Tuesday, August 6, 2019

ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍


ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്‍‌മകളും മാതൃകാ ജീവിതങ്ങളും 

സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന  മഹനീയ

സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്‌മണ്യ  കൃതികള്‍

എന്നാണ് അംഗീകൃത പാഠം . എന്നാല്‍ ,  " ധര്‍‌മശാസ്‌ത്രങ്ങള്‍  "  എന്നു

വിളിക്കുന്ന ബ്രാഹ്‌മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും

വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത്  ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍

, പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ  എങ്ങനെയാണു

ബ്രാഹ്‌മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത് 

എന്നു തെളിയുന്ന  അതുല്യ   ഗവേഷണ ഗ്രന്ഥപരമ്പരയാണ്  HISTORY OF

DHARMASASTRA . 5  വോള്യത്തിലായി   8 പുസ്‌തകവും  6500 - ല്‍‌പരം 

പേയ്‌ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു  "

ഭാരത രത്‌ന " നല്‍കി  രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍

കാണെ എന്ന മറാഠി ബ്രാഹ്‌മണനാണു ഗ്രന്ഥകാരന്‍ .  1930  മുതല്‍ 1962 

വരെയുള്ള  കൊല്ലങ്ങളിലാണ്   ഈ  8 പുസ്‌തകം  Bhandarkar Oriental

Research Institute ( Poona - 4  , Maharashtra ) പ്രസിദ്ധീകരിച്ചത്  .

ജാതി  നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും

സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സം‌സ്‌കൃത

ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍‌മശാസ്‌ത്ര സര്‍വെയിലൂടെ നമുക്കു

വെളിവാകുകയാണ് .  അതെ , ബ്രാഹ്‌മണ്യ   ജാതിനിയമങ്ങളുടെ ഉറവിടവും

പ്രയോഗവും വളര്‍‌ച്ചയും സംബന്ധിച്ച സവിസ്‌തര  സര്‍വെ തന്നെയാണു 

മുക്കാല്‍ നൂറ്റാണ്ടു മുന്‍‌പ്  കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ  ,

ആദ്ധ്യാത്‌മിക പ്രഭാഷകരും  മറ്റു സ്‌ഥാപിത താത്‌പര്യക്കാരും മറച്ചുവയ്ക്കുന്ന 

ജാതിവാഴ്‌ച്ച രഹസ്യങ്ങളുടെ  അതിവിപുലമായ അണിയറക്കഥകളും .

ആര്‍‌ഷസാഹിത്യവും ആര്‍‌ഷേതര കാല സാഹിത്യവും സംബന്ധിച്ച

നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന

വേറെ വല്ല കൃതിയും ബ്രാഹ്‌മണ്യചരിത്ര രചനാ രംഗത്ത്  ഉള്ളതായി കേട്ടിട്ടില്ല

.  ആശയ സംവാദങ്ങളില്‍  ഏര്‍‌പ്പെടുന്ന പുരോഗമനവാദികള്‍ക്കു    മുന്നില്‍

തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് .