Sunday, July 7, 2019

അയ്യന്‍കാളിയും ക്ഷേത്രപ്രവേശനവും


            അയ്യന്‍കാളിയും    ക്ഷേത്രപ്രവേശനവും
             ______________________________________________
             (   ഒന്നിപ്പ് മാസികയില്‍   എഴുതിയ  പ്രതികരണം  )




            ഒന്നിപ്പ്  ജനുവരി  ലക്കത്തില്‍   ശ്രീ :  ഐ. ശാന്തകുമാര്‍   എഴുതിയ   ' ക്ഷേത്രപ്രവേശന വിളംബരവും  ചില  ചരിത്രയാഥാര്‍ത്ഥ്യങ്ങളും '  എന്ന  ലേഖനത്തോടു  ചേര്‍ന്നുള്ള  പേജ്   29 -ലെ   ഹൈലൈറ്റില്‍  (  ലേഖനത്തിലല്ല  )      ,  അയ്യന്‍കാളി ക്ഷേത്രപ്രവേശന വിളംബരത്തോടു     പ്രതികരിച്ചില്ല    എന്നു  കാണുന്നു .  വേറെയാണു   വസ്തുത എന്ന്   ,  എട്ട്  കൊല്ലം  മുന്‍പേ  എഴുതിയ ലേഖനത്തിലൂടെ  ( അയ്യന്‍കാളിയെക്കുറിച്ചുള്ള  അസത്യങ്ങള്‍  , സമകാലിക മലയാളം വാരിക , 29 . 2 . 2008 )  ഞാന്‍  വായനക്കാരെ  അറിയിച്ചിട്ടുള്ളതാണ് .  ഒരാണ്ടു കഴിഞ്ഞു പ്രസിദ്ധീകരിച്ച  എന്‍റെ   ' അയ്യന്‍കാളിയ്ക്ക്  ആദരത്തോടെ  '  എന്ന  പുസ്തകത്തിലുമുണ്ട്  ആ ലേഖനം .  തുടര്‍ന്ന്  ഇന്‍റര്‍നെറ്റില്‍  എന്‍റെ   ബ്ളോഗിലും  ചേര്‍ത്തിട്ടുണ്ട്   അത്  (  കാണുക :   c h e r a a y i r a a m a d a a s . b l o g s p o t . i n   )   . 
                   അയ്യന്‍കാളി  തിരുവിതാംകൂര്‍   ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ  പക്ഷത്തായിരുന്നു  എന്ന്  ,  ഒറിജിനല്‍  ചരിത്ര രേഖകളുടെയും  ഫോട്ടൊയുടെയും തുണയോടെ  തെളിയിച്ചിട്ടുണ്ട്    ടി  ലേഖനത്തില്‍  .  വിളംബരം നടന്ന്  ഒരാണ്ടെത്തിയപ്പോള്‍  തിരുവനന്തപുരത്തു  രൂപംകൊണ്ട   ക്ഷേത്രപ്രവേശന വിളംബര സ്മാരക സമിതിയുടെ  വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു   അയ്യന്‍കാളി . സമിതി  1942-ല്‍ പ്രസിദ്ധീകരിച്ച  Souvenir  of the   Temple  Entry   Proclamation   (  printed at the Govt. Press, Tvm .   ;   Regional Archives Ernakulam ) - ല്‍  പേജ് 10-നു ശേഷം ,   ദിവാന്‍  സര്‍   സി. പി. യും  അയ്യന്‍കാളി  ഉള്‍പ്പെടെയുള്ള  സമിതിയംഗങ്ങളും  ചേര്‍ന്ന   ഗ്രൂപ്  ഫോട്ടൊയുണ്ട് . വഴിയേ പോയപ്പോള്‍  ഫോട്ടൊയ്ക്കു കയറിനിന്നതല്ല അയ്യന്‍കാളി എന്നു തിരിച്ചറിയാന്‍ , ആ  ജീവിതത്തിന്‍റെ  രേഖാപരമായ തെളിവുകളും  സമകാലികരുടെ  സാക്ഷ്യങ്ങളും  (   എന്‍റെ  ലേഖനത്തിലും  ഉണ്ട്  അവ ) പരിചയമുള്ളവര്‍ക്ക് പ്രയാസമില്ല . 
