Sunday, July 7, 2019

അയ്യന്‍കാളിയുടെ അച്ഛനും അമ്മയുമാണത് .

അയ്യന്‍കാളിയുടെ  അച്ഛനും അമ്മയുമാണത്
___________________________________________
( പ്രതികരണം )
S N D P   Y o g a m   A y a m k u d y   U n i o n - ന്‍റെ  F B 

പേജില്‍ നിന്നാണ്  തെറ്റായ  (   നാരായണ ഗുരുവിന്‍റെ  അച്ഛനും അമ്മയും എന്ന )

അടിക്കുറിപ്പുള്ള   ഈ ഫോട്ടൊ  കിട്ടിയത്  . അയ്യന്‍കാളിയുടെ  അച്ഛന്‍ അയ്യനും

 അമ്മ മാലയുമാണിത് .  1113  (  1937 ) ചിങ്ങം 27-ന്‍റെ മനോരമ

ആഴ്ചപ്പതിപ്പില്‍നിന്നാണ് ഞാന്‍ ഇത് കണ്ടെടുത്തത് . തുടര്‍ന്ന്   എന്‍റെ  " 

ഉപരോധം "  മാസികയുടെ 1998 മേയ് ലക്കം  കവറിലാണ്  , 60 കൊല്ലത്തിനു

ശേഷം ,  ഇത് ആദ്യമായി  പുനഃപ്രസിദ്ധീകരിച്ചത് .  പിന്നെ  2006 - ല്‍  എന്‍റെ  " 

അയ്യന്‍കാളിയ്ക്ക്   ആദരത്തോടെ  "   എന്ന പുസ്തകത്തിന്‍റെ   ഒന്നാം പതിപ്പിന്‍റെ 

കവര്‍ ചിത്രമായി  ഇത് . ഈ പുസ്തകത്തിന്‍റെ  രണ്ടാം  പതിപ്പില്‍ ( 2009 ) രണ്ടാം

പേജിലും ഇത് അച്ചടിച്ചു . അവിടന്ന്  ,  എന്‍റെ  അടിക്കുറിപ്പോടെയുള്ള  പ്രസ്തുത 

ഫോട്ടൊ  കോപ്പിചെയ്ത്  , അടിക്കുറിപ്പ്  മറച്ചുവച്ചിട്ടാണ്  ആയാംകുടിക്കാര്‍

അയ്യന്‍കാളിയേയും  അച്ഛനമ്മമാരെയും അപമാനിക്കുന്നത് . 1 5 0 0 -ല്‍ പരം

പേര്‍ ഇതിനകം തന്നെ ഈ തോന്ന്യാസ സൃഷ്ടി  ഷെയര്‍ ചെയ്തു കഴിഞ്ഞു. ഉടന്‍

തെറ്റു തിരുത്തി അറിയിപ്പു പ്രസിദ്ധീകരിക്കണം കുറ്റവാളികള്‍ .



അമൃതാശ്രമത്തിലെ കൊല

അമൃതാശ്രമത്തിലെ  കൊല
_______________________________
( പ്രതികരണം )
 കാല്‍ നൂറ്റാണ്ടു  മുന്‍പ്  അമൃതാശ്രമത്തില്‍  കൊല്ലപ്പെട്ട

നാരായണന്‍ കുട്ടിയെക്കുറിച്ച്  അദ്ദേഹത്തിന്‍റ്റെ  " മൂത്ത സഹോദരി " 

നടത്തുന്ന   " പൊളിച്ചെഴുത്ത് " വീഡിയോ കണ്ടു . നാരായണന്‍ കുട്ടിയെ

കൊന്നതാണെന്ന പ്രചാരണം അമൃതവിരോധികളുടേതാണെന്നു

സമര്‍ഥിക്കാന്‍ നോക്കുകയാണ്  ഈ  " സഹോദരി " . എന്‍റെ  സംശയം ഇതാണ്  :

ആ മരണത്തെ പ്രതി നാട്ടുകാര്‍ പ്രക്ഷോഭം നടത്തുമ്പോഴും , പിന്നീട്  കാല്‍

നൂറ്റാണ്ടു കാലവും ഈ പൊളിച്ചെഴുത്തുകാരി   " സഹോദരി " 

