FB
ഒരേയൊരു ഗുരുപഠനം
___________________________
നാരായണ ഗുരുവിനെ അധോലോക വ്യാപാരങ്ങള്‍ക്കു മറയാക്കുന്നവര്‍ പൂഴ്ത്തിവയ്ക്കുന്ന യഥാര്‍ഥ ഗുരു ചിത്രമാണ് ഈ പഠനം . ഇതു വായിച്ചില്ലെങ്കില്‍ നമ്മള്‍ ഗുരുവിനെ തിരിച്ചറിയാതെപോകും. കേരളീയ നവോത്ഥാന നായകരില്‍ ഒരാളായ ഗുരു , നന്ദികെട്ട ശിഷ്യഗണത്തിന്‍റെ പീഡനമേറ്റ് , ആശ്രയമറ്റ് , പട്ടിണി സഹിച്ച് കേരളത്തിനു വെളിയില്‍ അലയുന്ന കാഴ്ച കാണാം ഇവിടെ . മനസ്സില്‍ ,ആദര്‍ശലോക സഞ്ചാരിയായ ഗുരുവിന്‍റെ ശുഭ്രവേഷ രൂപം മാത്രം സൂക്ഷിച്ചിട്ടുള്ളവരുടെ ചങ്കുലയ്ക്കുന്ന ദുരന്ത ചിത്രങ്ങള്‍ എമ്പാടുമുണ്ട് ഈ പുസ്തകത്തില്‍ . ഗുരുവിന്‍റെ രണ്ട് ശ്ലോകം നിരത്തിവച്ച് , അര്‍ഥമില്ലാത്ത വ്യാഖ്യാനക്കസര്‍ത്ത് നടത്തി മുന്നേറുന്ന എല്ലാ പേനയുന്തികളും നഗ്നരായിപ്പോകുകയാണ് ഈ സത്യകഥനത്തിനു മുന്നില്‍. ഇവിടെ നാം തിരിച്ചറിയുന്നത് , വെള്ളാപ്പിള്ളി യുഗം ഗുരുവിന്‍റെ ജീവിതകാലത്തുതന്നെ തുടങ്ങി എന്നാണ് .
" ഗുരോ പൊറുക്കുക "
ഗ്രന്ഥകാരന്‍ : ഏ. സജീവന്‍ ( pusthakasal.calicut@gmail.com )
വില : 140 രൂപ, പേജ് : 143 ,
www.pusthakasala.com
No comments:
Post a Comment