Friday, March 20, 2020
Monday, March 2, 2020
ഇത്രയൊക്കെ ചെയ്‌തോ അക്കാഡമി പത്രം !
ഇത്രയൊക്കെ ചെയ്‌തോ അക്കാഡമി പത്രം !
_______________________________________
FB , 02 .3 . 2020
കേരള സാഹിത്യ അക്കാഡമിയുടെ " സാഹിത്യലോകം " ദ്വൈ
മാസികയ്‌ക്കു പ്രായം അര നൂറ്റാണ്ട് കഴിഞ്ഞു . 1969 ജൂലൈയില്‍
ദ്വൈമാസികയായിട്ടായിരുന്നു പിറവി . 6 കൊല്ലം കഴിഞ്ഞ് 74 ജൂലൈയില്‍
നിലച്ചു . ഒരാണ്ടു കഴിഞ്ഞ് 75 ജൂലൈയില്‍ വീണ്ടുമുയര്‍ത്തെഴുന്നേറ്റത്
ത്രൈമാസികയായിട്ടാണ് . 13 കൊല്ലം കഴിഞ്ഞ് 88 ജൂലൈയില്‍
പുറത്തുവന്നതും , പിന്നീടിന്നുവരെ തുടരുന്നതും ദ്വൈമാസിക എന്ന
ക്രമത്തിലാണ് .
എന്തു ചെയ്‌തു ഇക്കാലംകൊണ്ട് അക്കാഡമി പത്രം എന്നത് അത്ര
പരിചിതമല്ലായിരുന്നു പൊതു വായന സമൂഹത്തിന് . മറ്റു പ്രമുഖ
സാംസ്‌കാരിക പത്രങ്ങളെപ്പോലെ വ്യാപകമായി വിതരണംചെയ്യപ്പെടുന്നില്ല
എന്നതുതന്നെ കാരണം . എന്നാല്‍ , ആ നിശ്ശബ്‌ദ പത്രപ്രവര്‍ത്തനം എത്ര
മൂല്യവത്തായ സേവനമാണു മലയാളത്തിനു നല്‍കിക്കൊണ്ടിരിക്കുന്നതെന്ന്
പൊതുസമൂഹം ആദ്യമായി തിരിച്ചറിയുകയാണിപ്പോള്‍ . ഈയിടെ
അക്കാഡമി പ്രസിദ്ധീകരിച്ച " സാഹിത്യലോകം മാസികാസൂചി 1969-2000 "
എന്ന റെഫറന്‍സ് ഗ്രന്ഥമാണ് ഈ " കണ്ടെത്തല്‍ " സാധ്യമാക്കിയിരിക്കുന്നത്
.
ഇനി പറയുന്ന 50-ഓളം പ്രശസ്‌തരാണ് പ്രസ്‌തുത ഘട്ടത്തിലെ വിവിധ
പത്രാധിപസമിതി അംഗങ്ങളായി പ്രവര്‍ത്തിച്ചത് : സി. പി. ശ്രീധരന്‍ , വെട്ടൂര്‍
രാമന്‍നായര്‍ , വി. കരുണാകരന്‍നമ്പ്യാര്‍ , സുകുമാര്‍ അഴീക്കോട് , പി. സി.
കുട്ടിക്കൃഷ്‌ണന്‍ , പൊന്‍കുന്നം വര്‍ക്കി . കെ. എം . ജോര്‍ജ് , ഓ. എന്‍. വി. ,
ജോര്‍ജ് ഓണക്കൂര്‍ , എം. എം. ബഷീര്‍ , വൈക്കം മുഹമ്മദ് ബഷീര്‍ , എസ്. കെ
. പൊറ്റെക്കാട്ട് , എന്‍. പി. മുഹമ്മദ് , പവനന്‍ , എം. അച്യുതന്‍ , യേശുദാസന്‍ ,
എം. കെ. സാനു , പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ , എം. ലീലാവതി , എസ്. കെ. വസന്തന്‍ ,
എന്‍ . ശ്രീകണ്ഠന്‍നായര്‍ , എസ്. ഗുപ്‌തന്‍നായര്‍ , ടി. കെ. സി. വടുതല , കെ. എം.
തരകന്‍ , കല്‍പറ്റ ബാലകൃഷ്‌ണന്‍ , എം. കെ. മാധവന്‍നായര്‍ , അക്കിത്തം , കെ.
രാമചന്ദ്രന്‍നായര്‍ , മാത്യു ഉലകംതറ , തിരുനെല്ലൂര്‍ കരുണാകരന്‍ , സിദ്ധാര്‍ഥന്‍
പരുത്തിക്കാട് , എരുമേലി പരമേശ്വരന്‍പിള്ള , മാടമ്പ് , തുമ്പമണ്‍ തോമസ് ,
പായിപ്ര രാധാകൃഷ്ണന്‍ , ഗോപി കൊടുങ്ങല്ലൂര്‍ , എം. ടി. , കമലാദാസ് , കെ. എല്‍.
മോഹനവര്‍മ , എം. എന്‍. കാരശ്ശേരി , വൈശാഖന്‍ , പി. വി. കൃഷ്ണന്‍നായര്‍ ,
ഹിരണ്യന്‍ , സി. വി. ശ്രീരാമന്‍ , എം. കുട്ടിക്കൃഷ്ണന്‍ , ദാമോദരന്‍ കാളിയത്ത് ,
കെ. പി. മോഹനന്‍ , കെ.പി. രാമനുണ്ണി , ഗ്രേസി , അഷ്ടമൂര്‍ത്തി , പി.കെ.
പാറക്കടവ് .
മറ്റൊരു വലിയ പ്രാധാന്യമുണ്ട് ഈ മാസികാസൂചിയ്ക്ക് . അര
നൂറ്റാണ്ടോളം മുന്‍പു വരെയുള്ള സാംസ്‌കാരികപത്ര ചലനങ്ങളുടെ
കണക്കെടുപ്പാണ് മലയാളം അവസാനമായി രേഖപ്പെടുത്തിവച്ചിരുന്നത് .
