Sunday, July 7, 2019

ചെറായി സഹോദര സ്‌മാരകം

ചെറായി   സഹോദര സ്‌മാരകം
_________________________________
(  പ്രതികരണം  )
ഒരു നവോത്ഥാന നായകന്‍റെ സ്മാരകം അടിസ്ഥാനപരമായി ഏറ്റെടുക്കേണ്ട 

കര്‍ത്തവ്യം എന്ത്  എന്നു തിരിച്ചറിയാതെപോയതാണ്  ഇവിടത്തെ ദുരന്തം .

സഹോദരന്‍ അയ്യപ്പന്‍ തന്‍റെ കാലഘട്ടത്തില്‍ നിറഞ്ഞുനിന്നത്  , ഒന്നാമതായി

പത്രപ്രവര്‍ത്തകന്‍ എന്ന  നിലയിലും രണ്ടാമതായി നിയമനിര്‍മാണ-ഭരണ

രംഗങ്ങളിലുമാണ് . ആ വിപ്ളവകാരിയുടെ  ആയുധം  പത്രമായിരുന്നു. നാലു

പതിറ്റാണ്ടോളം അദ്ദേഹം " സഹോദരന്‍ " പത്രം  നടത്തി . കേരളീയ

സമൂഹത്തിലുണ്ടായ പുരോഗമന ചലനങ്ങളില്‍ പലതിന്‍റെയും വരവറിയിച്ചത് 

ആ പത്രമാണ് . അതിന്‍റെ  ലക്കങ്ങളും മുന്നില്‍ വച്ചുകൊണ്ടല്ലാതെ നമുക്ക് 

നവോത്ഥാന ചരിത്രം ശരിയായി വിലയിരുത്താനാവില്ല. എന്നാല്‍ , ഒരു

കൈയിന്‍റെ    വിരലുകള്‍കൊണ്ട്  എണ്ണിത്തീര്‍ക്കാവുന്നതിനപ്പുറം അതിന്‍റെ

ലക്കങ്ങള്‍ ഈ സ്മാരകത്തില്‍ കാണാനിടയില്ല. അവ ശേഖരിക്കുന്നതിനെക്കാള്‍

വലിയ വലിയ  കാര്യങ്ങളാണല്ലോ  ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്  എന്ന

ഭാവത്തിലാണ് ഭരണക്കാര്‍ . അവ ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും

അതിനുള്ള വഴികളും ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ഒരു

പതിറ്റാണ്ടിലേറെയായി ഞാന്‍  വൃഥാ ശ്രമിക്കയായിരുന്നു . ഒന്നും നടന്നില്ല.

പത്രത്തിന്‍റെ ലക്കങ്ങള്‍ സൂക്ഷിച്ചിരിക്കാനിടയുള്ളവരില്‍ നിന്ന്  അവ

കോപ്പിചെയ്തെങ്കിലും  സ്മാരകത്തിലെത്തിക്കാതെ നശിച്ചുപോകാന്‍

കാലത്തിനു വിട്ടുകൊടുത്തു എന്ന കുറ്റത്തില്‍നിന്ന് ഭരണക്കാര്‍ക്ക് 

ഒഴിഞ്ഞുമാറാനാവില്ല .

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പകരമല്ല ഈ.എം.എസ് .

( പ്രതികരണം )

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പകരമല്ല ഈ.എം.എസ് . അദ്ദേഹത്തിന്‍റെ

അറിവിന്‍റെ പരിമിതിയേയും മറികടന്നു പ്രസ്ഥാനം മുന്നേറിയതുകൊണ്ടാണ് ,

അയ്യന്‍കാളിയുടെ ജനതയില്‍ നിന്നു പതിനായിരങ്ങള്‍ പ്രസ്ഥാനത്തില്‍

അണിചേര്‍ന്നത് ( അയ്യന്‍കാളിയുടെ കുടുംബാംഗങ്ങള്‍ പോലും വന്നു ) .

