ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്മണ്യ കല്പനകള്
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്മകളും മാതൃകാ ജീവിതങ്ങളും
സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന മഹനീയ
സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്മണ്യ കൃതികള്‍
എന്നാണ് അംഗീകൃത പാഠം . എന്നാല്‍ , " ധര്‍മശാസ്ത്രങ്ങള്‍ " എന്നു
വിളിക്കുന്ന ബ്രാഹ്മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും
വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത് ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍
, പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ എങ്ങനെയാണു
ബ്രാഹ്മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത്
എന്നു തെളിയുന്ന അതുല്യ ഗവേഷണ ഗ്രന്ഥപരമ്പരയാണ് HISTORY OF
DHARMASASTRA . 5 വോള്യത്തിലായി 8 പുസ്തകവും 6500 - ല്‍പരം
പേയ്ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു "
ഭാരത രത്ന " നല്കി രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍
കാണെ എന്ന മറാഠി ബ്രാഹ്മണനാണു ഗ്രന്ഥകാരന് . 1930 മുതല്‍ 1962
വരെയുള്ള കൊല്ലങ്ങളിലാണ് ഈ 8 പുസ്തകം Bhandarkar Oriental
Research Institute ( Poona - 4 , Maharashtra ) പ്രസിദ്ധീകരിച്ചത് .
ജാതി നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും
സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സംസ്കൃത
ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍മശാസ്ത്ര സര്‍വെയിലൂടെ നമുക്കു
വെളിവാകുകയാണ് . അതെ , ബ്രാഹ്മണ്യ ജാതിനിയമങ്ങളുടെ ഉറവിടവും
പ്രയോഗവും വളര്‍ച്ചയും സംബന്ധിച്ച സവിസ്തര സര്‍വെ തന്നെയാണു
മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ ,
ആദ്ധ്യാത്മിക പ്രഭാഷകരും മറ്റു സ്ഥാപിത താത്പര്യക്കാരും മറച്ചുവയ്ക്കുന്ന
ജാതിവാഴ്ച്ച രഹസ്യങ്ങളുടെ അതിവിപുലമായ അണിയറക്കഥകളും .
ആര്‍ഷസാഹിത്യവും ആര്‍ഷേതര കാല സാഹിത്യവും സംബന്ധിച്ച
നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന
വേറെ വല്ല കൃതിയും ബ്രാഹ്മണ്യചരിത്ര രചനാ രംഗത്ത് ഉള്ളതായി കേട്ടിട്ടില്ല
. ആശയ സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന പുരോഗമനവാദികള്‍ക്കു മുന്നില്‍
തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് .