FB
ചെറായി സഹോദര സ്മാരകം
_________________________________
ഒരു നവോത്ഥാന നായകന്റെ സ്മാരകം അടിസ്ഥാനപരമായി ഏറ്റെടുക്കേണ്ട കര്‍ത്തവ്യം എന്ത് എന്നു തിരിച്ചറിയാതെപോയതാണ് ഇവിടത്തെ ദുരന്തം . സഹോദരന് അയ്യപ്പന് തന്റെ കാലഘട്ടത്തില്‍ നിറഞ്ഞുനിന്നത് , ഒന്നാമതായി പത്രപ്രവര്ത്തകന് എന്ന നിലയിലും രണ്ടാമതായി നിയമനിര്‍മാണ-ഭരണ രംഗങ്ങളിലുമാണ് . ആ വിപ്ളവകാരിയുടെ ആയുധം പത്രമായിരുന്നു. നാലു പതിറ്റാണ്ടോളം അദ്ദേഹം " സഹോദരന് " പത്രം നടത്തി . കേരളീയ സമൂഹത്തിലുണ്ടായ പുരോഗമന ചലനങ്ങളില്‍ പലതിന്റെയും വരവറിയിച്ചത് ആ പത്രമാണ് . അതിന്റെ ലക്കങ്ങളും മുന്നില്‍ വച്ചുകൊണ്ടല്ലാതെ നമുക്ക് നവോത്ഥാന ചരിത്രം ശരിയായി വിലയിരുത്താനാവില്ല. എന്നാല്‍ , ഒരു കൈയിന്റെ വിരലുകള്‍കൊണ്ട് എണ്ണിത്തീര്‍ക്കാവുന്നതിനപ്പുറം അതിന്റെ ലക്കങ്ങള്‍ ഈ സ്മാരകത്തില്‍ കാണാനിടയില്ല. അവ ശേഖരിക്കുന്നതിനെക്കാള്‍ വലിയ വലിയ കാര്യങ്ങളാണല്ലോ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഭാവത്തിലാണ് ഭരണക്കാര്‍ . അവ ശേഖരിച്ചു വയ്ക്കേണ്ടതിന്റെ പ്രാധാന്യവും അതിനുള്ള വഴികളും ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഞാന്‍ വൃഥാ ശ്രമിക്കയായിരുന്നു . ഒന്നും നടന്നില്ല. പത്രത്തിന്റെ ലക്കങ്ങള്‍ സൂക്ഷിച്ചിരിക്കാനിടയുള്ളവരില്‍ നിന്ന് അവ കോപ്പിചെയ്തെങ്കിലും സ്മാരകത്തിലെത്തിക്കാതെ നശിച്ചുപോകാന്‍ കാലത്തിനു വിട്ടുകൊടുത്തു എന്ന കുറ്റത്തില്‍നിന്ന് ഭരണക്കാര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല .

No comments:
Post a Comment