Sunday, July 7, 2019

താത്രിക്കും ഒരു സ്മാരകം !

താത്രിക്കും  ഒരു   സ്മാരകം  !
-----------------------------------------------
 
                         കൊച്ചി രാജ്യത്ത്   110  കൊല്ലം  മുന്‍പ്   വ്യഭിചാരക്കുറ്റത്തിന്   "

സ്മാര്‍ത്ത "  വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത്  താത്രിക്കുട്ടി അന്തര്‍ജനത്തിനു

വേണ്ടി  , പാലക്കാട്  ജില്ലയിലെ  ആറങ്ങോട്ടുകരയില്‍  അവരുടെ

ഇല്ലപ്പറമ്പിനടുത്ത്  വലിയ  സ്മാരകം  നിര്‍മിക്കുമെന്ന്  പത്രവാര്‍ത്ത .   ശ്രീജ

ആറങ്ങോട്ടുകരയുടെ  " ഓരോരോ കാലത്തിലും " എന്ന താത്രീ  നാടകത്തിന്‍റെ

അവതാരകരായ  ആറങ്ങോട്ടുകരയിലെ  കലാ പാ‌ഠശാലക്കാരാണ്    സ്മാരകം

നിര്‍മിക്കുന്നത്  (  ആര്‍ . ശശിശേഖര്‍  , തീയെരിഞ്ഞ  ഓര്‍മ  , മലയാള മനോരമ

ഞായറാഴ്ച  , 17 . 7 . 2016 )  .

                      സാമൂഹികവിരുദ്ധ സ്വഭാവമുള്ള  എത്രയോ പേരുടെ നാമം

അനശ്വരമാക്കാന്‍  സ്മാരകങ്ങള്‍  ഉയര്‍ന്നിട്ടുള്ള നാടാണു കേരളം .

എങ്കില്‍പ്പിന്നെ  ഒരു ലൈംഗിക " കലാപകാരി " യുടെ   പേരിലും ഒന്ന്

ഉയര്‍ന്നുവരുന്നതില്‍  അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ 

വ്യഭിചാരിണിയായതല്ല  (  വ്യഭിചരിക്കുന്നതല്ല ,  ആ നല്ല കാര്യത്തെ

വ്യഭിചാരമെന്നു വിളിക്കുന്നതാണു  തെറ്റ്  എന്ന  മട്ടിലുള്ള  സദ് വിചാരങ്ങള്‍

കാണാതെയല്ല  ആ  വാക്ക്   ഇവിടെ  ഉപയോഗിക്കുന്നത്  ;  സാധാരണക്കാര്‍ക്ക് 

എളുപ്പം മനസ്സിലാകാനാണ്   ) .   മൃഗത്വം മുറ്റിയ   ബ്രാഹ്മണ്യ ആണധികാരികള്‍

  കൗമാരത്തിലേ  ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ്

എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ

സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു

ഹരമായി ആസ്വദിച്ചിരുന്നു  എന്നു വേണം  സാഹചര്യത്തെളിവുകളില്‍ നിന്നു

മനസ്സിലാക്കാന്‍ .     തന്‍റേതല്ലാത്ത കുറ്റംകൊണ്ട്  ഒരു വ്യഭിചാരിണിയായി

ജീവിക്കേണ്ടിവന്നയാളാണു താത്രി .  അതുപോലെതന്നെയാണ്  ,

തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്  താത്രിയുടെ കാമവേട്ടയ്ക്കിരകളായി

ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും  സ്ഥിതി  .  താത്രി

കുറ്റവാളിയായി  വരുന്ന  അത്തരം  എപ്പിസോഡുകളുമുണ്ടു  താത്രീ

ചരിതത്തില്‍ എന്നത്  നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല .

പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ്  ആ

ഇരകള്‍ .    തന്നെ  പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍

താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത്  എന്നാണ് 

താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത്  . താന്‍  പ്രലോഭിപ്പിച്ചാണ്  അവരെ

ലൈംഗികബന്ധത്തിലേ‌യ്‌ക്കെത്തിക്കുന്നത് .  ആനിരപരാധികളുടെ

ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി  താത്രിയാണ്  (  അവരിലൊരാളുടേതടക്കം

രണ്ട്  ജാരന്‍മാരുടെ  അകാലമരണത്തെക്കുറിച്ചും  ചര്‍ച്ചചെയ്യേണ്ടതുണ്ട്  ) . 