                               ക്ഷേത്രപ്രവേശന പ്രക്ഷോഭം  യഥാര്‍ഥത്തില്‍    ഈശ്വരവിശ്വാസപരമായല്ല കാണേണ്ടത്  ;  പൗരാവകാശപ്പോരാട്ടത്തിന്‍റെ  ഭാഗമായിരുന്നു  അത് .  അതുകൊണ്ടാണ്  അയ്യന്‍കാളിയടക്കമുള്ള നവോത്ഥാന നായകരും  യുക്തിവാദികളും  പിന്നീട്  കമ്യൂണിസ്റ്റുകളും   ആ  പക്ഷത്തു  നിന്നത് എന്നു വേണം കരുതാന്‍  . കേരളത്തിനു  വെളിയില്‍  ഇന്നും  കമ്യൂണിസ്റ്റുകളുടെയും   ദലിത്  വിപ്ളവകാരികളുടെയും    നേതൃത്വത്തില്‍      അയിത്ത വിരുദ്ധ - ക്ഷേത്രപ്രവേശന സമരങ്ങള്‍  തീവ്രമാണ് .   ബ്രാഹ്മണ്യത്തിന്‍റെ  ക്ഷേത്ര കേന്ദ്രിതമായ   സാമൂഹിക  അധീശത്വം നിലനില്‍ക്കുന്ന കാലത്തോളം    , ക്ഷേത്രം  എന്ന  ആ  കേന്ദ്രം തന്നെയായിരിക്കും  സാമൂഹിക സമത്വ പോരാട്ടത്തിന്‍റെ  ആദ്യ  ഉന്നം .   ബ്രാഹ്മണ്യ  ജാതിമേന്‍മ വാദത്തിന്‍റെ      മര്‍മ്മങ്ങളിലൊന്ന്    ക്ഷേത്രമാണ്  .  അതുകൊണ്ടാണ്  ക്ഷേത്രപ്രവേശന  സമരവും  അവര്‍ണരുടെ   ക്ഷേത്രസ്ഥാപനവും , തുടക്കത്തില്‍   ബ്രാഹ്മണ്യത്തിന്‍റെ മര്‍മ്മം പിളര്‍ക്കുന്ന  അടികളാകുന്നത് .  അത്  ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേയ്ക്കും    സവര്‍ണപക്ഷത്തേയ്ക്കും      ആളെക്കൂട്ടാനുള്ള  സൂത്രമാണെന്നു  വ്യാഖ്യാനിച്ചു   നടക്കുന്നവര്‍ക്ക്   ,  ആഴമുള്ള സാമൂഹിക യാഥാര്‍ഥ്യങ്ങള്‍  മനസ്സിലാകാന്‍   സമയമെടുക്കും .   അവര്‍ണര്‍   മതം മാറുന്നതു  തടയുക  എന്ന  അടിയന്തിരോദ്ദേശ്യമായിരുന്നു ക്ഷേത്രപ്രവേശനാനുവാദത്തിനുണ്ടായിരുന്നത്    (  വസ്തുതയുണ്ടതില്‍  )  എന്ന്  പേര്‍ത്തും പേര്‍ത്തും   പറഞ്ഞതുകൊണ്ടൊന്നും  മാഞ്ഞുപോകുന്നതല്ല  ആ  പോരാട്ടത്തിന്‍റെ  വിപ്ളവകരമായ  ഉള്ളടക്കം .   കാലക്രമേണ   ബ്രാഹ്മണ്യ ക്ഷേത്രങ്ങള്‍  അവര്‍ണര്‍ക്കു  ചങ്ങലയാകുമെന്നതുകൊണ്ട്  , ജാതിസമൂഹത്തിലെ  തനത്  പൗരാവകാശപ്പോരാട്ടമായ  ക്ഷേത്രപ്രവേശന  യത് നം  ഒഴിവാക്കാനാവില്ല  ഒരുകാലത്തും .  ഇതര സംസ്ഥാനങ്ങളിലെ  ഇന്നത്തെ ക്ഷേത്രപ്രവേശന സമരങ്ങളും  തെളിയിക്കുന്നത്   അതാണ് .   അന്ധ ഭക്തരെ  ബ്രാഹ്മണ്യ ക്ഷേത്രാടിമത്തത്തില്‍നിന്നു മോചിപ്പിക്കാന്‍   ശക്തിയുള്ള  ആയുധങ്ങള്‍ , അംബേഡ്കര്‍ - കമ്യൂണിസ്റ്റ് - യുക്തിവാദ  ദര്‍ശനങ്ങള്‍  , നമ്മുടെ ചാരെയുണ്ട്  . അവയെടുത്ത്  ബുദ്ധിപൂര്‍വകമായി  പ്രയോഗിക്കണമെന്നു മാത്രം .  കൊണ്ടും കൊടുത്തും ആയിരത്താണ്ടുകള്‍  മുന്നേറിയതാണ്  ബ്രാഹ്മണ്യം  .  സമഗ്രവും  സങ്കീര്‍ണവും  കപടവേഷധാരിയുമായ  ആ  ചൂഷണ വ്യവസ്ഥിതിയെ  ചുമ്മാതങ്ങ്  നശിപ്പിച്ചുകളയാം എന്നു  വ്യാമോഹിക്കരുത് . തലമുറകള്‍  നീളുന്ന  കഠിന  യത് നം  വേണമതിന് .  )