എവിടെയായിരുന്നു  ? (  ജന്‍മം നല്‍കിയവരെപ്പോലും  വിറ്റു കാശാക്കുന്ന 

ഇക്കാലത്ത് , സ്വന്തം കൂടെ പ്പിറപ്പിനെ ഒരാള്‍  തന്‍ കാര്യസാധ്യത്തിനായി 

തള്ളിപ്പറയുന്നതില്‍ ഒരത്ഭുതവും വേണ്ട ) .  രണ്ട് , അമൃത കൊലകളെക്കുറിച്ചു 

നല്‍കിയ വാര്‍ത്തകളുടെ പേരില്‍  1 4  കൊല്ലം മുന്‍പ് ദേശാഭിമാനി പത്രം   (

24 . 9 . 2002  )  മാപ്പു ചോദിക്കുന്ന  പ്രസ്താവനയും മറ്റുമുള്ള പത്രഭാഗത്തിന്‍റെ

ഫോട്ടൊ കോപ്പിയാണ് . എന്നാല്‍ , മാപ്പ് അച്ചടിച്ച കടലാസ് കഷണം  ഒട്ടിച്ച്

എടുത്ത  വ്യാജ ഫോട്ടൊ കോപ്പിയാണിതെന്നു ഞാന്‍ സംശയിക്കുന്നു .

അല്ലായിരുന്നെങ്കില്‍ , മാപ്പ് ഭാഗം തെളിഞ്ഞും  ബാക്കി ഭാഗം മങ്ങിയും

വന്നതെങ്ങനെ ? മാത്രമല്ല , അമൃതാലയത്തില്‍  തയ്യാറാക്കിയതാണ് ,

കര്‍ത്താവിന്‍റെ പേരോ പദവിയോ ഇല്ലാത്ത ഈ  മാപ്പ് പ്രസ്താവനയെന്ന്  ഒറ്റ

വായനയില്‍ത്തന്നെ വെളിവായിപ്പോകുന്നുമുണ്ട് !  അതല്ല , എന്‍റെ 

സംശയത്തിന്  അടിസ്ഥാനമില്ലെന്നു തെളിഞ്ഞാല്‍  മാപ്പു പറയാം .

ചെറായി സഹോദര സ്‌മാരകം

ചെറായി   സഹോദര സ്‌മാരകം
_________________________________
(  പ്രതികരണം  )
ഒരു നവോത്ഥാന നായകന്‍റെ സ്മാരകം അടിസ്ഥാനപരമായി ഏറ്റെടുക്കേണ്ട 

കര്‍ത്തവ്യം എന്ത്  എന്നു തിരിച്ചറിയാതെപോയതാണ്  ഇവിടത്തെ ദുരന്തം .

സഹോദരന്‍ അയ്യപ്പന്‍ തന്‍റെ കാലഘട്ടത്തില്‍ നിറഞ്ഞുനിന്നത്  , ഒന്നാമതായി

പത്രപ്രവര്‍ത്തകന്‍ എന്ന  നിലയിലും രണ്ടാമതായി നിയമനിര്‍മാണ-ഭരണ

രംഗങ്ങളിലുമാണ് . ആ വിപ്ളവകാരിയുടെ  ആയുധം  പത്രമായിരുന്നു. നാലു

പതിറ്റാണ്ടോളം അദ്ദേഹം " സഹോദരന്‍ " പത്രം  നടത്തി . കേരളീയ

സമൂഹത്തിലുണ്ടായ പുരോഗമന ചലനങ്ങളില്‍ പലതിന്‍റെയും വരവറിയിച്ചത് 

ആ പത്രമാണ് . അതിന്‍റെ  ലക്കങ്ങളും മുന്നില്‍ വച്ചുകൊണ്ടല്ലാതെ നമുക്ക് 

നവോത്ഥാന ചരിത്രം ശരിയായി വിലയിരുത്താനാവില്ല. എന്നാല്‍ , ഒരു

കൈയിന്‍റെ    വിരലുകള്‍കൊണ്ട്  എണ്ണിത്തീര്‍ക്കാവുന്നതിനപ്പുറം അതിന്‍റെ

ലക്കങ്ങള്‍ ഈ സ്മാരകത്തില്‍ കാണാനിടയില്ല. അവ ശേഖരിക്കുന്നതിനെക്കാള്‍

വലിയ വലിയ  കാര്യങ്ങളാണല്ലോ  ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്  എന്ന

ഭാവത്തിലാണ് ഭരണക്കാര്‍ . അവ ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും

അതിനുള്ള വഴികളും ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ഒരു

പതിറ്റാണ്ടിലേറെയായി ഞാന്‍  വൃഥാ ശ്രമിക്കയായിരുന്നു . ഒന്നും നടന്നില്ല.