അതായത് ,  പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും  മാത്രമല്ല ,

കാമവേട്ടക്കാരിയുമാണു താത്രി .  ശ്രീജയുടെ  "  ഓരോരോ കാലത്തിലും  " 

കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ  അല്ലായിരുന്നു

യഥാര്‍ഥ  താത്രി  (  അത്തരം കാല്‍പനിക  പരിവേഷം കെട്ടിയുയര്‍ത്തുന്നത് ,

താത്രി എന്ന  " മാനക്കേട് "   മറച്ചുവയ്ക്കാന്‍  സ്വജനങ്ങളും  ശിങ്കിടികളും  മറ്റും

നടത്തുന്ന  പാഴ്‌വേലയാണ് )  . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ

അന്തര്‍ജനവുമല്ല   താത്രി  . മുന്‍പും  പിന്‍പുമുണ്ട്   ആ  വഴിയിലേയ്ക്കിറങ്ങിയ

/ ഇറക്കപ്പെട്ട  അന്തര്‍ജനങ്ങള്‍ .  അന്നത്തെ നമ്പൂതിരി കുടുംബ

ജീവിതാന്തരീക്ഷത്തില്‍  ആ  വീഴ്ച  സവര്‍ണരിലാര്‍ക്കും

അദ്ഭുതകരമല്ലായിരുന്നു    എന്നാണ്  , താത്രീവിചാര രേഖകളിലൂടെ

കടന്നുപോകുമ്പോള്‍  നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത്  .

ലൈംഗികതകൊണ്ടു കലാപം  നടത്തിയവളാണെന്നും  , അസാമാന്യ

പ്രതിഭാശാലിയാണെന്നും  മറ്റുമുള്ള  കൃത്രിമ  തൊങ്ങലുകള്‍  , ബന്ധപ്പെട്ട

പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് .  വ്യഭിചാരക്കുറ്റത്തിന്

ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  ,  പാര്‍ക്കാന്‍

അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു    നമ്മുടെ 

അസാമാന്യ പ്രതിഭാശലി !   ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും

അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ  കുടുംബ - സാമൂഹിക

ജീവിതാന്തരീക്ഷങ്ങളെപ്പറ്റി   കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍  പുതു

തലമുറയ്ക്ക്  ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ

വ്യഭിചാര വിചാരണയാണ്  നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം

കുറിച്ചത് എന്നതുപോലുള്ള  കെട്ടുകഥകള്‍ക്ക്  അന്ത്യവുമാകും അതോടെ .

അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള  ആശ്രയകേന്ദ്രവും

കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു  പ്രസ്തുത പത്രവാര്‍ത്തയില്‍

കാണുന്നതുമാത്രമാണ്  എന്നെ ആശങ്കപ്പെടുത്തുന്നത്  . താത്രിയാരെന്നു

കുട്ടികള്‍    ചോദിച്ചാല്‍   അധ്യാപകര്‍  അക്കഥകളൊക്കെ    ലളിതമായി

വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ  !  സാരമില്ല , ബ്രാഹ്മണ്യ 

ആണ്‍കോയ്‌മ‌യ്‌ക്കെതിരെ  കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു

താത്രി എന്നൊക്കെ  വാര്‍ഷികാഘോഷങ്ങളില്‍   വന്നുനിന്നു വിളിച്ചുപറയാന്‍

നമുക്ക് ,  ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ  കിട്ടാതെവരില്ല .

എന്‍റെ പോസ്റ്റ്  ഒന്നുകൂടി  വായിക്കണേ . പഴയ കേരളത്തിലെ

സ്ഥാപനവത്‌കൃതമായ  ലൈംഗിക  അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും  , ആ മോഹന

കാലത്തിലേക്കു  പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന ,

സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള  ഇന്നത്തെ സെക്സ് മാര്‍ക്കറ്റ്

ഏജന്‍റുമാരെയും പരിചയപ്പെടുത്തുകയായിരുന്നു ഞാന്‍ .  " നേരമ്പോക്കിന്

സെക്സ് ചെയ്യുന്നത് പാപമാണ്, കുട്ടികളെ ഉണ്ടാക്കാൻ മാത്രം സെക്സ് ചെയ്യാം  "

എന്നത്   ഞാന്‍ പറഞ്ഞതല്ല . " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ

പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറഞ്ഞത് .