ദലിത് ക്രൈസ്‌തവ സംവരണം


ദലിത്  ക്രൈസ്‌തവ സംവരണം
__________________________________________
( പ്രതികരണം  - ചാറ്റിങ് )

Cherayi Ramadas അയിത്തം അനുഭവിച്ചോ എന്നതാണു സംവരണത്തിന്റെ മുഖ്യ മാനദണ്ഡം എന്കിൽ , ആ പീഡനം രണ്ടു തലത്തിൽ നേരിട്ടവരാണു ദലിത് ക്റിസ്ത്യാനികൾ. വേറെ എന്തു യോഗ്യത വേണം ? അവർക്ക് ആ ജന്മാവകാശം നിഷേധിക്കുന്നവർ സംഘപരിവാറിന്റെ ഇഷ്ടജനമാണ്.
Edit or delete this
LikeShow More Reactions
 · Reply · 1h
Sunilkumar Sunilkumar Danaseelan
Sunilkumar Sunilkumar Danaseelan Cherayi Ramadas പരിവർത്തിത ക്രൈസ്തവർക്കു സംവരണമുണ്ടെന്നാണു ഞാൻ മനസ്സിലാക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക .. പിന്നെ താങ്കൾ ഒരു പക്ഷേ ആ വിഭാഗത്തിലായിരിക്കാം.. ഓരോ വിഷയത്തിലും ഒരോരുത്തർക്കും നിലപാടുണ്ടാകും... ആളുകളെ സംഘികളാക്കി ചിത്രീകരിക്കുന്നവരാണ് യഥാർഥത്തിൽ അവരെ സഹായിക്കുന്നത് .. പട്ടികജാതി പട്ടികവഗ്ഗത്തിൽ നിന്നും ക്രൈസ്തവരായി പരിവർത്തനം ചെയ്യപ്പെട്ടവർ പ്രതിഷേധിക്കുന്നത് ക്രൈസ്തവ സഭകളോടല്ല ഹിന്ദുവിഭാഗത്തിലുള്ളവരോടാണ്..
Delete or hide this
LikeShow More Reactions
 · Reply · 59m
Cherayi Ramadas
Cherayi Ramadas Sunilkumar Sunilkumar Danaseelan പട്ടികജാതിക്കാര്‍ക്കുള്ള സംവരണമാണ് അവര്‍ക്കു വേണ്ടത് , ചില പിന്നാക്ക ജാതിക്കാര്‍ക്കുള്ള നാമ മാത്ര സംവരണമല്ല . ഇക്കാര്യത്തില്‍ അവര്‍ ഹിന്ദുവിഭാഗത്തിലുള്ളവരോട് എന്തു പ്രതിഷേധമാണു നടത്തുന്നത് ? സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കേണ്ട സംവരണാവകാശങ്ങള്‍ക്കു വേണ്ടി അവര്‍ എന്തിനാണു ക്രൈസ്തവ സഭകളോടു പ്രതിഷേധിക്കുന്നത് ? സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ച് അവരുടെ ജന്‍‌മാവകാശമാണു സര്‍‌ക്കാരില്‍ നിന്നു കിണ്ടേണ്ട പട്ടികജാതി സംവരണം . സിഖ് , ബുദ്ധ മതക്കാരായ ദലിതര്‍ക്കു നല്‍കുന്ന അതേ സംവരണത്തിനാണ് അവര്‍ക്കും അര്‍ഹതയുള്ളത് . ക്രിസ്‌തുമതത്തിലേയ്ക്കു പോയവര്‍ക്ക് അതു നിഷേധിക്കുന്നതിനു മുന്നിട്ടു നില്‍‌ക്കുന്നത് സംഘപരിവാറാണെന്നു താങ്കള്‍ക്കറിയില്ലെന്നുണ്ടോ ? ( ഞാന്‍ ആ വിഭാഗക്കാരനായതുകൊണ്ടല്ല വാദിക്കുന്നത് . ചരിത്ര കാലങ്ങളില്‍ അവരുടെ പീഡിത ജീവിതം അടുത്തറിയുന്ന ഒരു എഴുത്തുകാരനും അന്വേഷകനുമെന്ന നിലയിലാണ് അഭിപ്രായം പറയുന്നത് . ) അതായത് , പട്ടികജാതിസംവരണത്തിനു തികഞ്ഞ യോഗ്യതയുള്ള ദലിത് ക്രിസ്ത്യാനികള്‍ക്ക് അതു കിട്ടാതിരിക്കാന്‍ , താങ്കള്‍ പറഞ്ഞതടക്കമുള്ള തൊടു ഞായങ്ങളും ദുര്‍‌വാദങ്ങളും നിരത്തുന്നവര്‍ ( അവര്‍ അറിഞ്ഞോ അറിയാതെയോ ) സംഘപരിവാറിന്റെ ഇഷ്ടജനമാവുകയാണ് . അവരെ ആരെങ്കിലും സംഘികളാക്കി ചിത്രീകരിക്കുന്നതല്ല .