1971-ല്‍ നിലച്ചുപോയ " മംഗളോദയം " മാസികയുടെ സൂചികയാണത് .
1983-ല്‍ അക്കാഡമിതന്നെയാണ് അതു പ്രസിദ്ധീകരിച്ചത് . ആ
കാലഘട്ടത്തിന്‍റെ തുടര്‍ച്ചയായി 3 പതിറ്റാണ്ടിന്‍റെ സാംസ്‌കാരികചലന
സര്‍വെയാണ് , മനീഷ പാങ്ങില്‍ എഡിറ്റ് ചെയ്‌ത ഈ പുതിയ
മാസികാസൂചി വഴി പുറത്തുവന്നിരിക്കുന്നത് . ( അതിനു മുന്‍പ് 1978-ലും
1980-ലും 1983-ലുമായി 5 മാസികാസൂചികള്‍ കൂടി അക്കാഡമി
പ്രസിദ്ധീകരിച്ചിട്ടുണ്ട് : രസികരഞ്‌ജിനി , സാഹിത്യപരിഷത്ത്
ത്രൈമാസിക-ദ്വൈമാസിക ,വിദ്യാവിനോദിനി , കവനകൗമുദി , ലക്‌ഷ്മീഭായി .
ആറെണ്ണവും എഡിറ്റ് ചെയ്‌തത് തേറമ്പില്‍ ശങ്കുണ്ണിമേനോനാണ് )
അക്കാഡമിക്കു കീഴില്‍ തൃശൂര്‍ അയ്യന്തോളിലുള്ള അപ്പന്‍ തമ്പുരാന്‍
സ്‌മാരകത്തിലെ മ്യൂസിയം ഗൈഡും എഴുത്തുകാരിയുമാണു മനീഷ
പാങ്ങില്‍ ; പ്രശസ്ത സാഹിത്യകാരന്‍ പാങ്ങില്‍ ഭാസ്‌കരന്‍റെ മകള്‍ . മനീഷ
വര്‍ഷങ്ങളോളം നടത്തിയ യത്‌നമാണ് മാസികാ സൂചിയായി രൂപപ്പെട്ടത് .
കേരളത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഏറ്റവും വലിയ
ശേഖരമാണ് സ്‌മാരകത്തിലുള്ളത് . ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും
മനീഷ സ്വന്തം താത്‌പര്യം കൊണ്ടു മാത്രം തുടങ്ങിവച്ചതാണ് മാസികാ
സൂചിക്കു വേണ്ട വിവരശേഖരണം . പതിനായിരത്തോളം ഇന്‍ഡെക്‌സ്
കാര്‍ഡുകളാണ് , 31 വര്‍ഷത്തെ ഉള്ളടക്കത്തിനു വേണ്ടി എഴുതി
തയ്യാറാക്കേണ്ടിവന്നത് . മാസികാ സൂചി പൂര്‍ത്തിയായപ്പോള്‍ അക്കാഡമി
അതിന്‍റെ പ്രസിദ്ധീകരണം ഏറ്റെടുക്കുകയായിരുന്നു . 132 ലക്കങ്ങള്‍ ഇതില്‍
വിശദമാക്കുന്നു എന്നാണു മനസ്സിലാകുന്നത് . 612 പേജുള്ള ഈ
പുസ്‌തകത്തിന്‍റെ വില 650 രൂപയാണ് . ഈ ലൈബ്രറി എഡിഷന്‍റെ
കടലാസും അച്ചടിയും ബൈന്‍റിങ്ങും മികച്ചതാണ് .
നാലു തരം ഇന്‍ഡെക്‌സുകളുണ്ട് ഈ ഗ്രന്ഥത്തില്‍ : 92 പേജുള്ള " മാസിക
ഉള്ളടക്കം " , 129 പേജുള്ള " ലേഖകസൂചി " , 167 പേജുള്ള " ലേഖനസൂചി " ,
185 പേജുള്ള " വിഷയസൂചി " . ആദ്യത്തേത് ഓരോ ലക്കത്തിലെയും
വിഷയങ്ങളുടെ തലക്കെട്ടും ലേഖകരുടെ പേരും കാണിച്ചുതരുന്നു .
രണ്ടാമത്തേതില്‍ , ഓരോ ലേഖകനും ലേഖികയും ( അകാരാദിക്രമത്തില്‍ ) "
സാഹിത്യലോകം " ദ്വൈമാസികയില്‍ എഴുതിയ മൊത്തം കൃതികളുടെ പേര്
വ്യക്‌തമാക്കുന്നു . ( ദ്വൈമാസികയാണെങ്കിലും " മാസികാ " സൂചി എന്നാണു
നമ്മുടെ പുസ്‌തകത്തിന്‍റെ പേര് ! ) മൂന്നാമത്തേതില്‍ , അകാരാദിക്രമം
പാലിച്ച് ഓരോ കൃതിയുടെയും തലക്കെട്ടും ലേഖകരുടെ പേരും
ചേര്‍ത്തിരിക്കുന്നു . നാലാമത്തേതില്‍ , അകാരാദിക്രമത്തില്‍ത്തന്നെ ,
വിവിധ വിഷയങ്ങളെയും പ്രമുഖ എഴുത്തുകാരെയും സംബന്ധിക്കുന്ന
രചനകളുടെ തലക്കെട്ടുകളും അതതു ലേഖകരുടെ പേരുകളും കാണാം .
ചുരുക്കത്തില്‍ , ഒരു ലേഖകന്‍റെ / ലേഖികയുടെ ഏതു രചനയുടെ വിവരവും
അനായാസം കണ്ടെത്താം . കൂടാതെ , ഏതു വിഷയവും അകാരാദിക്രമത്തില്‍
എളുപ്പം നോക്കിയെടുക്കാം .