ബുദ്ധിജീവിപരിവേഷമുള്ള  ആ  വ്യഭിചാരവും  , ഇന്നലത്തെ  കേരളത്തില്‍

സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു  കൈയൂക്കുകൊണ്ട്

പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു  ചെയ്യുന്നത്

ഒന്നുതന്നെയാണ് :   ആധുനിക മനുഷ്യര്‍  പടിപടിയായി നേടിയെടുത്ത

മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ (

ഫാസിസ്റ്റ്   ദുരധികാരസ്ഥാപനം )   .  ഇത് രണ്ടും എന്തെന്നു

മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ  വലിയ മനുഷ്യര്‍  ,

ഇന്നും  ജനലക്ഷങ്ങള്‍  ഓര്‍മകളായി നെഞ്ചോടു  ചേര്‍ത്തുപിടിക്കുന്ന മഹാ

ത്യാഗികള്‍ ,  സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ

നടത്തിയ   പോരാട്ടങ്ങള്‍  അന്വേഷിച്ചറിയേണ്ടതുണ്ട് .



" വ്യഭിചാരം എന്ന വാക്കിന്    . . .    ചൂഷണവുമായി ബന്ധപ്പെടുത്താൻ

കഴിയുന്ന ഒരർത്ഥവും ചരിത്രപരമായി  . . .കൽപ്പിക്കാൻ കഴിയില്ല "  ----- 

പക്ഷേ  എന്‍റെ  പോസ്റ്റില്‍ സൂചിപ്പിക്കുന്ന  ചരിത്രത്തിലെ വ്യഭിചാര

സ്ഥാപനങ്ങളുടെ ലക്ഷ്യം തന്നെ , പാവം പെണ്ണുങ്ങളെ  ലൈംഗികമായി

ചൂഷണം ചെയ്യുക എന്നതായിരുന്നു  എന്നു കാണാന്‍ നമ്മുടെ നാടിന്‍റെ 

ഇന്നലെകളെ നോക്കിയാല്‍ മതിയല്ലോ . ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്

എങ്ങനെയാണ്   " ബൂർഷ്വാ ചിന്താഗതിയും സ്‍ത്രീവിരുദ്ധതയും "  ആകുന്നത് ? 

                      " സ്ത്രീയുടെ . . .      ,  പ്രത്യുൽപ്പാദന ശേഷി, ലൈംഗികത ഇവ  . . . 

വ്യവസ്ഥാപിതമായ രീതിയിൽ കുടുംബത്തിനകത്ത് ചൂഷണം

ചെയ്യപ്പെടുന്നതിനെ സ്വാഭാവിക സദാചാരത്തിന്റെ ഭാഗമാക്കിതത്തീർക്കാനും

ന്യായീകരിക്കാനും മാത്രം ഇത് ഇടവരുത്തുന്നു  "  ---   ഇവിടെ   " ചൂഷണം

ചെയ്യപ്പെടു " ന്നു  എന്നതിനോടു മാത്രമേ  എനിക്കു  വിയോജിപ്പുള്ളൂ   ;

അപവാദങ്ങളെ പൊതുസ്വഭാവമായി ചിത്രീകരിക്കുന്നത് ശരിയല്ല  .  ആധുനിക

 മനുഷ്യ സമൂഹം  നവോത്ഥാന കാലത്ത്  ഈ നാട്ടില്‍ പൊരുതി നേടിയതാണ് ,

ലൈംഗിക അച്ചടക്കത്തോടെ  ,  " സ്വാഭാവിക സദാചാര " ത്തോടെ 

ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം എന്ന്  വിനയത്തോടെ താങ്കളെ

അറിയിക്കയാണ് .  ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം

കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍  , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്

ഒന്നിറങ്ങിയാല്‍ മതി .




 " ഒട്ടും വ്യക്തമാകാത്ത കുറെ പദാവലികൾ അവിടെ കാണുന്നു :
# ആധുനിക മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി

നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവികസദാചാര " ത്തോടെ
ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം #   " --------  ഒട്ടും  വ്യക്തമാകാത്തതാണ്  എന്‍റെ

മേല്‍ വാചകമെങ്കില്‍ പിന്നെ , എന്‍റെ  പോസ്റ്റ് താങ്കള്‍ക്ക്

മനസ്സിലാക്കാനായില്ലല്ലോ  എന്നോര്‍ത്ത് ഞാനെന്തിന് അത്ഭുതപ്പെടണം .  (

എന്‍റെ വാചകം ഒട്ടും വ്യക്തമാകുന്നില്ലെങ്കില്‍  പിന്നെങ്ങനെയാണ്  " അത്തരം

നിലപാടുകൾ "നവോത്ഥാന കാലത്ത് ഈ നാട് പൊരുതി നേടിയ" ഒന്നിനോടും

ചേർത്തുവെക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ ഉതകുന്നതല്ല "  എന്ന്

തൊട്ടുപിന്നാലെ താങ്കള്‍  എഴുതിയത് ?   )  ആധുനിക കേരളത്തിലെ

പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ട , ജാതിവാഴ്ചയ്ക്കും   ലൈംഗിക

അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ   പോരാട്ടങ്ങള്‍ അഥവാ നവോത്ഥാനകാല

പോരാട്ടങ്ങള്‍  പരിചയമില്ല ഒരു കേരളീയന്  എന്നത് എത്ര ദഃഖകരമാണ് .