Saturday, July 6, 2019

മീഡിയ അക്കാഡമിയും ജാതിപ്പിള്ളയുടെ " ചുരുട്ടിയ മുഷ്‌ടി " യും




https://drive.google.com/drive/folders/0B_WZxntPdha3fmdlRWxLZFl2UzhGZWM0WWZ4SlNqSDIwZjYyaFRucjNEbmFFVmI4SHpLSjg?usp=sharing

മീഡിയ  അക്കാഡമിയും
 ജാതിപ്പിള്ളയുടെ  " ചുരുട്ടിയ  മുഷ്‌ടി "  യും
_____________________________________
   ആര്‍. എസ്. ബാബു എന്ന പത്രപ്രവര്‍ത്തകന്  തന്‍റെ ഇഷ്‌ടപ്പടി ആരെക്കുറിച്ചും സ്‌തുതിപാഠനമെഴുതാം . പക്‌ഷെ ,  അതൊക്കെ സ്വന്തം പത്രമായ " ദേശാഭിമാനി " യിലോ  മറ്റു സ്വകാര്യ പത്രങ്ങളിലോ  മാത്രമേ പാടുള്ളൂ  ( അങ്ങനെ ഒരിക്കല്‍ , മുഖ്യമന്ത്രി   ഇ .  എം.  എസ്.   നമ്പൂതിരിപ്പാട്  1958-ല്‍  നടത്തിയ    പിന്നാക്ക സംവരണപരമായ   ജനവഞ്ചനയെ വരെ ,    ദേശാഭിമാനിയില്‍  സ്‌തുതിപാഠന പരമ്പരയെഴുതി വെളുപ്പിച്ചെടുക്കാന്‍ യത്‌നിച്ചു  ടിയാന്‍ . അതിനെ , പഴുതില്ലാത്ത  ഒരു ലേഖന വിചാരണയിലൂടെ  2000-ല്‍ ഞാന്‍ തുറന്നുകാട്ടുകയായിരുന്നു . )  എന്നാല്‍ , ഒരു സര്‍‌ക്കാര്‍ പത്രത്തില്‍  അത്തരം നുണപ്രചാരണം നടത്താന്‍  ബാബുവിന് അവകാശമില്ല . താന്‍ ചെയര്‍‌മാനായിരിക്കുന്ന കേരള മീഡിയ  അക്കാഡമിയുടെ  മുഖപത്രമായ  " മീഡിയ " മാസികയുടെ  2019 ഏപ്രില്‍-മേയ്  ലക്കത്തിലെ എഡിറ്റോറിയലിലാണ്  ബാബുവിന്‍റെ പ്രചാരണ സാഹിത്യം വിളങ്ങുന്നത് .  പത്രത്തിന്‍റെ എഡിറ്റര്‍ - ഇന്‍ - ചീഫ്  കൂടിയാണ്  അദ്ദേഹം .   മൂവായിരത്തോളം മാധ്യമ പ്രവര്‍ത്തകരും ആയിരത്തോളം മാധ്യമ വിദ്യാര്‍ത്ഥികളും പങ്കാളികളായ സംരംഭം "  എന്ന് അദ്ദേഹം  വിശേഷിപ്പിക്കുന്ന  , കേരളാടി    സ്‌ഥാനത്തില്‍ നടത്തിയ   " മാധ്യമ ചരിത്രയാത്ര " യെപ്പറ്റിയുള്ളതാണ്  എഡിറ്റോറിയല്‍ . അതില്‍ ,  സ്‌തുതിപാഠനത്തിന്‍റെ  ഉച്ച‌സ്‌ഥായിയായി   അദ്ദേഹം എഴുതുന്നു :  "  മലയാള മാധ്യമ രംഗത്തെ ചുരുട്ടിയ മുഷ്‌ട്‌ടിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാമം ഒരിക്കലും അസ്‌തമിക്കുന്നതല്ല . "


