FB
" വിഗതകുമാരന്‍ " പ്രദര്‍ശനം നന്നായി തുടങ്ങി ആലപ്പുഴയില്‍ !
________________________________________________
തിരുവനന്തപുരത്ത് റിലീസിങ് നാളില്‍ത്തന്നെ തിയറ്റര്‍ ആക്രമിച്ചു എന്നു പറയപ്പെടുന്ന ആദ്യ മലയാള സിനിമയാണു " വിഗതകുമാരന്‍ " . എന്നാല്‍ , അതിനു ശേഷം 24 നാള്‍ കഴിഞ്ഞപ്പോള്‍ ( 1930 നവംബര്‍ 16 , ഞായര്‍ = 1106വൃശ്ചികം 1 ) ആലപ്പുഴയില്‍ ആ സിനിമ നന്നായി പ്രദര്‍ശനം തുടങ്ങി ! ആ വാര്‍ത്തയാണു ഇതോടൊപ്പമുള്ളത് ( നസ്‌റാണി ദീപിക , മാന്നാനം , 1930 നവംബര്‍ 18 , പേജ് 4 , കോളം 3 , പുസ്‌തകം 45, ലക്കം 257 ) . ഒക്റ്റോബര്‍ 28-ന്‍റെ ന. ദീ . യില്‍ , ആയിടെ [ പ്രചരിച്ചിട്ടുള്ള ക്ഷണക്കത്തില്‍ കാണുന്ന പോലെ 23-ന് ? ] ഈ സിനിമ തിരുവനന്തപുരത്ത് റിലീസ് ചെയ്തതിനെക്കുറിച്ച് വളരെ നല്ല അഭിപ്രായത്തോടെ , " ശ്രീമാന്‍ എം . ഗോപിനാഥ് " എഴുതിയ ലേഖനം ചേര്‍ത്തിട്ടുണ്ട് ( പുസ്‌തകം 45 , ലക്കം 260 , ചൊവ്വ , പേജ് 1 , കോളം 2-4 ) . " തിരുവിതാംകൂര്‍കാര്‍ ആദ്യമായി ഉണ്ടാക്കിയ ചലനചിത്രം " എന്നാണു തലക്കെട്ട് . വിഗതകുമാരനെക്കുറിച്ചുള്ള നമ്മുട അന്വേഷണങ്ങള്‍ക്ക് വളരെ ഉപകരിക്കും ഈ വിവരങ്ങള്‍ ( യഥാര്‍ഥത്തില്‍ , നമ്മള്‍ ആ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ ) .
No comments:
Post a Comment