുവിന്‍റെ വിലയും  വംശഹത്യക്കാരന്‍റെ ചങ്ങാത്തവും
_______________________________________________
  നാരായണ ഗുരുവിനെ വിറ്റാല്‍ എത്ര കിട്ടും എന്ന് ആദ്യം ചോദിക്കേണ്ടത് തുഷാര്‍ വെള്ളാപ്പിള്ളിയോടല്ല ; ആര്‍ . ശങ്കറോടാണ് . " നായർ-ഈഴവ ഐക്യം "  എന്ന തൻ ലാഭ കേന്ദ്രിത കച്ചവട കരാറിലൂടെ , ഇന്നത്തെ കൊല സംഘപരിവാറിന്  അവർണ നായകരെ വിലപറഞ്ഞെടുക്കാൻ വഴിതുറന്നുകൊടുത്തത് അയാളായിരുന്നു . പിന്നീട് ഒരു പ്രമുഖ ഒറ്റുകാരനെ കേരളം കാണുന്നത് നടേശനിലാണ് . അധോലോക ബിസിനസ്സുകാരനും ഗുരുനിന്ദകനുമായ അയാൾ , സമുദായ സംഘടനയെ  സംഘപരിവാറുകാർക്ക്  കയറി മേയാൻ പാകത്തിലാക്കിക്കൊടുത്തു .  തന്റെ ക്രിമിനൽ സാമ്പത്തിക ഇടപാടുകളുടെ നീക്കിബാക്കിയായ അഴിയെണ്ണൽ ഒഴിവാക്കുന്നതിനുള്ള പ്രതിഫലമായിരുന്നു അത് . യോഗ - സമുദായ നായകത്വങ്ങളില്‍ " ശങ്കര്‍ യുഗം " തൊട്ടു കയറിവന്നവരില്‍ ഏറെയും ബ്രാഹ്മണ്യ പാദസേവകരോ ,  " പരിവാര " ബന്ധുക്കളോ  , അധോലോക ഇടപാടുകാരോ  ആയിരുന്നു . ആയിരം കോടിയുടെ നികുതിവെട്ടിപ്പു നടത്തിയ ഗോകുലാധിപതിയെപ്പോലെ അത്ര മുഴുത്ത തെമ്മാടികളല്ലെങ്കിലും ഒട്ടേറെ പ്രമാണികളുണ്ട് ഗുരുവിനെ വിറ്റുതിന്നുന്നവരായി ( ഈ ഗോകുലന്‍ തന്‍റെ പണക്കൊഴുപ്പു കാട്ടി വിരിച്ചുകൊടുത്ത മേല്‍ വിതാനത്തിനു കീഴില്‍ നിലകൊള്ളേണ്ട ഗതികേടിലാണ് , ഗുരു ജനിച്ച  ചെമ്പഴന്തി വയല്‍‌വാരത്തു വീട്  ഇന്ന് ! )  ഗുരുവാര് , നവോത്ഥാനപ്പോരാട്ടങ്ങളെന്ത് , മറ്റ് അടിത്തട്ടു സമൂഹങ്ങളോടു ശ്രീനാരായണീയര്‍ക്കുള്ള കടമയെന്ത് , തിരിച്ചടിക്കുന്ന നവയുഗ ബ്രാഹ്മണ്യ വിളയാട്ടങ്ങളെ ചെറുക്കാന്‍  മുന്നിട്ടിറങ്ങേണ്ടതു ഗുരു നയിച്ച സംഘടനയല്ലേ , മതദ്വേഷത്തെ അന്ത്യംവരെ വെറുത്ത ഗുരുവിന്‍റെ തണലില്‍ നിന്നുകൊണ്ടുതന്നെ ആ ദുഷ്‌കര്‍മം ചെയ്യാമോ -- ഇത്തരം ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ലാത്ത ഒരു പറ്റം സാമൂഹികവിരുദ്ധര്‍ക്കു കീഴിലായിപ്പോയി , ജാതിവാഴ്ചയെ അടിമുടി ചെറുത്ത സമുദായത്തിന്‍റെ നേതൃസംഘടന . ചരിത്രത്തിലും വര്‍ത്തമാനകാലത്തും കാണുന്ന മിക്ക വിപ്‌ളവസംഘങ്ങള്‍ക്കും  ഇതേ അന്ത്യമാണുള്ളത് . ദൂഷിത നായകത്വത്തോടൊപ്പം ,  ചുറ്റും നിരക്കുന്ന അന്യ വര്‍ഗ സമ്മര്‍ദമാണ്  ഇത്തരം പതനത്തിനു മുഖ്യ ഹേതു എന്ന് ബുദ്ധമതാരംഭകാലം തൊട്ടേ  ചരിത്രം നമുക്കു പറഞ്ഞുതരുന്നുണ്ട് .  ലോകമാകെ കേള്‍വികേട്ട ഒരു വംശഹത്യക്കാരനൊപ്പം , ഒരു സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി  വേദി പങ്കിടുന്ന പുതിയ ഒറ്റുകാരന്‍ പൊതുസമൂഹത്തിന് ഒരു കൗതുകംപോലുമാകാത്തത് ആ സമ്മര്‍‌ദംമൂലമാണ് .
കൊല സംഘപരിവാറിനു നന്ദി ! 

Our ancestors , exported as slaves !

 FB   , 19.10.19  



Our ancestors , exported as slaves !                                 

---------------------------------------------------

I have received from our friend and researcher Mr . Vinil Paul the link to one praiseworthy thesis authored by two foreign scholars , Linda Mbeki and Matthias van Rossum on the slave trade in the Dutch Indian Ocean world of 18 th century . And from there I went online to the full text of the same , to which the link is pasted here ( http://www.tandfonline.com/…/…/10.1080/0144039X.2016.1159004 ) . The thesis , titled as " Private slave trade in the Dutch Indian Ocean world . . . " and published online on 13 Apr . 2016 , deals with , among other valuable documents , the same records I have noted in my current FB post of 15 th Oct. as kept at the Chennai Archives ( and being verified by me ) all in 27 files . Even though the authors have been studied only one from the said 27 files , I must say that the work is highly admirable , especially for the Keralites since it give us a wonderful picture of Cochin State as the main " production and export centre " of slaves for the Dutch colonists . ( I got an email reply from Matthias van Rossum last day clearing some of my doubts . )

The real wonder lies but with another information got from my present reading which claims the value of an all-time news : the unusual fact I gathered both from the above thesis and my personal verification of the Dutch Records related to one of the ruling castes of that time ; several slaves sold in Cochin under the Dutch colonists were belonged to Nair caste ! I don't know , at least for the present , how can we tackle with this unbelievable truth comes from the old Kerala society . ( Though the members of the native untouchable castes like " Poelia " , " Parea " , " Chego " are numerous in the said records , that generates no wonder to us because of the inhuman treatment under which they had been suffering until the beginning of the democratic era . )

Here the professional researchers and journalists , especially from Kerala , are facing a challenge to unearth the hidden facts of their ancestors who were sold and exported as slaves to unknown continents within a half century beginning from 1753 to 1801 according to the historical records . As a first step we must read again our old native writings of all kinds and the " untouched " documents kept in the four centres of our Kerala State Archives .

എന്താണ് A . N . I .

FB , 4.4.19

എന്താണ്  A . N . I . 
________________________

ഇന്‍ഡ്യന്‍ ദൃശ്യമാധ്യമ രംഗത്തിലെ അധോലോക  സംഘത്തിന്‍റെ പേരാണ്   " ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണല്‍ "  (  A . N . I . )  എന്നു സമര്‍ഥിക്കുന്ന , 22 പേജുള്ള  ഒരു റിപ്പോര്‍ടുണ്ട്  മാര്‍ച്  ലക്കം " കാരവന്‍ " ( The Caravan , New Delhi ) മാഗസിനില്‍  .  മാസങ്ങള്‍ അധ്വാനിച്ച്  Praveen Donthi - യാണ്  ഇതു തയ്യാറാക്കിയിരിക്കുന്നത് . ഇന്‍ഡ്യയിലെ ഏറ്റവും വലിയ ദൃശ്യവാര്‍ത്താ വിതരണക്കാരാണ്  A . N . I .    സ്വതന്ത്ര വാര്‍ത്താ ഏജെന്‍സി എന്ന മറയിട്ടുകൊണ്ട് അതതു  സമയത്തുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഇഷ്ടങ്ങളാണ്  ഈ സംഘം പ്രചരിപ്പിക്കുന്നത് . ചാനലുകള്‍ നമുക്കു മുന്നില്‍ എത്തിക്കുന്ന ഒട്ടേറെ വാര്‍ത്തകള്‍ പാചകം ചെയ്തിറക്കുന്നത് ഇവരാണ് . ഭരണകൂടത്തിന്‍റെ നിര്‍ണായകസ്ഥാനങ്ങളിലുള്ള വന്‍‌കിടക്കാരുമായി  ഇവരുണ്ടാക്കുന്ന   അധോലോക ബന്ധങ്ങളുടെ അദ്‌ഭുത ചിത്രങ്ങള്‍ ധാരാളമുണ്ട് ഈ റിപ്പോര്‍ടില്‍ . പ്രശസ്തരായ ബി. ജി .വര്‍ഗീസ് ,  ഐ . കെ . ഗുജ്‌റാള്‍ , ജെ . എന്‍ . ദീക്ഷിത് മുതലായവരും  നിറം മങ്ങി നില്‍ക്കുന്നുണ്ട് ഇവിടെ .  ഇതു വായിച്ചില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായിപ്പോയേനെ . കേരളത്തില്‍  ഇതുപോലെ ഒരന്വേഷണത്തിന് ആരെങ്കിലും ധൈര്യപ്പെട്ടിറങ്ങുമോ ?   

ഈ മഹതി എങ്ങനെ വന്നു വീണ്ടും ചാനലില്‍ ?

FB
ഈ മഹതി എങ്ങനെ വന്നു വീണ്ടും ചാനലില്‍  ?
________________________________________
കേരളത്തിലെ മാധ്യമ രംഗത്ത് ഏറ്റവും വൃത്തികെട്ട ഏജന്‍സിപ്പണി  , ലൈംഗിക കാര്‍ഡ്  ഇറക്കി ചെയ്തുകൊടുത്തവര്‍  പലരുമുണ്ട് . അവരിലൊരാളായ  എമ്മെല്ലെ പത്‌നിയുടെ മുഖം ഇപ്പോള്‍ വീണ്ടും ഒരു ചാനലില്‍ ഏതു നേരവും കാണേണ്ടിവരുന്നതുകൊണ്ടാണ് ഈ കുറിപ്പ് . ആളുടെ തൊപ്പിയില്‍ വന്നുപതിച്ച തൂവലിന്‍റെ അഴകെത്രയെന്ന് ഇതോടൊപ്പം ചേര്‍ക്കുന്ന പത്രവാര്‍ത്ത  ( ദേശാഭിമാനി , കൊച്ചി , 3.1.2014 , പേജ് 7 )    പറഞ്ഞുതരും .    പതി  എമ്മെല്ലെയ്ക്കും  ടിയാന്‍റെ   മുന്നണിക്കും  പ്രിയനാവാന്‍ ഇടയില്ലാത്ത   ഒരു എം. എല്‍. എ. യെ  ലൈംഗിക കെണിയില്‍ പെടുത്തുകയായിരുന്നു  (  അതല്ല ,  " മംഗളം "  മോഡല്‍ റേയ്റ്റിങ് ഓറിയന്‍റഡ് ആയിരുന്നോ കൃത്യം  ?   )  .   കെണി വച്ചത്  മറ്റൊരു  ശ്രീമതി .     ആ    ലൈംഗിക  പരാക്രമങ്ങള്‍ക്ക്   ടി  ചാനല്‍   വന്‍    പ്രചാരണം  നല്‍‌കിയത്   ഒന്നാം കൂട്ടിക്കൊടുപ്പുകാരിയുടെ     എക്‌സ്‌ക്‌ളൂസീവ്   " റിപ്പോര്‍ട്ടുകള്‍ "   വച്ചാണ് .     കുറ്റവാളിയെന്നു തെളിഞ്ഞതോടെ   ,  ഇനി ഈ പണിക്കില്ല എന്നു പറഞ്ഞു സ്വന്തം ചാനലില്‍ നിന്നു പുറത്തുപോകേണ്ടിവന്ന ഈ ഒന്നാംകിടക്കാരി  എങ്ങനെ വന്നു വീണ്ടും    മറ്റൊരു ചാനലില്‍  ? ജനങ്ങള്‍ക്ക് ഒരുപാട് സദാചാരപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന  റിപോര്‍ടര്‍ ചാനല്‍ പണിക്കാരെ  ഇതൊന്നും  ( ഇത്തരം ഏജെന്‍സിപ്പണികള്‍ ) അലട്ടാത്തതെന്താ  ?  മറ്റൊരു കൂട്ടിക്കൊടുപ്പുകാരന്‍ തന്‍റെ ചാനല്‍ ഉദ്‌ഘാടനം ചെയ്‌തതുതന്നെ  സ്വഭാവം    "   മംഗള " കരമായി വെളിപ്പെടുത്തിക്കൊണ്ടാണ് .   ആ എപ്പിസോഡ്  ഇപ്പോഴും തര്‍ക്കത്തില്‍ കുരുക്കിയിട്ടിരിക്കയാണ് . എന്നാല്‍  ,  നമ്മുടെ  ശ്രീമതിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല . കുറ്റം ഏറ്റുപറഞ്ഞാണു  ടി‌യാള്‍ അന്നു കളമൊഴിഞ്ഞത് .  എന്നിട്ടും , കുറച്ചുകഴിഞ്ഞപ്പോള്‍ ഇവരെ വീണ്ടും ചാനല്‍ പണിക്ക് ഇരിപ്പിടം കൊടുക്കേണ്ട വിധം എന്ത്  അടിയന്തരാവസ്‌ഥയാണ് മലയാള മാധ്യമ ലോകത്തുണ്ടായത്  ? മറ്റ്  ഏതു  സാമൂഹിക മേഖലയെക്കാളും  സെന്‍‌സിറ്റീവ്  ആണ് , ശക്‌തമാണ് മാധ്യമ  രംഗം . ജനങ്ങള്‍ക്ക് കുറച്ചെങ്കിലും  വിശ്വസിച്ച്  ആശ്രയിക്കാവുന്ന അവസാനത്തെ   സാമൂഹിക  സ്ഥാപനം .  അതുകൂടെ  ജീര്‍ണിച്ചഴുകിത്തീരാന്‍ അനുവദിക്കരുത് .    പുതിയ ചാനലിലും ടി കുറ്റവാളി  കൈകാര്യം ചെയ്യുന്നത് , വലിയ ഉത്തരവാദിത്വബോധം വേണ്ട ഒരു തസ്‌തികയാണ് . തന്‍റെ സ്വഭാവജന്യമായ കൂട്ടിക്കൊടുപ്പു  ശൈലി നിമിഷനേരത്തേയ്ക്ക് പ്രയോഗത്തിലായാല്‍ മതി , വന്‍ പ്രത്യാഘാതങ്ങളുണ്ടാവും സമൂഹത്തില്‍ . മാനേജ്‌മെന്‍റ് ചെയ്യേണ്ടത് , ഉപദ്രവമില്ലാത്ത വല്ല ഗുമസ്‌ഥപ്പണിയും നല്‍‌കി  അവരെ ജീവിക്കാന്‍ സഹായിക്കയാണ് . അല്ലാതെ , ഒരു നീതിപാലക മനസ്സ് സദാ ജാഗ്രത്തായിരിക്കേണ്ട  മാധ്യമപ്രവര്‍ത്തക ജോലിതന്നെ അവരെ ഏല്‍‌പ്പിച്ചു സമൂഹത്തെ ഇനിയും ദ്രോഹിക്കരുത്

" വിഗതകുമാരന്‍ " പ്രദര്‍ശനം നന്നായി തുടങ്ങി ആലപ്പുഴയില്‍ !