നാരായണഗുരുവിനെ കമ്യൂണിസ്റ്റുകള്‍ക്ക് അറിയില്ല എന്നു പറയാന്‍ പോന്നത്ര

മണ്ടത്തരം നാം ചുമക്കേണ്ടതുണ്ടോ ? സര്‍വ മലയാളികളിലേയ്ക്കും

കഥാപ്രസംഗത്തിലൂടെ ഗുരുസന്ദേശം എത്തിക്കാന്‍ യത്നിച്ച വി.

സാംബശിവനെയും മറ്റും കേട്ടിട്ടുണ്ടോ ആവോ !
ഇനി ചോദിക്കട്ടെ , അയ്യന്‍കാളിയേയും നാരായണഗുരുവിനെയും

ആദരിക്കുന്നു എന്നു ഭാവിക്കുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ അറിയാമോ ആ

ഗുരുക്കന്‍മാരെ ? ( ഇത് വഴിയേ ചര്‍ച്ചചെയ്യാം ).

ബുദ്ധനെ സത്‌കരിച്ചത്

@  sarath  - ബുദ്ധമതത്തെപ്പറ്റി പറയാന്‍ താങ്കള്‍ ആശ്രയിക്കുന്ന

ബ്രൈറ്റിന്‍റെ  ബ്ളോഗില്‍ ഞാന്‍ ഇട്ട കുറിപ്പാണു താഴെ   :

 " പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ

എന്നൊക്കെ ആരു നോക്കുന്നു? " --താങ്കളുടെ വിശകലനത്തിന്‍റെ

നിലവാരമറിയാന്‍ ഈ ഒറ്റ വാചകം മതി . ഭീകരവും നീചവുമായ ആക്രമണ

പരമ്പരകള്‍ നടന്നു ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ. അതിന്‍റെ , ബുദ്ധമത

സംഹാരത്തിന്‍റെ ,  കുറെ തെളിവുകള്‍ ഹിന്ദു ക്ഷേത്രങ്ങളിലുണ്ട് .ഒട്ടുമിക്ക

പ്രധാന ഹിന്ദു ക്ഷേത്രങ്ങളും ,പിടിച്ചടക്കപ്പെട്ട ബുദ്ധ-ജൈന ദേവാലയങ്ങളാണ്.

കൊച്ചു കേരളത്തിലുമുണ്ടു ധാരാളം തെളിവുകള്‍.( ഒരു പഴയ പഠനത്തിന്‍റെ

മാത്രം സൂചന തരുന്നു തത്കാലം

:http://cheraayiraamadaas.blogspot.in/2015/08/blog-post_46.html

). ഇനി ചേര്‍ക്കുന്ന ലിങ്കിലുമുണ്ട് ബുദ്ധനെ ബ്രാഹ്മണ്യം സത്കരിച്ചതിന്‍റെ ചില

ചിത്രങ്ങള്‍ : http://cheraayiraamadaas.blogspot.in/2015/08/blog-

post_68.html  .  താങ്കളുടെ മറ്റു നിഗമനങ്ങളിലേയ്ക്ക് കടക്കാന്‍

സമയമില്ല.എങ്കിലും പുനര്‍ജന്‍മവിശ്വാസത്തെപ്പറ്റിയുള്ള ഒരു

നിരീക്ഷണത്തിന്‍റെ ലിങ്ക്  ചേര്‍ക്കുന്നു : 

http://cheraayiraamadaas.blogspot.in/2015/08/httpsdrive_1.html 

ചിത്രലേഖ

ചിത്രലേഖ --------------------- ഒരു ദലിത് പെണ്ണിന്‍റെ നേരെ ദുര്‍വാദങ്ങളുയര്‍ത്തി

കൈയ്യൂക്ക് കാട്ടുന്നവര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഇടമുണ്ടായിക്കൂടാ .