ഈ സൂചികയുടെ പരിശോധനാ കാലപരിധിയായ ആ മൂന്നു
പതിറ്റാണ്ടിനകം ഒട്ടേറെ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടു "
സാഹിത്യലോകം " എന്ന അദ്‌ഭുതകരമായ അറിവിലേയ്‌ക്കെത്തുകയാണു
വായനക്കാര്‍ ഇവിടെ . മറ്റ് ഇന്‍ഡ്യന്‍ ഭാഷകളിലെയും പ്രമുഖ
ലോകഭാഷകളിലെയും സാംസ്‌ക്കാരിക ചലനങ്ങളെ തുടര്‍ച്ചയായി
അവതരിപ്പിച്ചിരിക്കുന്നു . മറ്റു പത്രങ്ങളില്‍ കാണാന്‍ കഴിയാത്ത
വിഷയങ്ങളുമുണ്ട് ഇവിടെ . എന്തിന് , ഏറ്റവും പുതിയ വൈജ്ഞാനിക
ശാഖയായ ദലിത് സാഹിത്യവിചാരം പോലും , മിക്കവാറും യഥാസമയം ഒരു
പ്രത്യേക പതിപ്പുപോലെ ചര്‍ച്ചചെയ്‌തിട്ടുണ്ട് .
ആഹ്‌ളാദകരമായ വിഷയ വൈവിധ്യമാണ് ഇവിടെ കാണുന്നത് .
സാംസ്‌കാരിക രംഗത്തെ കുറെ വിശിഷ്ട വ്യക്‌തിത്വങ്ങളുമായി നടത്തിയ
അഭിമുഖങ്ങള്‍ പകര്‍ത്തിവച്ചിട്ടുണ്ട് ഇതില്‍ . കേശവദേവ് , പുത്തേഴത്ത്
രാമന്‍മേനോന്‍ , മാധവിക്കുട്ടി , പ്രതിഭാറായി , എന്‍.എന്‍. പിള്ള , വടക്കുംകൂര്‍
രാജരാജവര്‍മ , പാലാ നാരായണന്‍നായര്‍ , കെ.പി. കേശവമേനോന്‍ , നീല
പദ്‌മനാഭന്‍ , തോപ്പില്‍ മുഹമ്മദ് മീരാന്‍ , വി. കെ. എന്‍. തുടങ്ങിയവരാണ്
കാലത്തോടു നേരിട്ടു സംവദിക്കുന്നത് . ചങ്ങമ്പുഴയുടെ ഒരു കത്ത് ജി.
പ്രിയദര്‍ശനനും , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ കത്തുകള്‍ എസ്.കെ. വസന്തനും
, ഒരു കൂട്ടം പഴയ കത്തുകള്‍ പി. ഭാസ്‌കരനുണ്ണിയും അവതരിപ്പിച്ചിരിക്കുന്നു.
കേരളീയ കലകളെപ്പറ്റി 30-ഓളം എഴുത്തുകാരുടെ രചനകളുണ്ട് . മറ്റു
കൃതികള്‍ എണ്ണിനോക്കിയപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ് :
നിരൂപണം-പഠനം 434 , സ്ത്രീപക്ഷ നിരൂപണം 23 , നോവല്‍ പഠനം 145 ,
നാടക പഠനം 72 ,ദലിത് സാഹിത്യം 11 , പരിതസ്‌തിഥി പഠനം 6 , ചെറുകഥാ
പഠനം 76 , വിദേശ സാഹിത്യം വിവര്‍ത്തനങ്ങള്‍ 106 , പത്രപ്രവര്‍ത്തനം 15 ,
നാടോടി സാഹിത്യം 12 , ജാതി ആചാരങ്ങള്‍ 3 , തത്ത്വചിന്ത 11 , ഇസ്‌ളാം- അ
റബി സാഹിത്യം 7 , നിഘണ്ടുക്കള്‍ 6 , താരതമ്യ സാഹിത്യം 4 , ക്രൈസ്‌തവ
സാഹിത്യം 5 , ഗാന്ധിസം 6 , ഗാനങ്ങളും പാട്ടുകളും -ലേഖനങ്ങള്‍ 29 , കവിത
314 , കഥ 65 , എഴുത്തച്ഛന്‍ 14 , ഈ . എം. എസ് . 15 , സിനിമാ പഠനം 5 , മറ്റു
ഭാരതീയ സാഹിത്യം വിവര്‍ത്തനം 98 , ബാലസാഹിത്യം-ലേഖനങ്ങള്‍ 31 ,
ഭാഷ-വ്യാകരണം- അലങ്കാരം 70 , രാമായണം-ലേഖനങ്ങള്‍ 10 , വ്യക്‌തി
സ്മൃതികള്‍ 135 , കേരളചരിത്രം 27 , കേരള സംസ്‌കാരം 4 , ഗ്രന്ഥനിരൂപണം 164
, ഹാസ്യ സാഹിത്യം 7 , സാഹിത്യചരിത്രം 8 , സഘസാഹിത്യം 8 , മാര്‍ക്‌സിസം
3, യാത്രാവിവരണം 2 , ലൈബ്രറി സയന്‍സ് 6 , ശാസ്‌ത്രസാഹിത്യം 5 .
അതതു ഘട്ടത്തിലെ വലിയ എഴുത്തുകാരില്‍ വലിയൊരു പങ്ക്
അണിനിരന്നിട്ടുണ്ട് ഈ പത്രത്തില്‍ . പുതുമുഖങ്ങളും കുറവല്ല . പ്രമുഖരില്‍
ചിലര്‍ : അക്കിത്തം , കെ. അജിത , പി. എസ്. അനന്തനാരായണശാസ്ത്രി , എം.