അന്നു  കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ

ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ്   ബ്രാഹ്മണരും മറ്റും  സവര്‍ണ

സ്ത്രീസമൂഹത്തെ  ക്രൂരവും ആഭാസകരവുമായ  ' സംബന്ധ ' വേഴ്ചകള്‍ക്ക്

ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ  ഭീകര

മുഖമാണ്  , സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു

കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍

കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ  ചങ്ങലയ്ക്കിട്ടത്

നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് . അതു മുതലുള്ള കേരള

സമൂഹത്തിന്‍റെ  മാറ്റങ്ങളെ , ഒരു ചരിത്രാന്വേഷകന്‍റെ  അറിവു വച്ചു

സൂചിപ്പിക്കുക മാത്രം ചെയ്യുന്ന  ഒരു ചെറിയ കുറിപ്പാണ്  എന്‍റേത് .

മറ്റൊരാളുടെ  താത്രീ ചരിത സംബന്ധമായ പോസ്റ്റിനു നല്‍കിയ ആ

പ്രതികരണം ഇവിടെ സ്വതന്ത്രമായി പോസ്റ്റ് ചെയ്തെന്നു   മാത്രം .  ( അതില്‍  "

അഭാവ " പ്പെട്ടു  നില്‍ക്കുന്ന   " ചരിത്രപരവും ഭൗതികവാദപരവും ആയ

സമീപനം "   ഇനി ഭാവപ്പെട്ടു വന്നാല്‍  എന്‍റെ പാവം ചരിത്ര വസ്തുതകള്‍ക്ക്

എന്തു സംഭവിക്കുമോ ആവോ !  ) വിഷയ സാംഗത്യമില്ലാത്തതുകൊണ്ട്

താങ്കളുടെ തത്ത്വവിചിന്തനനാട്യപ്രധാനമായ പല പ്രസ്താവനകളും  ഞാന്‍

തത്‌കാലം , തത്‌കാലത്തേയ്ക്കു  മാത്രം  , ഒഴിവാക്കുകയാണ് .

                           ലൈംഗികതയെപ്പറ്റി  തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല

പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും

ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ  എഫ്

ബി-യില്‍  പലപ്പോഴും കാണാറുണ്ട് .  തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന

കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍  , സമനില തെറ്റി

പ്രതികരിക്കും ,  സെക്സ് മാര്‍ക്കറ്റിന്‍റെ  ആ അംബാസഡര്‍മാര്‍ . ഇന്നലെ  ഈ നാട്

പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ

ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ  മറവില്‍ ആക്രമണത്തിന്നിരയാവുകയാണ്

.  " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും

ആധിപത്യതേർവാഴ്ച  "യെ  എതിര്‍ക്കുന്ന കൂട്ടത്തില്‍  പ്രസ്തുത ബൗദ്ധിക

ക്രിമിനലുകളെയും ചെറുക്കാന്‍ താങ്കള്‍  ഒന്നു മനസ്സുവയ്ക്കണമെന്ന്

അപേക്ഷിക്കയാണ് .




എന്‍റെ ലളിതമായ   പോസ്റ്റ്  ഒന്നു ശ്രദ്ധിച്ചു വായിച്ചാല്‍  തീരാവുന്നതേയുള്ളൂ

താങ്കളുടെ  ആശയക്കുഴപ്പം . ഞാന്‍ പറയുന്നതെന്തെന്നു വ്യക്തമല്ലെന്ന്  ഒരു

വശത്തു പറയുകയും , മറുവശത്ത്   കടുത്ത എതിര്‍പ്പ് വാക്കുകളിലൂടെ

വെളിവാക്കപ്പെടുകയും ചെയ്യുക !   " കാര്യം "  മനസ്സിലാകാതെ ഇങ്ങനെ

ക്ഷോഭിക്കാനിടയില്ലല്ലോ .  താങ്കള്‍ക്കു  മനസ്സിലായ " കാര്യ " മാകട്ടെ ,

ഓരോരോ സന്ദര്‍ഭങ്ങളില്‍ എടുത്തു പ്രയോഗിക്കാനായി  താങ്കള്‍

മനഃപാഠമാക്കി വച്ചിരിക്കുന്ന തത്ത്വവിചിന്തനങ്ങള്‍ക്കു  നിരക്കുന്നതുമല്ല .