ഇടതുപക്ഷ ബന്ധമുള്ളവയടക്കം പയ്യന്നൂരിലെ എല്ലാ തൊഴില്‍ സംഘടനകളും

ആ തെമ്മാടികളെ അടിയന്തിരമായി പുറന്തള്ളുകയാണു വേണ്ടത് .

മുസ്‌ലിം പ്രമാണികളുടെ ദലിത് ഇഷ്‌ടം

മുസ്‌ലിം പ്രമാണികളുടെ  ദലിത് ഇഷ്‌ടം
_______________________________________
(  പ്രതികരണം )

പൊതുവായി അങ്ങനെ     ( മുസ്ലിംങ്ങള്‍ ദളിതരെ അകറ്റിനിര്‍ത്തിയിരുന്നില്ല          എന്ന് )   

പറയാമെന്നേയുള്ളൂ .   എന്നാല്‍ , ആദ്യത്തെ അഖില മലബാര്‍ ദലിത്  നായകനായ പി.എം.

ഉണ്ണിക്കൃഷ്ണന്‍ രക്തസാക്ഷിയാകേണ്ടിവന്നത്  ,  കോഴിക്കോട്  മൂഴിക്കലിലെ 

മുസ്ലിം പ്രമാണികളുടെ വാത്സല്യംമൂലമായിരുന്നു (  ചെറായി രാമദാസ് , മാതൃഭൂമി ആഴ്ചപ്പതിപ്പ്  ,   11. 4. 2004    )  അയിത്തജാതിക്കാരനെ 

ചായക്കടയില്‍ നിന്ന്  ഇറക്കിവിടുന്ന  മുസ്ലിമിനെ , കോഴിക്കോട് 

പട്ടണത്തില്‍നിന്നുള്ള 1930-കളിലെ വാര്‍ത്തയില്‍ പോലും കണ്ടിട്ടുണ്ട് .

അയ്യന്‍കാളി  പോരാട്ടങ്ങളില്‍ മുസ്ലിം അടക്കമുള്ള  സമുദായങ്ങളിലെ

പ്രമാണികളെ  എതിര്‍പക്ഷത്തും ( ചുരുക്കമായി അനുകൂലപക്ഷത്തും )

കാണാം . മുസ്ലിം നവോത്ഥാന നായകനായി അറിയപ്പെടുന്ന വക്കം

മൗലവിയുടെ , കുപ്രസിദ്ധമാകേണ്ട പണ്ഡിറ്റ്  കറുപ്പന്‍വിരുദ്ധ പരാമര്‍ശമുള്ള

കത്ത്  നമ്മുടെ  കാഴ്ച്ചയിലുണ്ട് . 