പി. അപ്പന്‍ , കെ. എ. അബ്ബാസ് , എ. അയ്യപ്പന്‍ , അയ്യപ്പപ്പണിക്കര്‍ , അശോകന്‍
ചരുവില്‍ , ആനന്ദ് , സി. എല്‍. ആന്‍റണി , ആശാപൂര്‍ണാദേവി , ആര്‍. ഇ . ആഷര്‍
, ആഷാമേനോന്‍ , കിക്കു ഒ തക്കാനോ തുടങ്ങിയ ജാപ്പനീസ് കവികള്‍ , എന്‍.
വി. പി. ഉണിത്തിരി , പുതൂര്‍ ഉണ്ണിക്കൃഷ്‌ണന്‍ , സി. ഉണ്ണിരാജ , എ. പി. ഉദയഭാനു
, ഒ. വി. ഉഷ , എം.ആര്‍. ബി. , എസ്.എല്‍. പുരം , കെ. എന്‍. എഴുത്തച്ഛന്‍ ,
ഒക്‌ടോവിയോപാസ് , തിരുനെല്ലൂര്‍ കരുണാകരന്‍ , കാക്കനാടന്‍ , ഫ്രാന്‍സ്
കാഫ്‌ക , എം.എന്‍. കാരശ്ശേരി , കാവാബാത്താ യാസുനാരി , ഡി. സി . , ശൂരനാട്ട്
കുഞ്ഞന്‍പിള്ള , പി. കുഞ്ഞിരാമന്‍നായര്‍ , കുഞ്ഞുണ്ണി , പി.സി.
കുട്ടിക്കൃഷ്‌ണന്‍ , ഒ. എന്‍. വി . , എന്‍. വി. കൃഷ്‌ണവാരിയര്‍ , കെ.ഇ.എന്‍. ,
കേശവദേവ് , കെ.കെ. കൊച്ച് , കോവിലന്‍ , വി.എം. ഗിരിജ , ഗുപ്‌തന്‍നായര്‍ ,
പി.കെ. ഗോപാലകൃഷ്‌ണന്‍ , ടി.എന്‍.ഗോപിനാഥന്‍നായര്‍ , കെ.എം.ഗോവി ,
ഇടശ്ശേരി , പി. ഗോവിന്ദപ്പിള്ള , ഗ്രേസി , ചന്ദ്രമതി , ചെമ്മനം , ജയമോഹന്‍ ,
ജോര്‍ജ് ഇരുമ്പയം , മുണ്ടശ്ശേരി , തിക്കോടിയന്‍ , കെ. ദാമോദരന്‍ , ഇ. എം. എസ്
. , നാരായന്‍ , കെ.പി. നാരായണപിഷാരോടി , യതി , ഉള്ളൂര്‍ , പവനന്‍ , കെ.
പാനൂര്‍ , പാറപ്പുറം , എന്‍. എന്‍. പിള്ള , പൊറ്റെക്കാട്ട് , പ്രദീപന്‍ പാമ്പിരിക്കുന്ന് ,
പ്രഭാവര്‍മ , ജി . പ്രിയദര്‍ശനന്‍ , എം.എം. ബഷീര്‍ , കെ. കെ. ബാബുരാജ് ,
പി.കെ. ബാലകൃഷ്‌ണന്‍ , എ. ബാലകൃഷ്‌ണപിള്ള , ചുള്ളിക്കാട് ,
ബാലാമണിയമ്മ , പി. ഭാസ്‌കരനുണ്ണി , എം.ബി. മനോജ് , മഹാശേതാദേവി ,
വെട്ടം മാണി , കവിയൂര്‍ മുരളി , മുല്ലനേഴി , എന്‍.പി. മുഹമ്മദ് , വൈക്കം
മുഹമ്മദ് ബഷീര്‍ , എസ്. രമേശന്‍നായര്‍ , രാഘവന്‍ അത്തോളി , പുതുപ്പള്ളി
രാഘവന്‍ , മണമ്പൂര്‍ രാജന്‍ബാബു , ബി. രാജീവന്‍ , സി. രാധാകൃഷ്‌ണന്‍ ,
കടമ്മനിട്ട , ഏഴാച്ചേരി , അന്തര്‍ജനം , ആലങ്കോട് ലീലാകൃഷ്‌ണന്‍ , എം.
ലീലാവതി , എസ്.കെ.വസന്തന്‍ , വി.വി.കെ. വാലത്ത് , എം. ടി. , എം. എന്‍.
വിജയന്‍ , വിഷ്‌ണുനാരായണന്‍ നമ്പൂതിരി , കെ. വേണു , തായാട്ട് ,
എം.ജി.ശശിഭൂഷണ്‍ , കെ. എന്‍. ഷാജി , ഷാജി ജേക്കബ് , സക്കറിയ ,
സച്ചിദാനന്ദന്‍ , സണ്ണി എം. കപിക്കാട് , എം. കെ. സാനു , സാറാ ജോസഫ് ,
സാംകുട്ടി പട്ടംകരി , സിനിക് , അഴീക്കോട് , സുഗതകുമാരി , സുധാംശു
ചതുര്‍വേദി , സെബീന റാഫി , പി.എ. സെയ്‌തുമുഹമ്മദ് , സ്‌കറിയാ സക്കറിയ ,
എം.കെ. ഹരികുമാര്‍ , റഫീക്ക് അഹമ്മദ് , പോഞ്ഞിക്കര റാഫി .
ഓരോ ലക്കത്തിലും എത്ര പേജുണ്ട് എന്നറിയാന്‍ വഴിയില്ല . "
സാഹിത്യലോക " ത്തിന്‍റെ വലുപ്പം എത്രയെന്നും സൂചനയില്ല . ടൈപ്പ്
സെറ്റിങ്ങിലെ പിശകു മൂലമാണോ എന്നറിയില്ല , 1975 ഒക്‌റ്റോ-ഡിസം.
