Wednesday, January 17, 2018
Wednesday, March 22, 2017
വൈക്കത്ത് ഒരു മേനോന്‍ കാലത്തെ വെല്ലുവിളിക്കുന്നു !
വൈക്കത്ത് ഒരു മേനോന്‍ കാലത്തെ വെല്ലുവിളിക്കുന്നു !
വൈക്കം സത്യാഗ്രഹത്തിനും മൂന്നു പതിറ്റാണ്ടു മുന്‍പ് , ആ ജാതിവാഴ്ചക്കോട്ടയില്‍ ഒരു സവര്‍ണന്‍ മനുഷ്യ സമത്വത്തിന്‍റെ കൊടിയുയര്‍ത്തിയെന്ന് നമ്മള്‍ അറിയേണ്ടതുണ്ട് ! പുതിയ കാലത്തിന്‍റെ വരവറിയിച്ച് ,
വൈക്കം മുന്‍സിഫ് കുഞ്ഞുണ്ണി മേനോന്‍ തന്‍റെ കോടതിയില്‍ താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശം നല്‍കിയാണ് ചരിത്രത്തില്‍ ഒരു അഗ്രഗാമിയുടെ സ്ഥാനം നേടിയെടുത്തത് .
അറിയാമല്ലോ , നവോത്ഥാനകാല കേരള ചരിത്ര പഠിതാക്കള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട അമൂല്യ രേഖാ സമുച്ചയമാണ് , തമിഴ്‌നാട് സ്റ്റേറ്റ് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള N N P R ( Native News Paper Reports ) . 1878 -നും 1936-നും ഇടയ്ക്ക് ദക്ഷിണേന്‍ഡ്യയിലെ , 50 മുതല്‍ 400 വരെ ഇംഗ്ളിഷ് - പ്രാദേശികഭാഷാ പത്രങ്ങളില്‍ നിന്ന് , മദ്രാസിലെ ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ സി . ഐ . ഡി . യും തര്‍ജുമക്കാരും ചേര്‍ന്നു ശേഖരിച്ചു confidential രേഖയായി സര്‍ക്കാര്‍ വൃത്തങ്ങളില്‍ വിതരണം ചെയ്തിരുന്നതാണ് ഈ ഇംഗ്ളിഷ് ബുള്ളറ്റിനുകള്‍ . ആറു പതിറ്റാണ്ടിന്‍റെ 140 - ഓളം വോള്യങ്ങള്‍ . ശരാശരി 300 പേജുകള്‍ . കേരളത്തില്‍നിന്നു പോകുംമുന്‍പ് ഞാന്‍ പേരുപോലും കേട്ടിട്ടില്ലാഞ്ഞ എത്രയോ മലയാളം പത്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളുണ്ട് അവയില്‍ ! നീണ്ട മൂന്നു കൊല്ലത്തെ തുടര്‍ച്ചയായ യത്‌നം കൊണ്ട് ഞാന്‍ N N P R മുഴുവനായി പരിശോധിച്ചു തീരാറായി . എന്‍റെ നവോത്ഥാനകാല കേരളചരിത്ര പഠനത്തിനിടയ്ക്കു കണ്ടുമുട്ടിയ ഏറ്റവും വിലപിടിച്ച പുരാ രേഖകളില്‍ പെടും ഇവ .

"പുലയക്കുട്ടികള്‍ " ക്കു വീണ്ടും പള്ളിക്കൂടം " വിലക്ക് "
"പുലയക്കുട്ടികള്‍ " ക്കു വീണ്ടും പള്ളിക്കൂടം " വിലക്ക് "
------------------------------------------------------------------------------------
ജാതിഭേദ വാഴ്ചയ്‌ക്കെതിരെ നൂറ്റാണ്ടു മുന്‍പേ നിയമംകൊണ്ടും
കരബലംകൊണ്ടും പൊരുതിയ അയ്യന്‍കാളിയുടെ നാടാണു തിരുവനന്തപുരം . സര്‍ക്കാര്‍ സ്കൂളില്‍ ദലിത് കുട്ടികളെയും പ്രവേശിപ്പിക്കണമെന്ന നിയമത്തെ വെല്ലുവിളിച്ച സവര്‍ണരുടെയും ഈഴവപ്രമാണികളുടെയും ധിക്കാരത്തെ അദ്ദേഹവും കൂട്ടരും ചെറുത്തുനിന്ന നഗരപ്രാന്ത പ്രദേശങ്ങളാണു വെങ്ങാനൂരും ഊരൂട്ടമ്പലവും . തിരുവിതാംകൂറിലാകെ പൗരസ്വാതന്ത്ര്യത്തിന്‍റെ ജയക്കൊടി പാറിച്ച പോരാട്ടങ്ങളായിരുന്നു അവിടങ്ങളിലെ പള്ളിക്കൂടം സമരങ്ങള്‍ . കാലം മാറിയപ്പോള്‍ , അതേ തിരുവനന്തപുരത്ത് അയ്യന്‍കാളിയുടെ കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ സമാന സ്വഭാവമുള്ള വിലക്കുകള്‍ ഉയരുന്നു . ഇതോടൊപ്പമുള്ള ഞെട്ടിക്കുന്ന അനുഭവ വിവരണം മറ്റൊന്നുമല്ല തെളിയിക്കുന്നത് . പാവങ്ങളുടെ മോചനത്തിനായി ഉദിച്ചുയര്‍ന്ന ഒരു മഹാ ജനകീയ പ്രസ്ഥാനത്തിലെ ഒറ്റുകാരുടെ തുണയോടെയാണ് ഇത്തവണ വംശമേന്‍മ വാദികള്‍ കളംനിറഞ്ഞാടുന്നത് എന്ന വ്യത്യാസമേയുള്ളൂ . അയ്യന്‍കാളിപ്പോരാട്ടങ്ങളുടെ മാനം കാക്കാന്‍ നാട് ഒറ്റക്കെട്ടായി കുതിച്ചെത്തേണ്ടതുണ്ട് . ഒരു വംശമേന്‍മക്കാരിയുടെയും അവളുടെ തന്തയുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കു രാഷ്‌ട്രീയ രക്ഷയേകുന്നവരെ ജനപക്ഷക്കാരായി ഗണിച്ചുകൂടാ .