FB

" വിഗതകുമാരന്‍ " പ്രദര്‍ശനം നന്നായി തുടങ്ങി  ആലപ്പുഴയില്‍ !
________________________________________________
തിരുവനന്തപുരത്ത്  റിലീസിങ് നാളില്‍ത്തന്നെ തിയറ്റര്‍ ആക്രമിച്ചു എന്നു പറയപ്പെടുന്ന ആദ്യ മലയാള സിനിമയാണു  " വിഗതകുമാരന്‍ "  .   എന്നാല്‍ , അതിനു ശേഷം 24 നാള്‍ കഴിഞ്ഞപ്പോള്‍  (  1930 നവംബര്‍ 16 , ഞായര്‍ =  1106വൃശ്ചികം 1 ) ആലപ്പുഴയില്‍ ആ സിനിമ നന്നായി പ്രദര്‍ശനം തുടങ്ങി ! ആ വാര്‍ത്തയാണു ഇതോടൊപ്പമുള്ളത് ( നസ്‌റാണി ദീപിക , മാന്നാനം ,  1930 നവംബര്‍ 18 , പേജ് 4 , കോളം 3 , പുസ്‌തകം 45, ലക്കം 257 ) .    ഒക്റ്റോബര്‍ 28-ന്‍റെ   ന. ദീ . യില്‍  , ആയിടെ     [  പ്രചരിച്ചിട്ടുള്ള  ക്ഷണക്കത്തില്‍ കാണുന്ന പോലെ   23-ന്  ?  ]    ഈ സിനിമ  തിരുവനന്തപുരത്ത്  റിലീസ് ചെയ്തതിനെക്കുറിച്ച്  വളരെ നല്ല അഭിപ്രായത്തോടെ ,  "  ശ്രീമാന്‍  എം . ഗോപിനാഥ്  "  എഴുതിയ ലേഖനം ചേര്‍ത്തിട്ടുണ്ട്  (  പുസ്‌തകം 45 , ലക്കം 260  , ചൊവ്വ  , പേജ്  1 , കോളം  2-4 ) . " തിരുവിതാംകൂര്‍കാര്‍ ആദ്യമായി ഉണ്ടാക്കിയ ചലനചിത്രം "  എന്നാണു തലക്കെട്ട് . വിഗതകുമാരനെക്കുറിച്ചുള്ള നമ്മുട അന്വേഷണങ്ങള്‍ക്ക് വളരെ ഉപകരിക്കും ഈ വിവരങ്ങള്‍  (  യഥാര്‍ഥത്തില്‍ ,  നമ്മള്‍ ആ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ  ) .

സംഘിണി ഗുണ്ടകളും !

FB

സംഘിണി ഗുണ്ടകളും !
____________________________

     കലൂര്‍  പാവക്കുളം ക്ഷേത്രത്തിന്‍റെ വളപ്പാണത് .  കാലങ്ങളായി  ഞങ്ങള്‍ നാട്ടുകാര്‍  കണ്ടുവരുന്നത്  അങ്ങനെയാണ് .  വി.എച്.പി. ഓഫിസ്  കൂടി  ഉള്ള  ക്ഷേത്രവളപ്പിനകത്തുവച്ച്  സംഘിണി ഗുണ്ടകള്‍  ഒരു പെണ്ണിനെ തല്ലുന്നതാണ്  ആ വീഡിയോയിലെ  മുഖ്യ കാഴ്‌ച . മറ്റു  കാര്യങ്ങള്‍  കൊണ്ടുവന്ന്   ആ തെമ്മാടിത്തത്തെ  മറച്ചുവയ്‌ക്കാന്‍ നോക്കുന്നതു പാഴ്‌വേലയാണ്

    ഈ ഒറ്റയാള്‍ പോരാളിയെ അടിക്കുന്ന ഒരു പെണ്‍ ഗുണ്ടയുടെ ആക്രോശം കേട്ടോ നിങ്ങള്‍ ? അവര്‍‌ക്ക്  രണ്ടു പെണ്‍‌മക്കളാണ് , അള്ളാഹുവിന്‍റെ ആള്‍ക്കാരില്‍നിന്ന്   ആ മക്കള്‍‌ക്കു രക്ഷ വേണം  !

    ശബരിമലയില്‍ പെണ്ണിനെ തേങ്ങകൊണ്ടെറിയുന്ന  സംഘി ഗുണ്ടയുടെ പെണ്‍ വെര്‍‌ഷന്‍ ! എറണാകുളം  കലൂരിലെ സംഘി വക പാവക്കുളം ക്‌ഷേത്രത്തില്‍ , ആണ്‍  സംഘികളുടെ  കാവലില്‍ പെണ്‍ ഗുണ്ടകള്‍ ഒരു യുവതിയെ അടിക്കുന്നു .   എല്ലാവരും വരുന്ന ക്‌ഷേത്രത്തില്‍   മൈക്ക് വച്ച് സംഘി രാഷ്‌ട്രീയം  പ്രചരിപ്പിക്കുന്നതിനെ ചോദ്യംചെയ്‌തതാണു  കുറ്റം ( BOOLOKAM.COM , 23.1.2020 )



ആണ്‍ സംഘി ഗുണ്ടകളെ മാത്രമല്ല , പെണ്‍ സംഘി ഗുണ്ടകളെയും നാളെ ജനങ്ങള്‍ക്കു നേരിടേണ്ടിവരുമെന്ന്  തെളിയിക്കുന്നു  കൊച്ചിയിലെ ഈ തെമ്മാടിത്തം .

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു  10  കൊല്ലം                FB ,31.12.19
--------------------------------------------
അയ്യന്‍‌കാളിയ്‌ക്ക്  ആദരത്തോടെ  എന്ന പുസ്‌തകത്തിന്‍റെ  പരിഷ്‌കരിച്ച പതിപ്പ്   സ്വന്തമായി  " ഉപരോധം  ബുക്‌സ് " എന്ന  ബാനറില്‍ പുറത്തിറക്കിയത്  2009 -ലാണ് .  ചുരുങ്ങിയത്  5 വ്യത്യസ്‌ത  പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍  കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി ചുരുക്കി  ഒറ്റ പുസ്‌തകമാക്കുകയായിരുന്നു  (  കേരളീയ നവോത്ഥാന കാലം  കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത്  അങ്ങനെയാണ്  .  അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ  അറിയപ്പെടാത്ത  ഏടുകള്‍ ഇനിയുമുണ്ടു  പുസ്‌തകരൂപത്തിലാക്കാന്‍  ;  സമയം കിട്ടിയാല്‍  നടക്കും  ) . സ്വന്തം പുസ്‌തകം  തനിച്ചുതന്നെ പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന്  സ്വയം ഉത്തരം കണ്ടെത്തി .  എല്ലാ  ജില്ലകളിലുമായി   125 -ല്‍ പരം വിതരണക്കാരെ  കണ്ടുപിടിച്ചു . ചുരുങ്ങിയ  സമയത്തിനകം  കോപ്പികള്‍  വിറ്റു തീര്‍‌ന്നു (  കെ. പി. വള്ളോന്‍  നിയമസഭയില്‍ , അംബേഡ്‌കറുടെ  മരണം  എന്നിവയും  കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) . വ്യാജ  പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍   അധികവും  നേരിട്ടത് .  അയച്ചുകൊടുത്ത സാമ്പിള്‍ കോപ്പി മടക്കിയയച്ച  ബുക്‌‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ്  എന്നോടു  നേരിട്ടു പ്രകടിപ്പിച്ച   പത്ര  വാരാന്തക്കാരനും  ഓര്‍‌മയില്‍ വരുന്നു  ( ആ വാരാന്തത്തിന്‍റെ   മറ്റൊരു അധിപന്‍  ,  3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത  കായല്‍‌സമ്മേളന ലേഖനം  നിരസിച്ചുകൊണ്ടു   ചോദിച്ചതും ഓര്‍‌മയിലുണ്ട് :   " ഈ  പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക  പ്രാധാന്യമുണ്ടോ  അതിന് ? "  )   എല്ലാ പ്രധാന  ലൈബ്രറികളിലും  എന്‍റെ   "  അയ്യന്‍‌കാളി  "  ഉണ്ടായിരിക്കണം   എന്ന ആഗ്രഹംമൂലമാണ്  കണ്ണൂര്‍  യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും  റെജിസ്‌റ്റേഡ്  ആയി  കോപ്പി അയച്ചത് .  ഏ.ഡി. കാര്‍‌ഡ്  മടങ്ങിയെത്തി .  പക്‌ഷെ ,  പിന്നീട്  അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത്  അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍  വി.സി. യ്‌ക്കു വരെ പരാതി നല്‍‌കിയപ്പോഴാണ്   പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍  സമ്മതിച്ചത് !

           " അയ്യന്‍‌കാളി " യ്‌ക്ക്  വളരെയുണ്ടായി പകര്‍‌ത്തിയെഴുത്തുകള്‍   ,  ഗ്രന്ഥകാരന്‍റെ പേരുപോലും  സൂചിപ്പിക്കാതെ  .  എങ്കിലും സന്തോഷം , ഞാന്‍ അധ്വാനിച്ചു കണ്ടെത്തിയ  വിവരങ്ങള്‍  അങ്ങനെയും  വായനക്കാരിലെത്തിയല്ലോ !  ആ വ്യാജ എഴുത്തുകാരുടെ  നിലവാരം ഉയരാന്‍ എളുപ്പ വഴിയൊന്നുമില്ല .  ഉയര്‍‌ന്ന തരം  ഗവേഷണ രചനകള്‍ വായിക്കാന്‍  അവര്‍‌ക്ക്  അവസരമുണ്ടാകണം . അന്യരുടെ  രചനകളില്‍ നിന്ന്  ഒരൊറ്റ വാക്ക് കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം  കൃതികള്‍  (  ഉദാ : -  ഫിലിപ്   കെ .  ഹിറ്റിയുടെ History of the Arabs) വായിച്ച്  മനഃ സം‌സ്കരണം  നടന്നാലേ  അതുണ്ടാകൂ .

      പുതിയ  ആണ്ട്  എല്ലാ  സുഹൃത്തുക്കള്‍ക്കും  നന്നായ് വരട്ടെ .

അടൂര്‍ കണ്ടെത്തിയ അയ്യന്‍‌കാളി !




FB


അടൂര്‍  കണ്ടെത്തിയ അയ്യന്‍‌കാളി   !
_____________________________________
ഓരോരുത്തര്‍‌ക്കു തോന്നുന്നതെന്തും പ്രചരിപ്പിക്കാം അയ്യന്‍‌കാളിയെക്കുറിച്ച്  എന്ന രീതി നിലനില്‍‌ക്കുന്നുണ്ടു  കുറെക്കാലമായി .  അതിന്‍റെ ഒടുവിലെ ഉദാഹരണമാണ് , അടൂര്‍ ഗോപാലകൃഷ്‌ണനുമായി  മധുപാല്‍ നടത്തിയ അഭിമുഖത്തെപ്പറ്റി പി. എസ്. റംഷാദ്  എഴുതിയ റിപ്പോര്‍‌ട്  (  സമകാലിക മലയാളം വാരിക  ഓണപ്പതിപ്പ് , സെപ്‌റ്റം ., 2019 ) . സംഘപരിവാറുകാരുടെ  ആക്രമണമേറ്റു നില്‍‌ക്കുന്ന സമയമായതുകൊണ്ട്   അടൂരിനൊപ്പമാണ്  ജനാധിപത്യവാദികള്‍ . ഞാനും ആ പക്‌ഷത്താണ് . എന്നാല്‍ , ആ പഴുതില്‍ തന്‍റെ  പരിഹാസ്യമായ സവര്‍ണ ചരിത്രവ്യാഖ്യാനം പ്രചരിപ്പിക്കാനും നോക്കുന്നു അദ്ദേഹം . 
                             " അയ്യന്‍‌കാളിക്കുപോലും   ശ്രീമൂലം പ്രജാസഭയില്‍   അംഗമാകാന്‍ കരം അടച്ച് അര്‍‌ഹത നേടുന്നതിന്  ആവശ്യമായ ഭൂമി കൊടുത്തത്  നെയ്യാറ്റിന്‍‌കരയിലെ ഒരു നായര്‍ പ്രമാണിയാണ്  "  എന്നു കണ്ടെത്തുന്നു  പേരെടുത്ത സിനിമക്കാരന്‍  !  " കരം അടയ്‌ക്കുന്നവര്‍‌ക്കു മാത്രമേ അന്ന്  ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ സാധിക്കുമായിരുന്നുള്ളു "  എന്നുകൂടെയുണ്ട്  അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ .   
                       സ്വന്തം ജനതയുടെ മോചനത്തിനുതകുന്ന വഴി സ്വയം വെട്ടിപ്പിടിച്ചു മുന്നേറിയ അയ്യന്‍‌കാളിയെ അംഗീകരിക്കാതെ വയ്യ എന്ന ഘട്ടത്തിലാണ്  തിരുവിതാംകൂര്‍  സര്‍‌ക്കാര്‍ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭാംഗമായി  നാമനിര്‍‌ദേശം ചെയ്‌തത് .  കരം അടയ്‌ക്കലല്ല  അതിനു വേണ്ട യോഗ്യത . സര്‍‌ക്കാരിന്‍റെ  ബോധ്യമനുസരിച്ചാണ് പ്രജാസഭയിലേയ്‌ക്ക് ആരെയും  നാമനിര്‍‌ദേശം ചെയ്യുന്നത് . അതതു വ്യക്‌തികളുടെ  പൊതുസമ്മതിയാണ്  മിക്കവാറും കേസുകളില്‍ 
മാനദണ്ഡം .


