FB
തമിഴ് അയ്യന്‍കാളി പ്രകാശനം ചെയ്‌തു
-------------------------------------
" മഹാത്‌മ അയ്യന്‍കാളി - കേരളത്തിന്‍ മുതല്‍ ദലിത് പോരാളി " ( മഹാത്‌മ
അയ്യന്‍കാളി - കേരളത്തിലെ ആദ്യ ദലിത് പോരാളി ) എന്ന തമിഴ് പുസ്‌തകം
43-ാം ചെന്നൈ ബുക് ഫെയറില്‍ ( ജനു. 14-21 ) പ്രകാശനം ചെയ്‌തു . "
നിര്‍മാല്യ " മണിയാണു ഗ്രന്ഥകാരന്‍ . അയ്യന്‍കാളിയുടെ ജീവിതചരിത്രം
മാത്രമല്ല , ആ കാലഘട്ടത്തിലെ മറ്റു കേരളീയ സാമൂഹിക ചലനങ്ങളെയും
ജനനായകരെയും ഇതില്‍ വിവരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. . ഒട്ടേറെ
മലയാളം പുസ്‌തകങ്ങള്‍ തമിഴിലേയ്‌ക്കു തര്‍ജുമചെയ്‌തിട്ടുള്ള പ്രശസ്‌ത
എഴുത്തുകാരനാണു നിര്‍മാല്യ . നാഗര്‍കോവിലിലെ കാലച്ചുവട്
പബ്‌ളിക്കേഷന്‍സ് പ്രൈ. ലിമിറ്റഡ് ആണു പ്രസാധകര്‍ (04652- 278525 ) . പേജ്
302 , വില 350 രൂപ ) . ശ്രീ : മണിയുടെ രണ്ടാമത്തെ അയ്യന്‍കാളി
പുസ്‌തകമാണിത് . അദ്ദേഹത്തെക്കുറിച്ച് ഞാന്‍ 5.01.2020 -ന് എഫ്.ബി.യില്‍
ഒരു പോസ്‌റ്റ് എഴുതിയിട്ടുണ്ട് .
No comments:
Post a Comment