http://cheraayiraamadaas.blogspot.com/2017/03/blog-post_22.html
Monday, March 20, 2017
ഇന്നത്തെ കര്‍ണന്‍ , ഇന്നലത്തെ പരമന്‍
പോയ കാലങ്ങളില്‍ ദലിത വര്‍ഗം അനുഭവിക്കേണ്ടിവന്ന മാരക പീഡനങ്ങള്‍ക്ക് , അവരുടെ പിന്‍തലമുറകള്‍ സമസ്‌ത തലങ്ങളിലും ജനാധിപത്യപരമായി കണക്കുതീര്‍ക്കുന്നത് എങ്ങനെയെന്നു കണ്ടുകൊണ്ടിരിക്കയാണ് ബ്രാഹ്മണ്യവത്കരിക്കപ്പെട്ട ഇന്‍ഡ്യ . ആദ്യത്തെ വലിയ സ്‌ഫോടനം നടത്തിയത് ഡോ : അംബേഡ്‌കറായിരുന്നു . ഇതാ , ഒടുവില്‍ അത് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി . എസ് . കര്‍ണന്‍ എന്ന " ധിക്കാരി " യില്‍ എത്തിനില്‍ക്കുന്നു . മുറിവേല്‍ക്കുന്ന വര്‍ഗാഭിമാനമാണ് ചെറുത്തുനില്‍പ്പായി ജ്വലിച്ചുയരുന്നത് . ജാതിഭേദ രോഗാണുക്കള്‍ എമ്പാടും ചൂഴ്ന്നുനില്‍ക്കുന്ന ഒരു ഉദ്യോഗസ്‌ഥ സംവിധാനത്തോട് ഈവിധം പൊരുതുന്നതിനെയാണ് ധീരത എന്നു വിശേഷിപ്പിച്ച് അഭിവാദ്യം ചെയ്യേണ്ടത് . ഈ പോരാട്ടം നാളെ പിന്‍മടങ്ങേണ്ടിവന്നാലും , അതല്ല , മുന്നേറി ജയക്കൊടി നാട്ടിയാലും , ഒന്നുപോലെ ആദരിക്കും ഈ ധീരനെ പൗര സമത്വവാദ പോരാളികള്‍ .
ജസ്റ്റിസ് കര്‍ണന് ഒരു മുന്‍ഗാമിയുണ്ട് ഈ കേരളത്തില്‍ -- പരേതനായ അഡ്വ . ടി . എ . പരമന്‍ എം . എല്‍ . എ . പഴയ കൊച്ചി രാജ്യത്ത് വിദ്യാ വെളിച്ചം നേടി പൊരുതിക്കയറിയ ദലിതരുടെ ആദ്യ തലമുറയില്‍പ്പെട്ടയാള്‍ . അര നൂറ്റാണ്ടു മുന്‍പ് മജിസ്‌ട്രേറ്റായിരുന്നപ്പോള്‍ , ന്യായാധിപ രംഗത്തെ മാടമ്പിത്തത്തെ ചോദ്യം ചെയ്‌തതിന് ഹൈക്കോടതിയുമായി ഏറ്റുമുട്ടേണ്ടിവന്നു അദ്ദേഹത്തിന് . ബൗദ്ധിക ഉന്നതിയിലെത്തിയ ഒരു ദലിതന്‍ , സ്വാഭിമാനം മുറിപ്പെട്ടപ്പോള്‍ ദുരധികാരപ്രമാണികളെ ചെറുത്തുനിന്ന് കേരളീയ ദലിത് മുന്നേറ്റങ്ങളുടെ യശസ്സുയര്‍ത്തിയതിന്‍റെ ചരിത്രമാണത് . ആ സംഭവത്തിന്‍റെ ഹൈക്കോടതി രേഖകളും , അപൂര്‍ണമായ സ്വജീവിതാഖ്യാനത്തിന്‍റെ സംഗ്രഹവും ഉള്‍പ്പെടുന്ന മൂന്ന് ലേഖനങ്ങളുടെ ലിങ്കുകള്‍ കൊടുക്കുന്നു ഇവിടെ :
http://cheraayiraamadaas.blogspot.com/2015/07/blog-post_16.html
Wednesday, January 18, 2017
Sunday, November 27, 2016
Subscribe to:
Posts (Atom)