വൈകുണ്ഡസ്വാമിയേയും ഒറ്റുകൊടുക്കുന്നു ! _____________________________________ ഇന്‍ഡ്യയില്‍ ആദ്യമായി അവര്‍ണ ജനത ജാതിവാഴ്ചയെ സംഘടിതമായി ചെറുത്തത് തെക്കന്‍ തിരുവിതാംകൂറിലാണ് . ചാന്നാര്‍ കലാപം അഥവാ മാറുമറയ്ക്കല്‍ സമരം എന്നാണ് ആ ജനമുന്നേറ്റം അറിയപ്പെടുന്നത് . പ്രൊട്ടെസ്‌‌ന്‍റന്‍റ് മിഷണറിമാര്‍ ഉഴുതുമറിച്ച ആ സവര്‍ണ കോളനിയില്‍ ഉയര്‍ന്നുവന്ന നായകനാണ് വൈകുണ്ഡസ്വാമി . സ്വാതിതിരുനാള്‍ മഹാരാജാവ് എന്ന ബ്രാഹ്മണ്യ ദുര്‍നീതിപാലകന്‍റെ ഭീകര മര്‍ദനങ്ങളെ വെല്ലുവിളിച്ചാണ് ആ പോരാട്ടം ജയക്കൊടി പാറിച്ചത് . അതേ ജനനായകന്‍റെ ധര്‍മം പരിപാലിക്കാന്‍ എന്നു പറഞ്ഞ് ഏതാനും കൊല്ലം മുന്‍പ് വിഷ്ണുപുരം ചന്ദ്രശേഖരനും കൂട്ടരും കൂടി ഉണ്ടാക്കിയതാണ് വി . എസ് . ഡി . പി . ( വൈകുണ്ഡസ്വാമി ധര്‍മ പരിപാലന സംഘം ) . എന്നാല്‍ ഇപ്പോള്‍ , വൈകുണ്ഡസ്വാമി നയിച്ച നവോത്ഥാന പോരാട്ടത്തിന്‍റെ പിന്‍മുറക്കാരെ ബ്രാഹ്മണ്യനീതിക്കാരുടെ സംഘപരിവാറിന് ഒറ്റുകൊടുക്കുകയാണ് വെള്ളാപ്പിള്ളി നടേശന്‍റെയും ടി . വി . ബാബുവിന്‍റെയും കാര്‍ബണ്‍ പതിപ്പുകാരനായ ചന്ദ്രശേഖരന് ക്രിസ്ത്യാനികളെ എന്തു ചെയ്യും ? ____________________________________ വിഷ്ണുപുരം ചന്ദ്രശേഖരന്‍ തന്‍റെ വി . എസ് . ഡി . പി . യിലെ നാടാര്‍ ജനങ്ങളെ സംഘപരിവാറിന് ഒറ്റുകൊടുക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് : സംഘടനയിലെ ക്രിസ്ത്യന്‍ നാടാര്‍ വിശ്വാസികളെ എന്തു ചെയ്യും ? " ഘര്‍ വാപസി " നടത്തി മാനംകെടുത്താതെ പരിവാര്‍ അവരെ ഏറ്റെടുക്കുമോ ?

വൈകുണ്ഡസ്വാമിയേയും  ഒറ്റുകൊടുക്കുന്നു  !
_____________________________________
          ഇന്‍ഡ്യയില്‍   ആദ്യമായി  അവര്‍ണ ജനത   ജാതിവാഴ്ചയെ   സംഘടിതമായി  ചെറുത്തത്  തെക്കന്‍ തിരുവിതാംകൂറിലാണ്  .  ചാന്നാര്‍ കലാപം  അഥവാ  മാറുമറയ്ക്കല്‍  സമരം എന്നാണ്  ആ ജനമുന്നേറ്റം  അറിയപ്പെടുന്നത് .  പ്രൊട്ടെസ്‌‌ന്‍റന്‍റ്   മിഷണറിമാര്‍ ഉഴുതുമറിച്ച ആ  സവര്‍ണ കോളനിയില്‍     ഉയര്‍ന്നുവന്ന  നായകനാണ്   വൈകുണ്ഡസ്വാമി .  സ്വാതിതിരുനാള്‍    മഹാരാജാവ്  എന്ന  ബ്രാഹ്മണ്യ   ദുര്‍നീതിപാലകന്‍റെ   ഭീകര  മര്‍ദനങ്ങളെ  വെല്ലുവിളിച്ചാണ്  ആ  പോരാട്ടം  ജയക്കൊടി   പാറിച്ചത് .  അതേ  ജനനായകന്‍റെ   ധര്‍മം  പരിപാലിക്കാന്‍  എന്നു  പറഞ്ഞ്   ഏതാനും കൊല്ലം  മുന്‍പ്    വിഷ്ണുപുരം  ചന്ദ്രശേഖരനും  കൂട്ടരും കൂടി   ഉണ്ടാക്കിയതാണ്     വി . എസ് . ഡി . പി .  (   വൈകുണ്ഡസ്വാമി  ധര്‍മ പരിപാലന  സംഘം  ) .  എന്നാല്‍  ഇപ്പോള്‍ ,   വൈകുണ്ഡസ്വാമി   നയിച്ച   നവോത്ഥാന  പോരാട്ടത്തിന്‍റെ   പിന്‍മുറക്കാരെ  ബ്രാഹ്മണ്യനീതിക്കാരുടെ   സംഘപരിവാറിന്   ഒറ്റുകൊടുക്കുകയാണ്    വെള്ളാപ്പിള്ളി നടേശന്‍റെയും  ടി . വി .  ബാബുവിന്‍റെയും    കാര്‍ബണ്‍  പതിപ്പുകാരനായ ചന്ദ്രശേഖരന്
ക്രിസ്ത്യാനികളെ   എന്തു   ചെയ്യും  ?
____________________________________
വിഷ്ണുപുരം  ചന്ദ്രശേഖരന്‍   തന്‍റെ     വി . എസ് . ഡി . പി . യിലെ   നാടാര്‍ ജനങ്ങളെ   സംഘപരിവാറിന്   ഒറ്റുകൊടുക്കുമ്പോള്‍   ഉയരുന്ന  ഒരു ചോദ്യമുണ്ട്  :   സംഘടനയിലെ   ക്രിസ്ത്യന്‍  നാടാര്‍ വിശ്വാസികളെ  എന്തു ചെയ്യും ?     " ഘര്‍ വാപസി  "     നടത്തി   മാനംകെടുത്താതെ  പരിവാര്‍  അവരെ   ഏറ്റെടുക്കുമോ  ?