പത്രത്തിന്‍റെ ലക്കങ്ങള്‍ സൂക്ഷിച്ചിരിക്കാനിടയുള്ളവരില്‍ നിന്ന്  അവ

കോപ്പിചെയ്തെങ്കിലും  സ്മാരകത്തിലെത്തിക്കാതെ നശിച്ചുപോകാന്‍

കാലത്തിനു വിട്ടുകൊടുത്തു എന്ന കുറ്റത്തില്‍നിന്ന് ഭരണക്കാര്‍ക്ക് 

ഒഴിഞ്ഞുമാറാനാവില്ല .

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പകരമല്ല ഈ.എം.എസ് .

( പ്രതികരണം )

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പകരമല്ല ഈ.എം.എസ് . അദ്ദേഹത്തിന്‍റെ

അറിവിന്‍റെ പരിമിതിയേയും മറികടന്നു പ്രസ്ഥാനം മുന്നേറിയതുകൊണ്ടാണ് ,

അയ്യന്‍കാളിയുടെ ജനതയില്‍ നിന്നു പതിനായിരങ്ങള്‍ പ്രസ്ഥാനത്തില്‍

അണിചേര്‍ന്നത് ( അയ്യന്‍കാളിയുടെ കുടുംബാംഗങ്ങള്‍ പോലും വന്നു ) .

നാരായണഗുരുവിനെ കമ്യൂണിസ്റ്റുകള്‍ക്ക് അറിയില്ല എന്നു പറയാന്‍ പോന്നത്ര

മണ്ടത്തരം നാം ചുമക്കേണ്ടതുണ്ടോ ? സര്‍വ മലയാളികളിലേയ്ക്കും

കഥാപ്രസംഗത്തിലൂടെ ഗുരുസന്ദേശം എത്തിക്കാന്‍ യത്നിച്ച വി.

സാംബശിവനെയും മറ്റും കേട്ടിട്ടുണ്ടോ ആവോ !
ഇനി ചോദിക്കട്ടെ , അയ്യന്‍കാളിയേയും നാരായണഗുരുവിനെയും

ആദരിക്കുന്നു എന്നു ഭാവിക്കുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ അറിയാമോ ആ

ഗുരുക്കന്‍മാരെ ? ( ഇത് വഴിയേ ചര്‍ച്ചചെയ്യാം ).

ബുദ്ധനെ സത്‌കരിച്ചത്

@  sarath  - ബുദ്ധമതത്തെപ്പറ്റി പറയാന്‍ താങ്കള്‍ ആശ്രയിക്കുന്ന

ബ്രൈറ്റിന്‍റെ  ബ്ളോഗില്‍ ഞാന്‍ ഇട്ട കുറിപ്പാണു താഴെ   :

 " പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ

എന്നൊക്കെ ആരു നോക്കുന്നു? " --താങ്കളുടെ വിശകലനത്തിന്‍റെ

നിലവാരമറിയാന്‍ ഈ ഒറ്റ വാചകം മതി . ഭീകരവും നീചവുമായ ആക്രമണ

പരമ്പരകള്‍ നടന്നു ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ. അതിന്‍റെ , ബുദ്ധമത

സംഹാരത്തിന്‍റെ ,  കുറെ തെളിവുകള്‍ ഹിന്ദു ക്ഷേത്രങ്ങളിലുണ്ട് .ഒട്ടുമിക്ക

പ്രധാന ഹിന്ദു ക്ഷേത്രങ്ങളും ,പിടിച്ചടക്കപ്പെട്ട ബുദ്ധ-ജൈന ദേവാലയങ്ങളാണ്.