ലക്കത്തിലെ വിഷയങ്ങള്‍ ഒരു വിഭാഗത്തിലും കാണുന്നില്ല ; ഉള്ളടക്ക
വിഭാഗത്തില്‍ ഈ തീയതി മാത്രമേ ചേര്‍ത്തിട്ടുള്ളൂ .
ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലംതന്നെ സമ്മാനിച്ചു എന്ന
പ്രയോഗത്തെയാണ് മനീഷയുടെ മാസികാസൂചി യത്‌നങ്ങള്‍
ഓര്‍മിപ്പിക്കുന്നത് . മറ്റ് 9 സാംസ്‌കാരിക പത്രങ്ങളുടെ സൂചികയും
തയ്യാറാക്കിക്കൊണ്ടിരിക്കയാണ് അവര്‍ ! മാതൃഭൂമി ആഴ്‌ചപ്പതിപ്പ് , 1975
മുതലുള്ള ഭാഷാപോഷിണി , നിലച്ചുപോയ " മലയാളനാട് " , കലാകൗമുദി ,
സമകാലിക മലയാളം വാരിക , മാധ്യമം വാരിക , ദേശാഭിമാനി വാരിക ,
വിജ്ഞാന കൈരളി , പച്ചക്കുതിര , കേളി എന്നിവയാണു പണിപ്പുരയിലുള്ളത് .
സഹപ്രവര്‍ത്തകയായ സി . എസ് . ജയയാണു സഹായി .
Sunday, February 2, 2020
Saturday, January 11, 2020
മരട് - നീതി നടത്തിപ്പിലെ മാടമ്പിത്തം
മരട് - നീതി നടത്തിപ്പിലെ മാടമ്പിത്തം FB, 10.1.2020
-------------------------------
മുക്കാല്‍ ലക്‌ഷം ടണ്‍ സിമെന്‍റും കമ്പിയും മണലും ആയിരക്കണക്കിനു
മനുഷ്യാധ്വാന ദിനങ്ങളും ചേര്‍ന്ന 326 വീടുകള്‍ ( 250-ഓളം കോടി രൂപ )
ഇടിച്ചുനിരത്തുകയാണു മരടില്‍ . നിയമവിരുദ്ധമായി കെട്ടിടം പണിതവരെ
ശിക്‌ഷിക്കാനുള്ള തങ്ങളുടെ ഉത്തരവിന്‍റെ ശക്‌തി , ഈ ദരിദ്ര നാടിനെ
ബോധ്യപ്പെടുത്താന്‍ വേറൊരു വഴിയുമില്ലെന്നു ശഠിക്കുന്ന നീതിപീഠം വലിയ
മുതല്‍ക്കൂട്ടാണ് ഇന്‍ഡ്യയ്‌ക്ക് ! സമീപത്ത് പാവപ്പെട്ടവരുടെ എത്രയെങ്കിലും
വീടുകളും വിള്ളല്‍ വീണു തകരട്ടെ ; നീതി നടത്തിപ്പിലെ മാടമ്പിത്തം
വിജയിക്കട്ടെ !
Monday, January 6, 2020
അയ്യന്‍കാളി വീണ്ടും തമിഴില്‍
അയ്യന്‍കാളി വീണ്ടും തമിഴില്‍
--------------------------------18 കൊല്ലം മുന്‍പ് 2001-ലാണ് അയ്യന്‍കാളിയെക്കുറിച്ച് തമിഴില്‍ ആദ്യമായി ഒരു പുസ്‌തകം പുറത്തുവരുന്നത് : ' കേരളത്തിന്‍ മുതല്‍ ദളിത് പോരാളി അയ്യന്‍ കാളി ' ( തമിഴിനി , ചെന്നൈ , പേജ് 176 , വില 65 രൂപ ) . നിര്‍മാല്യ മണി എന്നാണു ഗ്രന്ഥകാരന്‍റെ പേര് . അദ്ദേഹത്തിന്‍റെയും ആകെ തമിഴിലെയും രണ്ടാമത്തെ അയ്യന്‍കാളിപ്പുസ്‌തകമാണ് , ഉടനെ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന ' മഹാത്‌മാ അയ്യന്‍കാളി - കേരളത്തിന്‍ മുതല്‍ ദളിത് പോരാളി ' . നാഗര്‍കോവിലിലെ പ്രശസ്‌തമായ ' കാലച്ചുവട് പതിപ്പകം ' ആണു പ്രസാധകര്‍ ( പേജ് 304 , വില 350 രൂപ ) . മലയാളത്തില്‍ വന്നിട്ടുള്ള അയ്യന്‍കാളിപ്പുസ്‌തകങ്ങളും മറ്റു വിവര ഉറവിടങ്ങളും അടിസ്‌ഥാനമാക്കിയാണു താന്‍ ' ദളിത് പോരാളി ' തയ്യാറാക്കിയതെന്നു പറഞ്ഞു ഗ്രന്ഥകാരന്‍ . ആര്‍ട്ടിസ്‌റ്റ് ഷണ്‍മുഖമാണ് മനോഹരമായ മുന്‍-പിന്‍ കവര്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് . പ്രശസ്‌ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് അവതാരിക . ജനുവരി 9 മുതല്‍ 21 വരെ നടക്കുന്ന ചെന്നൈ അന്താരാഷ്‌ട്ര
പുസ്‌തകോല്‍സവത്തിലാണു പ്രകാശനം .
