Sunday, July 7, 2019

ചെറായി സഹോദര സ്‌മാരകം

ചെറായി   സഹോദര സ്‌മാരകം
_________________________________
(  പ്രതികരണം  )
ഒരു നവോത്ഥാന നായകന്‍റെ സ്മാരകം അടിസ്ഥാനപരമായി ഏറ്റെടുക്കേണ്ട 

കര്‍ത്തവ്യം എന്ത്  എന്നു തിരിച്ചറിയാതെപോയതാണ്  ഇവിടത്തെ ദുരന്തം .

സഹോദരന്‍ അയ്യപ്പന്‍ തന്‍റെ കാലഘട്ടത്തില്‍ നിറഞ്ഞുനിന്നത്  , ഒന്നാമതായി

പത്രപ്രവര്‍ത്തകന്‍ എന്ന  നിലയിലും രണ്ടാമതായി നിയമനിര്‍മാണ-ഭരണ

രംഗങ്ങളിലുമാണ് . ആ വിപ്ളവകാരിയുടെ  ആയുധം  പത്രമായിരുന്നു. നാലു

പതിറ്റാണ്ടോളം അദ്ദേഹം " സഹോദരന്‍ " പത്രം  നടത്തി . കേരളീയ

സമൂഹത്തിലുണ്ടായ പുരോഗമന ചലനങ്ങളില്‍ പലതിന്‍റെയും വരവറിയിച്ചത് 

ആ പത്രമാണ് . അതിന്‍റെ  ലക്കങ്ങളും മുന്നില്‍ വച്ചുകൊണ്ടല്ലാതെ നമുക്ക് 

നവോത്ഥാന ചരിത്രം ശരിയായി വിലയിരുത്താനാവില്ല. എന്നാല്‍ , ഒരു

കൈയിന്‍റെ    വിരലുകള്‍കൊണ്ട്  എണ്ണിത്തീര്‍ക്കാവുന്നതിനപ്പുറം അതിന്‍റെ

ലക്കങ്ങള്‍ ഈ സ്മാരകത്തില്‍ കാണാനിടയില്ല. അവ ശേഖരിക്കുന്നതിനെക്കാള്‍

വലിയ വലിയ  കാര്യങ്ങളാണല്ലോ  ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്  എന്ന

ഭാവത്തിലാണ് ഭരണക്കാര്‍ . അവ ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും

അതിനുള്ള വഴികളും ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ഒരു

പതിറ്റാണ്ടിലേറെയായി ഞാന്‍  വൃഥാ ശ്രമിക്കയായിരുന്നു . ഒന്നും നടന്നില്ല.

പത്രത്തിന്‍റെ ലക്കങ്ങള്‍ സൂക്ഷിച്ചിരിക്കാനിടയുള്ളവരില്‍ നിന്ന്  അവ

കോപ്പിചെയ്തെങ്കിലും  സ്മാരകത്തിലെത്തിക്കാതെ നശിച്ചുപോകാന്‍

കാലത്തിനു വിട്ടുകൊടുത്തു എന്ന കുറ്റത്തില്‍നിന്ന് ഭരണക്കാര്‍ക്ക് 

ഒഴിഞ്ഞുമാറാനാവില്ല .

No comments:

Post a Comment