കൊച്ചു കേരളത്തിലുമുണ്ടു ധാരാളം തെളിവുകള്‍.( ഒരു പഴയ പഠനത്തിന്‍റെ

മാത്രം സൂചന തരുന്നു തത്കാലം

:http://cheraayiraamadaas.blogspot.in/2015/08/blog-post_46.html

). ഇനി ചേര്‍ക്കുന്ന ലിങ്കിലുമുണ്ട് ബുദ്ധനെ ബ്രാഹ്മണ്യം സത്കരിച്ചതിന്‍റെ ചില

ചിത്രങ്ങള്‍ : http://cheraayiraamadaas.blogspot.in/2015/08/blog-

post_68.html  .  താങ്കളുടെ മറ്റു നിഗമനങ്ങളിലേയ്ക്ക് കടക്കാന്‍

സമയമില്ല.എങ്കിലും പുനര്‍ജന്‍മവിശ്വാസത്തെപ്പറ്റിയുള്ള ഒരു

നിരീക്ഷണത്തിന്‍റെ ലിങ്ക്  ചേര്‍ക്കുന്നു : 

http://cheraayiraamadaas.blogspot.in/2015/08/httpsdrive_1.html 

ചിത്രലേഖ

ചിത്രലേഖ --------------------- ഒരു ദലിത് പെണ്ണിന്‍റെ നേരെ ദുര്‍വാദങ്ങളുയര്‍ത്തി

കൈയ്യൂക്ക് കാട്ടുന്നവര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഇടമുണ്ടായിക്കൂടാ .

ഇടതുപക്ഷ ബന്ധമുള്ളവയടക്കം പയ്യന്നൂരിലെ എല്ലാ തൊഴില്‍ സംഘടനകളും

ആ തെമ്മാടികളെ അടിയന്തിരമായി പുറന്തള്ളുകയാണു വേണ്ടത് .

മുസ്‌ലിം പ്രമാണികളുടെ ദലിത് ഇഷ്‌ടം

മുസ്‌ലിം പ്രമാണികളുടെ  ദലിത് ഇഷ്‌ടം
_______________________________________
(  പ്രതികരണം )

പൊതുവായി അങ്ങനെ     ( മുസ്ലിംങ്ങള്‍ ദളിതരെ അകറ്റിനിര്‍ത്തിയിരുന്നില്ല          എന്ന് )   

പറയാമെന്നേയുള്ളൂ .   എന്നാല്‍ , ആദ്യത്തെ അഖില മലബാര്‍ ദലിത്  നായകനായ പി.എം.

ഉണ്ണിക്കൃഷ്ണന്‍ രക്തസാക്ഷിയാകേണ്ടിവന്നത്  ,  കോഴിക്കോട്  മൂഴിക്കലിലെ 

മുസ്ലിം പ്രമാണികളുടെ വാത്സല്യംമൂലമായിരുന്നു (  ചെറായി രാമദാസ് , മാതൃഭൂമി ആഴ്ചപ്പതിപ്പ്  ,   11. 4. 2004    )  അയിത്തജാതിക്കാരനെ 

ചായക്കടയില്‍ നിന്ന്  ഇറക്കിവിടുന്ന  മുസ്ലിമിനെ , കോഴിക്കോട് 

പട്ടണത്തില്‍നിന്നുള്ള 1930-കളിലെ വാര്‍ത്തയില്‍ പോലും കണ്ടിട്ടുണ്ട് .

അയ്യന്‍കാളി  പോരാട്ടങ്ങളില്‍ മുസ്ലിം അടക്കമുള്ള  സമുദായങ്ങളിലെ

പ്രമാണികളെ  എതിര്‍പക്ഷത്തും ( ചുരുക്കമായി അനുകൂലപക്ഷത്തും )

കാണാം . മുസ്ലിം നവോത്ഥാന നായകനായി അറിയപ്പെടുന്ന വക്കം

മൗലവിയുടെ , കുപ്രസിദ്ധമാകേണ്ട പണ്ഡിറ്റ്  കറുപ്പന്‍വിരുദ്ധ പരാമര്‍ശമുള്ള

കത്ത്  നമ്മുടെ  കാഴ്ച്ചയിലുണ്ട് .