                         **** എന്നാല്‍  , അയിത്തജാതിക്കാര്‍ക്കു മേലെയാണ്  ആ മുഷ്ടി വന്നു പതിച്ചിരുന്നതെന്ന്  ഒട്ടേറെ  എഴുത്തുകാര്‍ കുറെ കാലമായി  കേരളീയ സമൂഹത്തോടു സംവദിക്കുന്നുണ്ട്  . ഞാനും കാല്‍ നൂറ്റാണ്ടായി അതുതന്നെയാണു ചെയ്യുന്നത് .  ഏറ്റവും ഒടുവിലായി  17.9.2018 - ന്‍റെ  സമകാലിക മലയാളം വാരികയിലാണ്  പിള്ളയുടെ  ജാത്യന്ധതയുടെ ഭീകര മുഖം ഞാന്‍ തുറന്നുകാട്ടിയത്  (  അതടക്കം എന്‍റെ മിക്ക നിരൂപണങ്ങളുടെയും ലിങ്ക്  ഇവിടെ ചേര്‍ക്കുന്നു     https://drive.google.com/drive/folders/1JWexC5g4454ULqbeG5-uU57zeSr0hrlK?fbclid=IwAR1PiyCrs4CBUTZvOKiDdLTC0EYmC-10t650XTYk4wzpnpttNTsnmJCAxIg       ) .  എന്‍റെ ഇത്തരം ചോദ്യംചെയ്യലുകള്‍  അടിസ്‌ഥാനരഹിതമാണെന്നു തെളിയിക്കാന്‍  പിള്ളഭക്‌തരോ മറ്റാരെങ്കിലുമോ  രംഗത്തുവന്നിട്ടില്ല ഇന്നോളം . ഒരു കേസ്  കൊടുത്തിട്ടോ  , എന്തിന് , ഒരു കുറിപ്പുകൊണ്ടെങ്കിലും എന്‍റെ വസ്‌തുനിഷ്‌ഠ  പ്രത്യാഖ്യാനങ്ങളെ ചെറുക്കാന്‍ ത്രാണിയില്ലാത്ത പിള്ളഭക്‌തര്‍  വേറൊരു സൂത്രവിദ്യയാണ്  ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്   :   പത്രക്കടകളില്‍ നിന്ന്  പൊതുജനങ്ങള്‍ക്കു  വാങ്ങാന്‍ കിട്ടാത്ത ചില പ്രസിദ്ധീകരണങ്ങളില്‍ തങ്ങളുടെ സ്‌തുതിപാഠന - പ്രചാരണ സാഹിത്യങ്ങള്‍ എഴുതിവിടുക . അപ്പോള്‍ , എന്നെപ്പോലുള്ള വിമര്‍ശകരുടെ  കണ്ണില്‍പ്പെടാതെതന്നെ അവാസ്‌തവ ആഖ്യാനങ്ങള്‍ ഭക്‌തരുടെ  കൈയിലെത്തിക്കാനാവും ! പൊതുജനങ്ങള്‍ക്ക്  എളുപ്പം കടന്നുചെല്ലാവുന്ന പൊതുപത്രങ്ങളിലാണു  നുണകള്‍ എഴുതുന്നതെങ്കില്‍  , ഉറപ്പായും കിട്ടും തിരിച്ചടി ഉടന്‍ .    ടി. വേണുഗോപാലന്‍ ,  പി. കെ . രാജശേഖരന്‍ ,  എം . ജി .  രാധാകൃഷ്ണന്‍  ,   ഡോ :   കെ. എം. സീതി ,  ആര്‍ . സുനില്‍  തുടങ്ങിയവര്‍ക്കു   പരിചയമുണ്ട്  എന്‍റെ മറുപടികള്‍ . 