        "  നെയ്യാറ്റിന്‍‌കരയിലെ ഒരു നായര്‍ പ്രമാണി " യുടെ  ഭൂമിദാനകഥ  വേറൊരു രൂപത്തില്‍  മുന്നേ കടന്നുകൂടിയതാണ്     അയ്യന്‍‌കാളിചരിത്രത്തില്‍. അതിന്‍റെ പൊള്ളത്തരം , ശക്‌തിയുള്ള  തെളിവുകളോടെ ഞാന്‍  29.12.2013 ലെയും ,  തൊട്ടടുത്ത മറ്റൊരു ഞായറാഴ്‌ചയിലെയും  " മാതൃഭൂമി  വാരാന്തപ്പതിപ്പു " കളില്‍  തുറന്നുകാട്ടിയതാണ് . ആറോളം കൊല്ലം മിണ്ടാതിരുന്ന   സ്‌ഥാപിത താത്‌പര്യക്കാര്‍ ,  ഇപ്പോഴിതാ വീണ്ടും  സവര്‍ണ ദാനമഹിമക്കഥയുമായി  വന്നിരിക്കുന്നു .  അയ്യന്‍‌കാളിയുടെ അച്‌ഛനും സഹോദരനും ചേര്‍ന്നു കാടു വെട്ടിത്തെളിച്ചു കൃഷിചെയ്‌ത് ഉയര്‍‌ത്തിയെടുത്ത ഭൂമി തട്ടിയെടുക്കുകയായിരുന്നു  വെങ്ങാനൂരിലെ  നായന്‍‌മാര്‍  .  സ്വന്തം ജീവിതം ചേര്‍ത്തുവച്ച തെളിവുകളോടെ ഇക്കാര്യം വിവരിക്കാന്‍ ,  അയ്യന്‍‌കാളിയുടെ  ബന്ധുവായ ,  95 വയസ്സുകഴിഞ്ഞ  ഒരു മുത്തശ്ശിയുണ്ട്  വെങ്ങാനൂരില്‍ ഇപ്പോഴും --  നോവലിസ്‌റ്റ്   എസ് . ഇ . ജയിംസിന്‍റെ അമ്മ ഗുണശീല  . പത്തോളം കേസുകള്‍ നടത്തിയിട്ടാണ്  അവരുടെ കുടുംബം  വര്‍ഷങ്ങള്‍‌ക്കു ശേഷം ആ ഭൂമിയില്‍  കുറച്ചു ഭാഗം തിരിച്ചുപിടിച്ചത് .

        സത്യം പുറത്തുവരുമ്പോള്‍   കുറച്ചുനാള്‍        മിണ്ടാതിരുന്നിട്ട്   , തക്കം നോക്കി പഴയ കള്ളക്കഥയുമായി രംഗത്തുവരുന്ന സൂത്രവിദ്യയാണ്   നമ്മള്‍  കണ്ടുകൊണ്ടിരിക്കുന്നത് .



ഫ്‌ളാറ്റുകളെക്കൂടെ ശിക്‌ഷിക്കണോ !


ഫ്‌ളാറ്റുകളെക്കൂടെ  ശിക്‌ഷിക്കണോ  !                    FB, 29.9.19
_________________________________
കോടതിയെ മാനിക്കണമെന്നത്  പൗരജനത്തിന്‍റെ കടമയാണ് ; ഭരണഘടനയെ മാനിക്കലാണത് . നിയമങ്ങളെ വെല്ലുവിളിച്ചു ഫ്ളാറ്റുകള്‍ പണിതവരെ എത്ര കഠിനമായി ശിക്‌ഷിച്ചാലും അധികമാവില്ല . പക്‌ഷെ , ഈ പുതിയ വമ്പന്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത്  വമ്പന്‍ മണ്ടത്തരമായിരിക്കും . ഈ നാടിന്‍റെ സ്വന്തം മലകളും കുന്നുകളും ഇടിച്ചുനിരത്തിയെടുത്ത  കല്ലും മണ്ണും കൊണ്ടാണ്   ,  എണ്ണമറ്റ തൊഴിലാളികള്‍ അവ കെട്ടിപ്പൊക്കിയത് . ആ പ്രകൃതി ചൂഷണവും കാരണമായിട്ടുണ്ടു  പ്രളയങ്ങള്‍‌ക്ക് .  മരട്ടിലെ  വെള്ളപ്പൊക്കത്തിനു  കാരണം ഈ കെട്ടിടനിര്‍‌മാണമാണെന്ന് ആശങ്കപ്പെട്ട  സുപ്‌റീം കോടതിക്കു  മനസ്സിലാവാതെ വരില്ല ആ കാരണം .  ആ ഫ്ളാറ്റുകള്‍  ഇടിച്ചുനിരത്തി ശിക്‌ഷ നടപ്പാക്കി , കോടതിവിധിയുടെ  അലംഘനീയത സ്‌ഥാപിച്ചെടുക്കുമ്പോള്‍  ബാക്കിയാവുന്നത് , അമൂല്യമായ ആ  പ്രകൃതിവിഭവങ്ങള്‍ ആര്‍‌ക്കുമില്ലാതെ പാഴായിപ്പോകുക എന്നതുകൂടെയാണ് !  അതിനാല്‍ , ആ  ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ് , ആ കെട്ടിടങ്ങള്‍  ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്കു  മാറ്റിവയ്‌ക്കാന്‍ സര്‍‌ക്കാരിനെ അനുവദിച്ചുകൂടേ ? ഫ്‌ളാറ്റുകള്‍ പണിതവര്‍  കുറ്റവാളികളാണെന്നു കണ്ടുള്ള ശിക്‌ഷകളിലേ‌യ്ക്കു കോടതി കടന്നുകഴിഞ്ഞു .  കുടിയിറക്കപ്പെടുന്നതോടെ ,  വളഞ്ഞ വഴിയില്‍ ഫ്ളാറ്റുകള്‍ വാങ്ങിയവരും  ശിക്‌ഷിക്കപ്പെടുകയാണ് . പരമോന്നത കോടതിയുടെ മഹത്ത്വം ഇതോടെ സ്‌ഥാപിക്കപ്പെട്ടുകഴിഞ്ഞു . എന്നിട്ടും ഫ്‌ളാറ്റുകളെക്കൂടെ  ശിക്‌ഷിച്ചു  പൊടിയാക്കിയാലേ ആ  മഹത്ത്വം തിളങ്ങൂ എന്നു ചിന്തിക്കുന്നത്  ,  ആലോചനാ ശേഷിയുടെ ലക്‌ഷണമല്ല ;  നിസ്സാര  വീഴ്‌ചകളുടെ  കാര്യത്തിലും   " കല്ലിനെപ്പോലും  പിളര്‍ക്കുന്ന  "   കല്‍‌പനകള്‍  വീശിയെറിഞ്ഞിരുന്ന പഴയ  രാജഭരണത്തിന്‍റെ  ധാര്‍‌ഷ്‌ട്യം നിറഞ്ഞ മുഖം  ഓര്‍മപ്പെ‌ടുത്തലാണ് . യാന്ത്രികമാകരുതു നിയമപാലനം .


അനീതിക്കും അന്യായത്തിനും ശിക്‌ഷ കൊടുത്തുകഴിഞ്ഞല്ലോ കോടതി . അന്യായമായി  കെട്ടിടങ്ങള്‍  പണിതവര്‍ക്കും   , നേര്‍‌വഴിക്കല്ലാതെ അവ സ്വന്തമാക്കിയവര്‍ക്കും ആ ശിക്‌ഷയുടെ  ആഘാതം  ചെറുതായിരിക്കുമെന്നു തോന്നുന്നില്ല .  ആ ശിക്‌ഷയെ   ഉയര്‍‌ത്തിപ്പിടിക്കയും ചെയ്യുന്നുണ്ടു ഞാന്‍ . പിന്നെന്ത് apology ? അമൂല്യമായ പ്രകൃതിവിഭവങ്ങള്  കൊണ്ടുണ്ടാക്കിയ  കെട്ടിടങ്ങള്‍  ഇടിച്ചുനിരത്തി പൊടിയാക്കിയാലേ കോടതിവിധി‌യ്ക്കു മഹത്ത്വമേറൂ എന്നാണെങ്കില്‍ , നന്നായ് വരട്ടെ ! 

       (  രണ്ടു കൊല്ലം മുന്‍‌പ് ചെന്നൈയിലെ മുഗളിവാക്കത്ത്   , എന്‍റെ താമസ സ്‌ഥലത്തിനടുത്ത് , കോടതിവിധിപ്രകാരം ഒരു  11 നില  കെട്ടിടം തകര്‍‌ക്കുന്നതു കാണേണ്ടിവന്നിട്ടുണ്ട് എനിക്ക് . നിര്‍‌മാണ പിഴവായിരുന്നു കോടതിവിധിയ്‌ക്കു കാരണം . എന്നിട്ടും ആ കാഴ്‌ചയുടെ അസ്വസ്‌ഥത ഒഴിയുന്നില്ല .  തമിഴ്‌‌നാടിന്‍റെ ഉള്‍‌പ്രദേശങ്ങളില്‍  ഞാന്‍ പതിവായി കണ്ടിരുന്ന മലതുരക്കലും പാറമല പൊട്ടിച്ചുതീര്‍‌ക്കലുമൊക്കെയാണ് അതിന്‍റെ കൂട്ടു കാഴ്‌ചകള്‍  ) 

ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍


FB


ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്‍‌മകളും മാതൃകാ ജീവിതങ്ങളും   സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന  മഹനീയ സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്‌മണ്യ  കൃതികള്‍ എന്നാണ് അംഗീകൃത പാഠം . എന്നാല്‍ ,  " ധര്‍‌മശാസ്‌ത്രങ്ങള്‍  "  എന്നു വിളിക്കുന്ന ബ്രാഹ്‌മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത്  ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ  എങ്ങനെയാണു ബ്രാഹ്‌മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത്  എന്നു തെളിയുന്ന  അതുല്യ   ഗവേഷണ ഗ്രന്ഥപരമ്പരയാണ്  HISTORY OF DHARMASASTRA . 5  വോള്യത്തിലായി   8 പുസ്‌തകവും  6500 - ല്‍‌പരം  പേയ്‌ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു  " ഭാരത രത്‌ന " നല്‍കി  രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍ കാണെ എന്ന മറാഠി ബ്രാഹ്‌മണനാണു ഗ്രന്ഥകാരന്‍ .  1930  മുതല്‍ 1962   വരെയുള്ള  കൊല്ലങ്ങളിലാണ്   ഈ  8 പുസ്‌തകം  Bhandarkar Oriental Research Institute ( Poona - 4  , Maharashtra ) പ്രസിദ്ധീകരിച്ചത്  . ജാതി  നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സം‌സ്‌കൃത ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍‌മശാസ്‌ത്ര സര്‍വെയിലൂടെ നമുക്കു വെളിവാകുകയാണ് .  അതെ , ബ്രാഹ്‌മണ്യ   ജാതിനിയമങ്ങളുടെ ഉറവിടവും പ്രയോഗവും വളര്‍‌ച്ചയും സംബന്ധിച്ച സവിസ്‌തര  സര്‍വെ തന്നെയാണു  മുക്കാല്‍ നൂറ്റാണ്ടു മുന്‍‌പ്  കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ  , ആദ്ധ്യാത്‌മിക പ്രഭാഷകരും  മറ്റു സ്‌ഥാപിത താത്‌പര്യക്കാരും മറച്ചുവയ്ക്കുന്ന  ജാതിവാഴ്‌ച്ച രഹസ്യങ്ങളുടെ  അതിവിപുലമായ അണിയറക്കഥകളും . ആര്‍‌ഷസാഹിത്യവും ആര്‍‌ഷേതര കാല സാഹിത്യവും സംബന്ധിച്ച നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന വേറെ വല്ല കൃതിയും ബ്രാഹ്‌മണ്യചരിത്ര രചനാ രംഗത്ത്  ഉള്ളതായി കേട്ടിട്ടില്ല .  ആശയ സംവാദങ്ങളില്‍  ഏര്‍‌പ്പെടുന്ന പുരോഗമനവാദികള്‍ക്കു    മുന്നില്‍ തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് .  

ക്ഷേത്ര പ്രവേശം കെണിയാണുപോലും !




FB

ക്ഷേത്ര പ്രവേശം   കെണിയാണുപോലും  !
_________________________________________


 അയിത്ത നീതിയുടെ മുഷ്ക്കിനെ , അപ്പാര്‍തീഡിനെ , ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് സ്വാഭിമാനബോധമുള്ള ഏത് സമൂഹത്തിന്‍റ്റെയും ആദ്യ കടമ. തടയപ്പെടുന്ന പൗരസ്വാതന്ത്ര്യം മാത്രമാണ് അപ്പോഴത്തെ പ്രശ്നം . ബ്രാഹ്മണ്യ പക്ഷം മെനഞ്ഞെടുത്ത് അവതരിപ്പിച്ചിട്ടുള്ള ദൈവക്കോലങ്ങളില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല അവിടത്തെ വിഷയം ; എന്നതായിക്കൂടാ അവിടത്തെ ചര്‍ച്ച. പൊതു കാര്യങ്ങളില്‍ ജനങ്ങള്‍ക്കു തുല്യ പരിഗണന കിട്ടണമെന്നാഗ്രഹിക്കുന്ന ഏത് സമൂഹത്തിന്‍റ്റെയും മുന്നില്‍ ഉയരുന്ന വെല്ലുവിളികളാണ് ക്ഷേത്രങ്ങള്‍ കൊട്ടിയടക്കലും ,  കൊച്ചി ചേന്ദമംഗലത്തെ   പാലിയം വഴിയടക്കലും , തിരുവിതാംകൂറിലെ വൈക്കം വഴിതടയലും   പോലുള്ള ഭേദ കല്‍പനകള്‍ . നവോത്ഥാന ( ജാതിവിരുദ്ധ ) പോരാട്ടത്തിന്‍റെ അവശ്യ ഘടകമാണ് ആ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നത് . ഇന്നത്തെ തമിഴ് നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ പാഠം വീണ്ടും വീണ്ടും പഠിപ്പിക്കയാണ് ഇന്‍ഡ്യയെ.

     അവര്‍ണസമൂഹത്തെ ബ്രാഹ്മണ്യത്തിന്‍റെ അടിമകളാക്കാനാണ് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശം അനുവദിച്ചത് എന്നു കണ്ടെത്തുന്നുണ്ട് കുറച്ചു നാളായി നമ്മുടെ ചില എഴുത്തുകാര്‍. ഇവര്‍ ആ ചരിത്ര ഘട്ടത്തില്‍ ചെന്നു പിറന്ന് ഉപദേശിച്ചിരുന്നെങ്കില്‍ , പാവം സഹോദരനയ്യപ്പനും അയ്യന്‍കാളിയുമൊക്കെ ബ്രാഹ്മണ്യ അടിമത്തം ചോദിച്ചുവാങ്ങാതെ മാറിനിന്നേനെ ! അവര്‍ണ ജനത നീണ്ട കാലം പൊരുതിയിട്ടാണ് ക്ഷേത്രപ്രവേശം കിട്ടിയത് എന്ന സത്യം മറച്ചുവയ്ക്കുന്നു ഉപദേശികള്‍ . ( അയ്യന്‍കാളിയ്ക്ക് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്നു തറച്ചു പറഞ്ഞുകൊണ്ടിരുന്നവര്‍ പക്ഷെ , ഫോട്ടൊ തെളിവടക്കം    http://cheraayiraamadaas.blogspot.in പുറത്തുവന്നപ്പോള്‍ ഒന്നടങ്ങി . ) ഏത് അടിമത്തത്തെയും കുടഞ്ഞെറിയാനുള്ള പോംവഴി , മാനസ്സിക വളര്‍ച്ച നേടലാണ്. വലിയ വലിയ ബിരുദങ്ങളൊക്കെയുണ്ടെങ്കിലും പുതിയ യുഗത്തിന്‍റ്റെ മനസ്സ് നേടാന്‍ കഴിയാത്തവരെ കീഴടക്കാന്‍ ബ്രാഹ്മണ്യം തന്നെ വേണമെന്നില്ല , മറ്റു മതപ്രചാരകര്‍ക്കും കഴിയും നിസ്സാരമായി . ക്ഷേത്രം കൊണ്ടു മാത്രമേ ബ്രാഹ്മണ്യത്തിന് അവര്‍ണരെ അടിമകളാക്കാന്‍ കഴിയൂ എന്നു കരുതുന്നുണ്ടോ ഉപദേശികള്‍ ? ക്ഷേത്രബന്ധമേയില്ല വേദാന്തികള്‍ക്ക് ( തത്ത്വത്തില്‍ ) . ബ്രാഹ്മണ്യത്തിന്‍റ്റെ ഏറ്റവും കുടിലവും നീചവുമായ പ്രചാരണ മാധ്യമമാണ് വേദാന്തം അഥവാ ഉപനിഷത്തുകള്‍ . സുകുമാര്‍ അഴീക്കോട് അടക്കമുള്ള എത്രയോ അവര്‍ണരെ അടിമകളാക്കാന്‍ കഴിഞ്ഞു ബ്രാഹ്മണ്യത്തിന്‍റ്റെ ഉപനിഷത്തുകള്‍ക്ക് ( http://cheraayiraamadaas.blogspot.in ) . ക്ഷേത്രപ്രവേശം  ' നല്‍കി ' ബ്രാഹ്മണ്യം  ' അടിമ 'കളാക്കിയ അതേ അവര്‍ണ സമൂഹം ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ടിയാണ് , ബ്രാഹ്മണ്യത്തിന്‍റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഭൂപരിഷ്കരണത്തിനു മുന്നിട്ടിറങ്ങിയത് !







