Monday, September 14, 2020

നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്

    നൂറ്   പ്രബന്ധങ്ങള്‍ക്കും   കഴിയാത്തത്









നൂറ് പ്രബന്ധങ്ങള്ക്കും കഴിയാത്തത്

------------------------------------------------------------
കേരളത്തിലെ പഴയകാല അടിമകളെക്കുറിച്ചും അടിമക്കച്ചവടത്തെക്കുറിച്ചും ഗവേഷകര് അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാകില്ല . നീണ്ട അലച്ചിലും അധ്വാനവും കൊണ്ടേ ഒരു പ്രബന്ധം പുറത്തുവരൂ . സത്യവും കേട്ടുകേള്‌വിയും തമ്മിലുള്ള വ്യത്യാസം വെളിവാകുന്നത് അവയിലൂടെയാണ് . പുതിയ പുതിയ സത്യങ്ങളും പുതിയ കാലം അറിയുന്നത് അങ്ങനെയാണ് . ആ കണ്ടെത്തലുകളാണ് ഇന്നത്തെ സമൂഹത്തില് വലിയ ഇളക്കങ്ങളുണ്ടാക്കുന്നത് . എന്നാല് , ആയിനത്തിലുള്ള എത്രയെത്ര രചനകള്‌ക്കും ഉണ്ടാക്കാന് കഴിയാത്ത സവിശേഷമായ ഒരു പ്രതികരണം വായനക്കാരില് ഉണര്‌ത്താന് , സത്യത്തിന്റെ പിന്‌ബലമുള്ള ഒരു ചെറിയ കഥയ്‌ക്കു കഴിയും . ആ വൈകാരിക ഇളക്കിമറിച്ചില് പിന്നീടൊരിക്കലും അവരെ വിട്ടുപോകാനിടയില്ല ( സിനിമ പോലെയുള്ള കാഴ്‌ചക്കലകള്‌ക്ക് ആ പ്രകമ്പനം പരകോടിയിലെത്തിക്കാന് കഴിയും . ഈണവും താളവും ഇണങ്ങിയ പാട്ടും കവിതയും ചെറിയ തോതില് നിറവേറ്റുന്നതും ഇതേ ധര്‌മമാണ് ) . പറഞ്ഞുവരുന്നത് മുടക്കാരിന് എഴുതിയ " പറച്ചിക്കല്ല് " എന്ന പുതിയ നോവലിനെക്കുറിച്ചാണ് . തീണ്ടാപ്പാട് എന്ന ആദ്യ നോവല് വഴി തന്നെ , ഇരുത്തം വന്ന കഥാകാരനായി വായനക്കാര് അംഗീകരിച്ചയാളാണ് മുടക്കാരിന് . നൂറില് താഴെ പേജു മാത്രമുള്ള ഈ പുസ്‌തകം വായിച്ചുതീര്‌ന്നിട്ടും , മനസ്സിന് പരിസരബോധം വീണ്ടെടുക്കാനാവാത്ത നിലയിലായിരുന്നു ഞാന് . അടിമച്ചന്തകളിലെ കൂട്ടക്കരച്ചില് , ദീനക്കാഴ്‌ചകള് , അടിയാള ജീവിതത്തിന്റെ അറുതിയില്ലാത്ത ദുരിതങ്ങള് , പീഡനത്തിന്റെ അസഹ്യതയില് ചെറുത്തുനില്‌ക്കുന്ന നിരാലംബര് ... ഇവിടെയായിരുന്നു , ഈ കേരളത്തിലായിരുന്നു ഈ പോയ കാലം ആടിത്തിമിര്‌‌ത്തത് എന്ന് , ഒരു ചലന ചിത്രത്തിലെന്നോണം തീവ്രമായി അനുഭവിപ്പിക്കയാണ് " പറച്ചിക്കല്ല് " . മലയാള സാഹിത്യം ധന്യമാകുകയാണ് .
- ചെറായി രാമദാസ് , 13 . 9 2020
പറച്ചിക്കല്ല് ( നോവല് , 120 രൂപ )
ഓസോണ് ബുക്‌സ് ,
കാവുംഭാഗം പി. ഓ . , തിരുവല്ല - 689102 ,
Mobile : 944 637 1983 ,
o z o n e b o o k s t v l a @ g m a i l . c o m