                              ****  ഇത്ര  വിപുലമായി , ഇത്ര രൂക്ഷമായി ,  അടിസ്‌ഥാന രേഖകള്‍ നിരത്തിവച്ചുതന്നെ  ജാതിപ്പിള്ളയുടെ   വ്യാജ പുരോഗാമിത്വത്തെ  ഞാന്‍ തുടര്‍ച്ചയായി     തുറന്നുകാട്ടിയിട്ടും ,     ആ  വംശമേന്‍‌മവാദിക്ക്   " മലയാള മാധ്യമ രംഗത്തെ ചുരുട്ടിയ മുഷ്‌ട്‌ടി " യെന്ന  കിരീടം ചാര്‍ത്തിക്കൊടുക്കുന്ന    നമ്മുടെ   സര്‍ക്കാര്‍  വക  പത്രാധിപ പ്രമാണിക്ക്   എന്തു തരം ചങ്കൂറ്റമാണുള്ളത്  !   വസ്‌തുനിഷ്‌ഠത  എന്നത്  ആയുധവും ആശയവും വഴികാട്ടിയുമായിരിക്കേണ്ട  തൊഴിലാണു  മാധ്യമപ്രവര്‍ത്തനം . സ്‌തുതിപാഠനമല്ലാതെ എന്തു  വസ്‌തുനിഷ്‌ഠതയാണ് ഈ   " ചുരുട്ടിയ മുഷ്‌ട്‌ടി "  പ്രയോഗത്തിലുള്ളത്   ?   വാര്‍ത്തയധിഷ്‌ഠിത പത്രമെഴുത്തില്‍ ,  കിരീടം വച്ച വംശീയവാദിയും  മഞ്ഞപ്പത്രക്കാരനും  അല്ലായിരുന്നു  പിള്ള  എന്നു തെളിയിക്കാന്‍  കഴിയുമോ നിങ്ങള്‍ക്ക്  ?   ദിവാന്‍റെ  തുണിയുടുക്കല്‍  വരെ നീളുന്ന    അശ്‌ലീലമെഴുത്തും   മറ്റ്  അവാസ്‌തവ ജല്‍‌പനങ്ങളുമല്ല  നാടുകടത്തലിനു വഴിവച്ചത്  എന്നു വിശദീകരിച്ചുതരാമോ  ?  ജാതിപ്പിള്ളയ്ക്കു  കൊള്ളരുതാത്തവനായിരുന്ന അതേ ദിവാന്‍  പി. രാജഗോപാല  ചാരി   ജോലിയൊഴിഞ്ഞു പോകുമ്പോള്‍  ,  തിരുവിതാംകൂറിന്‍റെ    തലസ്‌ഥാനം തൊട്ടു കൊച്ചി രാജ്യത്തിന്‍റെ  വടക്കേ അതിര്‍ത്തി വരെ അടിത്തട്ടു  ജനസമൂഹങ്ങള്‍   നീളേ നിരന്നുനിന്നു   നല്‍‌കിയ വിടവാങ്ങലിന്‍റെ  അര്‍ഥം  വിശദീകരിക്കാനാവുമോ  ഭക്‌തര്‍ക്ക് ?    അന്നു മറ്റു പത്രങ്ങള്‍   നടത്താഞ്ഞ എന്ത് അഴിമതിവിരുദ്ധ പോരാട്ടമാണു   ജാതിപ്പിള്ള  നടത്തിയത് എന്നു  പറഞ്ഞുതരാമോ ?  പുരോഗമന കൊടിയടയാളമായ  മാര്‍ക്‌സിന്‍റെ  ജീവിതചരിത്രം വരെ   പ്രസിദ്ധീകരിച്ച ശേഷമാണ്  പണ്ഡിറ്റ്  കറുപ്പനെ  ജാതിപറഞ്ഞ്  ഇകഴ്ത്തിയത്  എന്നതല്ല ചരിത്രം  എന്നു തെളിയിക്കാനാവുമോ ?   .....  നിരവധിയാണ്  അപ്പാര്‍‌തീഡ്  പിള്ളയുടെ  വിക്രിയകള്‍ .