തമിഴ് അയ്യന്‍‌കാളി പ്രകാശനം ചെയ്‌തു




FB
തമിഴ്  അയ്യന്‍‌കാളി  പ്രകാശനം ചെയ്‌തു
-------------------------------------
" മഹാത്‌മ അയ്യന്‍‌കാളി - കേരളത്തിന്‍ മുതല്‍ ദലിത് പോരാളി "  ( മഹാത്‌മ

അയ്യന്‍‌കാളി -  കേരളത്തിലെ ആദ്യ ദലിത് പോരാളി )     എന്ന  തമിഴ് പുസ്‌തകം

43-ാം ചെന്നൈ ബുക് ഫെയറില്‍ (  ജനു. 14-21 ) പ്രകാശനം ചെയ്‌തു .  "

നിര്‍‌മാല്യ "   മണിയാണു  ഗ്രന്ഥകാരന്‍  .  അയ്യന്‍‌കാളിയുടെ  ജീവിതചരിത്രം

മാത്രമല്ല , ആ കാലഘട്ടത്തിലെ  മറ്റു കേരളീയ  സാമൂഹിക ചലനങ്ങളെയും

ജനനായകരെയും ഇതില്‍ വിവരിക്കുന്നുണ്ടെന്ന്  അദ്ദേഹം  പറഞ്ഞു.   . ഒട്ടേറെ

മലയാളം പുസ്‌തകങ്ങള്‍ തമിഴിലേയ്‌ക്കു തര്‍‌ജുമചെയ്‌തിട്ടുള്ള പ്രശസ്‌ത 

എഴുത്തുകാരനാണു നിര്‍‌മാല്യ .  നാഗര്‍‌കോവിലിലെ  കാലച്ചുവട് 

പബ്‌ളിക്കേഷന്‍സ് പ്രൈ. ലിമിറ്റഡ്  ആണു പ്രസാധകര്‍ (04652- 278525 ) . പേജ്

 302 , വില 350 രൂപ ) .  ശ്രീ : മണിയുടെ  രണ്ടാമത്തെ  അയ്യന്‍‌കാളി

പുസ്‌തകമാണിത് . അദ്ദേഹത്തെക്കുറിച്ച് ഞാന്‍ 5.01.2020 -ന് എഫ്.ബി.യില്‍

ഒരു പോസ്‌റ്റ്  എഴുതിയിട്ടുണ്ട് .

കടലേറ്റത്തിന്‍റെ കരുത്തോടെ പ്രൊഫ : ഡാര്‍‌വിന്‍ വീണ്ടും

FB



കടലേറ്റത്തിന്‍റെ കരുത്തോടെ 
 പ്രൊഫ :   ഡാര്‍‌വിന്‍  വീണ്ടും
----------------------------
 കേരളചരിത്ര സംബന്ധമായ  ഏഴ് പുസ്‌തകങ്ങള്‍ ഒരു പതിറ്റാണ്ടിനകം  എഴുതി

പ്രസിദ്ധീകരിച്ച   പ്രൊഫ:  ജെ. ഡാര്‍‌വിന്‍റെ  പുതിയ രചനയാണു " 

നഷ്‌ടജനതകളുടെ ഉണര്‍ത്തുപാട്ട് " . കടലേറ്റത്തിന്‍റെ കരുത്തോടെ

ചരിത്രചര്‍‌ച്ചകളിലേയ്‌ക്ക് ഇടിച്ചുകയറിയ  " നാടുണര്‍‌ത്തിയ നാടാര്‍ പോരാട്ടങ്ങ

"ളുടെ  രചയിതാവിനെ  ഇനിയാര്‍‌ക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ .

പൈതൃകത്തിന്‍റെ വേരുകള്‍ , ജെ.സി.ഡാനിയേല്‍-മലയാള സിനിമയുടെ

പിതാവ് , തീച്ചട്ടിയിലാക്കിയ ആദ്യ  ഇര ,  ആര്യാധിനിവേശത്തിന്‍റെ 

കാണാപ്പുറങ്ങള്‍ , പുല്‍പ്പള്ളി സായുധ പോരാട്ടം, ഒരു നഷ്‌ടജനതയും രാജ്യവും

ഇവയാണു മറ്റു കൃതികള്‍ . ചരിത്രരചനയിലെ അപ‌പാഠങ്ങളെ  പിടിച്ചു

കുലുക്കുകയാണ്  പ്രൊഫ:   ഡാര്‍‌വിന്‍   എന്ന് , ലേശം പോലും

അതിശയോക്‌തിയില്ലാതെയാണു ഞാന്‍ കുറിക്കുന്നത് . ഇതുപോലെ

അദ്‌ഭുതകരമായ ഊര്‍ജം പ്രസരിപ്പിക്കുന്ന   വേറെ  ഒരു ചരിത്രകാരന്‍

നമുക്കിടയിലുണ്ടെന്നു തോന്നുന്നില്ല . ആ  ഊര്‍ജവും പ്രസരിപ്പും 

നിറഞ്ഞുനില്‍‌‌ക്കുന്ന   33  ലേഖനങ്ങളാണു  310-ഓളം പേജുകളിലായി     

പുതിയ പുസ്‌തകത്തിലുള്ളത് .  ചരിത്രമെഴുത്തിലെ  " ജാതിരഹിത "   

പണ്ഡിതമ്മന്യര്‍  പാടിപ്പതിപ്പിച്ച ഒട്ടുവളരെ  കേരളീയ  കപടതകളെ 

തുറന്നുകാട്ടുന്നുണ്ട് ഇവിടെ .   90-ഓളം പേജിലായി  8  പ്രശസ്‌തര്‍ 

ഗ്രന്ഥകാരന്‍റെ  രചനകളെ ആഴത്തില്‍  വിലയിരുത്തുന്നുണ്ടുമുണ്ട് .  

" പുലച്ചോന്‍മാര്‍ " ചോതി ചാത്തനോടു ചെയ്‌തത്



FB  , 11.3.2019


" പുലച്ചോന്‍മാര്‍ "  

ചോതി ചാത്തനോടു ചെയ്‌തത്

_____________________________________________________________________

മൂന്നര പതിറ്റാണ്ടു    മുന്‍‌പ്    ചെറായി ( എറണാകുളം ജില്ല )  
എ. കെ.  ജി.  സ്‌റ്റഡി  സെന്‍ററില്‍ ഞങ്ങള്‍ നല്‍‌കിയ ഒരു സ്വീകരണ യോഗത്തില്‍   വച്ചു  
വാക്കു പറഞ്ഞതാണ് ശങ്കരന്‍ കരിപ്പായി സാര്‍ :  " സഹോദരന്‍  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ 
ഒരു നോവലായി  എഴുതും  " . 

" മിശ്രഭോജന "പ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ ഗുരുനാഥനും
അയല്‍വാസിയുമായിരുന്നു   സാര്‍ .  സഹോദര പ്രസ്ഥാനത്തെ

അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള

മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ .  മുന്‍ തലമുറയിലെ  പ്രശസ്‌ത എഴുത്തുകാരനാണ് . 
വലിയ പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,   
അതിനു കഴിയും മുന്‍‌പ്  അദ്ദേഹം

ജീവിതത്തില്‍ നിന്നു വിടപറഞ്ഞു .  പിന്നെ പതിറ്റാണ്ടുകള്‍ക്കു ശേഷം  എന്‍റെ

സ്‌നേഹിതന്‍  അജയന്‍ ഓച്ചന്തുരുത്ത് ആണ് ആ ദൗത്യം   , " പുലച്ചോന്‍‌മാര്‍ " 
എന്ന നോവലിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്  . പ്രശസ്‌ത
മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ

ചരിത്രം ഓര്‍മിക്കുന്നത് . ഒരു നാടിന്‍റെ  നീണ്ട കാലത്തെ പ്രതീക്‌ഷയാണ്

അദ്ദേഹം നിറവേറ്റിയിരിക്കുന്നത് .  ഒരു അപകടത്തില്‍ പെട്ടു വലിയ യാതന 
അനുഭവിക്കുമ്പോഴാണ് അജയന്‍  അത് എഴുതിയത് .

              എന്നാല്‍  , എനിക്ക് വലിയൊരു അനിഷ്ടത്തിനു കൂടി

കാരണമായിരിക്കയാണ് ഈ കൃതി .  ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍

ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം
വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം

മുന്‍‌പായിരുന്നു . ആ  വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  , 
വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്ത് ഗ്രാമവാസിയായ 

അജയനും കൂട്ടരും തീരുമാനിച്ചു .
വൈ‌പ്പിന്‍ കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്

ആവശ്യപ്പെട്ടു .  തീര്‍ത്തും പുതിയതാവണം വിഷയം എന്നു തീരുമാനിച്ചു

ഞാന്‍ .  

        മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 
1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍
സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ  തനിച്ച്  ഒരു ലേഖനത്തിലൂടെ
ഭാഷാപോഷിണി മാസിക പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ്

ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .

പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം 
പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10 കി. മീറ്റര്‍ 
അപ്പുറത്ത്  , വൈപ്പിന്‍  ദ്വീപില്‍ത്തന്നെയുള്ള മറ്റൊരു   ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടൂം
അദ്ദേഹത്തെ എനിക്കോ എന്‍റെ

തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന്

ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം
മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .  അതുകൊണ്ടാണ്  സൂവനീറില്‍ 
ചോതി   ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നു ഞാന്‍ തീരുമാനിച്ചത്.നീണ്ട 
അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍
അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     

ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) 
മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്   !   കേരളത്തിലെ ആദ്യ ദലിത് 

എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത്  !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു 
നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു 

മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലുകയായിരുന്നു  ചോതി !    അക്കാര്യം ,  അന്ന് ഏറ്റവും 
ഉന്നതിയില്‍ നിന്നിരുന്ന  ഭാഷാപോഷിണി മാസികയുടെ  1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ 

ലക്കം വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം
നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !    

ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്  
സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം 

വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ ജാതിഭേദവിരുദ്ധ പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം 
മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .  

എന്നിട്ടൂം ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ 
മാത്രമായാണ് . ജാതിമാനികള്‍ക്കു ഞെട്ടലുണ്ടാക്കും വിധം മുഴക്കമേറിയ 

കവിതാലാപന പ്രസ്‌ഥാനമായിരുന്നു അതെന്ന നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 
സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ 

വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ 
പേരായി മാറി എന്നതു സന്തോഷകരം . എന്നാല്‍ , കാലങ്ങളായി നാം 

പാടിവരുന്ന പോലെ , സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ 
നേരമായി.  മിശ്രഭോജനത്തിനു മുന്‍‌പ് അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു 

താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ 
നടന്നിരുന്നത് . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1998 മുതല്‍ അഞ്ചു  

തവണ എഴുതിയിട്ടുണ്ട് .    
                      

                  ലേഖനം യഥാസമയം ഞാന്‍ സൂവനീര്‍‌കാരെ ഏല്‍‌പ്പിച്ചു . എന്നാല്‍ ,

എന്തോ കാരണത്താല്‍ , സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു .

ലേഖനം തിരിച്ചു തന്നു . വൈകാതെ അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2.7.2004 - ന്‍റെ 
ലക്കത്തില്‍ അച്ചടിച്ചുവന്നു . തുടര്‍ന്ന്    എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന പുസ്‌തകത്തില്‍
2006 - ന്‍റെയും 2009 - ന്‍റെയും  പതിപ്പുകളില്‍ ചേര്‍ത്തു .  വര്‍ഷങ്ങളായി അത്

എന്‍റെ ബ്ളോഗിലും  ( cheraayiraamadaas.blogspot.com ) കിട്ടുന്നുണ്ട്  .

               

      
FB, 2020

  കൊച്ചി രാജ്യത്ത്  ഒന്നര നൂറ്റാണ്ടു മുന്‍‌പ്  
 ഒരു അടിമത്തവിരുദ്ധ യത്‌നം
  ( വിനില്‍ പോളിന്‍റെ    പോസ്‌റ്റിനോടുള്ള  പ്രതികരണം )
__________________________________________________________

    വളരെ  ഗൗരവത്തോടെ  അന്വേഷിക്കേണ്ടതാണ്   കുന്നംകുളത്തെ അയ്യപ്പന്‍

സംഭവം . തമിഴകത്തുപോലും  ദലിതര്‍  സംഘടിതമായി ഉണരും മുന്‍‌പാണ് 

കൊച്ചി നാട്ടുരാജ്യത്ത്  അവര്‍  സ്വാതന്ത്ര്യത്തിനായി  ധീരമായി , 

അപകടകരമായി , യത്‌നിച്ചത് .   ആ  കൊച്ചി നാട്ടുരാജ്യ പ്രജകള്‍  ( അടിമകള്‍ )

രാജാധികാരത്തെ ധിക്കരിച്ചാണ്  ബ്രിട്ടിഷ്  മദ്രാസ് ഗവര്‍‌ണര്‍‌ക്ക്  1852-ല്‍ ഒരു

പരാതി നല്‍‌കുന്നത് . ചെന്നൈ  ആര്‍‌ക്കൈവ്‌സിലും എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുമായി  രണ്ടു തരത്തില്‍  സൂക്‌ഷിച്ചിട്ടുണ്ട് അത് .

ഗവര്‍‌ണറുടെ കൗണ്‍‌സില്‍ മീറ്റിങ്ങിന്‍റെ  മിനുട്ട്‌സ്  എന്നനിലയിലാണ് 

ചെന്നൈയിലേത്  ( ബിഷപ്  ഗ്ളാഡ്‌സ്‌റ്റന്‍റെ   1984-ലെ  " Protestant

Xianity..." എന്ന    ഗവേഷണ ഗ്രന്ഥത്തില്‍  സൂചിപ്പിക്കുന്നുണ്ട്  ഇക്കാര്യം

എന്നു വിനില്‍ പോള്‍   അറിയിച്ചതനുസരിച്ചാണ് ഞാന്‍  2  കൊല്ലം മുന്‍‌പ്  ആ 

രേഖ തേടിയെടുത്തത് ) . കൗണ്‍‌സില്‍  മീറ്റിങ്  ആ വിഷയം ,  തിരു /

കൊച്ചികളുടെ ബ്രിട്ടിഷ് റെസിഡന്‍റിന്  അയക്കാന്‍  ഉത്തരവായി . കൂടെ ,

തങ്ങള്‍  1850-ല്‍  അദ്ദേഹം വഴി  തിരു / കൊച്ചി രാജാക്കള്‍‌ക്ക്   (  സമാന

പരാതികളിന്‍‌മേല്‍  ? )  നല്‍‌കിയ  നിര്‍‌ദേശങ്ങളില്‍   എന്തു നടപടിയുണ്ടായി

എന്ന് കൗണ്‍‌സില്‍  അദ്ദേഹത്തോടു  ചോദിക്കുന്നതായുമുണ്ടു മിനുട്ട്‌സില്‍ .