മുന്‍പേ തമിഴില്‍ പ്രശസ്‌തനാണ് , മലയാളത്തിനു പ്രിയനാണ് , നിര്‍മാല്യ മണി . 1991 മുതലേ മലയാളത്തിലെ പ്രശസ്‌ത കൃതികള്‍ തമിഴിലേയ്‌ക്കു തര്‍ജുമ ചെയ്യുന്നുണ്ട് അദ്ദേഹം . ആയിനത്തില്‍ 15 പുസ്‌തകങ്ങളുണ്ട് . ആദ്യത്തേത് നിത്യചൈതന്യ യതിയുടെ ' മനുഷ്യ പുത്രനായ യേശു ' . യതിയുടെതന്നെ ' കലയുടെ മനശ്ശാസ്ത്രം ' , സച്ചിദാനന്ദന്‍റെ ' സച്ചിദാനന്ദന്‍റെ കവിതകൾ ' , മാധവിക്കുട്ടിയുടെ ചെറുകഥാ സമാഹാരമായ ' ചന്ദന മരങ്ങൾ ' എന്നിവയും പുറത്തുവന്നത് 2001- നു മുന്‍പാണ് . പിന്നെ , പക്ഷിയുടെ മണം ( മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരം) , എന്‍റെ കഥ ( മാധവിക്കുട്ടിയുടെ ആത്മകഥ ) , എന്‍റെ പ്രിയപ്പെട്ട കഥകൾ ( എന്‍. എസ്. മാധവന്‍റെ ചെറുകഥാ സമാഹാരം) , എം. ടി. യുടെ രണ്ട് തിരക്കഥകൾ , ചുവന്ന ചിഹ്നങ്ങൾ ( എം. സുകുമാരന്‍റെ ചെറുകഥാ സമാഹാരം ) , തട്ടകം (കോവിലന്‍റെ നോവൽ ) , ആലാഹയുടെ പെൺമക്കൾ ( സാറാ ജോസഫിന്‍റെ നോവൽ ) , ജാപ്പാണപ്പുകയില ( കാക്കനാടന്‍റെ ചെറുകഥാ സമാഹാരം ) , ചെങ്കോലില്ലാതെ കിരീടമില്ലാതെ ( നൂറനാട് ഹനീഫയുടെ നോവൽ ) , ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ ( എം.കെ.സാനു ) , മനുഷ്യന് ഒരു ആമുഖം ( സുഭാഷ് ചന്ദ്രന്‍റെ നോവൽ ) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു .
' തട്ടകം ' തര്‍ജുമയുടെ പേരില്‍ ശ്രീ : നിര്‍മാല്യത്തിന് 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയിട്ടുണ്ട് . തമിഴകവും പല ബഹുമതികള്‍ നല്‍കി ഈ സംസ്‌കാര സംയോജകനെ ആദരിക്കുന്നുണ്ട് .
ചെറുകാടിന്‍റെ ' ജീവിതപ്പാത ' കേന്ദ്ര സാഹിത്യ അക്കാഡമിക്കു വേണ്ടി തര്‍ജുമ ചെയ്‌തുകൊണ്ടിരിക്കയാണ് .
1963-ല്‍ ഊട്ടിയിലാണ് നിര്‍മാല്യത്തിന്‍റെ ജനനം . അവിടെ കുടിയേറിയ പാലക്കാട് കുത്തന്നൂരിലെ
ചാമിയാരുടെയും ലക്‌ഷ്‌മിയുടെയും 6 മക്കളിലൊരാള്‍ .
മാതൃഭാഷ തമിഴാണെങ്കിലും ജനനംകൊണ്ടുള്ള മലയാള ബന്ധം എഴുത്തിന്‍റെ അടിത്തറയായി .
ചാമിയാരുടെയും ലക്‌ഷ്‌മിയുടെയും 6 മക്കളിലൊരാള്‍ .
മാതൃഭാഷ തമിഴാണെങ്കിലും ജനനംകൊണ്ടുള്ള മലയാള ബന്ധം എഴുത്തിന്‍റെ അടിത്തറയായി .
ഊട്ടിയില്‍ ബിസിനസുകാരനാണു നിര്‍മാല്യം . ഭാര്യ അംബിക വടക്കാഞ്ചേരിക്കാരിയാണ് . സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ സിദ്ധാര്‍ഥ് യതീഷും എഞ്ചിനീയറിങ്
വിദ്യാര്‍ഥിയായ അമൃത് കിരണുമാണു മക്കള്‍ .
വിദ്യാര്‍ഥിയായ അമൃത് കിരണുമാണു മക്കള്‍ .
FB, 5.1.2020
Thursday, January 2, 2020
ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം
ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം .
-----------------------------------------------------------------------------------
അയ്യന്‍കാളിയ്‌ക്ക് ആദരത്തോടെ എന്ന പുസ്‌തകത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് സ്വന്തമായി " ഉപരോധം ബുക്‌സ് " എന്ന ബാനറില്‍ പുറത്തിറക്കിയത്
2009 -ലാണ് . ചുരുങ്ങിയത് 5 വ്യത്യസ്‌ത പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി
ചുരുക്കി ഒറ്റ പുസ്‌തകമാക്കുകയായിരുന്നു ( കേരളീയ നവോത്ഥാന കാലം കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത് അങ്ങനെയാണ് . അയ്യന്‍കാളി
പ്രസ്‌ഥാനത്തിന്‍റെ അറിയപ്പെടാത്ത ഏടുകള്‍ ഇനിയുമുണ്ടു പുസ്‌തകരൂപത്തിലാക്കാന്‍ ; സമയം കിട്ടിയാല്‍ നടക്കും ) . സ്വന്തം പുസ്‌തകം തനിച്ചുതന്നെ
പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തി . എല്ലാ ജില്ലകളിലുമായി 125 -ല്‍ പരം വിതരണക്കാരെ കണ്ടുപിടിച്ചു . ചുരുങ്ങിയ സമയത്തിനകം കോപ്പികള്‍ വിറ്റു തീര്‍ന്നു ( കെ. പി. വള്ളോന്‍ നിയമസഭയില്‍ , അംബേഡ്‌കറുടെ
മരണം എന്നിവയും കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) .