അതിനാല്‍ , എന്‍റെ കുറിപ്പ്  വക്രീകരിച്ചു സമാധാനപ്പെടുകയാണു താങ്കള്‍ . 

ഒന്നാം വാചകത്തില്‍ത്തന്നെ പോസ്റ്റിന്‍റെ   ഊന്നല്‍   (  " നേരമ്പോക്ക്  വ്യഭിചാരം

 ഇന്‍ഡ്യയ്ക്ക്  , വിശേഷിച്ചു കേരളത്തിന്  പുതിയതല്ല . "  )   വ്യക്തമായിരിക്കേ  "

എന്താണ്   ഈ  പോസ്റ്റിന്റെ മർമ്മമായ അംശം എന്ന് നേരിട്ട് വ്യക്തമല്ല "  എന്നു

പറഞ്ഞു സ്വയം പരിഹാസ്യനാവുകയാണു താങ്കള്‍ .  ഞാന്‍

എതിര്‍ക്കുന്നവയാണ്  എന്ന മട്ടില്‍  ,  മനഃപാഠമാക്കപ്പെട്ട  തത്ത്വശകലങ്ങള്‍

പിന്നെയും നിരത്തിവയ്ക്കുകയാണ് . തുടരുക ഈ വ്യായാമം . തുലച്ചുകളയാന്‍

നേരമില്ലാത്തതിനാല്‍  ഈ പാഴ്‌വേലയില്‍   ഞാന്‍   ഇനി പങ്കാളിയല്ല .


കാണാപ്പാഠം  പഠിച്ച  തത്ത്വശകലങ്ങള്‍  ഒരു നാടിന്‍റെ യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍

 കെട്ടിവയ്ക്കുന്ന   മൗഢ്യവും കാണേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ ,  "

ദാമ്പത്യേതരമായ  . . . ലൈംഗിക ബന്ധത്തി " ന്ന്     " ഇന്ന് കല്പിതമായ അവമതി "
നീക്കാന്‍  താങ്കള്‍ കേരളത്തില്‍ത്തന്നെ  തുടങ്ങാന്‍ പോകുന്ന യത്‌നങ്ങള്‍ക്കു

ജയം നേര്‍ന്നുകൊണ്ട്   ,    ഈ പാഴ്‌വേലയില്‍നിന്നു  ഞാന്‍ വിരമിക്കുന്നു .





വീണ്ടും  വ്യാജ   താത്രിക്കുട്ടി
--------------------------------------------------------------

ശ്രീജ  ആറങ്ങോട്ടുകരയുമായി  ഡോ: രാജന്‍ ചുങ്കത്ത്  നടത്തിയ   അഭിമുഖം (

മാതൃഭൂമി വാരാന്തപ്പതിപ്പ്  , 17. 7 . 16 )  വായിച്ചു .   താത്രീ സ്മാര്‍ത്തവിചാരം

സംബന്ധിച്ച  വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ്   രേഖകളുടെ  )  വലിയൊരു

ഭാഗം  കഴിഞ്ഞ  10 കൊല്ലത്തിനകം   പുറത്തുകൊണ്ടുവരാന്‍   കഴിഞ്ഞിട്ടുണ്ട്

എനിക്ക്   (  മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര  മാസിക ,

സുശിഖം  മാസിക  )  .   അവയുടെ  വെളിച്ചത്തില്‍  നോക്കുമ്പോള്‍  , ശ്രീജയുടെ

 മിക്ക അഭിപ്രായങ്ങളും    കഴമ്പില്ലാത്തവയാണ് .   കഴിഞ്ഞ 110

കൊല്ലത്തിനകം  താത്രിക്കഥ  പ്രമേയമാക്കിയ    ശ്രീജയുടേത്   ഉള്‍പ്പെടെയുള്ള

സാഹിത്യ കൃതികളും  ലേഖനങ്ങളും വാര്‍ത്തകളും  സിനിമകളും

നാടകങ്ങളും  മറ്റും    വിശദമായി വിലയിരുത്തുന്നുണ്ട്  , വൈകാതെ

പുറത്തുവരുന്ന  എന്‍റെ  ഗവേഷണ ഗ്രന്ഥത്തില്‍ .   മലയാളത്തിലും

ഇംഗ്ളീഷിലും  തമിഴിലും പ്രസിദ്ധീകരിക്കുന്ന  ആ  കൃതി  , ബന്ധപ്പെട്ട 

മുഴുവന്‍ ആര്‍ക്കൈവ്‌സ്  രേഖകളും  അതേപടി  ഉള്ളടങ്ങുന്നതുമായിരിക്കും .