                      ***** ഏതു  കക്‌ഷിയുടേതായാലും കേരള ഭരണകൂടത്തെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത്  സവര്‍ണരുടെ സാമൂഹികവിരുദ്ധ താത്‌പര്യങ്ങളാണ് . അങ്ങനെയാണ് ,  യുദ്ധക്കുറ്റവാളിയെപ്പോലെ  പൂര്‍‌വകാല പ്രാബല്യത്തോടെ  വിചാരണചെയ്യേണ്ട  വംശവെറിയനായ പിള്ളയെ  പുരോഗമനവാദിവേഷം കെട്ടിച്ച്   അവര്‍  എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത് .  പക്‌ഷെ ,   ദലിതരുടെ  സ്‌കൂള്‍ പ്രവേശ പോരാട്ട കാലത്ത്   അവര്‍ക്കെതിരെ  സ്വന്തം പത്രത്തില്‍ വംശവിദ്വേഷം അച്ചടിച്ചു പ്രചരിപ്പിച്ച് , അവരെ ജാതിവെറിയന്‍‌മാര്‍ക്കു മുന്നിലേയ്ക്കു  വലിച്ചെറിഞ്ഞുകൊടുത്ത പിള്ളയുടെ പ്രതിമയോടു സഹിഷ്ണുത കാട്ടാന്‍ ഏറെക്കാലം കഴിയുമോ , വെങ്ങാനൂരിന്‍റെ  സ്വന്തം  തിരുവനന്തപുരത്തിന്   ?  സാധുജനങ്ങള്‍ക്കു ദുരിതജീവിതം സമ്മാനിച്ച  ആ കുറ്റവാളിയെ  ന്യായീകരിക്കാന്‍ പേനയുന്തുന്ന വല്ല സ്‌തുതിപാഠകനും രക്‌ഷപ്പെടുമോ    ആ  ജനരോഷത്തില്‍നിന്ന്  ? പൊതുപണം  ധൂര്‍ത്തടിച്ചു   പിള്ളപ്പുസ്‌തകങ്ങള്‍  എമ്പാടും അച്ചടിച്ചു വിടുന്ന   കേരള ലൈബ്രറി കൗണ്‍സിലിലെ എട്ടുവീട്ടില്‍‌ പിള്ളപ്പിന്‍‌ഗാമികള്‍  വാക്കൈപൊത്തിനിന്നു  പിഴമൂളേണ്ടി  വരില്ലേ കേരളനാടിനോട് ?

Friday, May 24, 2019

കായലില്‍ രൂപംകൊണ്ട പുലയസഭ

 













പരമന്‍ കോടതിയില്‍ നിന്നു പുറത്തായതെങ്ങനെ ?