-----------------------------------------------------------------------------------
അയ്യന്‍കാളിയ്‌ക്ക് ആദരത്തോടെ എന്ന പുസ്‌തകത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് സ്വന്തമായി " ഉപരോധം ബുക്‌സ് " എന്ന ബാനറില്‍ പുറത്തിറക്കിയത്
2009 -ലാണ് . ചുരുങ്ങിയത് 5 വ്യത്യസ്‌ത പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി
ചുരുക്കി ഒറ്റ പുസ്‌തകമാക്കുകയായിരുന്നു ( കേരളീയ നവോത്ഥാന കാലം കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത് അങ്ങനെയാണ് . അയ്യന്‍കാളി
പ്രസ്‌ഥാനത്തിന്‍റെ അറിയപ്പെടാത്ത ഏടുകള്‍ ഇനിയുമുണ്ടു പുസ്‌തകരൂപത്തിലാക്കാന്‍ ; സമയം കിട്ടിയാല്‍ നടക്കും ) . സ്വന്തം പുസ്‌തകം തനിച്ചുതന്നെ
പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തി . എല്ലാ ജില്ലകളിലുമായി 125 -ല്‍ പരം വിതരണക്കാരെ കണ്ടുപിടിച്ചു . ചുരുങ്ങിയ സമയത്തിനകം കോപ്പികള്‍ വിറ്റു തീര്‍ന്നു ( കെ. പി. വള്ളോന്‍ നിയമസഭയില്‍ , അംബേഡ്‌കറുടെ
മരണം എന്നിവയും കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) .
വ്യാജ പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍ അധികവും നേരിട്ടത് . അയച്ചുകൊടുത്ത
സാമ്പിള്‍ കോപ്പി മടക്കിയയച്ച ബുക്‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ് എന്നോടു നേരിട്ടു പ്രകടിപ്പിച്ച
പത്ര വാരാന്തക്കാരനും ഓര്‍മയില്‍ വരുന്നു ( ആ വാരാന്തത്തിന്‍റെ മറ്റൊരു അധിപന്‍ , 3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത കായല്‍സമ്മേളന
ലേഖനം നിരസിച്ചുകൊണ്ടു ചോദിച്ചതും ഓര്‍മയിലുണ്ട് : " ഈ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക പ്രാധാന്യമുണ്ടോ അതിന് ? " ) എല്ലാ പ്രധാന
ലൈബ്രറികളിലും എന്‍റെ " അയ്യന്‍കാളി " ഉണ്ടായിരിക്കണം എന്ന ആഗ്രഹംമൂലമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും റെജിസ്‌റ്റേഡ് ആയി
കോപ്പി അയച്ചത് . ഏ.ഡി. കാര്‍ഡ് മടങ്ങിയെത്തി . പക്‌ഷെ , പിന്നീട് അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍
വി.സി. യ്‌ക്കു വരെ പരാതി നല്‍കിയപ്പോഴാണ് പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍ സമ്മതിച്ചത് !
സാമ്പിള്‍ കോപ്പി മടക്കിയയച്ച ബുക്‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ് എന്നോടു നേരിട്ടു പ്രകടിപ്പിച്ച
പത്ര വാരാന്തക്കാരനും ഓര്‍മയില്‍ വരുന്നു ( ആ വാരാന്തത്തിന്‍റെ മറ്റൊരു അധിപന്‍ , 3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത കായല്‍സമ്മേളന
ലേഖനം നിരസിച്ചുകൊണ്ടു ചോദിച്ചതും ഓര്‍മയിലുണ്ട് : " ഈ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക പ്രാധാന്യമുണ്ടോ അതിന് ? " ) എല്ലാ പ്രധാന
ലൈബ്രറികളിലും എന്‍റെ " അയ്യന്‍കാളി " ഉണ്ടായിരിക്കണം എന്ന ആഗ്രഹംമൂലമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും റെജിസ്‌റ്റേഡ് ആയി
കോപ്പി അയച്ചത് . ഏ.ഡി. കാര്‍ഡ് മടങ്ങിയെത്തി . പക്‌ഷെ , പിന്നീട് അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍
വി.സി. യ്‌ക്കു വരെ പരാതി നല്‍കിയപ്പോഴാണ് പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍ സമ്മതിച്ചത് !
" അയ്യന്‍കാളി " യ്‌ക്ക് വളരെയുണ്ടായി പകര്‍ത്തിയെഴുത്തുകള്‍ , ഗ്രന്ഥകാരന്‍റെ പേരുപോലും സൂചിപ്പിക്കാതെ . എങ്കിലും സന്തോഷം , ഞാന്‍
അധ്വാനിച്ചു കണ്ടെത്തിയ വിവരങ്ങള്‍ അങ്ങനെയും വായനക്കാരിലെത്തിയല്ലോ ! ആ വ്യാജ എഴുത്തുകാരുടെ നിലവാരം ഉയരാന്‍ എളുപ്പ
വഴിയൊന്നുമില്ല . ഉയര്‍ന്ന തരം ഗവേഷണ രചനകള്‍ വായിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകണം . അന്യരുടെ രചനകളില്‍ നിന്ന് ഒരൊറ്റ വാക്ക്
കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം കൃതികള്‍ ( ഉദാ : - ഫിലിപ് കെ . ഹിറ്റിയുടെ History of the Arabs) വായിച്ച് മനഃ
സംസ്കരണം നടന്നാലേ അതുണ്ടാകൂ .
അധ്വാനിച്ചു കണ്ടെത്തിയ വിവരങ്ങള്‍ അങ്ങനെയും വായനക്കാരിലെത്തിയല്ലോ ! ആ വ്യാജ എഴുത്തുകാരുടെ നിലവാരം ഉയരാന്‍ എളുപ്പ
വഴിയൊന്നുമില്ല . ഉയര്‍ന്ന തരം ഗവേഷണ രചനകള്‍ വായിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകണം . അന്യരുടെ രചനകളില്‍ നിന്ന് ഒരൊറ്റ വാക്ക്
കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം കൃതികള്‍ ( ഉദാ : - ഫിലിപ് കെ . ഹിറ്റിയുടെ History of the Arabs) വായിച്ച് മനഃ
സംസ്കരണം നടന്നാലേ അതുണ്ടാകൂ .