അതിനാല്‍ , അഭിമുഖത്തോടുള്ള  പ്രതികരണം  തത്‌കാലം  ചില സൂചനകളില്‍

ഒതുക്കുന്നു  :--         
                             നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്‌‌ന‌ങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം  ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു .  വിചാരത്തിനു പിന്നാലെ കടന്നുവന്ന

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ .  വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ  വി . ടി .   ഒരു    അമ്പലവാസിനിയോടു

സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍

കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി

വളരുന്നത് ;  " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .

അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല .  കൊച്ചി രാജ്യത്തെ

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്‌നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം . 

              ഒരു വ്യാഴവട്ടം മുന്‍പ്   ശ്രീജ  തന്‍റെ  ഭാവനാധിഷ്ഠിതമായ  " ഓരോരോ

കാലത്തിലും " എന്ന നാടകത്തില്‍  അവതരിപ്പിച്ച ഒരു

രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ

തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു   മഞ്ഞ  താത്രിക്കഥയാണത് .

ഇപ്പോള്‍  ശ്രീജയെ ഇന്‍റര്‍വ്യൂ  ചെയ്ത  ഡോ:  രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ

മാതൃഭൂമി വാരാന്തപ്പതിപ്പില്‍  ( 12 . 7 . 15 ) , പട്ടചോമയാരത്ത്   കൃഷ്ണന്‍

നമ്പൂതിരിയുമായി നടത്തിയ  ഒരു അഭിമുഖം എഴുതിയിരുന്നു .  അതില്‍

നമ്പൂതിരിയും രാജാവിനെ  താത്രിയുടെ  ജാരനാക്കുന്ന  കഥ ഏറ്റുപറഞ്ഞപ്പോള്‍

   അതിനെ   എതിര്‍ത്തു ഞാന്‍   (  വാരാന്തപ്പതിപ്പ് , 26 . 7 . 15 )   .

അതുകൊണ്ടാണോ എന്നറിയില്ല ,  ശ്രീജ ഇപ്പോള്‍ തന്‍റെ  പഴയ നാടകാന്ത

രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത്  :  "

സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ

തീരത്ത്  കരമൊഴിവാക്കി കുറച്ചു ഭൂമിയും  സഹായത്തിന് ഒരു  ' ഇരിക്കണമ്മ '

യെയും  കൊടുത്തിരുന്നുവത്രെ . "    ഭ്രഷ്ടകള്‍ക്ക്   കൊച്ചിയില്‍   സ്റ്റേയ്റ്റ് 

പതിവായി ചെയ്തുകൊടുക്കുന്ന  സഹായമാണിത്   ;  രാജാവ്  ഇഷ്ടക്കാരിക്കു

നല്‍കിയ കൈമടക്കല്ല .
                    താത്രിയുടെ  ജനനനേരത്തുണ്ടായ  ജ്യോതിഷ പ്രവചനം  കൂടി

ഏറ്റുപറഞ്ഞതോടെ  ശ്രീജ ,  അവരെ ഒരു അവതാരത്തിന്‍റെ  സ്റ്റാറ്റസ്  നല്‍കി

ഉയര്‍ത്തുകയാണ്  !  ഒപ്പം ,  " പ്രണയം അന്വേഷിച്ചു  നടന്നിരുന്ന "

വാന്‍ഗോഗിനോട്  ഉപമിച്ച്  താത്രിക്ക്  ഒരു  ഇന്‍റര്‍നാഷണല്‍  സ്ഥാനവും

നല്‍കുന്നു .  " താത്രിക്ക്  ജീവിതത്തോട്  പ്രണയമായിരുന്നു "  എന്നും ,  "

കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ  "    അവര്‍  " സ്വന്തം ശരീരം

ഉപയോഗിച്ചത് അവരുടെ  കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന

നിലയ്ക്കായിരുന്നു  "      എന്നും നിരീക്ഷിച്ച്  ,  ഇന്നലത്തെ കേരളത്തിന്‍റെ

വൃത്തികെട്ട  ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു  (

ഇങ്ങനെ  ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ

താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ  പ്രണയക്കള്ളിയില്‍

ചേര്‍ക്കരുതോ ?   എങ്കില്‍പ്പിന്നെ  , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും

ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ !  )
                     വ്യഭിചാരത്തിനു  പ്രതിഫലമായി താത്രി കക്ഷികളോട്

