FB
ഗവേഷണ പത്രത്തിന്റെ പോയ്മറഞ്ഞ പൂക്കാലം
-----------------------------------
" കേരള പഠനങ്ങള്‍ " എന്നത് , മലയാള സാംസ്കാരിക പത്ര രംഗത്ത് ഒരിക്കല്‍ മാത്രം സംഭവിച്ച വസന്തമായിരുന്നു . 1993 ഏപ്രില്‍ തൊട്ട് 1997 ജാനുവരി വരെ മാത്രം ജീവിച്ച ത്രൈമാസ ഗവേഷണ പ്രസിദ്ധീകരണം . പുറത്തിറങ്ങിയത് , 150- ഓളം പേജുകള്‍ വീതമുള്ള 6 ലക്കങ്ങള്‍ . വിഷയങ്ങളില്‍ മുന്‍തൂക്കം ചരിത്രത്തിനായിരുന്നു . ഓരോ വിഷയവും മലയാളത്തില്‍ ആദ്യത്തേതായിരുന്നു എന്നു പൊതുവേ പറയാം . ഇതോടൊപ്പം ചേര്‍ക്കുന്ന ഉള്ളടക്ക പേജുകള്‍ നോക്കിയാലറിയാം , എത്ര ഒറിജിനലായിരുന്നു പത്രമെന്ന് . ഓരോ വാക്കിന്റെയും മുകളിലൂടെ എഡിറ്ററുടെ പേന കടന്നുപോയിട്ടുണ്ട് എന്നു നമുക്കു വിശ്വാസം വരുന്ന വിധം നിലവാരമേറിയ ടെക്സ്റ്റാണ് ഓരോ കൃതിയുടേതും . ഓരോ ലക്കവും കാത്തിരുന്നു വായിക്കാന്‍ , ഉയര്‍ന്ന തരം വായനക്കാരും ഗവേഷകരും ഒട്ടേറെയുണ്ടായിരുന്നു . എഡിറ്റ് ചെയ്തത് നമ്മുടെ ഡോ : കെ . ടി . റാംമോഹന് സാര്‍ . എറണാകുളത്തെ ചിത്തിര പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് ആയിരുന്നു പ്രസാധകര് . ഒരു സാംസ്കാരിക - ഗവേഷണ പത്രം ഇതുപോലെ ഉന്നത നിലവാരത്തില്‍ , പക്വതയോടെ എഡിറ്റ് ചെയ്യപ്പെട്ട് മലയാളത്തില്‍ വായിക്കാന്‍ കിട്ടുമെന്ന് അന്നോളം ഞാന്‍ കരുതിയിരുന്നില്ല . ധിഷണയുടെ വലിയ ഉയരങ്ങള്‍ കണ്ട , ഗവേഷകനായ , ഒരു എഡിറ്ററുടെ സാന്നിധ്യം ആധുനിക മലയാളത്തില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു . അതിന്റെ അകാല വിയോഗം ഇന്നും ദുഃഖിപ്പിക്കുന്നു . രണ്ടു പതിറ്റാണ്ടായിട്ടും ആ പത്രത്തിനോ ആ എഡിറ്റര്‍ക്കോ പിന്‍ഗാമികള്‍ ഉണ്ടായില്ല എന്നത് ഒരു സത്യം വെളിവാക്കുന്നു : എല്ലാവര്ക്കും വിജയിപ്പിക്കാന്‍ കഴിയുന്നതല്ല , അന്തസ്സുള്ള ആ എഡിറ്റിങ് ; എല്ലാവര്ക്കും ഏറ്റെടുക്കാന്‍ കഴിയുന്നതല്ല , ലാഭേച്ഛയില്ലാത്ത ആ പത്രപ്രസാധനം .
വായനക്കാരെ ആശിപ്പിച്ച് " പെരുവഴിയിലാക്കിയ " പത്രാധിപര്‍ക്ക് ഒരു ബാധ്യതയുണ്ടെന്ന് ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ് : ഗവേഷണ പത്ര രംഗത്ത് ഇവിടെ അങ്ങയെപ്പോലെ മറ്റൊരു എഡിറ്റര്‍ വന്നുചേരുമെന്നു കരുതാനാവുന്നില്ല . ആ പീഠം കൈയേല്ക്കാന് യോഗ്യതയുള്ള മറ്റൊരാള്‍ കണ്‍വെട്ടത്തില്ല . മലയാളം അര്‍ഹിക്കുന്നുണ്ട് വീണ്ടും അങ്ങയുടെ സേവനം . ( അതിന്റെ മുന്നോടിയായി , ഒന്നാം ഘട്ടത്തിലെ മുഴുവന്‍ ലക്കങ്ങളും ചേര്‍ത്ത് ഒരു പുസ്തകമായി പുറത്തിറക്കുക . മലയാളത്തിന്റെ അഭിമാനകരമായ ഈടുവയ്പ്പിലേയ്ക്ക് അത് മുതല്‍ക്കൂട്ടാവട്ടെ . ) വരിക , ധിഷണയുടെ ആ പൂക്കാലം വീണ്ടും തളിര്‍ക്കട്ടെ .