പുതിയ ആണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും നന്നായ് വരട്ടെ .
Sunday, December 8, 2019
ഇന്ദുലേഖ - സ്‌തുതിക്കപ്പെടേണ്ട ഗവേഷണം
130 കൊല്ലം മുന്‍പ് ഓ. ചന്തുമേനോന്‍ എഴുതി പ്രസിദ്ധീകരിച്ച " ഇന്ദുലേഖ " എന്ന ആദ്യ മലയാള നോവലിന്‍റെ ആദ്യ അച്ചടിപ്പ് തന്നെ അതേപടി വീണ്ടും പ്രസിദ്ധീകരിച്ചിരിക്കയാണ് മനോരമ ബുക്‌സ് . നവോത്ഥാന പ്രസ്‌ഥാനത്തിന് ഉണര്‍വേകിയ കഥാ പ്രസ്‌ഥാനത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി . പില്‍ക്കാലത്ത് ചില മലയാളി എഴുത്തുകാരുടെ വികലമായ ആസ്വാദന ബോധം മൂലം വെട്ടിമുറിച്ചു വികൃതമാക്കപ്പെട്ട സാഹിത്യ ശില്‍പം . അതിന്‍റെ പിറവി രൂപംതന്നെ നമുക്കു മുന്നില്‍ എത്തിയിരിക്കുന്നത് , മലയാള മനോരമ ദിനപത്രത്തിലെ ഗവേഷകനായ ഈ. കെ. പ്രേംകുമാറിന്‍റെ നിരന്തര അന്വേഷണം വഴിയാണ് . പിറവി ഘട്ടത്തില്‍ തന്നെ ഇന്ദുലേഖയെ വലുതായി തുണച്ച പത്രമാണു മനോരമ . 5 കൊല്ലമെങ്കിലും നീണ്ട അലച്ചിന് ഒടുവിലാണ് ലണ്ടനിലെ ഇന്‍ഡ്യ ഓഫിസ് ലൈബ്രറിയില്‍നിന്ന് മൂലരൂപം പ്രേംകുമാര്‍ കണ്ടെത്തിയത് . അതിന്‍റെ ആവേശകരമായ നാള്‍വഴി ഈ പുസ്‌തകത്തിന്‍റെ 70 പേജിലായി അദ്ദേഹം കുറിച്ചിട്ടുണ്ട് ( അതിന്‍റെ ചുരുക്കമാണ് നവംബര്‍ ലക്കം ഭാഷാപോഷിണിയിലുള്ളത് ) . ഇന്ദുലേഖയോടു ചേര്‍ന്നുനില്‍ക്കുന്ന ചരിത്രഘട്ടത്തെയും , നോവലുമായി ബന്ധപ്പെട്ടു 2019 വരെയുണ്ടായ സംഭവങ്ങളെയും വിവരിക്കുന്ന , 15 പേജുള്ള മറ്റൊരു നാള്‍വഴിയുമുണ്ട് .
ഇന്ദുലേഖാ നിര്‍മിതിയില്‍ ചന്തുമേനോനു പ്രചോദനമായെന്നു കരുതാവുന്ന പല സംഭവങ്ങളുടെയും സൂക്‌ഷ്മ തലങ്ങളിലൂടെ പ്രേംകുമാറിന്‍റെ അന്വേഷണം നീളുന്നുണ്ട് . ഗവേഷണരംഗത്തുള്ളവര്‍ക്ക് , വിശേഷിച്ചു വിദ്യാര്‍ഥികള്‍ക്ക് , വഴികാട്ടിയാകാന്‍ തക്കവിധം മൂല്യവത്താണ് ആ യത്‌നം . കുഴഞ്ഞുമറിഞ്ഞുപോയ ഒരു ചരിത്രസംഭവ പരമ്പരയുടെ കുരുക്ക് അഴിച്ചെടുക്കുന്നതെങ്ങനെ എന്നു കാണിച്ചുതരികയാണു പ്രേംകുമാര്‍ .
" ചുട്ടുകരിച്ച് ഭസ്‌മം അറബിക്കടലില്‍ കലക്കണം " എന്ന് ഇന്ദുലേഖയ്‌ക്കു നേരെ ഗര്‍ജിച്ച യാഥാസ്‌തിതികര്‍ക്ക് പുതിയകാലത്ത് വേറെ തരം പിന്‍ഗാമികളുണ്ടായത് പ്രേംകുമാറിന്‍റെ ലേഖനത്തില്‍ കാണാം. പൊള്ളയായ അവകാശവാദവുമായി വരുന്ന തര്‍ജുമക്കാരെയും , എട്ടും പൊട്ടും തിരിയാത്ത നിരൂപകരെയുമൊക്കെ കൂട്ടിമുട്ടുന്നുണ്ട് ഈ വഴിയില്‍ .
വ്യക്‌തിപരമായി പറഞ്ഞാല്‍ , തിരിച്ചുകിട്ടിയ ഇന്ദുലേഖ വായിക്കുന്നതിനെക്കാള്‍ ആവേശകരമാണ് , നിശ്‌ചയദാര്‍ഢ്യത്തോടെ ഒരു ഗവേഷകന്‍ പിന്നിട്ട വഴികളുടെ അക്‌ഷര സാക്‌ഷ്യത്തിലൂടെ കടന്നുപോകുന്നത് . നന്ദി , പ്രേംകുമാര്‍ .
Subscribe to:
Posts (Atom)


























