പതിറ്റാണ്ട് മുൻപ് തൃക്കാക്കരയിലെ പാവങ്ങൾ , സർക്കാർ മേഖലയിൽ കിടത്തിച്ചികിത്സയുള്ള ഒരു ആശുപത്റി വേണമെന്ന് ജനകീയാസൂത്റണപദ്ധതിയിൽ ആവശ്യപ്പെട്ടു.പക്ഷേ ആസൂത്റണ നടത്തിപ്പുകാരായ സി.ആർ. നീലകണ്ഠനും കൂട്ടരും ആ ജനേച്ഛയെ അട്ടിമറിച്ച് , കാശുള്ളവർക്കു മാത്റം ഉപകരിക്കുന്ന ഒരു സഹകരണ ആശുപത്റിയുണ്ടാക്കുകയാണ് ചെയ്തത്. ആ ജനവഞ്ചന തുറന്നു കാട്ടിയ `ഉപരോധം ` വാർത്താ പത്റികയുടെ എഡിറ്ററായ എന്നെയും ചീഫ് റിപ്പോർടറായ ടി.എ. സുപ്റനെയും പ്റതികളാക്കി , ആശുപത്റി ഭാരവാഹി നീലകണ്ഠൻ കേസ് കൊടുത്തു ; 5 കൊല്ലം വാദിച്ചിട്ടും തോറ്റുപോയി ; കോടതിച്ചെലവ് സഹിതം നീലകണ്ഠന്റെ കേസ് തള്ളി . എന്നാൽ , ഈയിടെയാണ് വിധിപ്പകർപ്പ് എനിക്കു കിട്ടിയത് . അതിന്റെയും , `കുറ്റവാളി ` വാർത്തയുടെയും അനുബന്ധ വാർത്തകളുടെയും , അക്കാലത്ത് ഞാൻ ` സമകാലിക മലയാളം വാരിക `യിലും ` സമീക്ഷ` മാസികയിലും എഴുതിയ ലേഖനങ്ങളുടെയും , നീലകണ്ഠൻ ഞങ്ങൾക്കയച്ച വക്കീൽ നോട്ടിസിന്റെയും അതിന് ഞങ്ങൾ നൽകിയ മറുപടിയുടെയും കോപ്പികൾ ബ്ളോഗിൽ cheraayiraamadaas.blogspot.com
No comments:
Post a Comment