Sunday, July 7, 2019

താത്രിയും രാജാവും ഏഷ്യാനെറ്റും


താത്രിയും  രാജാവും  ഏഷ്യാനെറ്റും 
---------------------------------------------------------------
ഇന്ന്  (  10 . 7 . 2016 ) സന്ധ്യയ്ക്ക്  6. 30 -ന് ഏഷ്യാനെറ്റ്  ന്യൂസ്  ടിവി

ചാനലില്‍  " യാത്ര "   എന്ന പരിപാടിയില്‍  കേട്ടതിന്‍റെ  സാരം :---
          സ്മാര്‍ത്തവിചാരത്തില്‍  താത്രി തന്‍റെ  അറുപത്തഞ്ചാം  ജാരനെ

പരിചയപ്പെടുത്തുന്നതിന്‍റെ  മുന്നോടിയായി  കൊച്ചി രാജാവ്  സമ്മാനിച്ച

മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയത്രെ ! 
      ഇത് ഏറ്റുപാടുന്ന  അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന്

എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും  വരും ആളുകള്‍ ഇനിയും ഈ

പാട്ടുമായി   .     രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും

പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍  കഴിയുമോ  ഏറ്റുപാട്ടുകാര്‍ക്ക് ?

അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ  ഒരു വിവര ഉറവിടം 

ചൂണ്ടിക്കാട്ടാമോ  ?



നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന് ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . " വിചാരത്തിനു പിന്നാലെ കടന്നുവന്ന

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . " വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരമ്പലവാസിനിയോടു സംബന്ധം

കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍ കഴിയുമ്പോഴാണ്

അദ്ദേഹം നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി വളരുന്നത് ; "

അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് . " അക്കാലത്ത്

ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . " കൊച്ചി രാജ്യത്തെ

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം .



 ( എന്‍റെ കുറിപ്പ്  ശരിയായി വായിക്കുക .  ) കണ്ടെടുത്തത് 

നന്ദനാണെന്നുതന്നെയാണ്    നന്ദന്‍റെയും  അവതാരകന്‍റെയും  പറച്ചിലിന്‍റെ

ഉള്ളടക്കം . അറിവിനെ പുച്ഛിക്കലും അഭിനന്ദിക്കലുമല്ല ഇവിടത്തെ വിഷയം .

നന്ദന്‍ എത്ര പേജില്‍ നോവലെഴുതണമെന്നത് ഞാനല്ല പറയേണ്ടത് .  ( എന്‍റെ

കുറിപ്പ്  ശരിയായി വായിക്കുക :  " നൂറു കണക്കിന് പേജുകളുള്ള ആ

ഫയലുകളില്‍ നിന്ന് എതാനും പേജുകള്‍ വായിച്ചാല്‍ മതി ഒരു ചരിത്ര

സാഹിത്യ കൃതി തയ്യാറാക്കാം എന്നു തീരുമാനിച്ച നന്ദന്‍റെ ചങ്കൂറ്റത്തെ

നമിക്കാതെ വയ്യ ."  )   ഈ നാടിന്‍റെ ചരിത്രത്തില്‍  വലുതായി

അടയാളപ്പെടുത്തപ്പെട്ട , രേഖകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ള  , ഒരു

സംഭവത്തെ  പ്രമേയമാക്കുമ്പോള്‍  പാലിക്കേണ്ട തരം ഉത്തരവാദിത്വബോധമല്ല

നന്ദന്‍റെ കൃതിയില്‍ കാണുന്നത് . മറ്റു പ്രമുഖരുടെ കൃതികള്‍ക്കും ഇതേ

നിലവാരമാണ് .  " അതൊക്കെ  എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ്  "   എന്ന

തീര്‍പ്പ് കേട്ടു പിന്‍മാറാനാവില്ല ഒരു പരിശോധകന് .

No comments:

Post a Comment