ആവശ്യപ്പെട്ടത്  പുസ്തകങ്ങളും  കഥകളിയുമായിരുന്നു  എന്ന പറച്ചിലും

അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്

ശരിയാണ്  . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍  (  പണവും

പുടവയും  ആഭരണങ്ങളും  മറ്റും )  ആയിരുന്നു  ചോദിച്ചത്  .  എന്തിന്  ,

അവരുടെ ആരാധ്യപുരുഷനായ    കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍

നിന്നുപോലും  " സേവന " ത്തിനു  പണം വാങ്ങിയിട്ടുണ്ട് .   പണിക്കരുടെ

കീചകവേഷം   കഥകളി നടത്തിത്തരണം   എന്നാണ്   ദേശമംഗലം

നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി  ആവശ്യപ്പെട്ടതെന്നു    ശ്രീജ  ,  ജീനിയസ്

താത്രിയെപ്രതി  കോള്‍മയിര്‍കൊള്ളുന്നു .  എന്നാല്‍ , അതേ  താത്രി

അയാളില്‍ നിന്നു കൈപ്പറ്റിയത്   "  കല്ലുവച്ച  മൊതിരം ... 18 പണത്തൂക്കം

സൊര്‍ണ്ണം ...  കുഴലും മൊതിരം... പല ആവിശ്യങ്ങളും ... "    ഇവയും കൂടിയാണ് .

 ഈ  " പ്രൊഫഷന്‍ "   ഉയര്‍ന്ന നിലയില്‍  കൈകാര്യം ചെയ്യുന്ന പലരും , 

നാട്ടുഭരണ  വ്യവസ്ഥയ്ക്കു  പ്രിയമായ  തരം സാഹിത്യവും , അതേ

ജനുസ്സില്‍പ്പെട്ട   കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും    , ചില സവിശേഷ

ഭ്രമങ്ങളുള്ളവരുമാകുന്നത്  അത്ര  അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ

വിനോദമാത്ര  യോഗ്യത  മതിയാകുമായിരിക്കും  താത്രിക്ക്  ശ്രീജയുടെ  "

അസാമാന്യ  ജീനിയസ്  " പട്ടം  കിട്ടാന്‍ .  (  താത്രിയുടെ  കക്ഷി

വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള  ആണ്‍പിറന്നവരുണ്ട് .

പണ്ഡിതരും വിദ്വാന്‍‌മാരുമാണു  ചിലര്‍ . അവര്‍ക്കത്  മറ്റുള്ളവരില്‍നിന്നു

തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്

അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് .   )  . തുടക്കത്തില്‍

ആണധികാരത്തിന്‍റെ  കാമക്കൈയേറ്റങ്ങള്‍ക്ക്  അടിപ്പെട്ടുപോവുകയും

അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍   ( അവസാനകാലത്തും

അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത   താത്രി   പിന്നീട്   ,  ജാരന്‍മാരുടെ

എണ്ണം കൂടുന്നത്  ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ .

ഒളിബന്ധങ്ങളുടെ  എണ്ണം കൂടുന്നത് ഒരു  ഗമയായിക്കരുതിയിരുന്ന

അക്കാലത്തെ  ചില ആണധികാരികളെ  താത്രി  മാതൃകയാക്കിയിട്ടുണ്ടാകാം .
                    നമ്മളിപ്പോള്‍  ജീനിയസ് പട്ടം നല്‍കി  ആദരിക്കുന്നയാള്‍ക്ക്  ,

വ്യഭിചാരക്കുറ്റത്തിന്  ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  ,

അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു   പാര്‍ക്കാന്‍   !
                      താത്രി  " ഒരു  നായര്‍സ്ത്രീ  ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ

വിഷയമാകുമായിരുന്നോ  "   എന്നു ചോദിക്കുന്നു  ശ്രീജ .  അതായത് , നായര്‍

സ്ത്രീകള്‍ക്ക്  ഇത്തരം  " ജീനിയസ്  "   വ്യാപാരങ്ങള്‍  വെറും പതിവു

കാര്യങ്ങളാണെന്ന്  !   എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും

ആറങ്ങോട്ടുകരയുടെയും  സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത്  ഇത്തരം

എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു  ജനമിളകിയിരിക്കുന്നു .
                     വസ്തുതാപരമായ  പിശകുകള്‍  ഇനിയുമുണ്ട്  ഈ അഭിമുഖത്തില്‍ .

ആ പരിശോധന  എന്‍റെ  , വരാനിരിക്കുന്ന  പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .





നേരമ്പോക്ക്  വ്യഭിചാരം  ഇന്‍ഡ്യയ്ക്ക്  , വിശേഷിച്ചു കേരളത്തിന്  പുതിയതല്ല

.താത്രിയുടെ കാലത്ത്  കേരളം  സവര്‍ണ പ്രമാണികളുടെ  ഒരു തുറന്ന

ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ

തുടങ്ങിയ നാമങ്ങളിലാണ്  ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .

പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന  മിഷണറിമാരുടെയും

ആധുനികതയുടെയും   വെളിച്ചം പരന്നതോടെ , ആ  ദൈവിക

വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ്  സവര്‍ണരിലെതന്നെ

അഭിമാനികള്‍   മു‌ന്‍‌കൈയെടുത്ത് ,   സവര്‍ണ ജാതികളുടെ പേരിട്ട  ബില്ലുകള്‍

നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി  നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ

 ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു  പതിറ്റാണ്ടുകള്‍ക്കു ശേഷം   ആഗോള

സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ

ഓണ്‍‌ലൈന്‍  സെക്സ്  മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ  മാംസച്ചന്തയ്ക്ക്

ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ്  ,

താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി  , ദാമ്പത്യബാഹ്യ

നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍

കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .







താത്രിയും  രാജാവും  ഏഷ്യാനെറ്റും
---------------------------------------------------------------
ഇന്ന്  (  10 . 7 . 2016 ) സന്ധ്യയ്ക്ക്  6. 30 -ന് ഏഷ്യാനെറ്റ്  ന്യൂസ്  ടിവി

ചാനലില്‍  " യാത്ര "   എന്ന പരിപാടിയില്‍  കേട്ടതിന്‍റെ  സാരം :---
          സ്മാര്‍ത്തവിചാരത്തില്‍  താത്രി തന്‍റെ  അറുപത്തഞ്ചാം  ജാരനെ

പരിചയപ്പെടുത്തുന്നതിന്‍റെ  മുന്നോടിയായി  കൊച്ചി രാജാവ്  സമ്മാനിച്ച

മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയത്രെ !
      ഇത് ഏറ്റുപാടുന്ന  അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന്

എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും  വരും ആളുകള്‍ ഇനിയും ഈ

പാട്ടുമായി   .     രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും

പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍  കഴിയുമോ  ഏറ്റുപാട്ടുകാര്‍ക്ക് ?

അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ  ഒരു വിവര ഉറവിടം

ചൂണ്ടിക്കാട്ടാമോ  ?



നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന് ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . " വിചാരത്തിനു പിന്നാലെ കടന്നുവന്ന

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . " വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരമ്പലവാസിനിയോടു സംബന്ധം

കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍ കഴിയുമ്പോഴാണ്

അദ്ദേഹം നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി വളരുന്നത് ; "

അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് . " അക്കാലത്ത്

ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . " കൊച്ചി രാജ്യത്തെ

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം .



 ( എന്‍റെ കുറിപ്പ്  ശരിയായി വായിക്കുക .  ) കണ്ടെടുത്തത്

നന്ദനാണെന്നുതന്നെയാണ്    നന്ദന്‍റെയും  അവതാരകന്‍റെയും  പറച്ചിലിന്‍റെ

ഉള്ളടക്കം . അറിവിനെ പുച്ഛിക്കലും അഭിനന്ദിക്കലുമല്ല ഇവിടത്തെ വിഷയം .

നന്ദന്‍ എത്ര പേജില്‍ നോവലെഴുതണമെന്നത് ഞാനല്ല പറയേണ്ടത് .  ( എന്‍റെ

കുറിപ്പ്  ശരിയായി വായിക്കുക :  " നൂറു കണക്കിന് പേജുകളുള്ള ആ

ഫയലുകളില്‍ നിന്ന് എതാനും പേജുകള്‍ വായിച്ചാല്‍ മതി ഒരു ചരിത്ര

സാഹിത്യ കൃതി തയ്യാറാക്കാം എന്നു തീരുമാനിച്ച നന്ദന്‍റെ ചങ്കൂറ്റത്തെ

നമിക്കാതെ വയ്യ ."  )   ഈ നാടിന്‍റെ ചരിത്രത്തില്‍  വലുതായി

അടയാളപ്പെടുത്തപ്പെട്ട , രേഖകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ള  , ഒരു

സംഭവത്തെ  പ്രമേയമാക്കുമ്പോള്‍  പാലിക്കേണ്ട തരം ഉത്തരവാദിത്വബോധമല്ല

നന്ദന്‍റെ കൃതിയില്‍ കാണുന്നത് . മറ്റു പ്രമുഖരുടെ കൃതികള്‍ക്കും ഇതേ

നിലവാരമാണ് .  " അതൊക്കെ  എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ്  "   എന്ന

തീര്‍പ്പ് കേട്ടു പിന്‍മാറാനാവില്ല ഒരു പരിശോധകന് .







No comments:

Post a Comment