അതായത് , അയ്യപ്പന്‍റെ  വഴിയേതന്നെ ,  മുന്‍‌പേതന്നെ  , തിരു / കൊച്ചികളിലെ

ദലിതര്‍  ( ? ) നടന്നു തുടങ്ങിയിരുന്നു .  " Paraman Cherooman Ayyappan and

others of Koonam Koolangara Proverty in Talappalli Talook in

Cochin " എന്നാണു  മിനുട്ട്സിലുള്ളത് . എന്നാല്‍ , ഗവര്‍‌ണറില്‍ നിന്ന്   കൊച്ചി

 സര്‍‌‌ക്കാരിന്  അയച്ചുകിട്ടിയ   ആ മിനുട്ട്‌സിനൊപ്പമുള്ള  പ്രസ്‌തുത പരാതിയും

അതിന്‍റെ  ടൈപ്‌ഡ്  കോപ്പിയും ( എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുള്ളത്  ; അത്  ഇവിടെ  ചേര്‍‌ക്കുന്നു .  )  ആള്‍  പേരുകള്‍ 

മുഴുവന്‍ വ്യക്‌തമാക്കുന്നുണ്ട് :-  കുന്നംകുളങ്ങരെ പ്രവൃത്തിയില്‍  പാറമല്‍

ചെറുമന്‍ അയ്യപ്പന്‍ , മെപ്പടി [ യില്‍ ] ചെക്കാലി , ചുങ്കത്ത്  പൂവരയ്‌ക്ക

കൊള്ളനൂര്‍  ചാത്തന്‍ .

        കുന്നംകുളത്ത്  കാര്യമായ അന്വേഷണം നടത്തിയാല്‍  ആ  പഴയ  ദലിത് 

പോരാട്ടത്തിനു  തെളിച്ചം കിട്ടും.






            അയ്യന്‍കാളിയും    ക്ഷേത്രപ്രവേശനവും
______________________________________________

ഒന്നിപ്പ്  ജനുവരി  ലക്കത്തില്‍   ശ്രീ :  ഐ. ശാന്തകുമാര്‍   എഴുതിയ   '

ക്ഷേത്രപ്രവേശന വിളംബരവും  ചില  ചരിത്രയാഥാര്‍ത്ഥ്യങ്ങളും '  എന്ന 

ലേഖനത്തോടു  ചേര്‍ന്നുള്ള  പേജ്   29 -ലെ   ഹൈലൈറ്റില്‍  (  ലേഖനത്തിലല്ല  ) 

    ,  അയ്യന്‍കാളി ക്ഷേത്രപ്രവേശന വിളംബരത്തോടു     പ്രതികരിച്ചില്ല    എന്നു 

കാണുന്നു .  വേറെയാണു   വസ്തുത എന്ന്   , എട്ട്  കൊല്ലം  മുന്‍പേ  എഴുതിയ

ലേഖനത്തിലൂടെ  (   അയ്യന്‍കാളിയെക്കുറിച്ചുള്ള  അസത്യങ്ങള്‍  , സമകാലിക

മലയാളം വാരിക , 29 . 2 . 2008 )  ഞാന്‍  വായനക്കാരെ 

അറിയിച്ചിട്ടുള്ളതാണ് .  ഒരാണ്ടു  കഴിഞ്ഞു പ്രസിദ്ധീകരിച്ച  എന്‍റെ   '

അയ്യന്‍കാളിയ്ക്ക്  ആദരത്തോടെ  '  എന്ന  പുസ്തകത്തിലുമുണ്ട്  ആ ലേഖനം . 

തുടര്‍ന്ന്   എന്‍റെ   ബ്ളോഗിലും  ചേര്‍ത്തിട്ടുണ്ട്   അത്  (  കാണുക :   c h e r a a

y i r a a m a d a a s . b l o g s p o t . i n   )   . 
                   അയ്യന്‍കാളി  തിരുവിതാംകൂര്‍   ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 

പക്ഷത്തായിരുന്നു  എന്ന്  ,  ഒറിജിനല്‍  ചരിത്ര രേഖകളുടെയും 

ഫോട്ടൊയുടെയും തുണയോടെ  തെളിയിച്ചിട്ടുണ്ട്   എന്‍റെ ലേഖനത്തില്‍  . 

വിളംബരം നടന്ന്  ഒരാണ്ടെത്തിയപ്പോള്‍  തിരുവനന്തപുരത്തു  രൂപംകൊണ്ട 

ക്ഷേത്രപ്രവേശന വിളംബര സ്മാരക സമിതിയുടെ  വര്‍ക്കിങ്

കമ്മിറ്റിയംഗമായിരുന്നു   അയ്യന്‍കാളി . സമിതി  1942-ല്‍ പ്രസിദ്ധീകരിച്ച 

Souvenir  of the   Temple  Entry   Proclamation   (  printed at

the Govt. Press, Tvm .   ;   Regional Archives Ernakulam ) - ല്‍ 

പേജ് 10-നു ശേഷം ,   ദിവാന്‍  സര്‍   സി. പി. യും  അയ്യന്‍കാളി  ഉള്‍പ്പെടെയുള്ള 

സമിതിയംഗങ്ങളും  ചേര്‍ന്ന   ഗ്രൂപ്  ഫോട്ടൊയുണ്ട് . വഴിയേ പോയപ്പോള്‍ 

ഫോട്ടൊയ്ക്കു കയറിനിന്നതല്ല അയ്യന്‍കാളി എന്നു തിരിച്ചറിയാന്‍ , ആ 

ജീവിതത്തിന്‍റെ  രേഖാപരമായ തെളിവുകളും  സമകാലികരുടെ 

സാക്ഷ്യങ്ങളും  പരിചയമുള്ളവര്‍ക്ക് പ്രയാസമില്ല . 
                                (  ക്ഷേത്രപ്രവേശന പ്രക്ഷോഭം  യഥാര്‍ഥത്തില്‍   

ഈശ്വരവിശ്വാസപരമായല്ല കാണേണ്ടത്  ;  പൗരാവകാശപ്പോരാട്ടത്തിന്‍റെ 

ഭാഗമായിരുന്നു  അത് .  അതുകൊണ്ടാണ്  അയ്യന്‍കാളിയടക്കമുള്ള

നവോത്ഥാന നായകരും  യുക്തിവാദികളും  പിന്നീട്  കമ്യൂണിസ്റ്റുകളും   ആ 

പക്ഷത്തു  നിന്നത് എന്നു വേണം കരുതാന്‍  . കേരളത്തിനു  വെളിയില്‍  ഇന്നും 

കമ്യൂണിസ്റ്റുകളുടെയും   മറ്റു  വിപ്ളവകാരികളുടെയും    നേതൃത്വത്തില്‍   

ദലിതരുടെ  അയിത്ത വിരുദ്ധ - ക്ഷേത്രപ്രവേശന സമരങ്ങള്‍  തീവ്രമാണ് . 

ബ്രാഹ്മണ്യത്തിന്‍റെ  ക്ഷേത്ര കേന്ദ്രിതമായ   സാമൂഹിക  അധീശത്വം

നിലനില്‍ക്കുന്ന കാലത്തോളം  , ആ കേന്ദ്രം , ക്ഷേത്രം , തന്നെയായിരിക്കും 

സാമൂഹിക സമത്വ പോരാട്ടത്തിന്‍റെ  ആദ്യ  ഉന്നം .   ബ്രാഹ്മണ്യ  ജാതിമേന്‍മ

വാദത്തിന്‍റെ      മര്‍മ്മങ്ങളിലൊന്ന്    ക്ഷേത്രമാണ്  .  അതുകൊണ്ടാണ് 

ക്ഷേത്രപ്രവേശന  സമരവും  അവര്‍ണരുടെ   ക്ഷേത്രസ്ഥാപനവും ,

തുടക്കത്തില്‍   ബ്രാഹ്മണ്യത്തിന്‍റെ മര്‍മ്മം പിളര്‍ക്കുന്ന  അടികളാകുന്നത് . 

അത്  ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേയ്ക്ക്  ആളെക്കൂട്ടാനുള്ള  സൂത്രമാണെന്നു 

വ്യാഖ്യാനിച്ചു   നടക്കുന്ന  ലളിത ബുദ്ധികള്‍ക്ക്   , ആഴമുള്ള സാമൂഹിക

യാഥാര്‍ഥ്യങ്ങള്‍  മനസ്സിലാകാന്‍   സമയമെടുക്കും . കാലക്രമേണ   ബ്രാഹ്മണ്യ

ക്ഷേത്രങ്ങള്‍  അവര്‍ണര്‍ക്കു  ചങ്ങലയാകുമെന്നതുകൊണ്ട്  ആരംഭത്തിലെ

പൗരാവകാശപ്പോരാട്ടമായ  ക്ഷേത്രപ്രവേശന  യത് നം  ഒഴിവാക്കാനാവില്ല 

ഒരുകാലത്തും . ഇതര സംസ്ഥാനങ്ങളിലെ  ഇന്നത്തെ  ക്ഷേത്രപ്രവേശന

സമരങ്ങള്‍  തെളിയിക്കുന്നത്  അതാണ് . ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍ 

ശക്തിയുള്ള  ആയുധങ്ങള്‍ , അംബേഡ്കര്‍ - കമ്യൂണിസ്റ്റ് - യുക്തിവാദ

ദര്‍ശനങ്ങള്‍  , നമ്മുടെ ചാരെയുണ്ട്  . അവയെടുത്ത്  ബുദ്ധിപൂര്‍വകമായി 

പ്രയോഗിക്കണമെന്നു മാത്രം .  കൊണ്ടും കൊടുത്തും ആയിരത്താണ്ടുകള്‍ 

മുന്നേറിയ  ബ്രാഹ്മണ്യം  എന്ന സമഗ്ര ചൂഷണ  വ്യവസ്ഥിതിയെ  ചുമ്മാതങ്ങ് 

തോല്‍പ്പിച്ചുകളയാം  എന്നു  കരുതരുത്  .    )
                                      - ഒന്നിപ്പ്  മാസിക
FB

കമ്യൂണിസ്റ്റ് പാര്‍ട്ടി
_______________________

Soorajc SJ ജാതി-മത ഭേദമില്ലാതെ ജനങ്ങള്‍ക്ക് , അവകാശബോധത്തോടെ ,

കടന്നുചെല്ലാന്‍ കഴിയുന്ന പ്രമുഖമായ പുരോഗമന ചേരി കമ്യൂണിസ്റ്റ്

പാര്‍ട്ടിയുടേതാണ് . അതുകൊണ്ടാണ് അത് ഇപ്പോഴും ഏറ്റവും വലുതും

കരുത്തുറ്റതുമായ പാര്‍ട്ടിയായി തുടരുന്നത് . ഒട്ടേറെ വ്യത്യസ്ത

ജനവിഭാഗങ്ങളില്‍നിന്നു വന്നവര്‍ കൂടിച്ചേര്‍ന്നതായതുകൊണ്ട്

സ്വാഭാവികമായ ചില ദൗര്‍ബല്യങ്ങള്‍ കണ്ടേക്കാം . ഒരാള്‍

കമ്യൂണിസ്റ്റാണെങ്കില്‍ അയാള്‍ക്ക് ജാതി-മത ഭേദ ചിന്ത ഉണ്ടാകാന്‍ വയ്യ .

കമ്യൂണിസ്റ്റായി ഉയരാന്‍ കഴിയാത്തവരില്‍ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകാം .

പാര്‍ട്ടിയ്ക്കു പോരായ്മകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം . എന്നാല്‍ , അവയെ

മറികടന്ന് ആ പ്രസ്ഥാനം നിലനിന്നേ പറ്റൂ എന്നത് , സമചിത്തതയോടെ

രാജ്യകാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്ക് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല .

"അതിനു ശേഷം നടന്ന ദളിത്‌ സമരങ്ങളില്‍ മുകളില്‍ നിന്നും ഇറങ്ങിവന്ന

സവര്‍ണ്ണ comnst നേതാക്കള്‍ അഥവാ revalutionari കളാല്‍

അട്ടിമറിക്കപെട്ടു " എന്നത് എനിക്ക് മനസ്സിലായില്ല . ദലിത് ജനങ്ങളുള്‍പ്പെട്ട

എണ്ണമറ്റ സമരങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തി

വിജയിപ്പിച്ചതുകൊണ്ടാണ് പുതിയ കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം മറ്റു

സംസ്ഥാനങ്ങളുടേതില്‍നിന്നു വേറിട്ടുനില്‍ക്കുന്നത് .

അയ്യന്‍കാളി കേരളത്തിലേയ്ക്ക് : നാട് ഇളകിമറിയുന്നു
_____________________________________________________

അന്തരിച്ചു  നാല്  പതിറ്റാണ്ടെത്തുമ്പോഴേയ്ക്കും അയ്യന്‍കാളി  , നാടിന്‍റെതന്നെ  ഒരു  പൊതുവികാരമായി മാറിയിരുന്നു എന്നു  കേരളം  തിരിച്ചറിഞ്ഞത്  1980 ഒക്റ്റോബെര്‍  അവസാനത്തോടെയാണ്.  ശില്‍പി  എസ്രാ  ഡേവിഡിന്‍റെ  മദ്രാസിലെ  വീട്ടില്‍നിന്ന്  അയ്യന്‍കാളിയുടെ  പൂര്‍ണ കായ വെങ്കല പ്രതിമ കേരളത്തിലേയ്ക്കു കൊണ്ടുവന്നത്  അപ്പോഴാണ്. പാലക്കാട്  വാളയാര്‍ ചുരം മുതല്‍  തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള 10  ദിന വാഹന യാത്ര  കേരള സമൂഹത്തെ സമ്പൂര്‍ണമായി ഇളക്കിമറിച്ചതിന്‍റെ  ദൃക്സാക്ഷി വിവരണമാണ്  ഇതോടൊപ്പമുള്ളത് . വെള്ളയമ്പലത്തു സ്ഥാപിച്ച പ്രതിമ നവംബെര്‍ 10-ന് അനാച്ഛാദനം  ചെയ്തത് പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയാണ് . ഈ റിപ്പോര്‍ട് തയ്യാറാക്കിയത് ,  1964-ല്‍ അയ്യന്‍കാളിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച് 
അദ്ദേഹത്തെപ്പറ്റി ആദ്യത്തെ   ( ? ) ചരിത്ര ലേഖനം  ( ' കേരള കൗമുദി ' യില്‍  ) എഴുതിയ   ഏ . കൃഷ്ണന്‍ വെങ്ങാനൂര്‍  ആണ് .  നമ്മുടെ മുന്നിലുള്ള  റിപ്പോര്‍ട്  പ്രസിദ്ധീകരിച്ച 1982- ലെ   ' ശ്രീഅയ്യന്‍കാളി  സ്മരണിക ' യുടെ  എഡിറ്റര്‍മാരില്‍  ഒരാളുമാണ് അദ്ദേഹം .   ( അയ്യന്‍കാളിയുടെ  പെങ്ങളുടെ മകളുടെ മകനായ അദ്ദേഹം അകാലത്തില്‍  ജീവിതത്തോടു യാത്രപറഞ്ഞിട്ട്  14 ആണ്ട് കഴിഞ്ഞു . )  മറ്റൊരു എഡിറ്ററായ  അഡ്വ .  എസ് . ഗിരിജാത്മജന്‍  ( അയ്യന്‍കാളിയുടെ  മകന്‍റെ  മകന്‍ )  നമ്മോടൊപ്പം എഫ്. ബി. യില്‍ നിത്യ സാന്നിധ്യമാണ് . സ്വന്തം പൂന്തോട്ടത്തില്‍ വിരിയുന്ന മനോഹര പുഷ്പങ്ങള്‍ എഫ്. ബി.യിലൂടെ നിത്യവും ഓരോരോ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിച്ച്  സൗഹൃദത്തിന്  ആഹ്ളാദകാരിയായ പുതിയൊരു മാനം നല്‍കുന്ന അദ്ദേഹമാണ് , അയ്യന്‍കാളി വിജ്ഞാനീയത്തില്‍ നമ്മുടെ ഏതു സംശയവും തീര്‍ത്തുതരാന്‍ കഴിയുന്ന ആശ്രയസ്ഥാനം .  ഈ സുവനീറില്‍ത്തന്നെ അദ്ദേഹം , അയ്യന്‍കാളിയുടെ നിയമസഭയിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അമൂല്യമായ ഒരു ലേഖനമെഴുതിയിട്ടുണ്ട് .







അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍




പൊള്ളയായ   അംബേഡ്‌കര്‍ വിമര്‍‌ശം      FB ,  14.9.19

________________________________________________


സങ്കടകരമായിപ്പോയി ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശം (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) . ഇതുപോലെ വെറും പ്രചാരണസാഹിത്യപരമായ ഒരു ലേഖനം മതി , അനുപമനായ ആ മഹാനെ വിലയിരുത്താന്‍ എന്നു ബിജുരാജിനു തോന്നിയത്  ഇന്നത്തെ കേരളത്തെ തിരിച്ചറിയാത്തതുകൊണ്ടാകണം.   ഇ. എം. എസിനെപ്പോലുള്ള  പരാജിത  മാര്‍‌ക്‌സിസ്‌റ്റുകളുടെ പൊള്ളയായ അംബേഡ്‌കര്‍ വിമര്‍‌ശം കേട്ടു സഹിച്ചുനിന്ന കാലത്തെ മലയാളമല്ല ഇന്നത്തേത് എന്നു പിടികിട്ടിയില്ല , ഇവിടെത്തന്നെയുള്ള ഒരു പത്രപ്രവര്‍ത്തകന് !  40 മലയാളം വോള്യങ്ങളിലും    5000-ത്തോളം  ഇം‌ഗ്‌ളിഷ്  പേജുകളിലുമായി  പരന്നുകിടക്കുന്ന ,   ആഴി സമാനം വിശാലമായ അംബേഡ്‌കര്‍ ചിന്തകള്‍  പരിചയമുള്ളവര്‍ ഒട്ടേറെയുണ്ട്      ഇന്നു  കേരളത്തില്‍ . അവരുടെ മുന്നിലേയ്‌ക്കാണ് ,  എഴുത്തിന്‍റെ  സത്യസന്ധതയില്‍ നിന്ന് ഏറെ വിദൂരമായ , എത്തിച്ചിരിക്കുന്നത് . അതെ , ഇഴകീറി പരിശോധിക്കേണ്ട തരം  രചനയല്ല അത് .

                ദേശീയപ്രസ്‌ഥാനം എന്ന സവര്‍ണ ഇടപെടലിന്‍റെ കൂടെ നിന്നില്ല എന്ന ആരോപണം , യഥാര്‍‌ഥത്തില്‍ അവര്‍ണനായകര്‍‌ക്കുള്ള ബഹുമതിയാണ് . തുറന്നുപറഞ്ഞുകൊണ്ടാണ് അവര്‍ ബ്രിട്ടിഷ് ഭരണത്തെ തുണച്ചത് . ആര്‍ഷ സം‌സ്‌കൃതിക്കാര്‍  അടിച്ചമര്‍‌ത്തിയിട്ടിരുന്ന അയിത്തജാതിക്കാരുടെ ഏക ആശ്രയമായിരുന്നു  ആ ഭരണകൂടം . അതൊന്നുമറിയാതെ , എന്തോ കൈത്തെറ്റു പറ്റിയപോലെയാണ് അംബേഡ്‌കര്‍ ദേശീയപ്രസ്‌ഥാനത്തില്‍നിന്നു മാറിനിന്നത് എന്ന എമണ്ടന്‍ കണ്ടെത്തല്‍ പരിഹാസ്യമാണ് .

             (  ഇന്‍‌ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍റെ  സ്‌ഥാപന ദിനമാണ്  പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത് .  നമ്മുടെ  നാട്ടുരാജ്യ പൊന്നുതമ്പുരാക്കള്‍   നൂറ്റാണ്ടുകളോളം ജനങ്ങളെ  ദൈവിക അടിമത്തത്തില്‍ കെട്ടിയിട്ട്   പിഴിഞ്ഞെടുത്ത സമ്പത്തിന്‍റെയത്ര വരില്ല വിദേശികളുടെ ചൂഷണ മൂല്യം .  മാത്രമല്ല , കുടിലമായ വേദാന്ത ചിന്തയ്ക്കും  കുറ്റകരമായ ജാതിഭേദ വാഴ്‌ചയ്ക്കും  അപ്പുറം  പൗരസമത്വം  എന്നൊന്നുണ്ട് എന്ന്  ഇന്‍‌ഡ്യയെ പഠിപ്പിച്ചത്  ആ വിദേശികളും  ഒപ്പം വന്ന  പ്രൊട്ടെസ്‌റ്റന്‍റ്  ക്രിസ്‌ത്യന്‍  മിഷണറിമാരുമാണ് .

        ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്‌കറുടെ ഒരു പ്രഭാഷണത്തിലെ   (  എഴുത്തിലേതല്ല ) ഏഴേ ഏഴ്  വാചകങ്ങള്‍ എടുത്തു കാണിക്കുക ; അത്തരം വര്‍ഗീയതതന്നെയാണു സവര്‍ണര്‍ ദലിതരോടു കാണിച്ചത് എന്ന്  ഉദ്‌ബോധിപ്പിച്ച് അവര്‍ണരെ  നിരായുധരാക്കുക  !  ബൗദ്ധിക  നേര്‍‌വഴിയല്ല ഇത് .   പറക്കോട് എന്‍. ആര്‍ .കുറുപ്പ് തര്‍‌ജുമചെയ്ത  " ഡോ. അംബേദ്‌കര്‍ സമ്പൂര്‍‌ണ കൃതികള്‍   " വോള്യം-2 ല്‍ ( കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് , 1996 , പേ. 134 ) നിന്നാണ് ആ ഏഴ് വാചകങ്ങള്‍ എടുത്തിരിക്കുന്നത് . ആദിവാസികള്‍ക്കു വേണ്ടി ഉപയോഗിച്ച   instruments എന്ന മൂല വാക്കിനെ   "  ചട്ടുകങ്ങള്‍ " എന്നു തര്‍‌ജുമചെയ്യരുതെന്ന് ശ്രീ : കുറുപ്പിനോടു പറയാന്‍ നമുക്ക് അവകാശമില്ലതന്നെ . എന്നാല്‍ , ഭരണരംഗത്തെ പ്രായോഗികതയെപ്പറ്റി മാത്രം സൂചിപ്പിക്കുന്നിടത്ത്  വിദ്വേഷജനകമായ  ആ   അര്‍‌ഥം   തന്നെ , ജാതിഭേദ പ്രയോഗത്തിന്‍റെ  വലിയ  ഇരയായ  അംബേഡ്‌കറെപ്പോലൊരാള്‍ ഉദ്ദേശിക്കുമോ  എന്നു സംശയിക്കാന്‍പോലുമായില്ലല്ലോ കുറുപ്പിന് ! ആദിവാസികളുടെ രാഷ്ട്രീയബോധത്തെപ്പറ്റി സൂചിപ്പിക്കുന്ന   മൂലത്തിലെ പ്രധാന വാക്കുകള്‍  വിടുകയും ചെയ്തു അദ്ദേഹം .  ബിനുരാജിനാകട്ടെ , ഇതൊന്നും ചികയേണ്ട  ഉത്തരവാദിത്വമേയില്ല ; അംബേഡ്‌കറുടെ വര്‍ഗീയതയാണല്ലോ സ്‌ഥാപിക്കേണ്ടത്  . ടി വര്‍ഗീയവീക്‌ഷണം    തന്നെയാണ്    സവര്‍ണര്‍  ദലിതരുടെ കാര്യത്തില്‍ ഉയര്‍ത്തിയത്  എന്നു പറയുന്നതു  ന്യായമെന്നിരിക്കട്ടെ .  എങ്കില്‍ ,   അംബേഡ്‌കറിനും  മുന്‍‌പു‌ള്ള  നൂറ്റാണ്ടുകളിലെ  ദലിത് പീഡനത്തിന്‍റെ  പ്രകോപനമെന്തായിരുന്നു ?  (  ബ്രിട്ടിഷുകാരാണ് ഇവിടെ ജാതിഭേദം നടപ്പാക്കിയത്  എന്നു കണ്ടെത്തുന്ന വ്യാജ മാര്‍‌ക്സിസ്‌റ്റുകളോടും   ചോദിക്കാനുള്ളത്  ഇതുതന്നെ )



************




അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍ :                          FB, 20.9.19
മഞ്ഞപ്പത്രമെഴുത്ത് മായുന്നില്ല
__________________________________ 

  ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) ചില കാര്യങ്ങളെ എതിര്‍ത്ത്  FB യില്‍ത്തന്നെ   14.9.2019-ന്    ഞാന്‍  എഴുതിയിരുന്നു  (  സി . എസ് . രാജേഷ്   കുഴിയാടിയില്‍ എഴുതിയ പോസ്‌റ്റിനോടുള്ള കമെന്‍റായും   എന്‍റെ സ്വന്തം പോസ്‌റ്റായും :  (    https://www.facebook.com/photo.php?fbid=2966902099992565&set=a.202536313095838&type=3&theater ). മറ്റു ചിലരും എഴുതിയിരുന്നു ബിജുരാജിനോടു വിയോജിച്ചുകൊണ്ട് .  ആ എതിര്‍ കുറിപ്പുകളില്‍   "  ചില നുണകളും വസ്തുതകളല്ലാത്ത കാര്യങ്ങളും "  ഉണ്ടെന്നു പറഞ്ഞ്  അവയെ വിശദീകരിച്ച്  ബിജുരാജ് വീണ്ടും എഴുതിയ കുറിപ്പാണ് എന്‍റെ മുന്നിലുള്ളത്  (     https://www.facebook.com/permalink.php?story_fbid=10158307372519714&id=564784713&hc_location=ufi ) . ബിജുരാജിനു  മറുപടിയായി ,  എന്‍റെ ആരോപിത  "  നുണ " കളെക്കുറിച്ചു മാത്രം  ചിലതു  ചുരുക്കത്തില്‍    കുറിക്കാനേ  ഞാന്‍  ഇവിടെ തുനിയുന്നുള്ളൂ .  സമയം   കുറവാണ് .

              " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ കൊണ്ടു മെനഞ്ഞെടുത്ത ഒരു ചരക്ക്  "  ആണു ബിജുരാജിന്‍റെ   " പച്ചക്കുതിര "  ലേഖനം എന്നു ഞാന്‍ വിലയിരുത്തിയതിനെ  , തനിക്കെതിരായ   " വിദ്വേഷ പ്രചരണ " ങ്ങളില്‍ ഒന്നായാണ്  അദ്ദേഹം വിശേഷിപ്പിക്കുന്നത് .  എന്നാല്‍ , എന്‍റെ വിലയിരുത്തല്‍ തീര്‍ത്തും  ശരിയാണെന്നു വീണ്ടും തെളിയിച്ചിരിക്കയാണു   മറുപടിയിലൂടെ അദ്ദേഹം .   ‘‘ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്കറുടെ ഒരു പ്രഭാഷണത്തിലെ ( എഴുത്തിലേതല്ല ) ഏഴേ ഏഴ് വാചകങ്ങള്‍ എടുത്തു കാണിക്കുക’’ യാണ്  അദ്ദേഹം ചെയ്തത് എന്ന എന്‍റെ  ആരോപണത്തെ  ഖണ്ഡിക്കാനായി  അദ്ദേഹം  എഴുതുന്നു  :   " ഏഴേ ഏഴ് വാചകങ്ങളല്ല ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് . 1936 ലെ ‘ജാതി ഉന്മൂലന’ത്തിലും 1945 ലെ ‘സാമുദായിക സ്തംഭനവും പരിഹാരമാര്‍ഗവും’ എന്നീ രണ്ട് കൃതികളിലും വന്ന ആദിവാസി വിരുദ്ധമായ പ്രസ്താവനകളാണ് .  രണ്ടു കൃതികള്‍ക്കിടയിലെ പത്തുവര്‍ഷത്തെ കാല അന്തരത്തിലും അംബേദ്കര്‍ക്ക് ആദിവാസി നിലപാടുകളില്‍ മാറ്റമുണ്ടായില്ല "  .

