FB
കടലേറ്റത്തിന്‍റെ കരുത്തോടെ
പ്രൊഫ : ഡാര്‍വിന്‍ വീണ്ടും
----------------------------
കേരളചരിത്ര സംബന്ധമായ ഏഴ് പുസ്‌തകങ്ങള്‍ ഒരു പതിറ്റാണ്ടിനകം എഴുതി
പ്രസിദ്ധീകരിച്ച പ്രൊഫ: ജെ. ഡാര്‍വിന്‍റെ പുതിയ രചനയാണു "
നഷ്‌ടജനതകളുടെ ഉണര്‍ത്തുപാട്ട് " . കടലേറ്റത്തിന്‍റെ കരുത്തോടെ
ചരിത്രചര്‍ച്ചകളിലേയ്‌ക്ക് ഇടിച്ചുകയറിയ " നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങ
"ളുടെ രചയിതാവിനെ ഇനിയാര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ .
പൈതൃകത്തിന്‍റെ വേരുകള്‍ , ജെ.സി.ഡാനിയേല്‍-മലയാള സിനിമയുടെ
പിതാവ് , തീച്ചട്ടിയിലാക്കിയ ആദ്യ ഇര , ആര്യാധിനിവേശത്തിന്‍റെ
കാണാപ്പുറങ്ങള്‍ , പുല്‍പ്പള്ളി സായുധ പോരാട്ടം, ഒരു നഷ്‌ടജനതയും രാജ്യവും
ഇവയാണു മറ്റു കൃതികള്‍ . ചരിത്രരചനയിലെ അപപാഠങ്ങളെ പിടിച്ചു
കുലുക്കുകയാണ് പ്രൊഫ: ഡാര്‍വിന്‍ എന്ന് , ലേശം പോലും
അതിശയോക്‌തിയില്ലാതെയാണു ഞാന്‍ കുറിക്കുന്നത് . ഇതുപോലെ
അദ്‌ഭുതകരമായ ഊര്‍ജം പ്രസരിപ്പിക്കുന്ന വേറെ ഒരു ചരിത്രകാരന്‍
നമുക്കിടയിലുണ്ടെന്നു തോന്നുന്നില്ല . ആ ഊര്‍ജവും പ്രസരിപ്പും
നിറഞ്ഞുനില്‍ക്കുന്ന 33 ലേഖനങ്ങളാണു 310-ഓളം പേജുകളിലായി
പുതിയ പുസ്‌തകത്തിലുള്ളത് . ചരിത്രമെഴുത്തിലെ " ജാതിരഹിത "
പണ്ഡിതമ്മന്യര്‍ പാടിപ്പതിപ്പിച്ച ഒട്ടുവളരെ കേരളീയ കപടതകളെ
തുറന്നുകാട്ടുന്നുണ്ട് ഇവിടെ . 90-ഓളം പേജിലായി 8 പ്രശസ്‌തര്‍
ഗ്രന്ഥകാരന്‍റെ രചനകളെ ആഴത്തില്‍ വിലയിരുത്തുന്നുണ്ടുമുണ്ട് .

No comments:
Post a Comment