ദലിത കാലങ്ങള്‍ക്ക് അക്‌ഷര ശില്‍‌പം

ദലിത കാലങ്ങള്‍ക്ക് അക്‌ഷര ശില്‍‌പം 
________________________
മറ്റു വിശേഷണങ്ങളൊന്നും തൃപ്‌തികരമായി തോന്നാത്തതുകൊണ്ട് ചില നോവലുകളെ " ആധുനിക 
ക്‌ളാസ്സിക് " എന്നാണു ഞാന്‍ എനിക്കുവേണ്ടി തരംതിരിച്ചിരിക്കുന്നത് . മനസ്സു നിറയുന്ന വായനാനുഭവമാണ് 
അവ തരുന്നത് . മറ്റൊരാളോട് അതേപ്പറ്റി വിശദീകരിക്കേണ്ടി വരുമ്പോള്‍ എന്‍റെ ഭാഷ 
അപൂര്‍ണമായിപ്പോകാറാണു പതിവ് . സി . വി . രാമന്‍ പിള്ളയുടെ നോവല്‍ ത്രയങ്ങള്‍ , കേശവദേവിന്‍റെ " 
അയല്‍‌ക്കാര്‍ " , എസ് . ഇ . ജയിംസിന്‍റെ " സംവത്‌സരങ്ങള്‍ " തുടങ്ങി ഏതാനും രചനകളേയുള്ളൂ 
അത്തരത്തില്‍ ഞാന്‍ വായിച്ചതായിട്ട് . ഇപ്പോഴിതാ , എന്‍റെ ആ സ്വന്തം തരംതിരിവിലേയ്ക്ക് ഒരെണ്ണംകൂടെ 
എത്തിയിരിക്കുന്നു : " തീണ്ടാപ്പാട് " എന്ന നോവല്‍ ; മുടക്കാരിന്‍ എന്ന പുതിയ എഴുത്തുകാരന്‍റേതാണ് . ( 480 
പേജുണ്ട് ; 500 രൂപയാണു വില . എറണാകുളം പെരുമ്പാവൂരിലെ " യെസ് പ്രസ് ബുക്‌സ് " ആണു 
പ്രസാധകര്‍ ; മൊബൈല്‍ : 9142577778 , 9142088887 ).
തിരുവിതാംകൂറിലെ പറയ ജാതിക്കാരുടെ ഇതിഹാസ തുല്യമായ ദുരിത ജീവിത സഹനങ്ങളും , 
തമ്പുരാക്കന്‍‌മാരില്‍ ഉള്‍‌ക്കിടിലമുണ്ടാക്കിയ അവരുടെ അമാനുഷ കൈക്കരുത്തിന്‍റെ അഞ്‌ജാത കഥകളും , 
സംഘശക്‌തി കൊണ്ട് അനീതിക്കു തടയിടുന്ന " പൊയ്‌കയില്‍‌ക്കൂട്ട " ത്തിന്‍റെ അദ്‌ഭുത സ്വത്വം 
വെളിവാക്കുന്ന നിമിഷദര്‍ശനവും , വിദ്യ നേടി പൊരുതിക്കയറിയ പുതു തലമുറയുടെ മധുരതരമായ 
കടം‌വീട്ടലും , എറണാകുളം മഹാരാജാസ് കോളെജില്‍ പുതിയ ദലിത് യുവതയുടെ ഉയിര്‍പ്പും , യുവ 
കമ്യൂണിസ്‌റ്റുകള്‍ അവിടെ രാഷ്ട്രീയ മാടമ്പിത്തത്തെ ചെറുക്കുന്നതും ... ഇങ്ങനെ ഒട്ടേറെയുണ്ടു ചിത്രങ്ങള്‍ 
എടുത്തുകാട്ടാന്‍ . ജാതിഭേദ ചിന്ത പത്തിവിടര്‍‌ത്തിയാടിയിരുന്ന ദുഷിച്ച കാലത്തില്‍ത്തന്നെ , ഒന്നിനും 
അതിരിടാനാവാത്ത പ്രണയത്തിന്‍റെ മഹത്ത്വം ഒരു കുളിര്‍‌കാറ്റു പോലെ വായനക്കാരെ വന്നു 
തഴുകിക്കടന്നുപോകുകയാണ് . മുന്‍ തലമുറകളില്‍ നിന്നു പകര്‍‌ന്നു കിട്ടിയ അറിവുകളും , സ്വന്തം അനുഭവ - 
നിരീക്‌ഷണങ്ങളുമാകണം കഥയുടെ അടിത്തറ എന്നു ഞാന്‍ ഊഹിക്കുന്നു . അതിന്‍‌മേല്‍ എഴുത്തുകാരന്‍റെ 
ഭാവന സ്വതന്ത്രമായി വിഹരിച്ചപ്പോഴാണ് , വരും തലമുറകളിലും അനുവാചകര്‍ വാഴ്‌ത്തിപ്പാടാന്‍ ഇടയുള്ള 
ഈ രചന സാധ്യമായത് എന്നും കരുതുന്നു . ഒരു നവാഗതനില്‍ നിന്ന് ഒട്ടും പ്രതീക്‌ഷിക്കാനാവാത്ത വിധം 
ഉത്തമമായ ഭാഷ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കഥ . ലാളിത്യമാണ് ഈ ഭാഷയെ ആകര്‍ഷകമാക്കുന്നത് . 
അഴകും കരുത്തുമുള്ള വാക്യങ്ങളും , സൂക്‌ഷ്‌മമായ വാക്‌പ്രയോഗങ്ങളും . അടിത്തട്ടു സമൂഹങ്ങള്‍ 
ഉപയോഗിച്ചിരുന്ന നാട്ടുഭാഷയുടെ തനിമയെന്തെന്ന് സമൃദ്ധമായി കാണാം . നീണ്ട കാലത്തെ പ്രയത്‌നം 
കൊണ്ടല്ലാതെ ഈ അക്‌ഷര ശില്‍‌പം മെനഞ്ഞുണ്ടാക്കുക സാധ്യമല്ല . ദലിത കാലങ്ങള്‍ കഥകളിലാക്കാന്‍ 
വരുന്നവര്‍ക്കു വഴികാട്ടിയായേക്കും " തീണ്ടാപ്പാട് " .








Thursday, May 16, 2019

വള്ളോനെ നേരിട്ടത് ഇങ്ങനെ .

വള്ളോനെ നേരിട്ടത് ഇങ്ങനെ .