                                   പക്ഷെ ,  1936-ലെ  " ജാതി നിര്‍മൂലന " ത്തില്‍ നിന്ന്   " പച്ചക്കുതിര " യില്‍ എടുത്തെഴുതിയപ്പോഴും    " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ " തന്നെയാണല്ലോ  ബിജുരാജ്  ആവര്‍‌ത്തിച്ചത്  !   തന്‍റെ  ഇംഗിതത്തിന്   (  അംബേഡ്‌കറെ ആദിവാസിവിരുദ്ധനായി  അവതരിപ്പിക്കുന്നതിന് )   ഇണങ്ങുന്ന  ഭാഗം മാത്രം മുറിച്ചെടുത്ത്  വായനക്കാരെ കാണിക്കുക  ;  ദാ , ഇങ്ങനെ   : --   "  ആദിവാസികളുടെ അംഗസംഖ്യ  ഏറ്റവും കുറഞ്ഞത്  13 ദശലക്ഷമാണ് . പുതിയ ഭരണഘടനയില്‍ അവരെ ഒഴിച്ചുനിര്‍‌ത്തിയതിന്‍റെ ഔചിത്യമോ  അനൗചിത്യമോ ഇവിടെ പരിഗണിക്കുന്നില്ല . എന്നാല്‍ , ഒരു വസ്‌തുത എടുത്തു പറയേണ്ടതുണ്ട് . സഹസ്രാബ്‌ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഒരു രാജ്യത്ത് ഈ ആദിവാസികള്‍ അവരുടെ പ്രാകൃതവും അപരിഷ്‌കൃതവുമായ നിലയില്‍ത്തന്നെ ജീവിതം തുടരുന്നു . അവര്‍ അപരിഷ്‌കൃതരെന്നു മാത്രമല്ല , അവരില്‍ ചിലരുടെ ചെയ്‌തികള്‍  അവരെ കുറ്റവാളികളുടെ ഗണത്തില്‍ ഉള്‍‌പ്പെടുത്താന്‍ പോന്നതുമാണ് . നാഗരികതയുടെ നടുവില്‍ 13 ദശലക്ഷം മനുഷ്യര്‍ മൃഗാവസ്‌ഥയില്‍ പരമ്പരാഗത കുറ്റവാളികളായി ജീവിതം നയിക്കുന്നു . "


                      ഇവിടെവച്ചു മുറിക്കാതെ തുടര്‍ വാചകങ്ങളും  എടുത്തെഴുതിയിരുന്നെങ്കില്‍ ,  അംബേഡ്‌കറില്‍ നിറഞ്ഞുനില്‍‌ക്കുന്ന  മാനവികമായ സഹാനുഭൂതിയുടെ ചിത്രവും വായനക്കാര്‍‌ക്കു കാണാനാകുമായിരുന്നു . ഇതാണ്  ആ വാചകങ്ങള്‍  : --

                                 "  ഇതില്‍ ഹിന്ദുക്കള്‍ക്ക് ഒരിക്കലും ലജ്ജ തോന്നിയിട്ടില്ല . എന്‍റെ അഭിപ്രായത്തില്‍ മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത് . ലജ്ജാകരമായ  ഈ സ്‌ഥിതിവിശേഷത്തിനു കാരണമെന്ത് ?  ഈ ആദിവാസികളെ പരിഷ്‌കാരത്തിന്‍റെ പടിവാതിലിലേക്കും അന്തസ്‌സുറ്റ ഒരു ജീവിതശൈലിയിലേക്കും പിടിച്ചുകയറ്റാന്‍ ഒരു പരിശ്രമവും നടത്തപ്പെടാതിരുന്നതെന്തുകൊണ്ടാണ് ? ആദിവാസികളുടെ മൃഗാവസ്‌ഥയ്ക്കു നിദാനം ജന്‍‌മസിദ്ധമായ മൂഢതയാണെന്നു പറയാന്‍ ഹിന്ദുക്കള്‍ തുനിഞ്ഞെന്നുവരാം . എന്നാല്‍ ആദിവാസികള്‍ മൃഗാവസ്‌ഥയില്‍ കഴിയുന്നത് ,  അവരെ പരിഷ്‌കരിക്കാനും , അവര്‍ക്കു  വിദ്യാഭ്യാസം നല്‍‌കാനും , അവരെ സമുദ്ധരിക്കാനും അവര്‍‌ക്കു വൈദ്യസഹായം നല്‍‌കാനും ,    അവരെ നല്ല പൗരന്‍‌മാരാക്കിത്തീര്‍‌ക്കാനും ഹിന്ദുക്കള്‍ ഒരു ശ്രമവും നടത്താതിരുന്നതുകൊണ്ടാണെന്ന് അവര്‍ സമ്മതിച്ചുതരില്ല . എന്നാല്‍ ഇക്കാര്യത്തില്‍ ക്രിസ്‌തീയ മിഷനറിമാര്‍ ചെയ്തുപോരുന്നത് ഒരു ഹിന്ദുവിനു ചെയ്യാന്‍ കഴിയുമായിരുന്നില്ലേ ? കഴിയുകയില്ല . ആദിവാസികളെ പരിഷ്‌കൃതരാക്കുകയെന്നുവച്ചാല്‍ അവരെ സ്വന്തമായി കരുതുകയും അവര്‍‌ക്കിടയില്‍  ജീവിക്കുകയും  അവരില്‍ സഹജാവബോധം വളര്‍ത്തുകയും , ചുരുക്കത്തില്‍ അവരെ സ്‌നേഹിക്കുകയും  ചെയ്യുകയെന്നതാണ് . ഇതു ചെയ്യാന്‍ ഒരുവനു കഴിയുന്നതെങ്ങനെ ?  ജീവിതം മുഴുവന്‍ സ്വന്തം ജാതിയുടെ  സംരക്ഷണവ്യഗ്രതയാണയാള്‍‌ക്ക് .  ജാതിയാണ് അയാള്‍‌ക്കു വിലപ്പെട്ട സമ്പത്ത് .  ഏതുതരത്തിലും അത് സംരക്ഷിക്കണം . വൈദികകാലത്തെ  അനാര്യന്‍‌മാരുടെ അവശിഷ്‌ടങ്ങളായ ആദിവാസികളുമായി സമ്പര്‍‌ക്കത്തില്‍ ഏര്‍‌പ്പെടുകവഴി തന്‍റെ ജാതി നഷ്‌ടപ്പെടുത്താന്‍  ഒരു ഹിന്ദു ഒരുക്കമല്ല .  "

            1936 - ല്‍    പുറത്തുവന്ന  " ജാതിനിര്‍‌മൂലനം "   എന്ന പുസ്‌തകത്തിന്  1944 - ല്‍  പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിലുമുണ്ട്  ഡോ :  അംബേഡ്‌കറുടെ  പുതിയ മുഖവുര (  1.12.1944 - ന് എഴുതിയത്  ) .  1937-ലെ  " രണ്ടാം  പതിപ്പിന്‍റെ ഒരു ആവര്‍‌ത്തനം മാത്രമാണ്  "   ഈ പതിപ്പെന്ന്   അതില്‍ പറയുന്നുണ്ട് .  ഈ പതിപ്പാണു  ഭാഷാ ഇന്‍‌സ്‌റ്റിറ്റ്യൂട്ട്  തര്‍‌ജുമ ചെയ്ത്  പ്രസിദ്ധീകരിച്ചിരിക്കുന്നത്   ( വോള്യം  1  ,  1996  ,  പേ.  61-62 )  .  അതില്‍ നിന്നാണ്  മേല്‍ കണ്ടതുപോലെ ബിജുരാജും ഞാനും  എടുത്തെഴുതിയിരിക്കുന്നത് .  ബിജുരാജ്  പ്രധാന ഭാഗം പൂഴ്‌ത്തിയെങ്കിലും ,  7 കൊല്ലം കഴിഞ്ഞിട്ടും അംബേഡ്‌കര്‍ തന്‍റെ ആദിവാസി സമീപനത്തില്‍ ഉറച്ചുനിന്നു എന്ന്  ആര്‍ക്കും വായിക്കാം അവിടെ .


            1.12.1944 - ന് എഴുതിയ  മുഖവുര എന്ന കൈയൊപ്പ് ചാര്‍‌ത്തി   അംബേഡ്‌കര്‍ വീണ്ടും  വായനക്കാര്‍‌ക്കു മുന്നിലേയ്‌ക്കയച്ച മേല്‍ കണ്ട  ആദിവാസി സമീപനം ഓര്‍‌മയില്‍  നിര്‍‌ത്തുക . എന്നിട്ട് ,    കൃത്യം   5  മാസം  കഴിഞ്ഞുള്ള  6.5.1945-ന്‍റെ  ബോംബെ അഖിലേന്‍ഡ്യ പട്ടികജാതി  ഫെഡറേഷന്‍  സമ്മേളന പ്രഭാഷണത്തിലെ " ആദിവാസികള്‍ "  എന്ന ഭാഗത്തേയ്ക്കു (  "  സാമുദായിക സ്‌തംഭനവും  പരിഹാര മാര്‍ഗവും "  ,  ഭാഷാ  ഇന്‍സ്‌റ്റിറ്റ്യൂട്ട്  വോള്യം 2 , 1996 ,  പേ.  134    )  വരിക .  ബിജുരാജ്  ഈ ഭാഗം   " പച്ചക്കുതിര "  യില്‍  എടുത്തെഴുതിയിരിക്കുന്നത്  , ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ   2007 - ലെ   റീ പ്രിന്‍റിലുള്ള  150-ാം പേജില്‍നിന്നാണ്  . പറക്കോട്  എന്‍ . ആര്‍ . കുറുപ്പാണ്  വോള്യം 2 തര്‍‌ജുമ  ചെയ്തിരിക്കുന്നത്  : --  "  ആദിവാസികള്‍ അംഗസംഖ്യയില്‍  സിഖുകാര്‍ , ആംഗ്ളോ - ഇന്ത്യക്കാര്‍ , ഇന്ത്യന്‍ ക്രിസ്‌ത്യാനികള്‍ , പാഴ്‌സികള്‍ എന്നീ ന്യൂനപക്ഷങ്ങളെക്കാള്‍  മുന്തിനില്‍ക്കുന്നവരാണെങ്കിലും എന്‍റെ നിര്‍‌ദേശങ്ങളില്‍ അവര്‍ ഉള്‍‌പ്പെടുന്നില്ല .  അവരെ ഒഴിവാക്കിയതിന്  കാരണമുണ്ട് . ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് . അവരുടെ ഇന്നത്തെ സ്‌ഥിതിയില്‍ അവര്‍ക്കുവേണ്ടി ചെയ്യാവുന്ന ഉചിതമായ നടപടി ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയില്‍ ചെയ്‌തതുപോലെ   " ഒഴിവാക്കപ്പെട്ട   പ്രദേശങ്ങള്‍ "   എന്നു വിളിക്കപ്പെടുന്ന  സ്‌ഥലങ്ങളിലെ  ഭരണം നടത്താന്‍ നിയമവിധേയമായ ഒരു കമ്മീഷനെ ഏര്‍‌പ്പെടുത്തുകയെന്നതാണ് . ഇത്തരം പ്രദേശങ്ങളുള്ള ഓരോ  പ്രവിശ്യയിലും പ്രസ്‌തുത പ്രദേശങ്ങളുടെ ഭരണത്തിലേക്ക് ഒരു നിശ്‌ചിത തുക പ്രതിവര്‍ഷം നല്‍‌കിയിരിക്കണം .  "

                         വിദ്വേഷജനകമായ  " ചട്ടുകങ്ങള്‍ "  എന്ന    വാക്ക്     അംബേഡ്‌കറുടെ (  DBAWS , vol. 1 ,2014 ,  p. 375 )     " instruments " -നു പകരം  ഉപയോഗിക്കാമോ എന്ന സംശയമേ  തോന്നിയില്ല തര്‍‌ജുമക്കാരന്‍  ശ്രീ : കുറുപ്പിന്  .  തന്നെയല്ല ,    " they may easily become  mere instruments " (" അവര്‍ എളുപ്പത്തില്‍ വെറും ഉപകരണങ്ങളായേക്കാം " )   എന്നു മാത്രം  അംബേഡ്‌കര്‍  ഊഹിച്ചിടത്ത്   " അവര്‍ ...   ചട്ടുകങ്ങള്‍ മാത്രമാണ്  "    എന്ന്  ഉറച്ചു പറയുകയാണു    തര്‍‌ജുമക്കാരന്‍ ! ഇതുപോലെതന്നെ  യാന്ത്രികമായാണ് അദ്ദേഹം   അംബേഡ്‌കറുടെ   "  The Aboriginal Tribes have not as yet developed  any political sense to make the best use of their political opportunities and they may easily become  mere instruments in the hands either of a majority or a minority and thereby disturb  the balance without doing any good to themselves  "   എന്ന അര്‍ഥസമ്പുഷ്‌ടമായ സംയുക്‌ത  വാചകത്തിനു നല്‍‌കിയിരിക്കുന്ന വികല തര്‍‌ജുമയും  : --  "  ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് .  "     തര്‍‌ജുമയില്‍ വൈകല്യമുണ്ടെന്നു മാത്രമല്ല , അംബേഡ്‌കറുടെ പ്രധാന ഊന്നല്‍ (  " to make the best use of their political opportunities " ) ഒഴിവാക്കുകയും ചെയ്‌തു .   "  തങ്ങള്‍ക്കു കിട്ടുന്ന രാഷ്‌ട്രീയ അവസരങ്ങളില്‍നിന്ന്  ഏറ്റവും നല്ല നേട്ടമുണ്ടാക്കാന്‍ വേണ്ട   ഒരു  രാഷ്‌ട്രീയ ബോധത്തിലേയ്ക്കും ആദിവാസികള്‍ ഉയര്‍‌ന്നിട്ടില്ലാത്തതിനാല്‍ ,     ഭൂരിപക്ഷക്കാരുടെയോ  ന്യൂനപക്ഷക്കാരുടെയോ കൈകളില്‍   അവര്‍ വെറും ഉപകരണങ്ങളായി എളുപ്പത്തില്‍ മാറിയേക്കാം .   അതുവഴി  ,  തങ്ങള്‍‌ക്കുതന്നെ വല്ല ഗുണവും ചെയ്യാതെ   അവര്‍ സാമൂഹിക സന്തുലിതാവസ്‌ഥയെ തകരാറിലാക്കിയേക്കാം . "  ---- ഇതുപോലെയിരിക്കും  ശരിയോടടുത്ത  തര്‍‌ജുമ എന്നു തോന്നുന്നു .


                                  ശ്രീ : കുറുപ്പിന്‍റെ  പ്രസ്‌തുത തര്‍ജുമയെപ്പറ്റി എന്‍റെ ആദ്യ മറുപടിയില്‍  ആക്ഷേപം ഉന്നയിച്ചപ്പോള്‍  ബിജുരാജ്  അദ്ദേഹത്തെ ന്യായീകരിച്ചതു നമ്മള്‍ കണ്ടതാണല്ലോ ( " ഇംഗ്ളീഷ് വേര്‍ഷന്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ഞാന്‍ ലേഖനത്തില്‍ ഉദ്ധരിച്ചത്. " ) .  അതായത് , അംബേഡ്‌കറുടെ മൂല രചന യഥാര്‍‌ഥത്തില്‍ പരിശോധിക്കാതെയാണ്  അദ്ദേഹത്തെ വലിയ കുറ്റവാളിയാക്കാന്‍  പുറപ്പെട്ടിരിക്കുന്നത് !     


**********

                             
അംബേഡ്‌കറും  കുറ്റവാളി ഗോത്രക്കാരും               FB , 25.9.19
________________________________
          ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ )  ഒരു പ്രധാന പോയ്‌ന്‍റാണ്  , ആദിവാസികള്‍‌  പരമ്പരാഗതകുറ്റവാളികളായി ജീവിക്കേണ്ടിവരുന്നു എന്നു ഡോ : അംബേഡ്‌കര്‍  പറഞ്ഞത്  .  "  അതില്‍ ഗുരുതരമായ വീഴ്‌ചയുണ്ട്  , കുറ്റകൃത്യമുണ്ട് "  എന്നാണു ബിജുരാജ് ആരോപിക്കുന്നത് . ഇവിടെ  ,  വേണ്ടത്ര ചരിത്രപഠനം നടത്താതെ ഒരു പഴയ കാല സാമൂഹികാവസ്‌ഥയെ വിലയിരുത്തിക്കളഞ്ഞു എന്ന തെറ്റാണു ലേഖകന്‍ ചെയ്‌തിരിക്കുന്നത് .  ആ സാമൂഹികാവസ്‌ഥയെ അദ്ദേഹത്തിനു  മനസ്സിലാകും വിധം  ഇപ്പോള്‍‌ത്തന്നെ വിശദമാക്കാന്‍ എനിക്കു  പരിമിതിയുണ്ട് . ഏറെ സമയം വേണമതിന് .  ബ്രിട്ടിഷ് ഭരണത്തിലുള്ള ഒരു  ( മദ്രാസ് )  പ്രെസിഡെന്‍‌സിയിലെ  ആ അവസ്‌ഥയുടെ പുരാരേഖകള്‍ വലിയ തോതില്‍  പരിശോധിച്ചിട്ടുണ്ടു  ഞാന്‍  .  അവയില്‍നിന്ന്  ഒരു ഫയല്‍ ,   അപരിചിതര്‍‌ക്ക്  ഒരു ഏകദേശരൂപം കിട്ടാനായി മാത്രം , ഇവിടെ ചേര്‍‌ക്കുന്നു  (  ചെന്നൈ ആര്‍‌ക്കൈവ്‌സിലാണ്  ഇതിന്‍റെ ഒറിജിനല്‍ സൂക്ഷിച്ചിട്ടുള്ളത്  ) . ഒന്നോ രണ്ടോ  പുസ്‌തകങ്ങളില്‍ കാണുന്ന ചില പരാമര്‍‌ശങ്ങള്‍ വച്ച് ചരിത്രകാലങ്ങളെയും  മഹാ ജനനായകരെയും വിലയിരുത്തുന്നത് വലിയ അനീതിയാണെന്നു ബിജുരാജിനെയും കൂട്ടാളികളെയും  അറിയിക്കുന്നതിന്‍റെ  സൂചനമാത്രമാണിത് .