ഒരേയൊരു ഗുരുപഠനം


ഒരേയൊരു  ഗുരുപഠനം
___________________________
( പരിചയപ്പെടുത്തല്‍ )
നാരായണ ഗുരുവിനെ അധോലോക വ്യാപാരങ്ങള്‍ക്കു മറയാക്കുന്നവര്‍ പൂഴ്ത്തിവയ്ക്കുന്ന യഥാര്‍ഥ ഗുരു ചിത്രമാണ് ഈ പഠനം . ഇതു വായിച്ചില്ലെങ്കില്‍ നമ്മള്‍ ഗുരുവിനെ തിരിച്ചറിയാതെപോകും. കേരളീയ നവോത്ഥാന നായകരില്‍ ഒരാളായ ഗുരു , നന്ദികെട്ട ശിഷ്യഗണത്തിന്‍റെ പീഡനമേറ്റ്  , ആശ്രയമറ്റ് , പട്ടിണി സഹിച്ച് കേരളത്തിനു വെളിയില്‍ അലയുന്ന കാഴ്ച കാണാം ഇവിടെ . മനസ്സില്‍ ,ആദര്‍ശലോക സഞ്ചാരിയായ ഗുരുവിന്‍റെ ശുഭ്രവേഷ രൂപം മാത്രം സൂക്ഷിച്ചിട്ടുള്ളവരുടെ ചങ്കുലയ്ക്കുന്ന ദുരന്ത ചിത്രങ്ങള്‍ എമ്പാടുമുണ്ട്  ഈ പുസ്തകത്തില്‍ . ഗുരുവിന്‍റെ രണ്ട്  ശ്ലോകം നിരത്തിവച്ച്  ,  അര്‍ഥമില്ലാത്ത വ്യാഖ്യാനക്കസര്‍ത്ത്  നടത്തി മുന്നേറുന്ന എല്ലാ പേനയുന്തികളും നഗ്നരായിപ്പോകുകയാണ്  ഈ സത്യകഥനത്തിനു മുന്നില്‍.  ഇവിടെ നാം തിരിച്ചറിയുന്നത്  , വെള്ളാപ്പിള്ളി യുഗം ഗുരുവിന്‍റെ ജീവിതകാലത്തുതന്നെ തുടങ്ങി എന്നാണ് .




"  ഗുരോ  പൊറുക്കുക  "

 ഗ്രന്ഥകാരന്‍  :  ഏ.  സജീവന്‍   (  pusthakasal.calicut@gmail.com )
 വില : 140 രൂപ,  പേജ് : 143 ,
www.pusthakasala.com