        നമ്മള്‍ ഇന്ന് അറിയുന്ന തരം ആദിവാസികളെയല്ല  അംബേഡ്‌കര്‍  പരാമര്‍ശിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ വിശദീകരണത്തില്‍ നിന്നു തന്നെ തെളിയുന്നുണ്ട് ; കുറ്റവാളി ഗോത്രങ്ങള്‍ (  criminal tribes ) എന്നു ബ്രിട്ടിഷ്  സര്‍ക്കാര്‍ വിശേഷിപ്പിച്ചവരെക്കുറിച്ചാണു  പറയുന്നത് . പൊതുസമൂഹത്തിനു ഭീഷണിയായി , കുറ്റകൃത്യങ്ങള്‍ ജീവിതവൃത്തിയായി സ്വീകരിച്ച ചെറു ചെറു സമൂഹങ്ങളായിരുന്നു അവര്‍ . ബ്രിട്ടിഷുകാര്‍ വരും മുന്നേയുണ്ട്  അവരുടെ ഭീഷണി  ( ആദ്യം തുറന്ന ജയിലുകളിലും , അവിടന്ന് സാല്‍‌വേഷന്‍ ആര്‍‌മി പോലുള്ള  പ്രൊട്ടെസ്‌റ്റന്‍റ്    ക്രിസ്‌ത്യന്‍ സംഘങ്ങളുടെ മേല്‍‌നോട്ടത്തിലുള്ള   പുനരധിവാസ കോളനികളിലും പാര്‍‌പ്പിച്ചാണ്  അവരെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കാന്‍  ശ്രമിച്ചത് . അവര്‍ക്കു വേണ്ടി സ്‌കൂളുകളും തൊഴില്‍പരിശീലനശാലകളും മറ്റും ഏര്‍‌പ്പെടുത്തിയിരുന്നു .  മദ്രാസ് പ്രെസിഡെന്‍‌സിയിലെ കാര്യമാണിത് ) .

 ‘‘ഇന്‍ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍െറ സ്ഥാപന ദിനമാണ് പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത്’’  എന്ന എന്‍റെ   അഭിപ്രായത്തിന്  ,  "  സാമ്രാജ്യത്വകൊള്ളയും സേച്ഛാധിപത്യവും തുടങ്ങിയ ദിനം സ്വാതന്ത്ര്യദിനമായി ആഘോഷിക്കണമെങ്കില്‍ ആയിക്കോളൂ.  അതിന് അംബേദ്കറെയും ദലിതരെയും മറ്റ് അടിസ്ഥാന ജന വിഭാഗങ്ങളെയും കക്ഷിചേര്‍ക്കേണ്ടതില്ല " എന്നാണു ബിജുരാജിന്‍റെ മറുപടി .  ആരെയെങ്കിലും കക്ഷിചേര്‍‌ക്കല്‍  എന്‍റെ വാക്കുകളില്‍  എവിടെ കണ്ടു  ?  അത്  എന്‍റെ സ്വന്തം വാക്കുകളായി കണക്കാക്കുന്നതില്‍ എന്തായിരുന്നു  തടസ്സം ?     ആരുടെയെങ്കിലും തുണ തേടി ഒന്നും പറഞ്ഞിട്ടില്ല  ഞാന്‍ ഇന്നോളം . വേണ്ടതിലേറെ സമയമെടുത്തു പഠിച്ചിട്ടാണ് ഇത്തരം കാര്യങ്ങള്‍  പറയാറ് . അതുകൊണ്ടാണ്  , എത്ര പേര്‍ എതിര്‍ത്താലും എന്‍റെ വാക്കുകളില്‍   ഉറച്ചുനില്‍‌ക്കാന്‍ കഴിയുന്നത് .      ഒരു  ആവേശത്തിനു പറഞ്ഞുപോയതല്ല . ബ്രിട്ടിഷ് ഭരണത്തെപ്പറ്റി  ആ അഭിപ്രായം   രേഖാപരമായിത്തന്നെ എത്രവേണമെങ്കിലും  വിശദമാക്കാന്‍ വേണ്ട പഠനം നടത്തിയിട്ടുണ്ടു ഞാന്‍ . "  ഇന്ത്യയില്‍ നടന്ന അസംഖ്യം സ്വാതന്ത്ര്യപോരാട്ടങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍, സഹനങ്ങള്‍ എല്ലാം അനാവശ്യമായിരു " ന്നോ  എന്നാണു ബിജുരാജിന്‍റെ ചോദ്യം . സവര്‍ണ താത്‌പര്യപ്രചോദിതമായ വെറും ലഹളകള്‍ മാറ്റിനിര്‍‌ത്തിയാല്‍ അവയില്‍ എത്രയുണ്ടു  പരിഗണിക്കാനായി എന്ന കണക്കാണ് ആദ്യമെടുക്കേണ്ടത് . 

അംബേഡ്‌കറുടെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും തെളിവ് കിട്ടി !




12 June at 02:13



അംബേഡ്‌കറുടെ

തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും

തെളിവ് കിട്ടി !

___________________________________

സമഗ്രമായി രേഖപ്പെടുത്തപ്പെട്ട 1950-ലെ ഡോ : ബി. ആര്‍ . അംബേഡ്‌കറുടെ

തിരുക്കൊച്ചി സന്ദര്‍ശനത്തിനു മുന്‍പ് , അദ്ദേഹം തിരുവിതാംകൂറില്‍

വന്നതിന്‍റെ തെളിവും കണ്ടുകിട്ടി . ഏക മകന്‍ യശ്വന്തിന്‍റെ വാതരോഗ

‌ചികിത്സയ്ക്കായി അദ്ദേഹം , ആലപ്പുഴ ചേര്‍‌ത്തലയിലെ പാണാവള്ളിയിലുള്ള

ചിറ്റയം കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട് . ആയുര്‍‌വേദ

ചികിത്സയില്‍ അതിപ്രശസ്‌തനായിരുന്ന വൈദ്യര്‍ മരിച്ചപ്പോള്‍ 4.7.1937 (

20. 11. 1112 ) -ന് കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്

ഇക്കാര്യം ( പേജ് 11 , കോളം 2 ) ഉള്ളത് . വൈക്കം സത്യാഗ്രഹത്തിലെ

പങ്കാളിയും , " വരിക വരിക സഹജരേ " , " ഒരുവനുള്ളതല്ല രാജവീഥി നമ്മള്‍

നല്‍കിടും കരമെടുത്തു പണിനടത്തിയതു നമുക്കു പൊതുവിലാം വരിക "

എന്നീ പടപ്പാട്ടുകളുടെ രജയിതാവുമാണു വൈദ്യര്‍ ; വൈദ്യ മാസികകളിലെ

എഴുത്തുകാരനും , " വസ്‌തുപ്രദീപം " എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന്‍റെ

കര്‍‌ത്താവുമാണ് ; ശ്രീമൂലം പ്രജാസഭാംഗം കൂടിയായിരുന്നു . യശ്വന്ത് രോഗം

ഭേദമായി മടങ്ങിയപ്പോഴും പത്രം അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട്

പ്രസ്‌തുത ലേഖനത്തില്‍ : " ഡാക്‌ടര്‍ അംബേദ്ക്കരുടെ ഏകപുത്രന്‍

അശ്വനീകുമാരന്‍ ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍

വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം ഭേദമാക്കിപ്പോയതു

വായനക്കാര്‍ ഓര്‍മ്മി‌ക്കുമല്ലൊ . " പത്രത്തിന്‍റെ തീയതി വച്ചിരിക്കുന്നത്

മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 1937 എന്നുമായതിനാല്‍ , "

കഴിഞ്ഞയാണ്ടു " വിന്‍റെ സ്‌ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല . ഒന്നുകില്‍

1936 -ല്‍ എപ്പോഴെങ്കിലുമാകാം . അല്ലെങ്കില്‍ , 1111 ചിങ്ങം 1 മുതല്‍

കര്‍‌ക്കടകം 31 വരെയ്ക്കു തുല്യമായ 1935 ഓഗസ്‌റ്റ് 17 മുതല്‍ 1936 ഓഗസ്‌റ്റ് 15

വരെ എവിടെയെങ്കിലുമാകാം . അതുകൊണ്ട് ഈ ചികിത്സ 1935-ലോ 1936-ലോ

ആകാം .

എട്ടു മാസം മുന്‍‌പ് നമ്മുടെ പത്ര ചരിത്രകാരന്‍ ജി. പ്രിയദര്‍‌ശനന്‍ സാര്‍ തന്‍റെ

ഭാഷാപോഷിണി മാസികാ പംക്‌തിയില്‍ ( പഴമയില്‍നിന്ന് , 2019 സെപ്‌റ്റംബര്‍ )

പാണാവള്ളിയില്‍ കൃഷ്‌ണന്‍ വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ

ചികിത്സാ കാര്യം സൂചിപ്പിച്ചിരുന്നു . ഇന്നലെ ഞാന്‍ ചോദിച്ചതു പ്രകാരം

അതിന്‍റെ വിവര ഉറവിടം ( മുന്‍ പറഞ്ഞ കേരള കൗമുദി പേജ് ) അദ്ദേഹം

എനിക്കയച്ചു തന്നു . അങ്ങനെയാണ് ഈ വാര്‍‌ത്ത ഇവിടെ

പരസ്യപ്പെടുത്താനായത് .

18 കൊല്ലമായി ഞാന്‍ ഈ അംബേഡ്‌കര്‍ സന്ദര്‍‌ശന വിവരം തേടുന്നു . 2002

സെപ്‌റ്റംബര്‍ 1-15 ന്‍റെ " യോഗനാദം " ദ്വൈവാരികയിലാണ് ആദ്യ സൂചന

കണ്ടത് . പ്രശസ്‌ത പത്രപ്രവര്‍‌ത്തകന്‍ എം. പി. പ്രകാശം , കമ്യൂണിസ്‌റ്റ് നേതാവ്

സി. ജി. സദാശിവനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണത് . സി. ജി. യുടെ

വല്യച്ഛനാണു കൃഷ്‌ണന്‍ വൈദ്യര്‍ . " ഭരണഘടനാ ശില്‍‌പി ഡോ. ബി. ആര്‍.

അംബേദ്‌കര്‍ തന്‍റെ മകന്‍റെ ചികില്‍‌സാര്‍ത്ഥം കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍

വന്ന് താമസിച്ചിട്ടുണ്ട് " എന്നാണ് ആ വാചകം ( പേജ് 11 ) . രണ്ടു കൊല്ലം

കഴിഞ്ഞു " യോഗനാദ " ത്തില്‍ തന്നെ ( 16.10 2004 ) കേരള കൗമുദി

എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിലും

കണ്ടു അംബേഡ്‌കര്‍ സന്ദര്‍ശന സൂചന . പ്രശസ്‌ത സീനിയര്‍ പത്രപ്രവര്‍‌ത്തകന്‍

ബി. ആര്‍ . പി. ഭാസ്‌കര്‍ സാറിന്‍റെ അച്ഛന്‍ എ. കെ. ഭാസ്‌കറെ

പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം : " അംബേദ്‌കറുമായുള്ള

അദ്ദേഹത്തിന്‍റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു . അംബേദ്‌കര്‍

കൊല്ലത്തുള്ള എ. കെ. ഭാസ്‌കറിന്‍റെ ഭവനം സന്ദര്‍‌ശിച്ചിട്ടുണ്ട് . ഭാസ്‌കറിന്‍റെ

മൂത്ത മകന്‍ ബി. ആര്‍. പി. ഭാസ്‌കറിന്‍റെ ബാല്യ‌സ്മൃതിയില്‍ ഈ സന്ദര്‍‌ശനമുണ്ട് .

ഭാസ്‌കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി . ജാതിവ്യവസ്ഥ

പൂര്‍‌ണ്ണമായി നിരാകരിച്ച ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധി സ്ഥാനത്ത്

അംബേദ്‌ക്കര്‍ ആദരാഞ്‌ജലികളര്‍‌പ്പിച്ചു. " അജ്ജാതി രക്‌തത്തിലുണ്ടോ

അസ്‌ഥി മജ്ജയിതുകളിലുണ്ടോ " യെന്നു ചോദിച്ച മഹാകവിക്കു [

കുമാരനാശാനു ] തണലേകിയ വൃക്‌ഷങ്ങളുടെ ചുവട്ടില്‍ അംബേദ്‌കര്‍

വിശ്രമിച്ചു . അഞ്ചുതെങ്ങിലുള്ള മിസിസ്സ് ഭാസ്‌കറുടെ തറവാട്ടു വീടും

അംബേദ്‌കര്‍ സന്ദര്‍‌ശിച്ചു " ( പേജ് 18 ) .

അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍‌ത്തിട്ടുള്ള ഒരു പഴയ

അഖില മലബാര്‍ ഹരിജന സമ്മേളന വാര്‍‌ത്തയില്‍ ( സഹോദരന്‍ വാരിക ,

22.12.1945 ) അംബേഡ്‌കറുണ്ട് . അടുത്ത കൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ

സമ്മേളനം സംഘടിപ്പിക്കാന്‍ , മണപ്പുറം ഹരിജനസംഘത്തിന്‍റെ ജനറല്‍

കമ്മിറ്റി തീരുമാനിച്ചു എന്നാണു വാര്‍‌ത്ത . " ഡോക്‌ടര്‍ അംബേദ്‌കര്‍

സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം സമ്മതിച്ചിട്ടുള്ളതായി  "  ഇ. കണ്ണന്‍  എക്‌സ് എം.എല്‍. എ. യോഗത്തെ അറിയിച്ചു .

***********


താഴത്തെ ഒരു ഫോട്ടൊയില്‍   ' നടവടി ' യുമായി ഇരിക്കുന്ന വയസ്സനാണ് ,
 
നവോത്ഥാന യത്‌നങ്ങളുടെ മുന്നണിപ്പോരാളികൂടെയായിരുന്ന പാണാവള്ളി

 കൃഷ്‌ണന്‍ വൈദ്യര്‍ (  1878- 1937 ) .